ജില്ലയില്‍ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വ്വഹിക്കും

കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ 11 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും പുതിയ കെട്ടിടങ്ങള്‍ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മാര്‍ച്ച് നാലിന് നാടിന് സമര്‍പ്പിക്കും ഓണ്‍ലൈന്‍ ആയാണ് പരിപാടി തുരുത്തി, ഉടുമ്പുംതല , തൈക്കടപ്പുറം അജാനൂര്‍, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രങ്ങങ്ങളിലും ചെങ്കള ,അംഗടിമുഗര്‍, വാണിനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആണ് ആരോഗ്യവകുപ്പ് മന്ത്രി പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍എംപി എംഎല്‍എമാര്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ നഗരസഭാ അധ്യക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *