CLOSE
 
 
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജലസംഗമം: മേയ് 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
 
 
 

തിരുവനന്തപുരം: ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന -ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയതലത്തില്‍ ജലസംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 30, 31 തീയതികളില്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ജലസംഗമം- 2019 ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 30ന് നിര്‍വഹിക്കും. സംസ്ഥാനത്ത് നടന്ന മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജലസംഗമത്തില്‍ അവതരിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ ഈ അവതരണങ്ങളോട് പ്രതികരിച്ച് സംസാരിക്കും. ധനമന്ത്രി ഡോ.തോമസ് ഐസക്, തദ്ദേശഭരണ മന്ത്രി എ.സി.മൊയ്തീന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും രണ്ടുവീതം പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
നദീ പുരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും, പ്രാദേശിക ജലസ്രോതസ്സുകളും ജലസുരക്ഷാ പദ്ധതികളും, നഗരനീര്‍ച്ചാലുകളുടെ ശൃംഖലയും മലിനജല പരിപാലനവും എന്നീ വിഷയങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകളിലാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവതരണങ്ങള്‍ നടക്കുന്നത്.

ജലസംഗമത്തിലെ സമാന്തര സെഷനുകളിലെ അവതരണങ്ങളോട് പ്രതികരിച്ചുകൊണ്ട് വിവിധ ഐ.ഐ.ടി. കളില്‍ നിന്നും മറ്റു ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ സംസാരിക്കും. തെലുങ്കാന സംസ്ഥാനത്തിലെ നെക്നാംബൂര്‍ തടാകം, എറാക്കുട്ട തടാകം, പ്രഗതി നഗര്‍ തടാകം മുതലായ വലിയ തടാകങ്ങളുടെ മാതൃകാപരമായി പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ പിലാനി, കേന്ദ്ര ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന മധുലികാ ചൗധരി, നീര്‍ത്തട പരിപാലനം, സ്ഥലപര ആസൂത്രണം തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ദ്ധനായ റൂര്‍ക്കി ഐ.ഐ.ടി.യിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനോജ്.കെ.ജയിന്‍, പ്രകൃതി വിഭവ സംരക്ഷണം, പുനസ്ഥാപനം, ജല മലിനജല സംസ്‌കരണം, പാരിസ്ഥിതിക ആഘാത പഠനം എന്നിവയില്‍ വിദഗ്ദ്ധനായ വിനോദ് താരെ തുടങ്ങിയവര്‍ പങ്കെടുക്കും. ഇവരെക്കൂടാതെ വിവിധ ഐ.ഐ.ടി.കളില്‍ നിന്നുമുള്ള ഡോ.പി.ആതിര, ഡോ.എന്‍.സി നാരായണന്‍, ഡോ.ടി.എല്‍ദോ, കോഴിക്കോട് എന്‍.ഐ.ടി യിലെ സന്തോഷ് തമ്പി, ബാര്‍ട്ടന്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുമുള്ള സുജ, ജലസംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള പ്രദീപ്കുമാര്‍, ജോയ് കെ.ജെ തുടങ്ങിയവര്‍ പങ്കെടുക്കും. സി.ഡബ്ല്യു.ആര്‍.ഡി.എം, സി.ഡബ്ല്യു.സി, സി.ജി.ഡബ്ല്യു.ബി തുടങ്ങിയവയില്‍ നിന്നുള്ള വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്.

31ന് നടക്കുന്ന പ്ലീനറി സെഷനില്‍ സമാന്തര സെഷനിലെ അവതരണങ്ങളെയും തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകളുടേയും ക്രോഡീകരിച്ചുകൊണ്ടുള്ള അവതരണങ്ങളോട് വിദഗ്ദ്ധര്‍ പ്രതികരിക്കും. ഇതിന്റെയടിസ്ഥാനത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഈ സെഷന് നേതൃത്വം നല്‍കും. സംസ്ഥാനത്ത് നടന്നിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടുവിലയിരുത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മേയ് 29 ന് മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ സംയോജന പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴ കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടു മനസിലാക്കാന്‍ ഒരു ഫീല്‍ഡ് വിസിറ്റും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. 29 മുതല്‍ ടാഗോര്‍ തിയേറ്റര്‍ വളപ്പില്‍ ജലസംരക്ഷണം വിഷയമാക്കി സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന്...

പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക...

കൊച്ചി: പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്ന് വ്യക്തമാക്കി...

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകളില്‍ ഒന്ന് തുറക്കും;...

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകളില്‍...

കല്‍പറ്റ: വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍...

ഏതു സാഹചര്യം വന്നാലും പോലീസുകാര്‍ അസഭ്യം പറയരുത്;...

ഏതു സാഹചര്യം വന്നാലും പോലീസുകാര്‍...

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ ഏത് സാഹചര്യത്തിലും അസഭ്യം പറയുന്നത് പൂര്‍ണ്ണമായും...

കിഫ്ബി; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

കിഫ്ബി; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി രമേശ്...

തിരുവനന്തപുരം: കിഫ്ബി പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ...

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ...

പ്രളയക്കെടുതി വിലയിരുത്തുവാന്‍ കേന്ദ്രസംഘം ഇന്ന് തൃശൂര്‍, വയനാട്...

പ്രളയക്കെടുതി വിലയിരുത്തുവാന്‍ കേന്ദ്രസംഘം ഇന്ന്...

വയനാട്: പ്രളയക്കെടുതി വിലയിരുത്തുന്നതിന് എത്തിയ പ്രത്യേക കേന്ദ്രസംഘം ഇന്ന് തൃശൂര്‍,...

Recent Posts

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മോഷ്ടാക്കളെ കുറിച്ച്...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പാത...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന...

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബന്തടുക്ക...

ബന്തടുക്ക:  മഹാത്മാഗാന്ധിയുടെ 150-ാം...

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബന്തടുക്ക മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍...

ബന്തടുക്ക:  മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 21 ന്...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്...

മഞ്ചേശ്വരം : ഹൊസങ്കടിയില്‍ ബൈക്കുകള്‍...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് മീന്‍ ലോറിയിടിച്ച്...

മഞ്ചേശ്വരം : ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ്...

ബദിയടുക്ക-കിന്നിംഗാര്‍ റോഡ് തകര്‍ച്ച ജനകീയ...

കാസര്‍കോട്: കാല്‍നട യാത്ര...

ബദിയടുക്ക-കിന്നിംഗാര്‍ റോഡ് തകര്‍ച്ച ജനകീയ സമരം ശക്തമാകുന്നു; സ്ത്രീകള്‍ മണിക്കൂറുകളോളം...

കാസര്‍കോട്: കാല്‍നട യാത്ര പോലും ദുഷ്‌കരമാക്കി തകര്‍ന്ന് തരിപ്പണമായ...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!