CLOSE
 
 
ചരിത്രമായി ലൂസിഫര്‍! മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണ്
 
 
 

മോഹന്‍ലാല്‍ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിന്റെ ഏറ്റവും പുതിയ കളക്ഷന്‍ വിവരം പുറത്ത് വിട്ടു. മലയാളത്തില്‍ നിന്നും ആദ്യമായി ഇരുന്നൂറ് കോടി മറികടക്കുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ്. ലൂസിഫര്‍ സിനിമയുടെ ഓദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചരിത്രനേട്ടം സ്വന്തമാക്കിയ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ‘ലൂസിഫറിനെ ലോക സിനിമ ചരിത്രത്തിന്റെ ഭാഗമാക്കിയ പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി.. 200 കോടിയും കടന്ന് മലയാളത്തിന്റെ യാഗാശ്വം’..! എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്നാണ് സിനിമയുടെ ഏറ്റവും പുതിയ കളക്ഷന്‍ വിവരവുമായി ലൂസിഫര്‍ ടീം എത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ മലയാളക്കരയില്‍ മറ്റൊരു ചരിത്രമാവാന്‍ പൃഥ്വിരാജിലൂടെ മോഹന്‍ലാലിന് സാധിച്ചിരിക്കുകയാണ്. സംവിധായകനായ പൃഥ്വിയ്ക്കും നായകനായ മോഹന്‍ലാലിനും ഇനി പറയാനുള്ളതെന്താണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

കലാമൂല്യമുള്ള സിനിമകള്‍ എന്നതിനപ്പുറം വാണിജ്യ സിനിമകളാണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്. റിലീസിനെത്തി ആദ്യ ദിവസം സിനിമ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നതിനൊപ്പം ആദ്യദിന കളക്ഷന്‍ എത്രയാണെന്ന് ചോദിക്കുന്നവരാണ് ഇന്നത്തെ സിനിമാപ്രേമികള്‍. ഇതോടെ നൂറ് കോടി ക്ലബ്ബും ഇരുന്നൂറ് കോടി ക്ലബ്ബുകളും വലിയ വാര്‍ത്തയായി തുടങ്ങി. ബോളിവുഡ് പോലെയുള്ള ഇന്‍ഡസ്ട്രികള്‍ കോടികള്‍ വാരിക്കൂട്ടിയിരുന്നത് പോലെ മലയാള സിനിമയും ആ നിലയിലേക്ക് എത്തി. പുലിമുരുകിനിലൂടെ ആദ്യ നൂറ് കോടി മലയാളത്തിലേക്ക് എത്തിച്ച മോഹന്‍ലാല്‍ ലൂസിഫറിലൂടെ ആദ്യ ഇരുന്നൂറ് കോടിയും സ്വന്തമാക്കിയിരിക്കുകയാണ്.

മാര്‍ച്ച് ഇരുപത്തിയെട്ടിന് റിലീസ് ചെയ്ത ലൂസിഫര്‍ മേയ് പതിനാറ് എത്തുമ്‌ബോള്‍ അമ്ബത് ദിവസത്തിലെത്തിയിരിക്കുകയാണ്. അമ്ബതാം ദിവസമാണ് മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരുന്ന ആ വാര്‍ത്ത പുറത്ത് വന്നത്. ലൂസിഫറിന്റെ ഔദ്യോഗിക പേജിലൂടെയാണ് തങ്ങളുടെ സിനിമ ഇരുന്നൂറ് കോടി നേടിയ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരും വാര്‍ത്ത സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം ആന്റണിയും ഷെയര്‍ ചെയ്തിട്ടുണ്ട്. അതേ സമയം സംവിധായകന്‍ പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

റിലീസിനെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ ലൂസിഫറിന് റെക്കോര്‍ഡ് മഴയായിരുന്നു. പുലിമുരുകന്‍ 38 ദിവസം കൊണ്ട് നേടിയ നൂറു കോടി നേട്ടം കേവലം എട്ട് ദിവസം കൊണ്ടായിരുന്നു ലൂസിഫര്‍ സ്വന്തമാക്കിയത്. 21 ദിവസം കഴിയുമ്‌ബോള്‍ നൂറ്റിയമ്ബത് കോടിയും മറികടന്നു. ആഗോളതലത്തിലെ കണക്കുകളാണ് ഇതൊക്കെ എങ്കിലും കേരള ബോക്സോഫീസിലും മറ്റൊരു സിനിമയ്ക്കും നേടാന്‍ പറ്റാത്ത സാമ്ബത്തിക വരുമാനമാണ് ലൂസിഫറിന് ലഭിച്ചത്. 50 ദിവസം കൊണ്ട് 200 കോടിയാണെങ്കില്‍ ഇനിയുള്ള ദിവസം പ്രതീക്ഷിക്കുന്നതിലും അപ്പുരം തുകയിലായിരിക്കും പ്രദര്‍ശനം അവസാനിപ്പിക്കുക.

