CLOSE
 
 
താരസംഘടനയും ചില അനാവശ്യചര്‍ച്ചകളും
 
 
 

കേരളത്തിലെ പൊതുമണ്ഡലത്തില്‍ കഴിഞ്ഞ കുറേ ദിവസമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് താരസംഘടനയായ അമ്മയുടെ നിലപാടുകള്‍. പക്ഷേ അത്ര മാത്രം ഗൗരവമേറിയതാണോ ഈ വിഷയം. അമ്മ എന്ന സംഘടന ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പോഷക സംഘടനയല്ല. ജനങ്ങള്‍ക്കു വേണ്ടി ഉപകാരം ചെയ്യുന്ന സന്നദ്ധസംഘടനയുമല്ല. മറിച്ച് സിനിമാനടന്മാര്‍ക്കും നടിമാര്‍ക്കും മാത്രമായുള്ള ഒരു സംഘടന. അവരെന്തെങ്കിലും സേവനം ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ അംഗങ്ങളായ അവശകലാകാരന്മാര്‍ക്കു വേണ്ടി മാത്രമാണ്. എന്നിട്ടോ ഇതെന്തോ പൊതുസമൂഹത്തെ മൊത്തം ബാധിക്കുന്ന വിഷയം പോലെ കേരളത്തിലെ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
മാധ്യമങ്ങള്‍ പോട്ടെ. രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതെന്തിന് ഇതിലിത്രയും കോലാഹലം കൂട്ടണം. സി പി എമ്മൊക്കെ സങ്കടകരമായ അവസ്ഥയിലാണെത്തിയത്. മുകേഷിനേയും ഇന്നസെന്റിനേയും ഗണേഷ്‌കുമാറിനേയും തള്ളിപ്പറയാന്‍ പറ്റില്ല. എന്നാലോ അമ്മ ചെയ്തത് തെറ്റാണെന്ന് പറയുകയും വേണം. വല്ലാത്ത ഗതികേടു തന്നെ.
പക്ഷേ അമ്മയില്‍ അംഗങ്ങളായ ഇടതു ജനപ്രതിനിധികളുടെ കാര്യത്തില്‍ ചര്‍ച്ച വേണമെന്നു തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. കാരണം മുകേഷൊക്കെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു ജയിച്ചതല്ല. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ആരെ നിര്‍ത്തിയാലും എളുപ്പം ജയിച്ചു കയറുന്ന കൊല്ലം പോലുള്ള മണ്ഡലത്തില്‍ മുകേഷ് വിജയിച്ചു. എം എല്‍ എ എന്ന നിലയില്‍ മുകേഷിന് ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. അമ്മയെന്ന സംഘടന എന്ത് തോന്നിയവാസം നടത്തിയാലും ആരും ചോദിക്കേണ്ട കാര്യമില്ല. പക്ഷേ മുകേഷും ഇന്നസെന്റും ഗണേഷ്‌കുമാറും അതിന്റെ ഭാഗമാകുന്നത് വോട്ടു ചെയ്തു വിജയിപ്പിച്ചവര്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും.
പറഞ്ഞു വരുന്നത് അമ്മയെന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രബുദ്ധകേരളം അത്രയേറെ ആകുലപ്പെടേണ്ട എന്നു തന്നെയാണ്. നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചതും അവര്‍ക്കു കുറച്ചു പേര്‍ പിന്തുണ പ്രഖ്യാപിച്ചതുമൊന്നും മഹാസംഭവമല്ല. അവര്‍ അവരംഗമായ സംഘടനയില്‍ നിന്നും രാജിവെച്ചു. അത്രമാത്രം. സംഘടനയിലെ പിളര്‍പ്പുകളും ഗ്രൂപ്പുകളികളുമൊക്കെ രാഷ്ട്രീയക്കാര്‍ കൊണ്ടാടേണ്ട കാര്യമില്ല. ഇനി അമ്മ എന്ന സംഘടനയെ നല്ല പോലെ കൊണ്ടു പോകണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ അത് പിടിച്ചെടുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കട്ടെ. സിനിമാ അഭിനേതാക്കള്‍ തൊഴിലാളികളാണ് എന്ന ചിന്താഗതിയില്‍ ട്രേഡ് യൂണിയനുകള്‍ രൂപം കൊള്ളട്ടെ. സി പി എമ്മും സി പി ഐയും കോണ്‍ഗ്രസും ബി ജെ പിയുമൊക്കെ അതിനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഈ പാര്‍ട്ടികളുടെ നേതാക്കള്‍ അമ്മ എന്ന സംഘടനയുടെ ആഭ്യന്തര കാര്യം പറഞ്ഞ് അത്ര വേവലാതിപ്പെടേണ്ടതില്ല.
