CLOSE
 
 
വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ ഭാഗം ഒമ്പത്)
 
 
 

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച് പടക്കിറങ്ങുന്നത്. കണക്കുകളുടെ ബലം വെച്ചു നോക്കിയാല്‍ ജയസാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമായിരുന്നു. ഇത് സി.പി.എമ്മിനു ഗുണകരമായി. തെരുവകള്‍ തോറും രത്നരക്താങ്കിത പതാകകളാല്‍ അലങ്കരിക്കപ്പെട്ടു. പ്ലക്സബോര്‍ഡുകള്‍ നിരന്നു. യു.ഡി.എഫിലും പ്രവര്‍ത്തകരുടെ വികാരം ആളിക്കത്തി. ആളും അര്‍ത്ഥവും വേണ്ടുവോളമായി. എങ്കില്‍പ്പോലും മാങ്ങാടിന് പാലം കുലുക്കാനായില്ല, ടി.ഗോവന്ദന്‍ കുലുങ്ങിയതുമില്ല. ജയിച്ചു കയറിയത് ഗോവിന്ദന്‍. തന്റെ സ്വതസിദ്ധമായ പൂരക്കളി മെയ് വഴക്കത്തോടെ പൊരുതിക്കയറാന്‍ കലാസാംസ്‌കാരിക സംഘടനകള്‍ അടക്കം ഗോവിന്ദനു പിന്നില്‍ അണിനിരന്നിരുന്നു. ‘ഗോവിന്ദനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ’.

ട്രോളുകള്‍ മിന്നിമറിഞ്ഞു. മാങ്ങാട് തിരിഞ്ഞോടിയത് 48248 വേട്ടിന്റെ ഭുരിപക്ഷത്തിന്റെ താഴ്ച്ചയില്‍ നിന്ന്. ഇത്തവണ വാജ്പേയ് ഭരണമേറ്റെടുത്തു. ഒരു ഹൈന്ദവ മുന്നേറ്റ മുന്നണിയായിരുന്നു അതെങ്കിലും ജനകീയ ഭരണമാണ് വാജ്പേയുടെ കൂട്ടുമുന്നണി കാഴ്ച്ച വെച്ചത്. പാക്കിസ്ഥാനിലേക്ക് ബസ് സര്‍വ്വീസ് ആരംഭിച്ചത് അക്കാലത്താണ്. ഇടക്ക് ജയലളിത പാലം വലിച്ചുവെങ്കിലും വാജ്പേയ് പിടിച്ചു നിന്നു. 2004ല്‍ റ്റി ഗോവിന്ദന്‍ മൂന്നാംതവണയും തെരെഞ്ഞെടുക്കപ്പെട്ടു. ഭുരിപക്ഷം കുറഞ്ഞെങ്കിലും 31578 വോട്ടു കിട്ടി. ആകെ വോട്ട് 1199964.സാധുവായ വോട്ട്-925384.റ്റി ഗോവിന്ദന്‍ 423564.ഖാദര്‍ മാങ്ങാട്-ഐ.എന്‍.സി-391986.പി.കെ.കൃഷ്ണദാസ്-ബി.ജെ.പി-11934. ഇതായിരുന്നു വോട്ടു നില. കാലാവധി പൂര്‍ത്തിയാക്കിയ വാജ്പേയ് സര്‍ക്കാര്‍ ഇന്ത്യ തിളങ്ങുന്നു എന്നു കാണിച്ച് വന്‍ പ്രചരണം നടത്തി. പ്രചരണം കനത്തപ്പോള്‍ ജനത്തിനു സംശയം ജനിച്ചു. പരസ്യത്തിന്റെ പേരില്‍ ദുര്‍വ്യയം നടക്കുന്നതായി അവരറിഞ്ഞു. അടുത്ത തെരെഞ്ഞെടുപ്പു വരുംവരെ അവര്‍ കാത്തു നിന്നു.

തോല്‍വി പ്രതീക്ഷിക്കാതെ ബി.ജെ.പി പൊരുതി. ഏതിര്‍പ്പിന്റെ കൊടുങ്കാറ്റ് ‘ഫീന’ രാജ്യത്താകമാനം വീശിയടിച്ചിരുന്നു. ജനം, അവര്‍ കൊടുങ്കാറ്റായി. ബി.ജെ.പി ആടിയുലഞ്ഞു. ചെറിയ കാലയളവില്‍ വളര്‍ന്നു പന്തലിച്ച ആ വന്‍മരം ജനവികാരം അഴിച്ചു വിട്ട കൊടുങ്കാറ്റേറ്റ് മറിഞ്ഞു വീണു. ജനത്തിന്റെ നിരാശയുടെ മറു ഉല്‍പ്പന്നമായി 2009ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.പി.ഐ. സര്‍ക്കാര്‍ നിലവില്‍ വന്നു. ഇത് 2019. വാജ്പേയ്യെ തറപററിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.പി.എ സര്‍ക്കാര്‍ ഉണ്ടാകുന്നതു പോലെ മോദിയെ പുറത്താക്കി 2019ലും ചരിത്രം ആവര്‍ത്തിക്കുമോ? കാണാന്‍ പോകുന്ന പൂരത്തേക്കുറിച്ച് ഇപ്പോള്‍ ആലോചിച്ച് തല പുണ്ണാക്കണ്ട.

