വില്ലാരംപതി ഇ.എം.എസ് വായനശാല ആന്‍ഡ് ഗ്രന്ഥാലയം അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര ചികിത്സ- തിമിര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പെരിയ : വില്ലാരംപതി ഇ.എം.എസ് വായനശാല ആന്‍ഡ് ഗ്രന്ഥാലയം അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര ചികിത്സ- തിമിര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗവ. യു പി സ്‌കൂള്‍ ആയംപാറയില്‍ വച്ച് നടന്ന ക്യാമ്പ് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എം മോഹനന്‍ ആയംപാറ അധ്യക്ഷനായി. പുല്ലൂര്‍ – പെരിയ പഞ്ചായത്ത് സമിതി കണ്‍വീനര്‍ ലത്തീഫ് പെരിയ, അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രി പിആര്‍ഒ ജിതിന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി ഹരി വില്ലാരംപതി സ്വാഗതവും രഞ്ജിത്ത് വില്ലാരംപതി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *