CLOSE
 
 
എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ… നെഹ്റു പയ്യന്നൂരില്‍ വന്നാല്‍ വിശ്രമിക്കുന്ന വീട്ടുടമക്ക് ടിക്കറ്റ്
 
 
 

 

 

രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട് പോളിറ്റ് ബ്യൂറോ ഉപദേശിച്ചു. ഇനിയൊരു അങ്കത്തിനു കാസര്‍കോട് പാകമാവില്ല. പാര്‍ട്ടിയില്‍ അസ്വാരസ്വങ്ങളുണ്ട്. ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ ഏതിരാളികള്‍ക്ക് അര്‍ത്ഥവും, അംഗബലവുമുണ്ട്. മണ്ഡലം മാറണം. കൂടുതല്‍ സുരക്ഷിതമായ മണ്ഡലത്തേക്ക് നീങ്ങണം. തോല്‍വി ഭയന്നു കൊണ്ടല്ല, പാര്‍ലിമെന്റില്‍ എ.കെ.ജിയുടെ സാന്നിധ്യം ഇല്ലാതിരുന്നു കൂട. ഇന്നു അമേഠിയില്‍ നിന്നും വയനാടിലേക്ക് രാജീവ് ഗാന്ധി ചേക്കേറുന്നതിന്റ സമാന സാഹചര്യമായിരുന്നു 1967ലെ കാസര്‍കോട് തെരെഞ്ഞെടുപ്പ്.

പക്ഷെ എ.കെ.ജി അത് ചെവിക്കൊണ്ടില്ല. കാസര്‍കോട് മണ്ഡലത്തെ എനിക്കറിയാം. പട്ടിണി കിടന്നു വലയുന്ന തൊഴിലാളികളേയും കര്‍ഷകരേയും ഞാന്‍ കണ്ടറിഞ്ഞതാണ്. അവരെന്നെ ചതിക്കില്ല. അവര്‍ക്ക് എന്നെ വേണ്ടെങ്കില്‍ ഞാന്‍ തോറ്റു കൊടുക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് മുന്നണിയോടൊപ്പം ജനസംഘവും എ.കെ.ജിക്ക് ഏതിര്‍ ചേരി തീര്‍ത്തു. വലതുമുന്നണിയില്‍ നിന്നും വന്ന എതിര്‍ സ്ഥാനാര്‍ത്ഥി പി.എസ്പിയിലെ കെ.ആര്‍ കാരന്ത്. അന്നത്തെ മദ്രാസ്- ആന്ധ്ര മന്ത്രിസഭയിലെ അതികായകനാണ് കെ.അര്‍.കാരന്ത്. കയ്യൂരിന്റെ കഥയെഴുതി വിശ്വ പ്രസിദ്ധനായ ശിവരാം കാരന്തിന്റെ സഹോദരന്‍. ഉടുപ്പി സ്വദേശി. രാജ്യ തന്ത്രജ്ഞന്‍. ജനസംഘത്തിന്റെ കൂടി വോട്ടു പ്രതീക്ഷിച്ച് വിജയം ഉറപ്പിച്ചതാണ്. 1962 ലെ പോളിങ്ങ് സമാഗതമായി. വിധി നിര്‍ണയിക്കാന്‍ ബുത്തിലെത്തിയ ജനം 460358 പേരില്‍ 303027 പേരും എ.കെ.ജിക്ക് വോട്ടു ചെയ്തു. മനുഷ്യമനസിനെ ഇത്രയും അടുത്തറിഞ്ഞ മറ്റൊരു നേതാവ് കേരളത്തിലുണ്ടായിട്ടില്ലെന്ന് തെളിഞ്ഞു. കാരന്തിനു ലഭിച്ചത് 303027 വോട്ടു മാത്രമായിരുന്നു. ഭൂരിപക്ഷം 188384. കാരന്തിന്റെ വിജയം ഉറച്ചതു തന്നെ എന്ന് പ്രചരിപ്പിക്കപ്പെട്ട ഇന്നത്തെ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ വോട്ടുകള്‍ കാരന്തിനു മറിച്ചു വില്‍ക്കുകയായിരുന്നു എന്ന ആരോപണം ശക്തിപ്പെട്ടു. ജനസംഘത്തിന്റെ ദീപം ചിഹ്നത്തില്‍ മല്‍സരിച്ച ജി.എം ഇല്ലത്തിനു ആകെ ലഭിച്ചത് 6816 വോട്ടുകള്‍ മാത്രം. കെട്ടിവെച്ച കാശു പോലും തിരിച്ചു നല്‍കാതെ ഇല്ലത്തിനെ ജനം തിരിച്ചയക്കുകയായിരുന്നു.

നാലാം ലോകസഭയിലേക്കുള്ള അടുത്ത തെരെഞ്ഞെടുപ്പ് 1967ലായിരുന്നു. അവിടേയും ജയം എ.കെ.ജിക്കു തന്നെ. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ എ.കെ.ജി നടത്തിയ പട്ടിണി ജാഥ കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. അഞ്ചുലക്ഷത്തില്‍പ്പരം വരുന്ന കാസര്‍കോട്ടെ വോട്ടര്‍മാരുടെ ബന്ധുവും കുടുംബനാഥനുമായി എ.കെ.ജി മാറിക്കഴിഞ്ഞിരുന്നു. പട്ടിണി ജാഥ തിരുവന്തപുരത്തെത്തിയതോടെ ജാഥയിലുടനീളം ആ സിംഹഗര്‍ദനം അലകടല്‍ പോലെ വിശിയടിച്ചതോടെ പട്ടിണിക്കാരന്‍ മാടികുത്തിയ മുണ്ട് , യശമാനനെ കാണുമ്പോള്‍ കഴിച്ചിടേണ്ട കാര്യമില്ലെന്നായി. തലയിലെ പാളത്തൊപ്പി എടുത്തു കക്ഷത്തു വെച്ച് ഓഛാനിച്ചു നില്‍ക്കുന്നത് ഇനി വേണ്ടതില്ലെന്നായി. പാവങ്ങളെ നിരത്തിലൂടെ നീണ്ടു നിവര്‍ന്നു നടക്കാന്‍ പഠിപ്പിച്ചത് ഈ പട്ടിണി ജാഥയും അതുയര്‍ത്തിപ്പിടിച്ച് അവര്‍ക്ക് ആത്മധൈര്യം നല്‍കിയ എ.കെ.ജിയുടെ പ്രസ്ഥാനവുമാണെന്ന ചരിത്രം എവിടേയും തമസ്‌കരിക്കാന്‍ കഴിയില്ല.

1962 മുതല്‍ പാര്‍ട്ടിയിലെ റിവിഷനിസത്തിനെതിരെയുള്ള എ.കെ.ജിയുടെ പോരാട്ടവും, 1967 മുതല്‍ തീവ്രവാദത്തിനെതിരെയുള്ള നിലപാടുകളും ചൈനീസ് ചാരനെന്ന ആക്ഷേപവും എ.കെ.ജിയുടെ വില ഈ തെരെഞ്ഞെടുപ്പോടു കൂടി ഇടഞ്ഞു കുളമാകുമെന്നും, ജനം അതു കാണാന്‍ കാത്തിരിക്കുകയാണെന്നും സി.പി.ഐ അടക്കമുള്ള വലതു മുന്നണി പ്രചരണം അഴിച്ചു വിട്ടിരുന്നു. ജീവിതം തന്നെ പോരാട്ടമാക്കിയ സോഷ്യലിസ്റ്റുകാരനാണ് എ.കെ.ജി എന്ന പ്രസ്താവനയില്‍ നെഹറുവിന് സ്വന്തം പാര്‍ട്ടിയുടെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു.

