CLOSE
 
 
കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി ഉണ്ണിത്താന്റെ ജൈത്രയാത്ര
 
 
 

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി ജൈത്രയാത്ര തുടങ്ങി.
ഇന്ന് രാവിലെ കല്ല്യോട്ടെത്തിയ ഉണ്ണിത്താന്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും ശവകുടീരത്തിലെത്തിയപ്പോള്‍ ശരിക്കും വിതുമ്പി. പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം അവിടെ കൂടി നിന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ തൊണ്ടയിടറിയ ഉണ്ണിത്താന്റെ വാക്കുകള്‍ മുറിഞ്ഞു പോവുകയായിരുന്നു. കല്ല്യോട്ടെ അമ്മമാര്‍ ചില്ലിക്കാശുകള്‍ സ്വരുക്കൂട്ടിയാണ് എനിക്ക് കെട്ടിവെക്കാനുള്ള തുക ഉണ്ടാക്കിയത്. ആ കാശാണ് ഞാന്‍ ജില്ലാ കലക്ടറെ ഏല്‍പ്പിച്ച് എണ്ണിയെടുക്കാനാവശ്യപ്പെട്ടത്. ഇപ്പോള്‍ ഞാന്‍ പാര്‍ലമെന്റില്‍ അംഗമായിരിക്കുന്നു. എം.പിയെന്ന നിലയില്‍ എന്റെ യാത്ര ഞാന്‍ ഇവിടെ നിന്നും ആരംഭിക്കുന്നു. ഈ രണ്ട് കുഞ്ഞുങ്ങളുടേയും ആത്മാവിന് നിത്യശാന്തി നേരുകയാണ്. ഞാന്‍ മരിക്കുന്നത് വരെ എന്റെ ഹൃദയത്തിന്റെ കാന്‍വാസില്‍ ആ കുടുംബങ്ങള്‍ ഉണ്ടാകും. ഉണ്ണിത്താന്‍ കണ്ഠമിടറിപ്പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാര നിര്‍ഭരമായ മുദ്രാവാക്യം അന്തരീക്ഷത്തിലുയര്‍ന്നു. കൃപേഷിന്റെയും ശരത് ലാലിന്റെയും വീ
ടുകളിലേക്ക് പിരിയുന്ന റോഡില്‍ രാവിലെ ഇറങ്ങിയ രാജ്‌മോഹന്‍ ഉണ്ണിത്താനെ കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ എന്നിവര്‍ മധുരം നല്‍കി സ്വീകരിച്ചു. പിന്നീട് ഇരുവരേയും ചേര്‍ത്തുപിടിച്ചാണ് ശവകുടീരത്തിലേക്ക് പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ പോയത്.
പിന്നീട് ഇരുവരുടേയും വീടുകളിലെത്തി കുടുംബങ്ങളെ കണ്ടു. ബോംബേറില്‍ തകര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദീപുവിന്റെ വീടും സന്ദര്‍ശിച്ചു. അതിനിടെ ഉണ്ണിത്താന് വേണ്ടി കല്ല്യോട്ട് ക്ഷേത്രത്തില്‍ തുലാഭാര പ്രാര്‍ഥന പറഞ്ഞ ശരത്‌ലാലിന്റെ പിതൃസഹോദരി തമ്പായി ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു. ഈമാസം 31ന് നടക്കുന്ന തുലാഭാര ചടങ്ങിനെത്താന്‍ അവര്‍ അഭ്യര്‍ഥിച്ചു. എത്താമെന്ന ഉറപ്പും ഉണ്ണിത്താന്‍ നല്‍കി.
കെ പി സി സി സെക്രട്ടറി ജി രതികുമാര്‍, യു ഡി എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍നായര്‍, ഡി സി സി ഭാരവാഹികളായ പി കെ ഫൈസല്‍, അഡ്വ കെ കെ രാജേന്ദ്രന്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, സി ബാലകൃഷ്ണന്‍, ധന്യാസുരേഷ്, പി വി സുരേഷ്, , ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി രാജന്‍, ബി പി പ്രദീപ്കുമാര്‍, നോയല്‍ ടോമില്‍ ജോസ്, സാജിദ് മൗവ്വല്‍, അഡ്വ. എ കെ ബാബുരാജ് തുടങ്ങിയവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി...

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക: മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി തുടങ്ങി...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട...

നീലേശ്വരം: ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമാകാനൊരുങ്ങി...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പ്രചരണം :...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പരാതിയുമായി ചില യുവാക്കള്‍...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍...

ബന്തടുക്ക: മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍ വിള്ളല്‍.റോഡ്...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍ഗോഡ് ജില്ലയില്‍...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;...

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂണ്‍...

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവിഭാഗം

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ...

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം പടരുന്നത് ആശങ്ക പരത്തുന്നു. ഡിഫ്തീരിയ ലക്ഷണവുമായി...

Recent Posts

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക: മലയോര ഹൈവേയില്‍...

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി തുടങ്ങി; ചൂരിത്തോട്...

ബന്തടുക്ക: മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട...

നീലേശ്വരം: ഉത്തര കേരളത്തില്‍...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമാകാനൊരുങ്ങി നീലേശ്വരം...

നീലേശ്വരം: ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ്...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പ്രചരണം : നിയമ നടപടിക്കൊരുങ്ങി...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പരാതിയുമായി ചില...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍...

ബന്തടുക്ക: മെക്കാഡം ടാറിങ്ങ്...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍ വിള്ളല്‍

ബന്തടുക്ക: മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;...

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത....

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ...

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം...

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവിഭാഗം

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം പടരുന്നത് ആശങ്ക പരത്തുന്നു. ഡിഫ്തീരിയ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!