CLOSE
 
 
വേനല്‍ ചൂടില്‍ കുളിര്‍മ പകര്‍ന്ന് മാമ്പഴമേള: മധുരം നുണഞ്ഞ് നഗരസഭ ചെയര്‍മാനും കുട്ടികളും
 
 
 

 

കാഞ്ഞങ്ങാട് : നട്ടുച്ചയ്ക്ക് കത്തിക്കാള്ളുന്ന വെയിലില്‍ ക്ഷീണിച്ച് അവശനായി എത്തിയ നഗരസഭ ചെയര്‍മാന് ആശ്വാസമായി മാമ്പഴത്തിന്റെ നറുമധുരം. കുട്ടികള്‍ക്ക് ആഹ്ലാദം പകര്‍ന്ന് കടുക്കാച്ചി മാങ്ങ. അതിയാമ്പൂര്‍ ബാലബോധിനി ഗ്രന്ഥാലയത്തില്‍ ഒരുക്കിയ മാമ്പഴമേളയാണ് പ്ര കൃതിദത്തമായ ആഹാരശീലങ്ങളിലേക്ക് പുതു തലമുറയെ ആകര്‍ഷിക്കാനുള്ള വഴി തുറന്നത്.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും ജില്ലാ ലൈബ്രറി കൗണ്‍സിലും മേലാങ്കോട്ട്എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മധുര മാമ്പഴക്കാലം സംസ്ഥാന സാഹിത്യ പാീ ശാലയുടെ ഭാഗമായാണ് മാമ്പഴമേള ഒരുക്കിയത്.
ദാഹമകറ്റാനുള്ള ജലവും വിശപ്പകറ്റാനുള്ള കൊതിയൂറും കാമ്പും ക്ഷീണം മാറ്റാനുള്ള ഗ്ലൂക്കോസും കൊണ്ട്‌സമൃദ്ധമായ നാടന്‍ മാമ്പഴങ്ങള്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെയുള്ള ദിവ്യ ഔഷധവുമാണെന്നറിഞ്ഞതോടെ മാമ്പഴം സ്വന്തമാക്കാന്‍ കുട്ടികളെക്കാള്‍ ആവേശം മുതിര്‍ന്നവര്‍ക്ക്. കാന്‍സര്‍, പ്രമേഹം, അന്ധത, വിളര്‍ച്ച, തുടങ്ങിയ പ്രധാനപ്പെട്ട രോഗങ്ങളെയെല്ലാം മാറ്റാനുള്ള ആന്റീ ഓക്‌സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ പഴങ്ങളുടെ രാജാവിനെക്കുറിച്ച് കൂടുതലറിയാനുള്ള വേദിയായി മേള മാറി. നാടുനീങ്ങുന്ന ചക്ക രേന്‍, പഞ്ചാരേന്‍, ചേര്യന്‍, ബല്യത്താന്‍, കര്‍പ്പൂരന്‍, സിന്ദൂരന്‍, തത്ത കൊക്കന്‍, കുറുക്കന്‍ ,ഊമ്പിക്കുടിയന്‍, പുളിയന്‍, കുഞ്ഞിമംഗലം, കുറ്റിയാട്ടൂര്‍, മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, പച്ചമധുരന്‍ തുടങ്ങി അമ്പതോളം നാട്ടുമാങ്ങകളുടെ പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് അപൂര്‍വാനുഭവമായി. പടന്നക്കാട് കാര്‍ഷിക കോളേജില്‍ നിന്നുള്ള പന്ത്രണ്ടിനങ്ങള്‍ക്കു പറ്റുമെ, അജേഷ് കരക്കേരു കൊടക്കാട്, പിലിക്കോട്, കരിവെള്ളൂര്‍, നീലേശ്വരം ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വിവിധ ഇനങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം മാങ്ങകള്‍ പ്രദര്‍ശനത്തിലെത്തിയിരുന്നു. കാര്‍ഷിക കോളേജിലെ താരമായ ഫിറാംഗിലഡുവ, ബംഗ്ലോറ, ലോര്‍ഡ്, പ്രിയൂര്‍, കലപ്പാടി, മുണ്ടപ്പ,ഗുജറാത്തിനമായ കേസരി, നീലം,ആന്ധ്രയിലെ ബൈഗ നപ്പള്ളി, അല്‍ഫോന്‍സ, ബാദാമി, തുടങ്ങിയവ മേളയിലെ ആകര്‍ഷകമായി.
നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.എ.സി.കണ്ണന്‍ നായര്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഡോ.കൊടക്കാട് നാരായണന്‍ അധ്യക്ഷനായി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സി.അംഗം പയ്യന്നൂര്‍ കുഞ്ഞിരാമന്‍, നീലേശ്വരം അഗ്രികള്‍ച്ചറല്‍ ഫാം സൂപ്രണ്ട് പി.വി.സുരേന്ദ്രന്‍, പ്രസ് ഫോറം പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍, ബി.ബാബു,പി.കുഞ്ഞികൃഷ്ണന്‍, പി.കുഞ്ഞിക്കണ്ണന്‍, കോമന്‍ കല്ലിങ്കല്‍,രതീഷ് കാലിക്കടവ്, സാലു പാര്‍ക്കോ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ യൂത്ത്...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു മത സൗഹാര്‍ദ്ദ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു...

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍, വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ...

Recent Posts

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ്...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു...

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു മത സൗഹാര്‍ദ്ദ സംഗമം

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍, വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...