CLOSE
 
 
മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്…..
 
 
 

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി. അടുത്ത കിരീടാവകാശി ആര്‍? ആര് ചെങ്കോലേന്തും?

ആരായാലും ശരി, ഇന്ത്യന്‍ ജനാധിപത്യത്തിനും, മതേതരത്വത്തിനും പോറലേല്‍ക്കാത്ത, പാവപ്പെട്ടവന്റെ തേങ്ങലുകള്‍ കണ്ടില്ലെന്നു നടിക്കാനാകാത്ത നീരാവി പോലെ ഉരുകിയുയരുന്ന പെട്രോള്‍ അടക്കമുള്ള വിലക്കയറ്റം കണ്ടില്ലെന്നു നടിക്കാത്ത ഒരു സംഭവമായിരിക്കണം പുതിയ അമരത്തിലെന്ന് ജനം ആഗ്രഹിക്കുന്നു. കോര്‍പ്പറേറ്റുകളുടെ വിടുപണി ചെയ്യുന്നവരാവരുത് അവരെന്ന് , ജനാധിപത്യ ഭാരതത്തിന്റെ ഭാവിയെ, മതേതര തത്വങ്ങളെ പോറലേല്‍ക്കാതെ കാക്കുന്നവരാകണമെന്ന് ആശയിക്കുന്നു.

ഇന്ത്യ ബി.ജെ.പിയുടെ കൈയ്യില്‍ ഭദ്രമായിരിക്കുമോ? അതോ തൂക്കു സര്‍ക്കാരോ? കോണ്‍ഗ്രസ് വിചാരിച്ചാല്‍ ബി.ജെ.പിക്ക് ബദല്‍ രൂപപ്പെടുത്താനാകുമോ, മായാവാതി, എസ്.പി, മഹാ ഗഡ്ബന്തന്‍, തൃണമൂല്‍, ബിജു ജനാതാദള്‍, തെലുഗു ദേശം, തെലുഗു രാഷ്ട്ര കോണ്‍ഗ്രസ് ഇവരെല്ലാം ചേരുമ്പടി ചേര്‍ത്ത് ഒരു മതേതര ജനായത്ത സര്‍ക്കാരിനു സാധ്യത തെളിയുമോ? ബി.ജെ.പിക്ക് ഒറ്റക്ക് ഭുരിപക്ഷമുണ്ടാക്കാനാകുമോ ? ഉത്തരത്തിനായി കാത്തു നില്‍ക്കുകയാണ് ഭാരതം.

2014ലേക്ക് തിരിഞ്ഞു നോക്കിയാല്‍ 335 എന്ന മാന്ത്രിക സംഖ്യയുമായി ലോകത്തെ ഞെട്ടിച്ചാണ് എന്‍.ഡി.ഐ കടന്നു വന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.പി.എയെ ചവുട്ടിപ്പുറത്താക്കാന്‍ ജനം കാത്തു നില്‍ക്കുകയായിരുന്നു. അധികാരം പോട്ടെ, കോണ്‍ഗ്രസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു കയറാന്‍ പോലും ജനം അനുവദിച്ചില്ല. അന്ന് ജനം കോണ്‍ഗ്രസിന്റെ മുഖത്തടിച്ചു. അതിന്റെ പാടു നീങ്ങാന്‍ 2018ല്‍ രാജീവിന്റെ രണ്ടാം വരവു വരെ കാത്തു നില്‍ക്കേണ്ടി വന്നു.

