CLOSE
 
 
എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ… അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം സാക്ഷി നേര്‍ക്കാഴ്ച്ചകള്‍….
 
 
 

 

വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്. കോണ്‍ഗ്രസിനെ തലങ്ങും വിലങ്ങുമായി അവസരം കിട്ടുമ്പോഴൊക്കെ പരസ്പരം സഹായിച്ചിരുന്നുവെന്നും, ഇന്ത്യാ ചരിത്രത്തില്‍ ഉടനീളെ അവ കാണാനാകുന്നുണ്ടല്ലോ എന്നുമാണ് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള അവകാശപ്പെടുന്നത്. ജനാധിപത്യ മതേതര സര്‍ക്കാരുണ്ടാക്കുന്നതിനായി – ആ ലക്ഷ്യം വച്ചു കൊണ്ടു മാത്രം – പലവൂരു ഇതുണ്ടായിട്ടുണ്ടെന്ന സത്യം ചരിത്രത്തില്‍ നിന്നും തുത്തുമാറ്റാനാവില്ല. എന്നാല്‍ ചരിത്രത്തിന്റെ ഏടുകള്‍ ഇഴകീറി പരിശോധിച്ചു നോക്കു, ഇന്നത്തെ ബി.ജെ.പി, അന്നത്തെ ജനസംഘം അഥവാ ആര്‍.എസ്.എസിനോട് ഉള്ളു തുറന്ന് പരസ്പ്പരം സഹായിച്ചിട്ടുണ്ട് സിപി.എം എന്നു കാണാന്‍ സാധിക്കും.

ചില സൂചനകള്‍ മാത്രം ഇവിടെ വായനക്കാരമായി പങ്കുവെക്കാം. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ചു പ്രവര്‍ത്തിച്ച പാര്‍ട്ടി ബി.ജെ.പിക്ക് വളരാന്‍ വേണ്ടതിലധികം വളമൊരുക്കിയിരുന്നു. കഴിഞ്ഞ മഞ്ചേശ്വരം, നേമം തെരെഞ്ഞെടുപ്പു മാത്രം മതി ഇതിനെ ഉദാഹരിക്കാന്‍. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യു.ഡി.എഫിന് 17.38 ശതമാനം വോട്ട് ലഭിച്ചതായി തെരെഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിലുണ്ട്. വര്‍ദ്ധിച്ച വോട്ടിന്റെ കുറവു രേഖപ്പെടുത്തിയത് ഇടത് ബാങ്കിലാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കുള്ള വോട്ട് ഷെയര്‍ 27.10 ശതമാനമായി ഉയര്‍ന്നപ്പോഴും ജയിച്ചത് കോണ്‍ഗ്രസ്. അഥവാ ശശി തരൂര്‍.ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ബി.ജെ.പിക്കു വന്ന വളര്‍ച്ചക്ക് കാരണം സി.പി.എം എന്നാണ്.

മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് 2011 ലെ തെരഞ്ഞെടുപ്പില്‍ 37.49 ശതമാനം വോട്ട് ലഭിച്ചിരുന്നു. അതവരുടെ പരമ്പരാഗത വോട്ടുകളാണെന്നു വെക്കാം. ഇത് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ 42.10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം 43.02 ശതമാനത്തില്‍നിന്നും 26.33 ശതമാനമായി കുത്തനെ ഇടിയുകയായിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52,459 വോട്ടായി ഉയര്‍ന്നു. 2011 ല്‍ ബി ജെ പിക്ക് 43,989 വോട്ട് ലഭിച്ചത് 2014 ല്‍ 46,631 വോട്ടായി വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ എല്‍ ഡി എഫിനു ലഭിച്ച വോട്ട് 35,067 ല്‍നിന്നും 29,433 വോട്ടായി കുറഞ്ഞു. സി പി എമ്മിലെ വോട്ട് ചോര്‍ച്ചയിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടാതെന്നു ചോദിച്ചാല്‍ ബി.ജെ.പിക്കെന്ന് വ്യക്തം. പാര്‍ട്ടി നശിക്കുന്നിടത്ത് ബി.ജെ.പി തഴച്ചു വളരുന്നു. തത്വത്തില്‍ സി.പി.എം കോണ്‍ഗ്രസിനെ സഹായിക്കുകയല്ല, ബി.ജെ.പിയെ വളര്‍ത്തുകയാണ് പുറത്തെന്തു പ്രചരിപ്പിച്ചാലും നടക്കുന്നതതാണ്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ ഒ രാജഗോപാല്‍ 2,81,818 വോട്ട് പിടിച്ച് വിജയത്തിനരികെ വരെ എത്തിയത് ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലനായ ഒരു പേമെന്റ് സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടാണെന്നത് പകല്‍ പോലെ വ്യക്തം.
യു ഡി എഫ് കരുത്തനായ ശശീതരൂനി നിര്‍ത്തിയതു കൊണ്ടു മാത്രമാണ് ബി.ജെ.പിക്ക് സീറ്റു ലഭിക്കാതെ പോയത്. കോണ്‍ഗ്രസിനെ ശക്തിയുക്തം ഏതിര്‍ക്കുന്നു, ജയിച്ചു വന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ക്കു തന്നെ പിന്തുണ നല്‍കുന്നു എന്ന അ ടവു നയം അറു പഴഞ്ചനാണ്.
2011ലും, 2014ലും മാത്രമല്ല, അടിയന്തിരവസ്ഥക്കു ശേഷം 1977ലും കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ പാര്‍ട്ടി ബി.ജെ.പിയെ സഹായിച്ചിരുന്നു. ഇന്ദിരക്കെതിരെ ഇന്നത്തെ ബി.ജെ.പിയുടെ പൂര്‍വ പ്രസ്ഥാനമായ ജനസംഘത്തോടു കൂട്ടു കൂടി ജനതാ പാര്‍ട്ടി ഉണ്ടാക്കുന്നതില്‍ കൂട്ടു പ്രതിയാണ് സി.പി.എം. എന്തിനേറെ77ല്‍ അടിയന്തിരാവസ്ഥക്കു ശേഷം ഉദുമയില്‍ കെ.ജി മാരാറിനു പിന്‍തുണ കൊടുത്ത് സഖ്യ കക്ഷിയായി ഒപ്പം ചേര്‍ത്തു നിര്‍ത്തി മല്‍സരിച്ചതും, ആ അവിശദ്ധ മുന്നണിയെ പരാജയപ്പെടുത്തിയുമാണല്ലോ അന്ന് കോണ്‍ഗ്രസ് ജയിച്ചു കേറിയിരുന്നത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്നായിരുന്നു അന്നത്തെ അവെു നയം. വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകം, വി.പി. സിംഗ് മന്ത്രിസഭയെ തങ്ങള്‍ മാത്രം പിന്തുണച്ചാല്‍ ഭരണമുണ്ടാക്കാന്‍ കഴിയില്ലെന്ന് കണക്കുകൂട്ടിയ പാര്‍ട്ടി ബി. ജെ.പിയേക്കൂടി ഒപ്പം ചേര്‍ത്താണ് സിങ്ങ് സര്‍ക്കാരുണ്ടായതെന്ന് ഇവിടെ ഓര്‍ക്കുന്നത് പ്രസക്തം.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടു വന്ന വിപ്ലവകരമായ ബില്ലാണ് പഞ്ചായത്തീരാജ് നഗരപാലികാ ബില്ലുകള്‍. അവയെ രാജ്യസഭയില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പരാജയപ്പെടുത്തുവാന്‍ ശ്രമിച്ചതിലെ മുഖ്യ പ്രതി സി.പി.എമമാണ്. ഒന്നാം യു.പി.എ ഗവണ്മെന്റിനെ താഴെയിറക്കാനായി അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ബി. ജെ.പിയുമായി ചേര്‍ന്ന് സി.പി.എം വോട്ട് ചെയ്തതും മറക്കാന്‍ കഴിയാവുന്നതല്ല. ഇതിനെ കോണ്‍ഗ്രസ് പ്രേമമെന്ന് വിഷേഷിപ്പിക്കാന്‍ കഴിയുന്നതെങ്ങനെ? ആണവക്കരാര്‍ എന്ന ഉമ്മാക്കി അന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാനുള്ള ഒരു നിമിത്തം മാത്രമായിരുന്നു. ബി.ജെ.പി വന്നാലും വേണ്ടില്ല, കോണ്‍ഗ്രസിനെ നാമാവശേഷമാക്കണമെന്ന ഹിഡന്‍ അജണ്ട പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഹിഡന്‍ അജണ്ടയായിരുന്നു എന്നു വേണം കരുതാന്‍. .

