സര്‍ഗ്ഗവൈഭവ മികവില്‍ അംബികയിലെ കുട്ടികളുടെ പ്രദര്‍ശനം ശ്രദ്ധേയമായി

പാലക്കുന്ന് : സ്‌കൂളിലും വീടിലും ഒഴിഞ്ഞു കിട്ടുന്ന സമയങ്ങളില്‍ ഉണ്ടാക്കിയ നിര്‍മാണാത്മകമായ കരകൗശല സൃഷ്ടികള്‍ സ്‌കൂളിലെ അസംബ്ലി ഹാളില്‍ നിരത്തി പ്രദര്‍ശിപ്പിച്ച് കയ്യടി നേടി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍. വിവിധ വിഷയങ്ങളെ അധികരിച്ച് തയ്യാറാക്കിയ മോഡലുകളും ശാസ്ത്ര സാങ്കേതിക മികവില്‍ രൂപപ്പെടുത്തിയ ചലിക്കുന്ന ഒട്ടനേകം കൗതുകങ്ങളും പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ നിരവധി ശില്പങ്ങളും വിവിധ രൂപങ്ങളും ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചതില്‍ മൂന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി. വി. രാജേന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, ട്രഷറര്‍ എ. ബാലകൃഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ സ്വപ്ന മനോജ്, കെ.വി. രമ്യ, കെ.വി.സുധ, പി. ദാമോദരന്‍ കെ. എ. രാജു, ടി. വി. രജിത, പ്രിയ നമ്പൂതിരി, പി. പി.ഷിജ, ശ്രീശുഭ, സുലേഖ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *