CLOSE
 
 
സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം…
 
 
 

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍ ശേഷിച്ചുള്ള വിജയ സാധ്യതയേക്കുറിച്ചുള്ള സി.പി.എം വിലയിരുത്തല്‍

വോട്ടെടുപ്പു കഴിഞ്ഞ് മൂന്നാം പക്കം സതീഷ് ചന്ദ്രന്റെ പത്ര പ്രസ്ഥാവന വന്നു. ‘പാര്‍ട്ടി ലക്ഷം ഭുരിപക്ഷത്തിനു ജയിക്കും’

എസ്.എഫ്.ഐയില്‍ തുടങ്ങി എം.എല്‍.എ, പാര്‍ട്ടി സെക്രട്ടറി ഇപ്പോള്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയാകുന്നതുവരെയുള്ള സതീഷ്ചന്ദ്രനെ അറിയാത്താവരില്ല. അദ്ദഹം നടത്തിയ ദീര്‍ഘമായ പ്രചരണത്തില്‍ നിന്നും ലഭിച്ച അനുഭവവും, വോട്ടെടുപ്പിന്റെ ട്രെന്റും മനനം ചെയ്ത് സ്ഥാനാര്‍ത്ഥി സ്വന്തം നിലക്ക് നല്‍കിയതാണെങ്കില്‍ പോലും ആ പ്രസ്ഥാവനയില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടിക്കിഴിച്ചു നോക്കി വിജയ സാധ്യത ഉറപ്പിക്കുകയാണ്.

സതീഷ് ചന്ദ്രന്റെ പത്ര പ്രസ്ഥാവനക്കു ശേഷമാണ് പാര്‍ട്ടിക്കണക്കു അവരുടെ സെക്രട്ടേരിയേറ്റിയേറ്റിലെത്തി ചേരുന്നത്. പെട്ടിയിലുള്ളവയില്‍ നിന്നും, തങ്കപ്പെട്ടവ മാത്രം മാറ്റിയെടുക്കാന്‍, മാലിന്യങ്ങള്‍, കോലും, തണ്ടും, ചേറും-ചെളിയുമെല്ലാം ഊറ്റിപ്പെറുക്കി, ഒഴിഞ്ഞവയില്‍ നിന്നും പ്രകാശം പരത്തുന്നവ മാത്രം ചേറിപ്പറുക്കിയെടുത്ത ഒരു കണക്ക് അവിടെ സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചക്കു വന്നു.

‘ഉണ്ണിത്താനെ തുരത്തും. സതീഷ് ചന്ദ്രന്‍ ജയിക്കും. വര്‍ദ്ധിച്ച ഭുരിപക്ഷമുണ്ടാകും’. ഇതായിരുന്നു പാര്‍ട്ടിയുടെ പ്രസ്ഥാവന.

2009ല്‍ പാര്‍ട്ടിക്കു ലഭിച്ച അറുപതിനായരത്തിന്റെ മികവു സ്വപ്നം കാണുകയാണ് പാര്‍ട്ടി. അതിനവര്‍ നിരവധി നിമിത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മോദി തരംഗത്തോടൊപ്പം 2014ല്‍ കാന്തപുരം പുറം തിരിഞ്ഞു നിന്നതാണ് പാര്‍ട്ടിക്ക് സാങ്കേതിക വിജയം മാത്രം ലഭിക്കാന്‍ കാരണമെന്ന് പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഇന്ന് സ്ഥിതി മാറി. കാന്തപുരത്തിന്റെ പൂര്‍ണ പിന്തുണ ഇത്തവണ വോട്ടായി പ്രതിഫലിച്ചതായി നിമിത്തശാസ്ത്രം തെളിവു തരുന്നു. കാന്തപുരം വിഭാഗം വ്യക്തിപരമായും സതീഷ് ചന്ദ്രനോട് അത്ര അടുപ്പത്തിലുമാണ്. മണ്ഡലത്തില്‍ അവര്‍ക്ക് 25,000 വോട്ടിന്റെ ഡെപ്പോസിറ്റുണ്ട്. അവയില്‍ 15,000മെങ്കിലും സതീഷ് ചന്ദ്രനിലേക്ക് ലയിച്ചു ചേര്‍ന്നേക്കും. കഴിഞ്ഞ തവണ ടി. സിദ്ധീഖിനു ലഭിച്ച കാന്തപുരം വോട്ടുകള്‍ വിപരീത ദിശയിലേക്കു വരുമ്പോള്‍ ഭുരിപക്ഷത്തില്‍ 30,000ത്തിന്റെ ഫലപ്രാപ്തിയുണ്ടാകും. പാര്‍ട്ടിയുടെ ആത്മധൈര്യം കൂട്ടുന്ന മറ്റൊരു ഘടകമാണ് തൃക്കരിപ്പൂര്‍. താന്‍.എം.എല്‍.എ ആയിരിക്കുന്ന ഘട്ടത്തിലും അല്ലാതെ വ്യക്തി ബന്ധങ്ങളുടെ ഉറവയിലൂടെ ഏതിര്‍ ചേരിയിലെ വോട്ടുകള്‍ വരെ ചോര്‍ന്നു വരാന്‍ ഇട കാണുന്നു. (പോള്‍ ചെയ്ത വോട്ടുകളില്‍ പാര്‍ട്ടി വോട്ടുകള്‍ക്കു പുറമെ ഒമ്പത് ശതമാനം വോട്ടുകള്‍ അധികരിച്ചു ലഭിക്കാന്‍ കാരണമുള്ളതായി പാര്‍ട്ടി ഇവിടെ വിലയിരുത്തുന്നു) നീലേശ്വരത്തിലെ ചിലര്‍ക്ക് സ്ഥാനാര്‍ത്ഥിയോട് എന്തെങ്കിലും അവമതിപ്പു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും വോട്ടിലേക്ക് അവ മറിഞ്ഞു വരാതിരിക്കാന്‍ പാര്‍ട്ടി ഏറെ ശ്രദ്ധിച്ചു. മഞ്ചേശ്വരത്തും പരിസരത്തു നിന്നും സി.എച്ച് കുഞ്ഞുമ്പുവിന് ലഭിച്ചിരുന്ന വോട്ടുകളേ അപേക്ഷിച്ച് പത്തായിരം വോട്ടെങ്കിലും കൂടുതല്‍ ലഭിച്ചേക്കും. അത്രക്ക് പ്രതിബദ്ധതയുണ്ട് അവിടുങ്ങളിലെ ജനങ്ങള്‍ക്ക് മുന്‍ ജില്ലാ സെക്രട്ടറിയോട്. പാര്‍ട്ടി ഗ്രാമങ്ങളായ മടിക്കൈ, കുറ്റിക്കോല്‍ പ്രദേശത്തു നിന്നും സ്ഥാനാര്‍ത്ഥിക്കെതിരെ നിലവിലുള്ള അവമതിപ്പുകളിലുടെ വന്നേക്കാവുന്ന ചോര്‍ച്ചയില്‍ പാര്‍ട്ടി ആശങ്കാങ്കുലരാണ്. ഇതര മേഘലകളില്‍ നിന്നും അധികരിച്ചു വരുന്ന കണക്കില്‍ പെടാത്ത വോട്ടുകളാല്‍ തട്ടിക്കഴിക്കാവുന്നതേ ഉള്ളു ഇവിടുങ്ങളിലെ നെഗറ്റീവ് വോട്ടുകളെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

ഉല്‍സവം കൂടിയാല്‍ പിന്നെ നിരോധിച്ച കോഴിക്കെട്ടും, മുച്ചീട്ടും, തൊട്ടിലാട്ടവും, മഷിനോട്ടവും പതിവാണല്ലോ. നിയമം ലംഘിച്ചും തെരെഞ്ഞെടുപ്പുല്‍സവത്തില്‍ പങ്കെടുക്കുന്നവര്‍ ധാരാളം. ആഘോഷങ്ങള്‍ക്കെന്തു പാര്‍ട്ടി വ്യത്യാസം. എന്തു ജാതി, എന്തു മതം. ആഘോഷ തിമിര്‍പ്പിലേര്‍പ്പെട്ടവര്‍ ഇവിടേയും മിക്ക ബൂത്തുകളിലും കപടജനാധിപത്യ വോട്ടു ചെയ്ത് ഉല്‍സവത്തിനു കൊഴിപ്പേകി. തെരെഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരത്തെ വകവെക്കാതെ അവര്‍ ജനാധിപത്യ വോട്ടുകളെന്ന കള്ളവോട്ടു ചാര്‍ത്തി ആത്മനിര്‍വൃതി പൂണ്ടു. പ്രശ്‌നം ബാധിച്ച 45 ബുത്തുകള്‍ മണ്ഡലത്തിലുണ്ടെന്ന് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അവിടുങ്ങളിലെല്ലാം സി.സി. ടിവി ക്യാമറകള്‍ വെച്ച് – കളമിട്ട് – കമ്മീഷന്‍ കാത്തിരുന്നു. ഒന്നുരണ്ടിടങ്ങളിലൊഴികെ അവര്‍ക്ക് കറിക്ക് പാകമായില്ല. അരച്ചു വെച്ചു കാത്തു നിന്നത് ബാക്കി. അങ്ങനെ പ്രത്യേകം നിരീക്ഷണത്തിലുള്ള 45 ബൂത്തുകളില്‍ 35 എണ്ണവും സി.പി.എം അനുഭാവ ബുത്തുകളാണെന്ന പരാതിയാണ് കമ്മീഷന്. സാധാരണ സ്വാധീന മേഘലകള്‍ക്കു പുറമെ പ്രത്യേക നിരീക്ഷണ ക്യാമറകളെ വരെ അതിജീവിച്ച് ജനാധിപത്യ വോട്ടുകളില്‍ ഏര്‍പ്പെട്ട പ്രവര്‍ത്തകരുടെ കടന്നു കൈ ഒരു പക്ഷെ സതീഷ് ചന്ദ്രന്റെ വിജയത്തിനു തണലാകും.

മോദി തരംഗം വീശിയടിച്ച തെരെഞ്ഞെടുപ്പാണല്ലോ കഴിഞ്ഞ തവണ. പല ചെറുപ്പക്കാരും മോദി ഫാനായി മാറിയ കാലം. പാര്‍ട്ടിയുടെ ഹൃദയഭാഗത്തു നിന്നു പോലും വോട്ടു ചോര്‍ച്ചയുണ്ടായി. ഇത്തവണ ആ തരംഗമില്ലെന്നു മാത്രമല്ല, പാര്‍ട്ടിക്കകം ചെറുപ്പക്കാരുടെ നില കൂടുതല്‍ ഭദ്രമാണ്. പാര്‍ട്ടി ഇല്ലാത്ത ഗ്രാമങ്ങളില്‍ വരെ ഡി.വൈ.എഫ്.ഐ സജീവമാണ്. കഴിഞ്ഞതവണത്തേപ്പോലെ മോദി ഇഫക്റ്റിനു യുവജനങ്ങളെ തൂത്തു വാരിക്കൊണ്ടു പോകാന്‍ ഇത്തവണ സാധിച്ചിട്ടില്ല. ആകെ വര്‍ദ്ധന വന്ന വോട്ടിങ്ങ് ശതമാനത്തില്‍ പകുതിയില്‍ അധികം വരുന്ന യുവതയുടെ വോട്ടുകള്‍ നോട്ട കഴിച്ചാല്‍ ബാക്കി സതീഷ് ചന്ദ്രന്റെ വോട്ടു പെട്ടിയില്‍ ഭദ്രമാകുമെന്ന് കണക്കു കൂട്ടലുകളുണ്ട്. ആ ഒറ്റക്കാരണം മതിയാകും സതീഷ് ചന്ദ്രന് ഞാന്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്ന പ്രസ്ഥാവന ഇറക്കാന്‍.

മുസ്ലീം ലീഗ്, തീവ്രമുസ്ലീം അമിതാനുരാഗികള്‍, ബി.ജെ.പിയോടു തീവ്രമായ വിരോധത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഇവരെല്ലാം ഒത്തു ചേര്‍ന്ന് ഒരു രാശിയില്‍ നിന്നു മറുപക്ഷത്തുള്ള സതീഷ് ചന്ദ്രനോട് ഏറ്റുമുട്ടിയ തെരെഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. കഴിഞ്ഞ തവണ ഭുരിപക്ഷം കുറയാനിടയായതു പോലെ ബി.ജെ.പിക്ക് ഇത്തവണ ഇടതു ജയത്തിനു തടയിടാന്‍ കഴിഞ്ഞേക്കില്ല.

എസ്.ഡി.പി.ഐയുടെ വോട്ടു ബാങ്കില്‍ കഴിഞ്ഞ തവണ പത്തായിരം, അത് ഇത്തവണ പതിനഞ്ചായിരമായി ഉയരാമെങ്കിലും, ജമാ അത്ത് ഇസ്ലമി കൂടെ ഒപ്പം ചേര്‍ന്ന് ഉണ്ണിത്താനെ സഹായിച്ചാലും അവയൊക്കെത്തന്നെ പാര്‍ട്ടി വോട്ടുകള്‍ കൊണ്ട് മറി കടക്കാന്‍ സാധിക്കുമെന്ന് പാര്‍ട്ടി കണക്കു കൂട്ടുന്നു. കഴിഞ്ഞ തവണ വോട്ടു ഏകീകരണം ബി.ജെ.പിയിലാണെങ്കില്‍ അത് ഇത്തവണ ന്യൂനപക്ഷങ്ങളിലൂടെ യു.ഡി.എഫിലാണെന്ന് സാരം. എന്നാല്‍ ഇവയൊക്കെ മറികടക്കാന്‍ ഇടതിനു സാധിക്കുമെന്ന കണക്കു കൂട്ടലുകളിലാണ് പാര്‍ട്ടി. ഇടതുകാര്‍ ജയിച്ചു കയറിയ ഉദുമ ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങള്‍ക്ക് ഇത്തവണ ഈ ധ്രൂവീകരണത്തിനോട് പിടിച്ചു നില്‍ക്കാന്‍ സാധിക്കും വിധത്തിലുള്ള വോട്ടു വര്‍ദ്ധന പാര്‍ട്ടി കണക്കാക്കുന്നു.  സതീഷ് ചന്ദ്രന്റെ വ്യക്തി ബന്ധങ്ങള്‍ കുറ്റിക്കോലും, മടിക്കൈയുമെഴികെയുള്ള മുഴുവന്‍ ഗ്രാമങ്ങളിലും വോട്ടായി മാറിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.

എന്തിനേറെ വിശദീകരണം, ജില്ലാ സെക്രട്ടറിയേറ്റിന്റെ പക്കലിരിക്കുന്ന കണക്കുകള്‍ എന്തുമാകട്ടെ, 20,000ത്തില്‍ കവിയാത്ത ഭുരിപക്ഷത്തിനു സതീഷ് ചന്ദ്രനെ തേടി വിജയമെത്തിയേക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ വരെ കണക്കു കൂട്ടിക്കഴിഞ്ഞു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്. കോണ്‍ഗ്രസിനെ...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി. അടുത്ത...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു ചോദിക്കുന്നു....

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍ ശേഷിച്ചുള്ള...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച് പടക്കിറങ്ങുന്നത്....

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി ഓര്‍മ്മയില്‍...

Recent Posts

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ്...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു...

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു മത സൗഹാര്‍ദ്ദ സംഗമം

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍, വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...