മലയാളക്കര ഇതുവരെ പരീക്ഷിക്കാത്ത ഘടകങ്ങളുമായിട്ടായിരുന്നു പൃഥ്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭം എത്തിച്ചത്. ആദ്യ സിനിമ തന്നെ ഹിറ്റാക്കുന്ന നവാഗത സംവിധായകര്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാള സിനിമയില്‍ കന്നിച്ചിത്രം കൊണ്ട് അത്ഭുതപ്പെടുത്തിരിക്കുകയാണ് പൃഥ്വിരാജ്. ബോക്സോഫീസിനെ തരിപ്പണമാക്കി നൂറും ഇരുന്നൂറും നേടുന്ന മലയാളത്തിലെ ആദ്യ പുതുമുഖ സംവിധായകനായി പൃഥ്വിരാജ് മാറി. പൃഥ്വിരാജിന്റെ അച്ഛനും നടനുമായ അന്തരിച്ച സുകുമാരന് സമര്‍പ്പിച്ച് കൊണ്ടാണ് പൃഥ്വിരാജ് ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിച്ചത്.

മലയാള സിനിമയുടെ താരരാജാവായ മോഹന്‍ലാല്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. നാല് പതിറ്റാണ്ടുകളോളമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലാണ് കേരള ബോക്സോസിലും അല്ലാതെയും റെക്കോര്‍ഡുകള്‍ നേടുന്നത്. പുലിമുരുകനിലൂടെ ആദ്യ നൂറ് കോടിയും നൂറ്റിയമ്ബത് കോടിയും സ്വന്തമാക്കി. മലയാളത്തിലെ അടുത്ത നൂറ് കോടി ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുമുണ്ടായിരുന്നു. ബിഗ് ബജറ്റിലൊരുക്കി ഒടിയന്‍ എല്ലാ ബിസിനസുകളില്‍ നിന്നുമായി നൂറ് കോടിയ്ക്ക് മുകളില്‍ സാമ്പത്തിക വിജയം സ്വന്തമാക്കിയെന്നാണ് ഔദ്യോഗിമല്ലാത്ത കണക്കുകള്‍. ഇപ്പോള്‍ ലൂസിഫറും. ഇതെല്ലാം ചേര്‍ത്ത് മോഹന്‍ലാല്‍ എന്ന പേര് മലയാളത്തിന് എക്കാലവും അഭിമാനിക്കാനുള്ളതാക്കി മാറ്റിയിരിക്കുകയാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്യുമ്‌ബോള്‍ നടന്‍ മുരളി ഗോപിയായിരുന്നു ലൂസിഫറിന് തിരക്കഥ ഒരുക്കിയത്. മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സിന്റെ കഥ പറഞ്ഞെത്തിയ രസികന്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കി രചനയിലേക്ക് കടന്ന മുരളി ഗോപി ഒരുപാട് സിനിമകള്‍ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നു. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാരസംഭവം, എന്നീ ചിത്രങ്ങളെല്ലാം മുരളി ഗോപി തിരക്കഥ എഴുതിയതായിരുന്നു. നല്ല കഥയുണ്ടായിട്ടും ഈ സിനിമകള്‍ക്കൊന്നും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയി. ഒടുവില്‍ ലൂസിഫറിലൂടെ തന്റെ വിരലുകള്‍ക്ക് അത്ഭുതം ചെയ്യാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് മുരളി ഗോപി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നടന്‍ സിദ്ദിഖിന്റെ മകന്‍ ആദ്യമായി നായകനായെത്തുന്ന 'ഒരു...

നടന്‍ സിദ്ദിഖിന്റെ മകന്‍ ആദ്യമായി...

പുതുതായി റിലീസ് ചെയ്യാന്‍ പോകുന്ന മലയാള ചിത്രമാണ് ഒരു കടത്ത്...

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്; വരലക്ഷ്മി...

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ്...

സിനിമയിലെ താരസുന്ദരികളുടെ വസ്ത്രരീതിയും മേയ്ക്കപ്പും പിന്തുടരുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ താരങ്ങളെ...

കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം; ആഘോഷമാക്കി ചാക്കോച്ചനും...

കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം;...

നീണ്ട കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേയ്ക്ക് എത്തിയ കുഞ്ഞതിഥിയ്‌ക്കൊപ്പം ഓണം ആഘോഷിച്ചു...

മലയാള സിനിമയില്‍ വീണ്ടും താര വിവാഹം; നടന്‍...

മലയാള സിനിമയില്‍ വീണ്ടും താര...

നടന്‍ ഹേമന്ത് മേനോന്‍ ഇന്ന് വിവാഹിതനാകുന്നു. നിലീനയാണ് വധു. കലൂര്‍...

ഫോട്ടോയില്‍ കാണുന്ന ആള്‍ക്ക് എത്ര വയസ് ;...

ഫോട്ടോയില്‍ കാണുന്ന ആള്‍ക്ക് എത്ര...

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ജന്മദിനമാണ് സെപ്തംബര്‍ ഏഴിന് (ഇന്ന്). സിനിമാലോകം...

Recent Posts

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32...

ഭീമനടി : ക്രിക്കറ്റ്...

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32 കാരനെ ആക്രമിച്ചതിനു കേസ്

ഭീമനടി : ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 32...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ...

പയ്യന്നൂര്‍ : മാവുങ്കാല്‍...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ സ്വദേശികള്‍ അറസ്റ്റില്‍: പിടിയിലാകാനുള്ള രണ്ടു...

പയ്യന്നൂര്‍ : മാവുങ്കാല്‍ കേന്ദ്രീകരിച്ചു നടന്ന മണിചെയിന്‍ തട്ടിപ്പു...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മോഷ്ടാക്കളെ കുറിച്ച്...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പാത...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!