CLOSE
 
 
ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു
 
 
 

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടര്‍മാരെ വലച്ചു. മംഗല്‍പാടിയിലെയും മിയാപദവിലെയും ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് വോട്ടെടുപ്പ് തടസപ്പെടാന്‍ കാരണമായി. മംഗല്‍പാടി കുക്കാര്‍ സ്‌കൂളിലെ 92ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ രാവിലെ വോട്ടെടുപ്പ് തുടങ്ങിയ ഉടന്‍ തന്നെ യന്ത്രം അരമണിക്കൂര്‍ നേരത്തോളം പണിമുടക്കി. വീണ്ടും നന്നാക്കിയപ്പോള്‍ വേഗത കുറയുകയും ചെയ്തു. 91ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴ് മണിമുതല്‍ തന്നെ യന്ത്രം പ്രവര്‍ത്തിച്ചില്ല. ഒരു മണിക്കൂറോളം പ്രവര്‍ത്തിക്കാതിരുന്ന യന്ത്രത്തിന്റെ തകരാര്‍ പിന്നീട് പരിഹരിക്കുകയും വോട്ടെടുപ്പ് പുനരാരംഭിക്കുകയും ചെയ്തു. 90ാം നമ്പര്‍ ബൂത്തില്‍ യന്ത്രം ഇടയ്ക്കിടെ പണിമുടക്കി. മിയാപദവ് കുളൂര്‍ സ്‌കൂളിലെ 55 ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രവും കേടായി. ഈ ബൂത്തുകളിലെലാം രാവിലെ മുതല്‍ തന്നെ സ്ത്രീകള്‍ അടക്കമുള്ള വോട്ടര്‍മാരുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ വോട്ടിംഗ് യന്ത്രത്തിലെ പ്രശ്നങ്ങള്‍ കാരണം ഏറെ നേരം കാത്തിരിക്കേണ്ടി വന്നത് വോട്ടര്‍മാരെ അസ്വസ്ഥരാക്കി. കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയത്.
കൈപ്പത്തിക്ക് നേരെയുള്ള ബട്ടണ്‍ പണിമുടക്കിയതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി സ്‌കൂളിലെ 174ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് തുടങ്ങിയത് ഒരുമണിക്കൂര്‍ വൈകിയാണ്.ബട്ടണ്‍ പണിമുടക്കിയതായുള്ള പരാതിയെ തുടര്‍ന്ന് മെഷീന്‍ മാറ്റിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത സ്‌കൂളിലെ 61-ാം ബൂത്ത്, കാറടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 187ാം ബൂത്ത്, മാന്യ സ്‌കൂളിലെ 71ാം നമ്പര്‍ ബൂത്ത്, മാര്‍പ്പനടുക്ക സ്‌കൂളിലെ 80ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ഒരുമണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കാറടുക്ക പണിയ സ്‌കൂളിലെ 184ാം നമ്പര്‍ ബൂത്തില്‍ മൂന്ന് മണിക്കൂറിലേറെ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. മൊഗ്രാല്‍ പുത്തൂരിലെ 3,13, 14 ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഒരുമണിക്കൂറോളം വൈകി.
കാസര്‍കോട്ടെ തീരപ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ അതിരാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര പ്രകടമായി. പല ബൂത്തുകളിലും സ്ത്രീ വോട്ടര്‍മാരുടെ വന്‍ പങ്കാളിത്തമുണ്ടായിരുന്നു. നെല്ലിക്കുന്ന് കടപ്പുറം ഗവ.ഫിഷറീസ് യു പി സ്‌കൂളിലെ 148, 149 നമ്പര്‍ ബൂത്തുകളില്‍ രാവിലെ തന്നെ നീണ്ട ക്യൂ ഉണ്ടായിരുന്നു. നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ 141ാം നമ്പര്‍ ബൂത്തില്‍ ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയാണ്. രാവിലെ 6.45 മണിയോടെയാണ് അദ്ദേഹം വോട്ടുചെയ്യാനെത്തിയത്. കോളിയടുക്കം ജി യു പി സ്‌കൂളിലെ 33ാം നമ്പര്‍ ബൂത്തില്‍ രാവിലെ 8 മണിയോടെ മന്ത്രി ഇ ചന്ദ്രശേഖരനും കുടുംബവും വോട്ടുചെയ്യാനെത്തി. ക്യൂവില്‍ നിന്നതിന് ശേഷമാണ് മന്ത്രിയും കുടുംബവും സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാവിലെ ഏഴ് മണിക്ക് തുടങ്ങേണ്ട വോട്ടെടുപ്പ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് എട്ട് മണിക്ക് ആരംഭിക്കുകയായിരുന്നു. ഇതേ സ്‌കൂളിലെ 29ാം നമ്പര്‍ ബൂത്തില്‍ യന്ത്രം 20 മിനിട്ട് തകരാറിലായി. ചെര്‍ക്കള സെന്‍ട്രല്‍ ജി എച്ച് എസ് എസിലെയും ചട്ടഞ്ചാല്‍ ജി എച്ച് എസ് എസിലെയും ബൂത്തുകളില്‍ സ്ത്രീകളുടെ നീണ്ട നിരയുണ്ടായിരുന്നു. അവശരായവരെയും രോഗികളെയും രാവിലെ തന്നെ ബൂത്തിലെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. എല്ലാ ബൂത്തുകളിലും കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലും എ യു പി സ്‌കൂളില്‍ രാവിലെ മുതല്‍ വോട്ടെടുപ്പ് തീരും വരെയും നീണ്ട നിരയുണ്ടായിരുന്നു. 6.30ന് തന്നെ വോട്ടര്‍മാര്‍ ബൂത്തിലെത്തിരുന്നു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂള്‍, മഡോണ യു പി സ്‌കൂള്‍ എന്നിവിടങ്ങളിലും രാവിലെ തന്നെ തിരക്കനുഭവപ്പെട്ടു. ചില ബൂത്തുകളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതും വേഗത കുറഞ്ഞതും വോട്ടര്‍മാരുടെ പരാതിക്ക് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത...

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത മൂന്ന്...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ്...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ...

ബദിയടുക്ക: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ് ഓഫീസര്‍...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക...

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍....

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍ റിസോര്‍സ്...

ഈ വര്‍ഷം ഓണക്കോടി വേണ്ട: കരുതി വെച്ച...

ഈ വര്‍ഷം ഓണക്കോടി വേണ്ട:...

കാഞ്ഞങ്ങാട് : ഈ ഓണക്കാലത്ത് വിലപിടിപ്പുള്ള ഓണക്കോടി വാങ്ങണം. രക്ഷിതാക്കളില്‍...

Recent Posts

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍...

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത മൂന്ന് യുവാക്കളെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ...

ബദിയടുക്ക: ബൈക്കും കാറും...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ് മരിച്ചു: ഒരാളുടെ...

ബദിയടുക്ക: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം;...

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം; ജില്ലയില്‍ മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക...

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക്...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍ റിസോര്‍സ് സെന്റര്‍...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍...

ഈ വര്‍ഷം ഓണക്കോടി വേണ്ട:...

കാഞ്ഞങ്ങാട് : ഈ...

ഈ വര്‍ഷം ഓണക്കോടി വേണ്ട: കരുതി വെച്ച സമ്പാദ്യം ദുരിതാശ്വാസ...

കാഞ്ഞങ്ങാട് : ഈ ഓണക്കാലത്ത് വിലപിടിപ്പുള്ള ഓണക്കോടി വാങ്ങണം....

Articles

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

error: Content is protected !!