ബിഹാറില്‍ മതേതര മുന്നണി ഉണ്ടാക്കി പ്രതിപക്ഷം ബി. ജെ.പിക്കെതിരെ മത്സരിക്കുമ്പോള്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് സി.പി.എം ശ്രമിച്ചത് അതിന്റെ ഗുണം കിട്ടിയത് ബി.ജെ.പിക്കായിരുന്നു. സ്വന്തം സ്ഥാനാര്‍ത്ഥികളെ വരെ പിന്‍വലിക്കാന്‍ അന്നവര്‍ തയ്യാറായി. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ മാറിനിന്നു. പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പു വന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തറ പറ്റിക്കാന്‍ സി.പി.എം പ്രാദേശിക നേതൃത്വം ബി.ജെ.പിയുടെ സഹായമാണ് തേടിയതെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് നാണക്കേടുണ്ടാക്കി. സി.പി.എം — ബി.ജെ.പി ധാരണയല്ല, പ്രാദേശികാടിസ്ഥാനത്തിലുള്ള നീക്കുപോക്ക് മാത്രമെന്നായിരുന്നു അവിടെ നടന്നതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
ബംഗാളിലെ നാദിയ എന്ന ജില്ലയില്‍ തെരെഞ്ഞെടുപ്പു സഖ്യത്തിനു സമാനമായ നീക്കുപോക്കുകളിലായിരുന്#ു പാര്‍ട്ടിയും ബി.ജെ.പിയും. അതു കൊണ്ടു ബി.ജെ.പിക്കും സി.പി.എമ്മിനും ഉണ്ടായ ജയം ഇന്നുമവര്‍ അവിടെ ആസ്വദിക്കുന്നു. അകത്ത് കുങ്കുമ ശോഭയോടെ പുറത്ത് ചെങ്കൊടി പാറിക്കുന്ന ഈ നിലപാടില്ലാ നയം ശുദ്ധ – കമ്മ്യൂണിസ്റ്റ് അമിതാനുരാഗികള്‍ – എന്നും പുഛത്തോടെ മാത്രമേ നോക്കിക്കാണുന്നുള്ളു.

ഹൈദരാബാദില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബി.ജെ.പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഈ വാക്കുമാറ്റമുണ്ടായതെന്നോര്‍ക്കണം. ഞങ്ങളല്ല, ബി.ജെ.പിയാണ് നീക്കു പോക്കിനു മുന്നോട്ടു വന്നതെന്ന പാര്‍ട്ടിയുടെ വിശദീകരണം അപഹാസ്യമാണ്. ജനകീയ ജനാധിപത്യത്തിന്റെ മേന്മ കാണാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയതക്കു തടയിടാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ ഇതു കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കഴിഞ്ഞ ഏപ്രില്‍ അവസാന വാരം കരീംപൂര്‍, റണാഗട്ട് മേഖലയില്‍ സി.പി.എമ്മും ബി.ജെ.പിയും സംഘടിപ്പിച്ച സംയുക്ത റാലിയെ പാര്‍ട്ടി എങ്ങനെ ന്യായീകരിക്കും? മുതിര്‍ന്ന സി.പി.എം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ രമാ ബിശ്വാസ് ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ സംബന്ധിച് വേദി പങ്കിട്ടുവല്ലോ. അന്നുണ്ടാക്കിയ ധാരണ അുസരിച്ച് സി.പി.എമ്മിന് സ്വാധീനമുള്ള വാര്‍ഡുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല. ഇത്തരം വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം നിര്‍ത്തിയത്. ഈ സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പിന്തുണച്ചു. ബി.ജെ. പി സ്വാധീനമുള്ള സീറ്റുകളില്‍ ഇതേ രീതിയില്‍ സി.പി.എം തിരിച്ചും സഹായിച്ചു. നാദിയ ജില്ലയിലെന്നതു പോലെ അവിടെ നടന്ന കൂട്ടു കെട്ടിന്റെ നാറിയ കഥകള്‍ പറഞ്ഞാല്‍ നമ്മിലും നാറ്റം ഉറവകൂടിത്തുടങ്ങും. ഇതു കൊണ്ടൊക്കെ വ്യക്തമാവുന്നത് പാര്‍ട്ടി കോണ്‍ഗ്രസിനോടു കാണിക്കുന്ന സ്നേഹം എന്നതും ബി.ജെ.പിയോടു കാണിക്കുന്ന വിരോധം എന്നതും തികച്ചും വൃത്തിഹീനങ്ങളായ അ ടവു നയങ്ങള്‍ മാത്രമാണ്. ഇടതിനോടു കൂറുള്ളവരും, അന്തസും ആഭിചാത്യവും പാര്‍ട്ടിയില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരുമായ സഖാക്കള്‍ ഇത്തരം വികലമായ പ്രത്യയശാസ്ത്ര ബലാല്‍ക്കാരത്തെ ചെറുക്കണം. ജനകീയ ജനാധിപത്യ വിപ്ലവ ബോധത്തിന്റെ തത്വശാസ്ത്രം നേതൃത്വത്തിനു എടുത്തമ്മാനമാടാനുള്ളതല്ലെന്ന് തുറന്നു പറയാന്‍ അ ണികള്‍ തയ്യാറാകണം. .