അഞ്ചു വര്‍ഷം പിന്നിട്ടിട്ടും, കോണ്‍ഗ്രസ് ഇപ്പോഴും ദുര്‍ബലാവസ്ഥ കൈവിട്ടിട്ടില്ലെന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവര്‍ക്കറിയാം. അവരുണ്ടാക്കിയ സഖ്യത്തില്‍ പ്രമുഖമായ പല പ്രാദേശിക പാര്‍ട്ടികളുമില്ല. സീറ്റു കുന്നുകൂടിയ യു.പി.അടക്കമുള്ള കേന്ദ്രങ്ങളില്‍ വരെ കോണ്‍ഗ്രസ് ഒറ്റക്കാണ്, അഥവാ മുന്നാം സ്ഥാനത്തേക്കു തള്ളപ്പെടാന്‍ കാത്തു നില്‍ക്കുകയാണ്. തമിഴ്നാട്ടില്‍ ഡി.എം.കെ.യും മഹാരാഷ്ട്രയില്‍ എന്‍.സി.പിയും നല്‍കുന്ന പിന്തുണ ഇതര സംസ്ഥാനങ്ങളിലില്ല. എന്നാല്‍ ഉത്തര പശ്ചിമ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ പ്രതാപം ഇനിയും അവസാനിച്ചിട്ടില്ല. പഴയ തരംഗമില്ലെങ്കിലും വടക്കേ ഇന്ത്യയില്‍ ബി.ജെ.പി ഇപ്പോഴും ശക്തമാണ്. അവിടെ കൂടുതല്‍ സീറ്റു നേടുക മോദി സംഖ്യം തന്നെയായിരിക്കും. പ്രതിപക്ഷത്തുള്ള പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോട് രമ്യതയിലേര്‍പ്പെടാന്‍ തയ്യാറാകാത്തത് ബി.ജെ.പിയുടെ വളര്‍ച്ചക്ക് സഹായിക്കുന്നു. അതു കൊണ്ടു തന്നെ ഉത്തരേന്ത്യയില്‍ ബി.ജെ.പിക്കു സംഭവിക്കുന്ന ഇടിവിന്റെ ആനുകൂല്യം കോണ്‍ഗ്രസിനു ഗുണകരമല്ല. അവ ജാതി വര്‍ഗീയ പാര്‍ട്ടികള്‍ പകുത്തെടുത്തു കൊണ്ടു പോവുകയാണ്. അ ഥവാ മായാവതിയും, മമതയും പ്രധാനമന്ത്രി പദം സ്വപ്നം കണ്ടു നടക്കുന്നതിന്റെ പൊരുളവിടെയാണ്. മഹാഗ ഡ്ബന്തന്‍ പ്രതിനിധി അടുത്ത പ്രധാനമന്ത്രിയെന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രചരണത്തിന്റെ മുലതന്ത്രങ്ങള്‍ അത്തരത്തില്‍ രൂപപ്പെട്ടു വന്നതാണ്. പിന്നെ കോണ്‍ഗ്രസിനു ആകെ പ്രതീക്ഷ ദക്ഷിണേന്ത്യയില്‍ മാത്രം. പഴയ പ്രതാപം ഇപ്പോഴും അവിടുങ്ങളിലുണ്ട്. ആകെ 130 സീറ്റുകളാല്‍ സമ്പുഷ്ടമാണ് തെക്കേ ഇന്ത്യ. മഹാരാഷ്ട്രയിലെ എന്‍.സി.പിയും. കേരളത്തിലെ യു.ഡി.എഫും (തെരെഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ സി.പി.എം) തമിഴ്നാട്ടിലെ ഡി.എം.കെയും ആന്ധ്രയും മറ്റും കോണ്‍ഗ്രസിനെ കൈമെയ് മറന്ന് സഹായിച്ചാല്‍ ഒരു യു.പി.എ സര്‍ക്കാരിനു പ്രതീക്ഷക്കു വകയാകും.

പശ്ചിമേന്ത്യയില്‍ ബി.ജെ.പിയുടെ പ്രതാപം ഇനിയും അവസാനിച്ചിട്ടില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പു കണക്കെ ഇത്തവണയും അവര്‍ 76ല്‍ 76ഉം തൂത്തുവാരിയേക്കും. ഇതൊക്കെ കൂട്ടിക്കിഴിക്കുമ്പോള്‍ ഭാരതത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയും, വലിയ മുന്നണി എന്‍.ഡി.എയും തന്നെയായിരിക്കുമെന്നാണ് പ്രവചനം. ഇതു പറയുമ്പോഴും അവര്‍ക്ക് കഴിഞ്ഞ തവണത്തെ മൃഗീയ ഭുരിപക്ഷം ലഭ്യമാകില്ലെന്നും നമുക്ക് കാണേണ്ടി വരും. മുക്കൂട്ടു മുന്നണി സഭ തട്ടിക്കൂട്ടലുകള്‍ ആവശ്യം വരുന്നത് ഈ സാഹചര്യത്തിലാണ്.