അമ്മയില്‍ ഏകാധിപത്യമാണെന്നും പുരുഷാധിപത്യമാണെന്നുമൊക്കെ ഇപ്പോഴാണോ രാജിവെച്ച നാല് നടിമാര്‍ മനസിലാക്കിയത്. എതിര്‍ക്കണമെങ്കില്‍ അന്നേ എതിര്‍ക്കാമായിരുന്നു. പക്ഷേ അവസരങ്ങള്‍ നഷ്ടമാകുന്നതോര്‍ത്ത് മിണ്ടാതിരുന്നു. അവസരങ്ങളില്ലാതായപ്പോള്‍ ഇറങ്ങിപ്പോന്നു. അതല്ലേ സത്യം.
ഇപ്പോഴും അമ്മ എന്ന താരസംഘടനയില്‍ അനേകം നടിമാരുണ്ട്. അവരെ എന്തു കൊണ്ട് സ്വാധീനിക്കാന്‍ ഈ വനിതാ കൂട്ടായ്മയ്ക്ക് സാധിക്കുന്നില്ല. ഇതെല്ലാം ബിസിനസാണ്. കൈ നിറയെ അവസരങ്ങളുള്ളപ്പോള്‍ അതാരും കളഞ്ഞു കുളിക്കില്ല. സിനിമയെന്നത് അവസരങ്ങളുടെ കലയാണ്. വെള്ളിവെളിച്ചത്തില്‍ നിന്നു മറഞ്ഞാല്‍ അവര്‍ മറയപ്പെട്ടു തന്നെ കിടക്കും. ആരും അവരെ ഓര്‍മ്മിക്കില്ല. ഇപ്പോള്‍ നാലു വനിതകളുടെ ധീരതയെ വാഴ്ത്തി നടക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ അവരിലൊരാളെ മല്‍സരിപ്പിക്കാന്‍ തയ്യാറാകുമോ? ഇല്ല എന്നു പറയേണ്ടി വരും. മുകേഷിനേയും ഇന്നസെന്റിനേയും ഗണേഷ്‌കുമാറിനേയും ജഗദീഷിനേയും പോലുള്ളവരെയാണ് രാഷ്ട്രീയ നേതാക്കള്‍ക്കാവശ്യം. ഫാന്‍സ് അസോസിയേഷനുകളുടെ തിണ്ണമിടുക്കിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കണ്ണ്. അവരെ വെറുപ്പിക്കാന്‍ ഇപ്പോള്‍ ഘോരഘോരം പ്രസ്താവനയിറക്കുന്ന ഒരു നേതാവും ഒരുമ്പെടില്ല. അത് അമ്മയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് മറ്റാരെക്കാളും നന്നായിട്ടറിയാം. അതു കൊണ്ട് ഈ വിവാദത്തിന് അധികനാള്‍ ആയുസില്ല. ഇപ്പോഴത്തെ ചര്‍ച്ചകള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

താരസംഘടനയും ചില അനാവശ്യചര്‍ച്ചകളും

താരസംഘടനയും ചില അനാവശ്യചര്‍ച്ചകളും

കേരളത്തിലെ പൊതുമണ്ഡലത്തില്‍ കഴിഞ്ഞ കുറേ ദിവസമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്...

Recent Posts

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന്...

ബോവിക്കാനം: മഴയില്‍ ജലസംഭരണി...

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു; കൊടവഞ്ചി...

ബോവിക്കാനം: മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു....

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ,...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ്...

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി...

നീലേശ്വരം: നീലേശ്വരം നഗരസഭയും...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും ആയുഷ് പി...

നീലേശ്വരം: നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട രാമസ്വാമിക്ക് ഇപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ്...

കാസറഗോഡ്: കനത്ത മഴയെ...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍...

കാസറഗോഡ്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!