ഇതു പറയുമ്പോള്‍ അതിനുള്ള മറുവശവും ചിന്തിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി 34 വര്‍ഷം ബംഗാള്‍ ഭരിച്ചപ്പോള്‍ അവിടെ അവിടെ ബി.ജെ.പി രാഷ്ട്രീയം കിളിര്‍ത്തിരുന്നില്ല. അവരുടെ വോട്ടു വിഹിതം 19 ശതമാനത്തിലേക്ക് വളര്‍ന്നത് സി.പി.എമ്മിന്റെ തകര്‍ച്ചക്കു ശേഷമാണ്.. കേരളത്തിലും സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും തമ്മില്‍ തല്ല് ഒന്നു മാത്രമാണ് ബി.ജെ.പിക്ക് വളക്കൂറുണ്ടാക്കാന്‍ ഇടയായത്. ബി.ജെ.പിയുടെ വളര്‍ച്ചക്കുള്ള ഒരു പ്രധാന കാരണം അന്ധമായ കോണ്‍ഗ്രസ് വിരോധം ഒന്നു മാത്രമാണെന്ന് ഇത്തരം സംഗതികള്‍ വ്യക്തമാക്കുന്നു.
വോട്ടെണ്ണിത്തീരുന്ന വേളയില്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്ത്യയില്‍ ഉണ്ടാകുന്നതെങ്കില്‍ മാത്രമേ, നാം ഇടതു പക്ഷത്തിന് വോട്ടു ചെയ്തതിന്റെ ഗുണം ജനാധിപത്യ വ്യവസ്ഥതിയുടെ ചുവന്ന പരവതാനിയിലെത്തിപ്പെടുകയുള്ളു. ഈ മഹാമാമാങ്കത്തില്‍ പങ്കെടുത്ത ഇടതു വോട്ടുകള്‍ വെറും വേയ്സ്റ്റ്.

 

(അവസാനിച്ചു)

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍. ആണ്‍...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ നരകയാതനയനുഭവിക്കുന്നവര്‍...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത് നാലാം...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി തല...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന...

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍...

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍ ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു....

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ്...

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് രമേശ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ...

കാസറഗോഡ്: രണ്ട് കുട്ടികളുടെ...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന്...

കാസറഗോഡ്: രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്ത് ലോഡ്ജില്‍...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്...

കാസറഗോഡ്: ചെറുപുഴയിലെ കെ....

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്രമക്കേട്; ചെറുപുഴയിലെ അഞ്ച് കോണ്‍ഗ്രസ്...

കാസറഗോഡ്: ചെറുപുഴയിലെ കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ...

ഉപ്പള: പൊട്ടിവീണ വൈദ്യുതി...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പി തട്ടുകടയുടമ നീക്കം...

ഉപ്പള: പൊട്ടിവീണ വൈദ്യുതി കമ്പി മാറ്റാന്‍ അധികൃതര്‍ എത്താതിരുന്നതോടെ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത്...

കാസര്‍കോട്: കാസര്‍കോട് ജില്ലാ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിക്കുന്ന ഫാമിലി പിക്നിക് 2019...

കാസര്‍കോട്: കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് ( കെ.ഇ.എ)...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!