നോട്ടു നിരോധനം, ജി.എസ്.ടി, പെട്രോള്‍ വിലവര്‍ദ്ധനവ് തുടങ്ങിയവയുടെ പ്രഹരത്താല്‍ ആടി ഉലഞ്ഞ ബി.ജെ.പി 2018 ഓടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുകയായിരുന്നു. ഇവയ്ക്ക് തടയിടാന്‍ രാഹുലിന്റെ രണ്ടാം തിരിച്ചു വരവു വരെ കാത്തു നില്‍ക്കേണ്ടി വന്നുവെന്നു മാത്രം. ഇപ്പോള്‍ ചിത്രം മാറിത്തുടങ്ങി. പാകമാകാത്ത പ്രസ്ഥാവന നല്‍കി സുപ്രീം കോടതി മാപ്പാവശ്യപ്പെട്ടിട്ടും രാഹുല്‍ ഇമേജ് തകര്‍ന്നില്ല. മാത്രമല്ല, പരസ്പര വിരുദ്ധ പ്രസ്ഥാവനകളാല്‍ മോദിക്കു മുഖം നഷ്ടപ്പെട്ടു. റാഫേല്‍ കൊണ്ട് അമ്മാനമാടാന്‍ രാഹുലിനു കഴിഞ്ഞു. മഹാരാഷ്ട്രീയിലും മറ്റും ഉയര്‍ന്നു വന്ന കര്‍ഷക പ്രക്ഷോഭങ്ങളെ മുതലാക്കാന്‍ പ്രതിപക്ഷത്തിനായി. തൊഴില്‍ പ്രതിസന്ധികളില്‍ പെട്ട് വറു ചട്ടിയിലെന്ന പോലെയായ സാധാരണ തൊഴിലാളികള്‍ മോദിയെ വെറുത്തു തുടങ്ങി. ദലിത് പ്രസ്ഥാനം തലങ്ങും വിലങ്ങുമായി ബി.ജെ.പിയെ വെട്ടി വീഴ്ത്തി. ഇതിനിടയിലൂടെയെല്ലാം തന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ രാഹുലിനു സാധിച്ചു. ഇത്തരം സാഹചര്യങ്ങള്‍ക്കിടയിലാണ് 2019ലെ പൊതുതെരെഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത്.

തെരെഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് ബി.ജെ.പിക്കു വേണ്ടി രാജസ്ഥാനില്‍ അവരുടെ മഹാ സമ്മേളനം ചേര്‍ന്നത് ഇവിടെ ഓര്‍ത്തെടുക്കാം. ഭരണം നില്‍നിര്‍ത്തുക. അതുമാത്രമായിരുന്നു അജണ്ട. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണ മുന്നേറ്റം അവിടെ പാസ്സായി. സവര്‍ണ ഹൈന്ദവതയിലെ വോട്ടുറപ്പിക്കലായിരുന്നു ലക്ഷ്യം. കര്‍ഷകര്‍ക്ക് 2000 വെച്ച് വര്‍ഷത്തില്‍ 12000 രൂപയുടെ കാര്‍ഷിക പെന്‍ഷന്‍ പ്രഖ്യാപിക്കപ്പെട്ടതു വഴി കിസാന്‍ യോചന നടപ്പിലായതും, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയെ ശക്തിപ്പെടുത്തിയതും ആര്‍.എസ്.എസ് അജണ്ടയുടെ മാര്‍ഗ നിര്‍ദ്ദേശം സ്വീകരിച്ചു കൊണ്ടായിരുന്നു. അതിനൊക്കെ ഇടയില്‍ വന്നു ചേര്‍ന്നതോ വരുത്തി വെച്ചതോ, ആണ് പുല്‍വാമാ ദുരന്തം. 40ല്‍പ്പരം ജവന്മാര്‍ നിഷ്‌ക്കരുണം വധിക്കപ്പെട്ടു. തുടര്‍ന്ന് ബാരാകോട്ട് അക്രമണത്തിലൂടെ ഭീകരവാദ ക്യാമ്പുകള്‍ തുരത്തപ്പെട്ടു. ശക്തമായ നേതൃത്വമാണ് ഇന്ത്യയിലെന്ന ചിന്ത ജനങ്ങളില്‍ വന്നു ചേരാന്‍ ഈ സന്ദര്‍ഭങ്ങളെല്ലാം മോദി അവസരങ്ങളാക്കി മാറ്റി. രാഹുലിന്റെ മുന്നേറ്റത്തിനു തടയിടാനും, മോദിയുടെ തൂക്കം കൂടാനും ഇതൊക്കെ കാരണങ്ങളായി. എന്‍.ഡി.എക്കു തിരിച്ചു വരവിനു വഴി വെക്കാവുന്ന ഘടകങ്ങളാണ് ഇവ.

