CLOSE

13

Thursday

December 2018

Breaking News

സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍

 
 
മേലാങ്കോട്ട് സ്‌കൂളിന് സ്വന്തമായി ഔഷധത്തോട്ടമായി; ഓസോണ്‍ ദിനാചരണത്തിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ദിവാകരന്‍ നീലേശ്വരമാണ് വിദ്യാലയത്തില്‍ ഔഷധത്തോട്ടമൊരുക്കുന്നത്
 
 
 

കാഞ്ഞങ്ങാട് :മുന്‍ തലമുറകള്‍ ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ അന്യം നിന്നുപോകുന്നതുമായ അപൂര്‍വ ഔഷധങ്ങള്‍ തേടി മേലാങ്കോട്ടെ കുട്ടികള്‍ ഇനി കാടുകയറണ്ട. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളില്‍ സ്വന്തമായി വിപുലമായ ഔഷധത്തോട്ടമുണ്ടാക്കുന്നതിന് പരിസ്ഥിതി പ്രവര്‍ത്തകനായ ദിവാകരന്‍ നീലേശ്വരവുമായി പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണനുമായി കരാറിലേര്‍പ്പെട്ടതോടെയാണ് ജില്ലയില്‍ തന്നെ മികച്ച ഔഷധോദ്യാനം മേലോങ്കോട്ട് ഒരുങ്ങുന്നത്.

ഓസോണ്‍ ദിനാചരണത്തിന്റെ മുപ്പതാം വാര്‍ഷികത്തെ അനുസ്മരിച്ച് മുപ്പത് ഔഷധ സസ്യങ്ങളുമായാണ് ദിവാകരന്‍ സ്‌കൂളിലെത്തിയത്. പ്രമേഹത്തിന്റെ ശത്രുവായ ഷുഗര്‍ പ്ലാന്റ് തൊട്ട് നിലവിളക്കില്‍ ഉപയോഗിക്കുന്ന അഗ്‌നിയില വരെ ഈ ശേഖരത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ അമൂല്യങ്ങളായ നൂറിലധികം ഔഷധ സസ്യങ്ങള്‍ തോട്ടത്തില്‍ വെച്ചുപിടിപ്പിക്കും. കൂടുതല്‍ പരിചരണമാവശ്യമായ ചെടികള്‍ ചട്ടിയിലും മറ്റുള്ളവ സ്‌കൂള്‍ പറമ്പിലും നടുവാനാണ് പരിപാടി.

ദശപുഷ്പങ്ങളായ മുക്കുറ്റി, തിരുതാളി, പൂവാംകുറുന്തല്‍, മുയല്‍ച്ചെവിയന്‍, വിഷ്ണുക്രാന്തി, ചെറൂള, ഉഴിഞ്ഞ, നിലപ്പന, കയ്യോന്നി, കറുക, ത്രിഫലങ്ങളായ നെല്ലി, താന്നി, കടുക്ക, നാല്‍പ്പാമരങ്ങളായ അത്തി, ഇത്തി, ആല്‍, അരയാല്‍, ത്രിഗന്ധങ്ങളായ ചന്ദനം, അഗില്‍, ദശമൂലങ്ങളായ ഓരില, മൂവില, പല കപയ്യാനി, കുമ്പിള്‍, പാതിരി, കൂവളം, ഞെരിഞ്ഞില്‍, ആനച്ചുണ്ട, ചെറൂള, മുഞ്ഞ എന്നിവയും ഔഷധ കുടുംബത്തിലുണ്ടാകും.

കൂടാതെ മുറി കൂട്ടി, ഗുല്‍ഗുലു, തൊഴു കണ്ണി, അശോകം, പൂവവരശി, കറുകപ്പട്ട, നാഗഗന്തി, പാരിജാതം എന്നിവയും തോട്ടത്തില്‍ വെച്ചു പിടിപ്പിക്കും. ഉദ്യാനം പൂര്‍ണ സജ്ജമാകുന്നതോടെ വിദ്യാലയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ശലഭോദ്യാനം രൂപപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ വനം മിത്ര, വൃക്ഷമിത്ര പുരസ്‌കാര ജേതാവും ആയിരക്കണക്കിന് ഔഷധ സസ്യങ്ങളുടെ ശേഖരത്തിനുടമയുമായ കടിഞ്ഞി മൂല സ്വദേശിയായ ദിവാകരന്‍ നീലേശ്വരത്തിന്റെ ജീവനം പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തില്‍ ഔഷധത്തോട്ടം നിര്‍മിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി പതിനായിരക്കണക്കിന് ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും ദിവാകരന്‍ ഇതിനകം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഔഷധച്ചെടികളുടെ ശേഖരം ദിവാകരന്‍ നീലേശ്വരം പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, സ്‌കൂള്‍ ലീഡര്‍ എ.വി.അദ്വൈത്. എന്നിവര്‍ക്ക് കൈമാറി.

പി.ടി.എ.വൈസ് പ്രസിഡന്റ് ജി.ജയന്‍, എച്ച്.എന്‍.പ്രകാശന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ബല്ല ബാബു, പി.കുഞ്ഞിക്കണ്ണന്‍, സണ്ണി.കെ.മാടായി, എം.അനിത എന്നിവര്‍ പ്രസംഗിച്ചു.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊപ്പലിലെ 'പ്രതീക്ഷ' കുടുംബശ്രീ കൂട്ടായ്മ വിളയിച്ചെടുത്തത് 4...