പതിമൂന്നാം ലോകസഭയിലേക്കുള്ള മല്‍സരത്തിലാണ് പി.കരുണാകരന്റെ കന്നയങ്കം. 15-ാം ലോകസഭ വരെ മൂന്നു ടേമിലും അദ്ദേഹം ലോകസഭാംഗമായി. 64284 വോട്ടിന്റെ ഭുരിപക്ഷത്തിനാണ് കരുണാകരന്‍ തന്റെ കന്നിയങ്കത്തില്‍ എന്‍.എ മുഹമ്മദിനെ തോല്‍പ്പിച്ചത്. അതിനു മുമ്പോ, അതിനു ശേഷമോ ഗോദയില്‍ കണ്ടിട്ടില്ലാത്ത എന്‍.എ മുഹമ്മദിനു പേയ്മെന്റ് സീറ്റു നല്‍കി പണം വാങ്ങിയതാണെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലോകസഭയിലെ സമ്മുന്നതനായ നേതാവ്. പാര്‍ട്ടിയുടെ ഏല്ലാ ഘടകങ്ങളിലും പി.കരുണാകരന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ജില്ലയുണ്ടായപ്പോള്‍ ഏറെ കാലം പാര്‍ട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തികഞ്ഞ മതനിരപേക്ഷ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

മകളെ അന്യ മതത്തിലെ ഒരു റെയില്‍വ്വേ ജീവനക്കാരന് വിവാഹം ചെയ്തു കൊടുത്തതിലടക്കം കരുണാകരന്റെ വ്യക്തി ജീവിതം പോരാട്ടത്തിന്റേയും ത്യാഗത്തിന്റേതുമാണ്. ഇന്ദിരക്കു, നെഹറുവിനു തുല്യം, തികഞ്ഞ മതനിരപേക്ഷ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. എ.കെ.ജിയുടെ മകളാണ് ഭാര്യ. വിവാവഹവും അദ്ദേഹത്തിനു ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. ഇത്തവണ ആര്‍ക്കും കേവലഭുരിപക്ഷമില്ലാത്ത ലോകസസഭയ്ക്കായിരുന്നു വിധി. ബി.ജെ.പി മന്ത്രിസഭയുണ്ടാക്കരുത്. ഇടതു പക്ഷം അടക്കമുള്ള മതേതര കക്ഷികള്‍ അഥവാ മൂന്നാം മുന്നണി കോണ്‍ഗ്രസിനു പിന്തുണ നല്‍കി. അങ്ങനെയാണ് രണ്ടാം യു.പി.എ സര്‍ക്കാരുണ്ടാകുന്നത് ആ സര്‍ക്കാരിന്റെ സ്പീക്കറായി ഇടതു കോട്ടയിലെ ഗര്‍ജ്ജിക്കുന്ന സിംഹം സോമനാഥ ചാറ്റര്‍ജ്ജി വന്നതും, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി നിലവില്‍ വന്നതും ആ സര്‍ക്കാരിന്റെ കാലത്താണ്. ഇതൊക്കെ ഇതിനു മുമ്പ പരാമര്‍ശിച്ച വിഷയങ്ങളാണല്ലോ.

2009ലെ പതിനാലാം ലോകസഭയിലേക്കും വിജയം കരുണാകന്റെ പക്ഷത്തായിരുന്നു. കോണ്‍ഗ്രസിലെ ഷാഹിദാ കമാലിനെ 64426 വോട്ടിന്റെ ഭുരിപക്ഷത്തിനു കരുണാകരന്‍ തറ പറ്റിച്ചു. അന്നു സുരേന്ദ്രന്‍ ബി.ജെ.പിക്കു വേണ്ടി 125482 വോട്ടു സംഭരിച്ചിരുന്നു. 2014ലെ പതിനഞ്ചാം ലോകസഭാ തെരെഞ്ഞെടുപ്പിലും കരുണാകരന്‍ വിജയക്കൊയ്തു നടത്തിയെങ്കിലും ജയം കേവലം സാങ്കേതിക വിജയം മാത്രമായിരുന്നു. കേവലം 6921 വോട്ടിന്റെ മേല്‍ക്കൈ മാത്രം. മോദി തരങ്കത്തില്‍ മണ്ഡലം വിറങ്ങലിച്ചു പോയതാണ് ഇതിനു കാരണം കോണ്‍ഗ്രസ് ഇറക്കിയ മുസ്ലീം ന്യൂനപക്ഷ സമൂദായാംഗമായ ടി. സിദ്ദീഖും കരുണാകന്റെ ഭുരിപക്ഷത്തിനു സേതുബന്ധനം തീര്‍ത്തു.

മണ്ഡലത്തിന്റെ ശനിദശ പിന്നെയും ഒഴിഞ്ഞില്ല. കേന്ദ്രം മൃഗീയ ഭുരിപക്ഷത്തോടെ മോദിയെ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ അനുവദിച്ചു. മാനമായ ഒരു പ്രതിപക്ഷം പോലും രാജ്യത്തുണ്ടായില്ല. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കേണ്ടതില്ലെന്ന പാര്‍ട്ടിയുടെ നയം ആടിനെ പട്ടിയാക്കലാണ്. തിരുവന്തപുരത്ത് ഏതു കാരണത്തായാലും ശരി കുമ്മനത്തിനു വിജയം കൈവന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇടതിനായിരിക്കും. കട്ടായം.

കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷവുമായി പിറന്ന പാര്‍ട്ടി, സ്വാതന്ത്യം ഇനിയും അകലെ. വെളുത്തവനില്‍ നിന്നും കറുത്തവനിലേക്കുള്ള അധികാരകൈമാറ്റമല്ലാതെ നമുക്ക് കിട്ടിയ സ്വാതന്ത്യത്തില്‍ തൃപ്തി കൈവരിക്കാതെ അതിനായി മുമ്പോട്ടു കുതിക്കുന്ന പാര്‍ട്ടിയുടെ കാലിനടിയിലെ മണ്ണു മുഴുവന്‍ ഒഴുകി തീരാറായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആത്യന്തിക ലക്ഷ്യം നിറവേറ്റാനായി കൂടുതല്‍ ഏതിര്‍ക്കേണ്ടത് ബി.ജെ.പിയേയാണെന്ന ഹൈദ്രാബാദ് കോണ്‍ഗ്രസില്‍ വെച്ച് പാര്‍ട്ടി ആണയിട്ടു പറഞ്ഞു. ഈ പാര്‍ട്ടി പണ്ടേ അങ്ങനെയാണ് പറഞ്ഞതല്ല പ്രവര്‍ത്തിക്കല്‍. പിന്നെ തെറ്റു തിരുത്തും.

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ എന്ന ഈ ലേഖന പരമ്പരയിലെ അവസാനത്തിലേക്കു കടക്കുമ്പോള്‍ നമുക്ക് ബി.ജെ.പിയുടെ ചില ആരോപണങ്ങളെ പരിശോധിക്കേണ്ടതുണ്ട്. ബി.ജെ.പിയെ തറപറ്റിക്കാന്‍ ആ പാര്‍ട്ടി ഉണ്ടായതു മുതല്‍ തുടങ്ങിയതാണ്. അവര്‍ രണ്ടു പേരും -കോണ്‍ഗ്രസും സി.പി.എമ്മും – ഒരേ തൂവല്‍പ്പക്ഷികളാണ് എന്ന ആരോപണത്തിന്റെ നിച സ്ഥിതി അന്വേഷിച്ചാല്‍ കോണ്‍ഗ്രസിനോടെന്ന പോലെ ബി.ജെ.പി എന്ന തീവ്ര ഹിന്ദിത്വത്തോടും ഈ പാര്‍ട്ടി സമരസപ്പെട്ടിട്ടുണ്ടെന്നു കാണാം. അടവു നയം. എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ എന്ന പരമ്പരക്ക് പൂര്‍ണവിരാമമിടുന്നതിനു മുമ്പ് ഇതു കൂടി നമുക്ക് വിലയിരുത്തേണ്ടതുണ്ട്. എവിടെയൊക്കെയാണ് സി.പി.എം ബി.ജെ.പിക്ക് സഹായകരമായത്?

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന് പരീക്ഷണങ്ങള്‍...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസ...

Recent Posts

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ ബാങ്ക്...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി...

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത്...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി മോര്‍ച്ച ഉപരോധം നടത്തി

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കേരളത്തിലെ ഇടത്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന്...

കാസര്‍ഗോഡ് :  കാസര്‍ഗോഡ്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19...

കാസര്‍ഗോഡ് :  കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക്...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ പ്രത്യേക പദ്ധതി: 46 ലക്ഷം...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഊര്‍ജിതമാക്കുന്നതിന്...

ദക്ഷിണ കന്നഡ - കാസര്‍കോട്...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക്...

ദക്ഷിണ കന്നഡ - കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക് പാസ് അനുവദിക്കും:...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!