മറു പക്ഷത്തു നിന്നും നോക്കുമ്പോള്‍ കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. 2014 ആവര്‍ത്തിക്കാതിരിക്കാന്‍ രാഹുലും പ്രിയങ്കയുമടക്കമുള്ള സംഘം പതിനട്ടടവും പയറ്റിയത് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. 2014 എന്നത് കോണ്‍ഗ്രസിന്റെ പേടിസ്വപ്നമാണ്. ഇന്ദിരയും, സഞ്ജയ് ഗാന്ധിയും ഒപ്പം തോറ്റിട്ടും, കോണ്‍ഗ്രസിന് ഇങ്ങനെയൊരു നാണക്കേടുണ്ടായിരുന്നില്ല. ആകെയുള്ള 544 സീറ്റില്‍ കേവലം 44 സീറ്റുകള്‍ കൊണ്ട് കോണ്‍ഗ്രസ് നാണം കെട്ട വര്‍ഷം. പത്തുശതമാനം സീറ്റില്‍ പോലും വിജയിക്കാനാകാത്തതിന്റെ ക്ഷീണത്തില്‍ പ്രതിപക്ഷ സ്ഥാനം പോലും നഷ്ടപ്പെട്ടു. അതിനു മുമ്പ്, കോണ്‍ഗ്രസ് എറ്റവും വലിയ പ്രതിസന്ധി നേരിട്ട 1999ല്‍ പോലും കോണ്‍ഗ്രസിന് 114 സീറ്റു ലഭിച്ചിരുന്നു. 2014ലെത്തുമ്പോള്‍ ആകെ സംസ്ഥാനങ്ങളില്‍ 13ഇടത്തു കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലുമില്ലാതായി. ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്നാട്, ആന്ധ്രപ്രദേശ്, ദില്ലി, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ പുറം കാലു കൊണ്ട് ആ പാര്‍ട്ടിയെ ചവിട്ടിത്തേച്ചു. ഈ തോല്‍വി പുതിയൊരു ചരിത്രത്തിനു വഴി തുറക്കുകയായിരുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്ന കോണ്‍ഗ്‌സിതര ദേശീയ പാര്‍ട്ടി ഇന്ത്യയില്‍ ബി.ജെ.പി മാത്രം. 282 സീറ്റെന്ന മാന്ത്രിക സംഖ്യയുടെ സോപാനത്തില്‍ അവര്‍ ഒറ്റക്ക് കേറിയിരുന്നു. 2014ലെ ലോകസഭാ തെരെഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം നടന്ന ആദ്യകാല നിയമസഭാ തെരെഞ്ഞെടുപ്പുകളും മോദിതരംഗത്തിന്റെ ഹാങ്ങ്ഓവറിലായിരുന്നു. നനഞ്ഞിടത്തെല്ലാം അവര്‍ കിളിര്‍ത്തു പൊങ്ങി. കമ്മ്യൂണിസ്റ്റ് പച്ചയെന്നതു പോലെ ചെടികളായവര്‍ കൊടുംങ്കാടായി. മുളച്ചാല്‍ നാടാകെ പടരുന്നുവെന്ന പദവി ബി.ജെ.പി ഏറ്റെടുത്തു.

ബി.ജെ.പിയുടെ ജൈത്രയാത്രക്ക് തടം നില്‍ക്കാന്‍ കഴിഞ്ഞത് അന്ന് പഞ്ചാബ് മാത്രം. എല്ലാ വൈതരണികളും വകഞ്ഞുമാറ്റി അവിടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി. തുടര്‍ന്ന് കര്‍ണാടകത്തിലും അവര്‍ക്ക് കൂട്ടുമന്ത്രിസഭയുണ്ടാക്കാന്‍ കഴിഞ്ഞു. നേട്ടങ്ങളുടെ ഗ്രാഫ് കോണ്‍ഗ്രസ് പാളയത്തിലേക്ക് തിരിയുന്നതിന്റെ സൂചനകള്‍ മല്ലെ കണ്ടു തുടങ്ങി. അപ്പോഴേക്കും പെട്രോള്‍ വിലവര്‍ദ്ധനവില്‍ പെട്ട് ജനം വലഞ്ഞു തുടങ്ങിയിരുന്നു. സാധാരണക്കാരനടക്കം വിലവര്‍ദ്ധന മുതുകില്‍ കേറി നടുവൊടിയുന്നതിനിടയിലാണ് 2018ലെ രാഹുലിന്റെ രണ്ടാം വരവ്. അതോടെ മല്‍സരിച്ച മിക്കയിടങ്ങളിലും കോണ്‍ഗ്രസിനു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. മോദി ഇഫക്റ്റിന്റെ കാലൊടിഞ്ഞതായി ജനം മനസിലാക്കിത്തുടങ്ങി. കോണ്‍ഗ്രസിന് വന്‍ കുതിപ്പു സമ്മാനിച്ചു കൊണ്ട് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ചു. ബി.ജെ.പി ഞെട്ടിത്തരിച്ച തെരെഞ്ഞെടുപ്പു വിധികള്‍ പുറത്തു വന്നു തുടങ്ങി. അവിടെ നടന്നത് ലോകസഭയിലേക്കു ഇപ്പോള്‍ നടക്കുന്ന പൊതു തെരെഞ്ഞെടുപ്പിന്റെ സെമി ഫൈനലായിരുന്നു. സെമിയില്‍ കോണ്‍ഗ്രസ് ജയിച്ചിരിക്കുന്നു. ഫൈനല്‍ ഇതാ നടന്നു കഴിഞ്ഞു.

ഫെനലില്‍ കോണ്‍ഗ്രിസനു ഗോളടിക്കാന്‍ കഴിയുക കേരളം അടക്കം , തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമായിരിക്കും. 200 സീറ്റുകള്‍ വരെ പാര്‍ട്ടിക്കു നേടാനായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അവകാശപ്പെടുന്നുണ്ട്. 2014ലെ 44 സീറ്റില്‍ നിന്നുമുള്ള കുതിച്ചു ചാട്ടവും, 1999ലെ 114നേക്കാള്‍ വലിയ നേട്ടവുമായിരിക്കും ഇത്തവണ തീര്‍ച്ചയായും കോണ്‍ഗ്രസിനെ തേടിയെത്തുക. രാജ്യത്ത് മോദി തരംഗത്തിന്റെ കാലൊടിഞ്ഞതായി ബി.ജെ.പി തന്നെ മനസിലാക്കിയിരിക്കുന്നു. 2004ല്‍ കോണ്‍ഗ്രസിനുണ്ടായ നേട്ടത്തെ കൈയ്യെത്തിപ്പിടിക്കാന്‍ രാഹുല്‍ ഗാന്ധിക്കു പുറമേ, പ്രിയങ്കയും രംഗത്തുണ്ട്. കഴിഞ്ഞ തവണത്തെ 44 നു മേല്‍ 156ലധികം സീറ്റുകള്‍ കോണ്‍ഗ്രസിനോടൊപ്പമെത്തിയേക്കുമെന്ന പ്രവചനമുണ്ടാകുന്നത് അങ്ങനെയാണ്.

ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ദില്ലി, നോര്‍ത്ത് ഈസ്റ്റ് മേഖലകളില്‍ കോണ്‍ഗ്രസിന്റെ ജയസാധ്യതകള്‍ക്കു മങ്ങലുണ്ടെങ്കില്‍ പോലും ബി.ജെ.പിക്കു അവര്‍ ഭീക്ഷണിയാണ്. അവിടുങ്ങളില്‍ ജയിച്ചു കയറുന്ന ബി.ജെ.പി ഇതര പാര്‍ട്ടികള്‍ മനസു വെച്ചാല്‍ ബി.ജെ.പിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ കോണ്‍ഗ്രിസനു കഴിഞ്ഞേക്കും. ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്തുവെന്ന കോണ്‍ഗ്രസ് പ്രസ്ഥാവനയുടെ പൊരുളതാണ്.

കേരളത്തില്‍ നിന്നും യു.ഡി.എഫ് കാസര്‍കോട് അടക്കം 16 സീറ്റിലെ അമിത പ്രതീക്ഷയിലാണ്. ഈ തെരെഞ്ഞെടുപ്പില്‍ സി.പി.എം അപ്രസക്തമാണ്. മഹാരാഷ്ട്രയില്‍ 25 മുതല്‍ 35 സീറ്റ് വരെ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിനു പിടിച്ചെടുക്കാന്‍ കഴഞ്ഞേക്കും. ഗുജറാത്തില്‍ ഗ്രാമീണ മേഖലയിലെ 13 സീറ്റുകള്‍ പണ്ടേപ്പോലെ ഇപ്പോഴും കോണ്‍ഗ്രസിന്റെ സ്വാധീന വലയത്തിലാണ്. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിലും നേട്ടമുണ്ടാക്കാനുള്ള സാധ്യത അധികരിക്കുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിസിനു ഒറ്റയ്ക്ക് മേല്‍ക്കൈയുണ്ട്. തരംഗമില്ലാത്ത മോദി ഇഫക്റ്റിന്റെ കടക്കല്‍ കത്തി കയറ്റി, ബി.ജെ.പിയെ ഒതുക്കി കോണ്‍ഗ്രസും അവരുടെ അഭ്യൂദയ കാംഷികള്‍ക്കും ഒരു പക്ഷെ ഒരു പുത്തന്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞേക്കും. ഒരു പക്ഷെ രാജീവ് ഗാന്ധിയായിരിക്കും അതിന്റെ തലവനെന്ന സ്ഥിതി വന്നില്ലെങ്കില്‍ പോലും. ചരിത്രം അതിന്റെ പുതിയ പേജ് എങ്ങനെയാണ് എഴുതിച്ചേര്‍ക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം. അതുവരെ നെയ്യാം സ്വപ്നങ്ങള്‍ . സ്വപ്നങ്ങള്‍ക്ക് തെരെഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കേര്‍പ്പെടുത്താത്തതിനാല്‍ നിര്‍ലോഭം അവാമല്ലോ.

പ്രതിഭാരാജന്‍

One Reply to “മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്…..”

  1. എന്ത് പ്രാന്താടോ എഴുതുന്നത്…………യാഥാർഥ്യബോധമില്ലാതെ…………കോൺഗ്രസും രാഹുലും എന്ത് കുന്തം കാട്ടിയെന്നാടോ……….ഇങ്ങിനെ വായിൽ തോന്നിയത് കോതക്ക് പാട്ടെന്നതുപോലെ എഴുത്തു തന്നെ എഴുത്ത്. രാഷ്ട്രീയ നിരീക്ഷണമാണത്രേ………..കോർപ്പറേറ്റുകളുടെ കൂടെയായിരുന്നെടോ ഭാരതം ആരു ഭരിച്ചപ്പോഴും…..പാവപ്പെട്ടവന്റെ കണ്ണീര്………..നീരാവിപോലെ പെട്രോൾ വില………ഉലക്കേടെ മൂട്്്………………ഇദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് ആർക്കെങ്കിലും മനസിലായോ……ആരു വരുമെന്നാണ് ഇദേഹം പറയുന്നത്………കോൺഗ്രസോ ബി.ജെ.പിയോ……..അല്ല മൂന്നാം മുന്നണിയോ……….വെറുതേ മനോരമ വായിച്ച് പ്രിയങ്കഗാന്ധി. …………അരാടോ ഈ പ്രിയങ്കഗാന്ധി……………ഒരു ലേഖനത്തിന് സുതാര്യതവേണം…..ക്ലിഷ്ടതയും……….ഇതൊന്നുമില്ലാതെ ഒരൊറ്റത്തരം എഴുത്തന്നെ……….എന്താണ് ഉദ്ദേശിച്ചതെന്ന് എഴുതിയ ആൾക്കെങ്കിലും മനസിലായാൽ ഭാഗ്യം. സകല പത്രത്തിലും ഇദേഹം എഴുത്തോടു എഴുത്ത് തന്നെ രാഷ്ടീയ നീരീക്ഷണം……………..

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന് പരീക്ഷണങ്ങള്‍...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസ...

Recent Posts

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ ബാങ്ക്...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി...

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത്...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി മോര്‍ച്ച ഉപരോധം നടത്തി

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കേരളത്തിലെ ഇടത്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന്...

കാസര്‍ഗോഡ് :  കാസര്‍ഗോഡ്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19...

കാസര്‍ഗോഡ് :  കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക്...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ പ്രത്യേക പദ്ധതി: 46 ലക്ഷം...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഊര്‍ജിതമാക്കുന്നതിന്...

ദക്ഷിണ കന്നഡ - കാസര്‍കോട്...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക്...

ദക്ഷിണ കന്നഡ - കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക് പാസ് അനുവദിക്കും:...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!