കൊപ്പലിലെ 'പ്രതീക്ഷ' കുടുംബശ്രീ കൂട്ടായ്മ...

പാലക്കുന്ന് : കൊപ്പലിലെ ഇരുപതാം വാര്‍ഡ് 'പ്രതീക്ഷ' കുടുംബശ്രീ കൂട്ടായ്മ...

പാറയില്‍ നിന്ന് നൂറുമേനി വിളയിച്ച് കൊടക്കാട്ടെ കുട്ടികള്‍;...

പാറയില്‍ നിന്ന് നൂറുമേനി വിളയിച്ച്...

കാസറഗോഡ്: ഹരിതകേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്‌കൂളില്‍...

ജില്ലയില്‍ പരക്കെ മഴ; മലയോര മേഖലയിലെ നാണ്യവിളകള്‍ക്ക്...

ജില്ലയില്‍ പരക്കെ മഴ; മലയോര...

കാഞ്ഞങ്ങാട്: ജില്ലയില്‍ പരക്കെ മഴ. കാര്‍ഷിക വിളകള്‍ക്ക് കനത്ത നഷ്ടം...

പത്ത് സെന്റില്‍ ഹരിതവിപ്ലവം നടത്തി സി പി...

പത്ത് സെന്റില്‍ ഹരിതവിപ്ലവം നടത്തി...

ബന്തടുക്ക: പത്ത് സെന്റില്‍ ഹരിതവിപ്ലവം നടത്തി ജബ്ബാര്‍ ബന്തടുക്ക. സി...

നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസിലെ കരുവാച്ചേരി 19-ാം...

നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസിലെ...

നീലേശ്വരം:  നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസിലെ കരുവാച്ചേരി 19-ാം വാര്‍ഡ് ആശ്രയ...

പപ്പായ പോലെതന്നെ പാപ്പായയുടെ കുരുവും ആരോഗ്യത്തിന് ഉത്തമം

പപ്പായ പോലെതന്നെ പാപ്പായയുടെ കുരുവും...

നമ്മുക്ക് ഏറെ ഗുണം തരുന്ന പഴങ്ങളില്‍ ഒന്നാണ് പപ്പായ. അതുപോലെതന്നെ...

Recent Posts

വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ...

കാസര്‍കോട്: വൈകല്യമുള്ള കുട്ടികള്‍ക്ക്...

വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍

കാസര്‍കോട്: വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ് ഗ്രാമ പഞ്ചായത്തില്‍...

പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം...

കാസര്‍കോട്: പിലിക്കോട് ഗ്രാമ...

പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ 2019-2020 വാര്‍ഷിക...

കാസര്‍കോട്: പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ...

കെ സുരേന്ദ്രന്റെ സ്വീകരണ പരിപാടി...

കാസര്‍കോട് : തിരുവനന്തപുരത്ത്...

കെ സുരേന്ദ്രന്റെ സ്വീകരണ പരിപാടി മാറ്റിവെച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ്...

കാസര്‍കോട് : തിരുവനന്തപുരത്ത് അയ്യപ്പ ഭക്തന്റെ ആത്മഹത്യയെ തുടര്‍ന്ന്...

പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ...

കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ പീഡനത്തിനെതിരായ...

പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ പീഡനത്തിനെതിരായ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു....

കടയില്‍ സൂക്ഷിച്ച 15 ലിറ്റര്‍...

നീലേശ്വരം: കടയില്‍ വില്‍പ്പനക്ക്...

കടയില്‍ സൂക്ഷിച്ച 15 ലിറ്റര്‍ വിദേശമദ്യം പിടികൂടി

നീലേശ്വരം: കടയില്‍ വില്‍പ്പനക്ക് വെച്ച മാഹി വിദേശമദ്യം എക്സൈസ്...

കരാര്‍ പുതുക്കി നല്‍കിയില്ല; കെട്ടിട...

കാഞ്ഞങ്ങാട്: കരാര്‍ പുതുക്കി...

കരാര്‍ പുതുക്കി നല്‍കിയില്ല; കെട്ടിട ഉടമയെ പഞ്ചുകൊണ്ട് ആക്രമിച്ചു

കാഞ്ഞങ്ങാട്: കരാര്‍ പുതുക്കി നല്‍കാത്തതിലെ വിരോധത്തില്‍ കട്ടിട ഉടമയെ...

Articles

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച്...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ ജീവനക്കാരന്‍ വേണു പെരളത്തിന്റെ ഫെയ്‌സ്ബുക്ക്...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നഗരസഭാ ജീവനക്കാരനായ വേണു പെരളം...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട്...

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം,...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട് അവഗണന

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5;...

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5; കായിക ബേഡകത്തിനായൊരു കാല്‍വെപ്പ്

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ ''വെടിവയ്പ്പില്ലാത്ത...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4;...

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന്...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4; തൊഴിലുറപ്പ് പദ്ധതിയിലും ബേഡകം മാതൃക

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ...