CLOSE

25

Tuesday

September 2018

Breaking News

വാഹനാപകടത്തില്‍ വയലനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതര പരിക്ക്; മകള്‍ മരിച്ചു

 
 
പ്രളയാനന്തര മാനസികാരോഗ്യ ദുരന്തനിവാരണം: ആശ്വാസമേകിയത്  1.85 ലക്ഷം പേര്‍ക്ക്; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
 
 
 
പ്രളയാനന്തരമുണ്ടായ വിവിധ തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 14 വരെ 1,85,538 പേര്‍ക്ക് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 10 ജില്ലകളിലായി 349 പരിശീലന പരിപാടികള്‍ വഴി ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 16,671 പേര്‍ക്ക് മാനസികാരോഗ്യ ദുരന്തനിവാരണ പരിശീലനം നല്‍കിയാണ് ഇത് സാധ്യമാക്കിയത്. ഇവര്‍ 661 ക്യാമ്പും 1,00,187 ഭവനങ്ങളും സന്ദര്‍ശിച്ചു. കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുള്ള 1525 പേര്‍ക്ക് മാനസികാരോഗ്യ ചികിത്സയും നല്‍കി. ഇതിനായി 10 ജില്ലകളിലായി 120 ടീമുകള്‍ പ്രവര്‍ത്തിച്ച് വരുന്നു.  ആശാ പ്രവര്‍ത്തകര്‍ പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ ഭവന സന്ദര്‍ശനങ്ങള്‍ നടത്താനും അതുവഴി എല്ലാവര്‍ക്കും മാനസികാരോഗ്യ സേവനം ഉറപ്പുവരുത്തുവാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ആഗസ്റ്റ് 18 ന് എല്ലാ ജില്ലകളിലും മാനസികാരോഗ്യ ദുരന്ത നിവാരണ സംഘങ്ങള്‍ രൂപീകരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലകളിലെ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഈ സംഘത്തിന്റെ കീഴില്‍ ഏകോപിപ്പിച്ചു. ആഗസ്റ്റ് 20ന് ഈ ടീമുകളെ വിപുലീകരിക്കുകയും ഓരോ ജില്ലയിലും ഒരു കോര്‍ ടീമും ഒന്നിലധികം ഇന്റര്‍വെന്‍ഷന്‍  ടീമുകളും രൂപീകരിക്കുകയുമുണ്ടായി. പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുവാനും റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിക്കുവാനും യഥാസമയം അയയ്ക്കുവാനും കോര്‍ ടീമിനെയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മാനസികാരോഗ്യ സേവനം ആവശ്യമുള്ളവരെ കണ്ടെത്തി നല്‍കുവാന്‍ ഇന്റര്‍വന്‍ഷന്‍ ടീമുകളെയും ചുമതലപ്പെടുത്തി. ദുരന്തത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുവാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും ഈ ടീമുകള്‍ ശ്രദ്ധിക്കുകയുണ്ടായി. ഇതില്‍തന്നെ കുട്ടികളുടെയും പ്രായമായവരുടെയും പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ വീടുകളില്‍ പോകുന്ന മുറയ്ക്ക് വീടുകള്‍ സന്ദര്‍ശിച്ചുള്ള സേവനങ്ങളും ഇന്റര്‍വെന്‍ഷന്‍ ടീമുകള്‍ ആരംഭിക്കുകയുണ്ടായി. ഇതിനോടൊപ്പം വനിതാ ശിശു വികസന വകുപ്പ് തെരഞ്ഞെടുത്ത് നിംഹാന്‍സ് പരിശീലനം നല്‍കിയ കൗണ്‍സിലര്‍മാരെക്കൂടി ക്യാമ്പുകളും ഭവനങ്ങളും സന്ദര്‍ശിക്കുന്ന ടീമുകളില്‍ ഉള്‍പ്പെടുത്തി.
ഇതിന്റെ രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുവാനും ഒരു സ്ഥിരം സംവിധാനം ഒരുക്കുവാനുമാണ് ആശാവര്‍ക്കര്‍മാരെക്കൂടി ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ദുരന്തം ബാധിച്ച എല്ലാ പഞ്ചായത്തുകളിലെയും ആശവര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇതിനോടൊപ്പം ദുരന്തം ബാധിച്ച ജനങ്ങളുമായി ഇടപഴകുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍, മെമ്പര്‍മാര്‍  എന്നിവര്‍ക്ക് ജനങ്ങളുമായി ഇടപഴകുവാനും അവര്‍ പറയുന്നത് കേള്‍ക്കുവാനും അവര്‍ക്ക് ആശ്വാസം നല്‍കുവാനുമുള്ള പരിശീലനവും നല്‍കി വരുന്നു.
ദുരന്തം കാരണം ഉണ്ടായ മാനസിക പ്രശ്‌നങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞ് പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും ഉല്‍കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നിണ്ടുനില്‍ക്കാം എന്നുള്ളതുകൊണ്ടും ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക മാനസികാരോഗ്യ പദ്ധതി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Latest News

മാണിയാട്ട് എന്‍.എന്‍ പിള്ള നാടക മത്സരത്തിന് സംഘാടക...

മാണിയാട്ട് എന്‍.എന്‍ പിള്ള നാടക...

ചെറുവത്തൂര്‍: മലയാള നാടക കുലപതി എന്‍.എന്‍ പിള്ളയുടെ സ്മരണയ്ക്കായി നടത്തി...

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കൊട്ടംകുഴി സ്വദേശി മരണപ്പെട്ടു

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കൊട്ടംകുഴി...

കാറഡുക്ക: അസുഖബാധിതനായി ചികിത്സയിലുണ്ടായിരുന്ന കാടകം കൊട്ടംകുഴി കാനത്തൂര്‍ മൂലയിലെ പരേതനായ...

വാഹനാപകടത്തില്‍ വയലനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതര പരിക്ക്;...

വാഹനാപകടത്തില്‍ വയലനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും...

തിരുവനന്തപുരം : വയലനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍...

നിര്‍ദിഷ്ട ബാവിക്കര കുടിവെള്ള തടയണയോടനുബന്ധിച്ച്  ട്രാക്ടര്‍ വേ...

നിര്‍ദിഷ്ട ബാവിക്കര കുടിവെള്ള തടയണയോടനുബന്ധിച്ച് ...

കാസര്‍കോട്: മുന്‍സിപ്പാലിറ്റിയിലേയും ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലേയും കുടിവെള്ള ക്ഷാമം...

ആതിരയെ വെട്ടി പരിക്കേല്‍പ്പിച്ച ഇളയച്ഛന്‍ ഒളിവില്‍ തന്നെ;...

ആതിരയെ വെട്ടി പരിക്കേല്‍പ്പിച്ച ഇളയച്ഛന്‍...

കുണ്ടംകുഴി: മദ്യലഹരിയിലെത്തിയ ഇളയച്ചന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സിവില്‍ എഞ്ചിനിയറായ...

Recent Posts

മാണിയാട്ട് എന്‍.എന്‍ പിള്ള നാടക...

ചെറുവത്തൂര്‍: മലയാള നാടക...

മാണിയാട്ട് എന്‍.എന്‍ പിള്ള നാടക മത്സരത്തിന് സംഘാടക സമിതിയായി നടന്‍...

ചെറുവത്തൂര്‍: മലയാള നാടക കുലപതി എന്‍.എന്‍ പിള്ളയുടെ സ്മരണയ്ക്കായി...

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കൊട്ടംകുഴി...

കാറഡുക്ക: അസുഖബാധിതനായി ചികിത്സയിലുണ്ടായിരുന്ന...

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കൊട്ടംകുഴി സ്വദേശി മരണപ്പെട്ടു

കാറഡുക്ക: അസുഖബാധിതനായി ചികിത്സയിലുണ്ടായിരുന്ന കാടകം കൊട്ടംകുഴി കാനത്തൂര്‍ മൂലയിലെ...

നിര്‍ദിഷ്ട ബാവിക്കര കുടിവെള്ള തടയണയോടനുബന്ധിച്ച് ...

കാസര്‍കോട്: മുന്‍സിപ്പാലിറ്റിയിലേയും ചെങ്കള,...

നിര്‍ദിഷ്ട ബാവിക്കര കുടിവെള്ള തടയണയോടനുബന്ധിച്ച്  ട്രാക്ടര്‍ വേ കൂടി നിര്‍മ്മിക്കണം: ...

കാസര്‍കോട്: മുന്‍സിപ്പാലിറ്റിയിലേയും ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലേയും കുടിവെള്ള...

ആതിരയെ വെട്ടി പരിക്കേല്‍പ്പിച്ച ഇളയച്ഛന്‍...

കുണ്ടംകുഴി: മദ്യലഹരിയിലെത്തിയ ഇളയച്ചന്റെ...

ആതിരയെ വെട്ടി പരിക്കേല്‍പ്പിച്ച ഇളയച്ഛന്‍ ഒളിവില്‍ തന്നെ; വധശ്രമത്തിന് കേസെടുത്തേക്കും

കുണ്ടംകുഴി: മദ്യലഹരിയിലെത്തിയ ഇളയച്ചന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സിവില്‍...

ബദിയഡുക്ക പീഡനം: പതിനാല് കാരിക്ക്...

ബദിയടുക്ക: പതിനാലുകാരിയെ നീലചിത്രം...

ബദിയഡുക്ക പീഡനം: പതിനാല് കാരിക്ക് നീതി ലഭിക്കുമോ? (ഭാഗം-6) -...

ബദിയടുക്ക: പതിനാലുകാരിയെ നീലചിത്രം കാണിച്ച് ലൈംഗികമായും പ്രകൃതി വിരുദ്ധമായും...

Articles

ബദിയഡുക്ക പീഡനം: പതിനാല് കാരിക്ക്...

ബദിയടുക്ക: പതിനാലുകാരിയെ നീലചിത്രം...

ബദിയഡുക്ക പീഡനം: പതിനാല് കാരിക്ക് നീതി ലഭിക്കുമോ? (ഭാഗം-6) -...

ബദിയടുക്ക: പതിനാലുകാരിയെ നീലചിത്രം കാണിച്ച് ലൈംഗികമായും പ്രകൃതി വിരുദ്ധമായും...

കടത്തനാടിന്റെ അങ്കചേകോന്‍ ഇനി കെ.പി.സി.സി...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ കെ.പി.സി.സിക്കു...

കടത്തനാടിന്റെ അങ്കചേകോന്‍ ഇനി കെ.പി.സി.സി അധ്യക്ഷന്‍

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ കെ.പി.സി.സിക്കു നാഥനായി. കടത്തനാട്ടെ അങ്കചേകോന്‍ മുല്ലപ്പള്ളി...

വികസനത്തേരില്‍ മലയോരം (ഭാഗം 6)-കണ്ണിനു...

കണ്ണിന് കുളിര്‍മ പകര്‍ന്ന്...

വികസനത്തേരില്‍ മലയോരം (ഭാഗം 6)-കണ്ണിനു കുളിര്‍മ്മയായി 'മിനിവെള്ളച്ചാട്ടങ്ങള്‍'

കണ്ണിന് കുളിര്‍മ പകര്‍ന്ന് മലയോരത്തെ വെള്ളച്ചാട്ടങ്ങള്‍. ബേഡഡുക്ക പഞ്ചായത്തിലെ...

വികസനത്തേരില്‍ മലയോരം; കേരളത്തിലെ ഏറ്റവും...

സംസ്ഥാനത്തു തന്നെ ഏറ്റവും...

വികസനത്തേരില്‍ മലയോരം; കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ആയം...

സംസ്ഥാനത്തു തന്നെ ഏറ്റവും ഉയരമുള്ള പാലമെന്ന ഖ്യാതിയോടെ ആയംകടവു...

വികസനത്തേരില്‍ മലയോരം - (ഭാഗം...

പെര്‍ളടുക്കം: പൊയ്‌നാച്ചി പറമ്പ്...

വികസനത്തേരില്‍ മലയോരം - (ഭാഗം 4)- 'ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തല...

പെര്‍ളടുക്കം: പൊയ്‌നാച്ചി പറമ്പ് കഴിഞ്ഞാല്‍ റോഡരികിലായി കാണുന്ന കരിച്ചേരി...

ചാരക്കേസിലെ രൂപവും പരിണാമവും.

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ 25...

ചാരക്കേസിലെ രൂപവും പരിണാമവും.

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ 25 വര്‍ങ്ങള്‍ക്കുമപ്പുറം രൂപം കൊണ്ട ചാരക്കേസ്...