CLOSE
 
 
ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ…
 
 
 

 

ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു ചോദിക്കുന്നു.
ഈ രോദനത്തിനു നിങ്ങള്‍ കാതു തരുമോ..ക്രൂരതകള്‍ ഒട്ടേറെയേറ്റിട്ടും ക്രൂശിച്ചവര്‍ക്കെതിരെ ഇദ്ദേഹം ശാപവാക്കുകള്‍ ചൊരിയുന്നില്ല. ഇബ്രാഹിമിന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കി ഇദ്ദേഹത്തെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ആളുകള്‍ വര്‍ദ്ധിച്ചു വരുന്നതു മാത്രമാണ് ഇദ്ദേഹത്തെ ജീവിച്ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകവും. യൗവ്വന കാലത്ത് അധ്വാനിച്ച് സ്വന്തമാക്കിയ 25 സെന്റ് സ്ഥലവും അതില്‍ കെട്ടിപ്പൊക്കിയ മണിമാളികളും എല്ലാം ഇദ്ദേഹത്തിന് അന്യമാകുന്ന നിലയിലാണ് കാര്യങ്ങള്‍.കാരിരുമ്പിന്റെ ശക്തിയുണ്ടായിരുന്ന ഇബ്രാഹിമിന്,ഇന്ന് ഒരു വാഴപ്പിണ്ടിയുടെ ശക്തി പോലുമില്ല. ഭാര്യക്കും മക്കള്‍ക്കും വേണ്ടി ഹോമിക്കപ്പെട്ട ജീവിതം ഓര്‍ത്തു ഇന്ന് ഇബ്രാഹിം കേഴുന്നുവോ?.

ഇത്തരമൊരവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലൂടെ ആണ് ഇബ്രാഹിമും, ഇബ്രാഹിമിനെ നാട്ടുകാരും കടന്നുപോകുന്നത്.

ഇബ്രാഹിംന്റെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് ഭാര്യയുടെ ആങ്ങള അബ്ദുള്ളയും, മകന്‍ മന്‍സൂറും, മരുമകന്‍ സമീറും, ഇബ്രാഹിം ഇന്റെ പെണ്‍മക്കളും ചേര്‍ന്നാണ് ഇബ്രാഹിമിന് തലയ്ക്കും നെഞ്ചിനും ക്രൂരമായി പരിക്കേല്‍പ്പിച്ചത്, ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നു എങ്കിലും ഒന്ന് തിരിഞ്ഞു നോക്കുവാന്‍ പോലും കൂടപ്പിറപ്പുകള്‍ തയ്യാറായില്ല, മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന വിധത്തില്‍ ആയിരുന്നു ഇവരുടെ പിന്നീടുള്ളപെരുമാറ്റം. ഈ മര്‍ദ്ദനത്തിനിരയായ സമയത്ത് കുമ്പള പോലീസ് സ്റ്റേഷനിലേക്ക് ഒരു ഭരണ കക്ഷി നേതാവിനെ ഫോണ്‍കോള്‍ വരികയും, കുമ്പള പോലീസ് ഇബ്രാഹിമിനെ വീട്ടിലെത്തിയ ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. നിസ്സഹായനായി പോലീസുകാരുടെ കൂടെ സ്റ്റേഷനിലേക്ക് പോകാന്‍ മാത്രമേ ഇബ്രാഹിമിന് കഴിഞ്ഞുള്ളൂ.

ഇബ്രാഹിം ചെയ്ത തെറ്റ് എന്താണെന്ന് നോക്കുവാന്‍ പോലീസുകാര്‍ അദ്ദേഹത്തിന്റെ കുപ്പായ മഴിച്ചപ്പോഴാണ് പോലീസുകാര്‍ പോലും ഞെട്ടിത്തരിച്ചു നിന്നത്. നെഞ്ചിലും മറുഭാഗത്തും ഏറ്റ ബൂട്ട് കൊണ്ടുള്ള ചവിട്ട് കണ്ടത് പോലീസുകാരേ പോലും വേദനിപ്പിച്ചു.

ഇതിനുശേഷം ഇബ്രാഹിം വീട്ടില്‍ കയറിയിട്ടില്ല. പക്ഷേ ഭീഷണി ഇദ്ദേഹത്തെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. ഇബ്രാഹിം ഇന്റെ രണ്ടു പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരാണ് ഭീഷണിക്ക് പിന്നിലെന്ന് ഇബ്രാഹിം പറയുന്നു. 25 സെന്റ് സ്ഥലവും ബംഗ്ലാവ് പോലത്തെ വീടും അവര്‍ക്ക് ലഭിച്ചാല്‍ എനിക്ക് സമാധാനം ലഭിക്കുമെന്നാണ് ഇബ്രാഹിം പറയുന്നത്, മറ്റ് തന്റെ പേരിലുള്ള അക്കൗണ്ടുകള്‍ പോലും വ്യാജരേഖ ചമച്ച് ഭാര്യയും മക്കളും കൂടി അവരുടെ പേരിലാക്കി. 65 വയസ്സുള്ള ഇബ്രാഹിമിന് ഇപ്പോള്‍ അത്താണിആകുന്നത് ആരാധനാലയങ്ങളും ദര്‍ഗകളും ആണ്. അവിടെ നിന്നും ആരെങ്കിലും ഇറക്കിവിട്ടാല്‍ ഇനി എങ്ങോട്ട് പോകും എന്നറിയാതെ വിഷമിക്കുകയാണ് ഇബ്രാഹിം, കണ്ണുള്ളവര്‍ കാണട്ടെ, മനസ്സുള്ളവര്‍ അറിയട്ടെ ഇബ്രാഹിമിനെ ഈ ദുരവസ്ഥ. ആണ്‍മക്കളെയും പെണ്‍മക്കളെയും ഒരേപോലെ സ്‌നേഹിച്ച് അവര്‍ക്ക് വേണ്ടത് മുഴുവന്‍ വാങ്ങി കൊടുത്ത് നല്ല നിലയില്‍ പഠനം പൂര്‍ത്തിയാക്കി, എല്ലാവിധ സഹായങ്ങളും നല്‍കിയ ഒരു പിതാവിന് ഭാര്യയും മക്കളും കൈത്താങ്ങാവേണ്ട ഈ സമയത്ത്, കൊടുംക്രൂരതയുടെ മാലപ്പടക്കത്തിനു തീ കൊളുത്തുന്ന മക്കളെ ഓര്‍ത്ത് നാട്ടുകാരും സഹതപിക്കുന്നു, ഇരുപത്തി അയ്യായിരം രൂപ ചെലവിന് തരണമെന്നാണ് ഇബ്രാഹിമിന്‌ടെ ഭാര്യയുടെ ഇപ്പോഴത്തെ ആവശ്യം.

കാസര്‍കോട് വിദ്യാനഗറിലെക്കും, ബന്തിയോട് പച്ചമ്പള യിലേക്കും, ബന്ദിയോട്ഒളയത്തേക്കും ആണ് ഇബ്രാഹിമിന്‌ടെ മൂന്ന് മക്കളെ വിവാഹം കഴിപ്പിച്ചത്. മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന ഈ ക്രൂരവിനോദം ഇനിയെങ്കിലും ഇബ്രാഹിമിന്റെ ജീവിതത്തില്‍നിന്ന് ഒഴിവാക്കുമോ ?
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന് പരീക്ഷണങ്ങള്‍...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസ...

Recent Posts

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ ബാങ്ക്...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി...

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത്...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി മോര്‍ച്ച ഉപരോധം നടത്തി

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കേരളത്തിലെ ഇടത്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന്...

കാസര്‍ഗോഡ് :  കാസര്‍ഗോഡ്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19...

കാസര്‍ഗോഡ് :  കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക്...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ പ്രത്യേക പദ്ധതി: 46 ലക്ഷം...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഊര്‍ജിതമാക്കുന്നതിന്...

ദക്ഷിണ കന്നഡ - കാസര്‍കോട്...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക്...

ദക്ഷിണ കന്നഡ - കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക് പാസ് അനുവദിക്കും:...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!