67ലെ തെരെഞ്ഞെടുപ്പിനു രണ്ടു വര്‍ഷം മുമ്പ് 1964ലാണ് നെഹറു മരിക്കുന്നത്. ലാല്‍ബഹദൂര്‍ ശാസ്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. നേരിട്ട് ജനങ്ങളെ അതുവരെ അഭിമുഖീകരിക്കാതിരുന്ന, പാര്‍ട്ടി അധ്യക്ഷ കൂടിയായ ഇന്ദിരഗാന്ധി ലോകസഭ കാണാതെ, രാജ്യസഭയിലുടെ അധികാര കസേരയിലേക്കെത്തി. നെഹറുവിനു ശേഷം പ്രധാനമന്ത്രിയായി ചുമതലയേറ്റ ലാല്‍ബഹദൂര്‍ശാസ്ത്രി ഇടപെട്ട് ഇന്ദിരക്ക് വാര്‍ത്താ വിതരണ, പ്രക്ഷേഭണമന്ത്രി സ്ഥാനം നല്‍ശി അവരോധിച്ചു. എ.കെ.ജി ഇന്ദിരയെ ശക്തിയുക്തം ഏതിര്‍ത്തു തുടങ്ങി. പിന്നീട് രാഷ്ട്പതിയായിരുന്ന എന്‍. സഞ്ജീവ റെഡ്ഡിയായിരുന്നു അന്ന് സ്പീക്കര്‍. ഏഴാം ക്ലാസുകാരന്‍ മലയാളം വാദ്ധ്യാര്‍ കൂടിയായിരുന്ന, ഇംഗ്ലീഷ് മലയാളം പോലെ അത്ര നന്നായി വശമില്ലായിരുന്ന എ.കെ.ജിയുടെ സാഗരം അലയടിക്കുമ്പോലുള്ള ശബ്ദധോരണിയില്‍ റെഢിപോലും അലിഞ്ഞില്ലാതായ നിമിഷങ്ങള്‍ ചരിത്രത്തിലുണ്ട്. എ.കെ.ജി എഴുന്നേറ്റാല്‍ സുചി വീണാല്‍ കേള്‍ക്കാമായിരുന്ന സഭ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ് മുന്നേറ്റം തടയാന്‍, യുവതി കൂടിയായ ഇന്ദിരക്ക് തടയിടാന്‍ അന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ എ.കെ.ജി മാത്രമേ ഉണ്ടായിരുന്നുള്ളു. ഭയവും അതു പോലെ ബഹുമാനവുമായിരുന്നു ഇന്ദിരാ പ്രിയദര്‍ശിനിക്ക് എ.കെ.ജിയെ. അന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിച്ചപ്പോള്‍, നാടു കത്തിയപ്പോള്‍ ഇന്ദിരയുടെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്നത് ഏതിര്‍ പക്ഷത്തു നില്‍ക്കേണ്ടിയിരുന്ന ഏ.കെ.ജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായിരുന്നു. ഇന്നത്തെ നെറികെട്ട രാഷ്ട്രീയമായിരുന്നില്ല അന്നത്തേതെന്ന് ഉദാഹരിക്കാന്‍ ചരിത്രത്തില്‍ ഇങ്ങനെ ഏത്രയോ ഉദാഹരണങ്ങള്‍.

1962 മുതല്‍ പാര്‍ട്ടിയിലെ റിവിഷനിസത്തിനെതിരായും 1967 മുതല്‍ തീവ്രവാദത്തിനെതിരായും എകെജി അടിയുറച്ചുനിന്ന് പോരാടി. ‘ജീവിതം തന്നെ പോരാട്ടമാക്കിയ ഒരു സോഷ്യലിസ്റ്റുകാരന്‍’. എ.കെ.ജിയെ നെഹറു വിശേഷിപ്പിച്ചതിങ്ങനെയാണ്. പാര്‍ലിമെന്റിലെ കാന്റിനില്‍ ചായകുടിക്കുന്ന സമയത്ത് എ.കെ.ജിയുടെ ഉറച്ച ശബ്ദം പുറത്തു കേള്‍ക്കുമ്പോള്‍ വരെ നെഹറു കാതു കൂര്‍പ്പിക്കുകമായിരുന്നവത്രെ. വ്യാകരണവും ചിട്ടയുമില്ലാത്ത എ.കെ.ജിയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് തന്റെ അനുയായികള്‍ പൊട്ടിച്ചിരിക്കുമ്പോള്‍ നെഹറു പറഞ്ഞത്

He may be speaking broken English, but not broken Truth’ എന്നാണ് .

1967ലെ തെരെഞ്ഞെടുപ്പിനു കാഹളം മുഴങ്ങുമ്പോള്‍ പാര്‍ട്ടി നെടുകെ പിളര്‍ന്നിരുന്നു. 1964ല്‍ നടന്ന ആ പിളര്‍പ്പ് പാര്‍ട്ടിയെ ഏറെ ദുര്‍ബലപ്പെടുത്തി. മഞ്ചേശ്വരത്ത് നിന്നും ജയിച്ച് പിന്നീട് സി.പി.ഐയുടെ മന്ത്രിയായ സുബ്ബറാവു തൊട്ട് പെരുമ്പളയില്‍ കെ. കെ. നായരും, കാഞ്ഞങ്ങാട് മാധവേട്ടനും ബങ്കളം പോലുള്ള കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ എ.കെ.ജിയെ പരാജയപ്പെടുത്താന്‍ മാത്രം പിന്‍ബലം തങ്ങള്‍ക്കുണ്ടെന്ന് സി.പി.ഐ അവകാശപ്പെട്ട കാലം. ഈ കുറിപ്പുകാരന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പിലാത്തറക്കും പയങ്ങാടിക്കും ഇടയില്‍ ഒരു വലിയ യശമാന്‍, നാടുവാഴി, എ.ഐ.സി.സിയില്‍ പിടിപ്പത് സ്വാധീനമുള്ള പ്രാമാണി, കോണ്‍ഗ്രസിന് ആളും അര്‍ത്ഥവും തരുന്ന പൗരമുഖ്യനാണ് ഏതിരാളി. നെഹറു പയ്യനൂരില്‍ വന്നാല്‍ ഈ പ്രമാണിയുടെ, ടി.വി.സി നായരുടെ വീട്ടിലാണ് വിശ്രമിക്കുക. പച്ച നോട്ടുകെട്ടുകള്‍ ധാരാളമായി പെട്ടിയല്‍ അട്ടിവെക്കപ്പെടുന്ന – പച്ചനോട്ടെന്നാല്‍ പഴയ അഞ്ചു രൂപാ നോട്ടെന്നര്‍ത്ഥം – ധനാഢ്യന്‍.അന്നത്തെ അഞ്ചു രൂപാ പച്ച നോട്ടിനു ഇന്ന് പതിനായിരങ്ങളുടെ മുല്യമുണ്ട്. പച്ചനോട്ടുകള്‍ വാരിയെറിഞ്ഞ തെരെഞ്ഞെടുപ്പെന്ന ഖ്യാതി നാടാകെ പരന്നു. നെഹറു കനിഞ്ഞു നല്‍കിയ ഔദാര്യമാണ് ഈ സീറ്റെന്നും പേയ്മെന്റ് സീറ്റെന്നും, എ.കെ.ജിയോടു മുട്ടാന്‍ തയ്യാറാവാതെ സ്ഥാനാര്‍ത്ഥിയെ തപ്പിപ്പിടിച്ചെടുക്കുകയാണെന്നും മറ്റുമുള്ളം പ്രബകംണ്‍ഡ ഉണ്ടായി. പക്ഷെ പാവപ്പെട്ട തൊഴിലാളികളേയും കര്‍ഷകരേയും വിലക്കെടുക്കാന്‍ പച്ച നോട്ടുകള്‍ക്ക് കഴിയാതെ വന്നു. വോട്ടെണ്ണിയപ്പോള്‍ എ.കെ.ജി 206480 വോട്ടു നേടി വിജയിച്ചു. 87970വോട്ടുകളെന്നാല്‍ ലക്ഷം തികക്കാന്‍ റ്റി.വി.സി.നായര്‍ക്കു കഴിഞ്ഞില്ല. ബി.ജെ.എസ്സ് 41471 വോട്ടുകള്‍ നേടി മൂന്നാമതായെത്തിയ തെരെഞ്ഞെടുപ്പായിരുന്നു 67ലേത്. യുവതുര്‍ക്കി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്ന കോണ്‍ഗ്രസുകാരന്‍ കാസര്‍കോടിന്റെ ചരിത്രത്താളുകള്‍ തിരുത്തിയെഴുതപ്പെട്ട തെരെഞ്ഞെടുപ്പായിരുന്നു എഴുപത്തൊന്നിലേത്. അതിലേക്ക് നമുക്കു വരാം.

     പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ നരകയാതനയനുഭവിക്കുന്നവര്‍...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത് നാലാം...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി തല...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു:...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്. 6000...

Recent Posts

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍...

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത മൂന്ന് യുവാക്കളെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ...

ബദിയടുക്ക: ബൈക്കും കാറും...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ് മരിച്ചു: ഒരാളുടെ...

ബദിയടുക്ക: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം;...

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം; ജില്ലയില്‍ മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക...

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക്...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍ റിസോര്‍സ് സെന്റര്‍...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍...

ഈ വര്‍ഷം ഓണക്കോടി വേണ്ട:...

കാഞ്ഞങ്ങാട് : ഈ...

ഈ വര്‍ഷം ഓണക്കോടി വേണ്ട: കരുതി വെച്ച സമ്പാദ്യം ദുരിതാശ്വാസ...

കാഞ്ഞങ്ങാട് : ഈ ഓണക്കാലത്ത് വിലപിടിപ്പുള്ള ഓണക്കോടി വാങ്ങണം....

Articles

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

error: Content is protected !!