CLOSE
 
 
എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു
 
 
 

 

രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി അങ്കം. ഒന്നര മാസം നീണ്ടു നിന്ന ജനാധിപത്യ മാമാങ്ക മഹോല്‍സവം, നേര്‍ക്കു നേരുള്ള പോരാട്ടം. ജനുവരി പെയ്തിട്ടു പോയ കുളിരില്‍ 1957 ഫെബ്രുവരി 24ന് തുടങ്ങി മാര്‍ച്ച് 14 വരെ ഉല്‍സവം നീണ്ടു നിന്നു. ഇന്ത്യയിലെ ആകെ 494 സീറ്റുകളില്‍ 371 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു കയറി. നെഹറു വീണ്ടും പ്രധാനമന്ത്രിയായി. ഇ.എം.എസ് കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി. ബാലറ്റിലൂടെ തെരെഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആ്വ്യത്തെ മുഖ്യമന്ത്രി എന്ന പുതിയ റെക്കാര്‍ഡും പിറന്നു. അന്ന് കണ്ണൂര്‍ – ഇന്നത്തെ കാസര്‍കോട്- ജില്ലയിലെ നിലേശ്വരത്ത് വെച്ച് മല്‍സരിച്ചു ജയിച്ചാണ് ഇ.എം.എസ് ഈ ചരിത്രത്തിലെത്തിയത്. അന്ന് ഇ.എം.എസിനെ പ്രതിരോധിച്ച സ്ഥാനാര്‍ത്ഥി കോരന്‍ ഇയ്യിടെയാണ് നിലേശ്വരത്ത് വെച്ച് നിര്യാതനായത്.

അന്ന് സി.പി.ഐ.എം പിറവി കൊണ്ടിട്ടില്ല. ലോകസഭയിലേക്ക് സി.പി.ഐക്ക് 27 അംഗങ്ങളെ കിട്ടി. അതിലൊന്നാണ് കാസര്‍കോട്ടെ ഗോദയില്‍ പയറ്റിത്തെളിഞ്ഞ എ.കെ.ജി. ഇവിടെ ഇത് എ.കെ.ജിയുടെ രണ്ടാം അങ്കം.

പുതിയ കേരളമുണ്ടാകുമ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സി. അച്ചുതമേനോന്‍. അദ്ദേഹത്തോട് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. സെക്രട്ടറി സ്ഥാനം എം.എന്‍ ഗോവിന്ദന്‍ നായരുടെ ചുമതലയിലായി. ഒന്നാം നിയമസഭാ, രണ്ടാം ലോകസഭാ തെരെഞ്ഞെടുപ്പുകള്‍ കേരളത്തില്‍ എം.എന്‍. നയിച്ചു. കേരളത്തിന്റെ മണ്ണു കൂടുതല്‍ ചുവന്നു തുടുക്കുന്ന കാലമായിരുന്നു അത്. അദ്ദേഹം ക്രൂഷ്ച്ചേവിനേപ്പോലെ തിളങ്ങി. അക്കാലത്ത് സോവിയറ്റ് യൂണിയനെ നയിച്ചത് ക്രൂഷ്ച്ചേവാണ്. ലെനിനെ തിരുത്തുന്നതിന് ക്രൂഷ്ച്ചേവിനു സാധിച്ചതു പോലെ ചിലത് എംഎന് ഇവിടെ ഇന്ത്യയിലും സാധിച്ചു. പിന്നീട് എം.എന്‍ കേരളാ ക്രൂഷ്ച്ചേവ് എന്ന് അറിയപ്പെട്ടു. ആശയ വിപ്ലവത്തിന്റെ ചുവന്നു തുടുത്ത അത്തരം ദിനങ്ങളിലേക്ക് നമുക്ക് ഇനിയൊരിക്കല്‍ വരാം.

ലോകസഭയോടൊപ്പം നടന്ന പ്രഥമ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറ്റവും വലിയ ഒറ്റ കക്ഷിയായി പാര്‍ട്ടി തെരെഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കേരളം തൊഴിലാളി വര്‍ഗത്തിന്റെ കൈകളിലായി. ലോകം കണ്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് ബാലറ്റ് മന്ത്രിസഭ പിറവി കൊണ്ടു..

ലോകസഭയിലേക്ക് കാസര്‍കോടില്‍ നിന്നും എ.കെ.ജി ജയിച്ചു കയറിയത് കോണ്‍ഗ്രസിനു ഒരുബദലായായിരുന്നു. തികച്ചും ഇടതുപക്ഷക്കാരനായി. ഇടതുപക്ഷം എന്ന ബദല്‍ രാഷ്ട്രീയത്തിന്റെ ആ്വ്യത്തെ പാര്‍ലിമെന്റ് വക്താവായിരുന്നു എ.കെ.ജി. ഇടതെന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫ്രഞ്ച് വിപ്ലവകാലഘട്ടത്തിലെ എസ്റ്റേറ്റ് ജനറല്‍ എന്ന അസംബ്ലിയിലെ ഒരു സീറ്റിങ്ങ് അറേഞ്ച്മെന്റ് മാത്രമായിരുന്നു എന്നതാണ് ചരിത്രം. മീറ്റിങ്ങ് ഹാളിലെ ഇടതു വശത്ത് ഇരിക്കുന്നവര്‍ എന്ന് മാത്രമായിരുന്നു അതിന്റെ അര്‍ത്ഥം. ഇടതു വശത്തിരുന്നവര്‍ തൊഴിലാളി വര്‍ഗത്തിനു വേണ്ടി അവിടെ, പാര്‍ലിമെന്റില്‍ ശബ്ദമുയര്‍ത്തി. അങ്ങനെ പാവപ്പെട്ടവനായുള്ള ആശയങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഇടതുകാരായി പിന്നീട് രൂപാന്തരപ്പെട്ടു. കുടിലിലോ കൊട്ടാരത്തിലോ എങ്ങിനേയും പിറന്നോട്ടെ , മനുഷ്യര്‍ തുല്യരാണെന്നും സഹോദരരാണെന്നും സ്വാതന്ത്യം ജീവവായുവാണെന്നും വിളിച്ച് പറഞ്ഞ എ.കെ.ജി അങ്ങനെ ഇടതിന്റെ വക്താവായി ഇന്ത്യന്‍ സഭയില്‍ തിളങ്ങി. വലിയ സോഷ്യലിസ്റ്റ് മോഹി കുടിയായിരുന്ന നെഹറു എ.കെ.ജി.യെ പ്രോല്‍സാഹിപ്പിച്ചു.

ആദ്യ തെരെഞ്ഞെടുപ്പില്‍ എ.കെ.ജിയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയത് കെ.പി.സി.സി അദ്ധ്യക്ഷന്‍ കൂടിയായ സി.കെ. ഗോവിന്ദന്‍ നായരായിരുന്നു. 90,000ത്തോളം വോട്ടിന്റെ ഭീമന്‍ പ്രഹരമായിരുന്നു അന്ന് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. പിന്നീട് വീണ്ടും തെരെഞ്ഞെടുപ്പു വന്നപ്പോള്‍ രണ്ടാം ലോകസഭയിലേക്ക് കാസര്‍കോട് എ.കെ.ജിയോടു മുട്ടാന്‍ കെ.പി.സി.സിയില്‍ നിന്നും ആരും മുമ്പോട്ടു വരാതെയായി. ഒടുവില്‍ കോണ്‍ഗ്രസ് കണ്ടെത്തിയ ഉപായമാണ് കാഞ്ഞങ്ങാട്ടുകാരന്‍ അച്ചുത ഷേണായിയെ സ്ഥാനാര്‍ത്ഥി ആക്കുക എന്നത്. (ഇന്നു കാണുന്ന നവരംഗ് ടൂറിസ്റ്റുഹോമിരിക്കുന്ന സ്ഥലവും കെട്ടിടങ്ങളുമെല്ലാം അന്ന് അച്ചുത ഷേണായിയുടേയും കുടുംബത്തിന്റേതുമായിരുന്നു. അദ്ദേഹത്തെ സ്വതന്ത്ര വേഷം കെട്ടിച്ച് നോമിനേഷന്‍ കൊടുപ്പിച്ചു. കോണ്‍ഗ്രസ് പിന്തുണ നല്‍കി. അരലക്ഷം വോട്ടിന്റെ ഭുരിപക്ഷത്തിനു ജയിക്കുമെന്ന് ലക്ഷ്യമിട്ട ഒന്നാം ലോകസഭയിലേക്ക് എ.കെ.ജി ജയിച്ചു കേറയത് തൊണ്ണൂറായിരത്തിനടത്തു വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. പാര്‍ട്ടി കേന്ദ്ര ഘടകത്തെ വരെ അല്‍ഭുതപ്പെടുത്തിയ നേട്ടമായിരുന്നു അത്. അന്ന് കെ.ജിയുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി കാഞ്ഞങ്ങാട് സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍ ഇങ്ങനെ പറഞ്ഞു.

‘പാവങ്ങളുടെ പടത്തലവനെ തൊണ്ണൂറായിരത്തിനല്ല, ഇത്തവണ ഒന്നരലക്ഷം വോട്ടിന്റെ ഭുരിപക്ഷത്തിനു ജയിപ്പിക്കണം’.

പ്രവര്‍ത്തകരെല്ലാം കൈയ്യടിച്ച് പിരിഞ്ഞു. എങ്ങനെയായാലും എ.കെ.ജി ജയിക്കും. പിന്നെന്തിനു പെടാപാടു പെടണം? പ്രവര്‍ത്തക യോഗങ്ങളും, വോട്ടു പിടുത്തവും മന്ദീഭവിച്ചിരിക്കണം. ഒടുവില്‍ വോട്ടെണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ നെഹറു വരെ ഞെട്ടി.

കാഞ്ഞങ്ങാട്ടുകാരന്‍ അച്ചുത ഷേണായിക്ക് കിട്ടിയത് 1,23,694 വോട്ടുകള്‍. ജയിച്ചു കയറിയ എ.കെ.ജിക്ക് ആണെങ്കില്‍ കേവലം 1,28,839 വോട്ടുകള്‍ മാത്രം. എ.കെ.ജി. പിടിച്ചു നിന്നത് കേവലം 5,145 വോട്ടിന്റെ നിശ്വാസത്തില്‍ മാത്രമെന്ന് സാരം. 2014ലെ പി.കരുണാകന്‍- ടി സിദ്ദീഖ് തെരെഞ്ഞെടുപ്പ് അമ്പത്തേഴിലെ തനിയാവര്‍ത്തനമായിരുന്നു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നു. എന്തു മറിമായമാണ് ഇവിടെ സംഭവിച്ചത്? കിസാന്‍ മസ്ദൂറും, ആര്‍എസ്.പിയും, കേരള സോഷ്യലിസ്റ്റുകാരും മറ്റും മല്‍സരിച്ചതല്ല, കാരണം അമിത ശുഭാപ്തി വിശ്വാസവും, അശ്രദ്ധയുമാണ് .

പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തകരും ഇവിടെ പഴയകാല ചരിത്രം ഓര്‍ത്തു വെക്കുന്നത് നന്ന്. എ.കെ.ജിക്ക് സാങ്കേതിക വിജയം മാത്രവും, നായനാര്‍ക്കും, ബാലാനന്ദനും തോല്‍വിയും സമ്മാനിച്ച മണ്ഡലമായ കാസര്‍കോടിനെ കന്നിക്കാരന്‍ കടന്നപ്പള്ളി വരുതിയിലാക്കിയതും, നായനാര്‍ തോറ്റോടിയതും മറ്റുമായ നിരവധി രസകരമായ കഥകള്‍ ചരിത്രമായി പിറന്ന മണ്ണാണിത്. അവയിലേക്കൊക്കെ നമുക്ക് പിന്നീട് വരാം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ നരകയാതനയനുഭവിക്കുന്നവര്‍...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത് നാലാം...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി തല...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു:...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്. 6000...

Recent Posts

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍...

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത മൂന്ന് യുവാക്കളെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ...

ബദിയടുക്ക: ബൈക്കും കാറും...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ് മരിച്ചു: ഒരാളുടെ...

ബദിയടുക്ക: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം;...

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം; ജില്ലയില്‍ മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക...

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക്...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍ റിസോര്‍സ് സെന്റര്‍...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍...

ഈ വര്‍ഷം ഓണക്കോടി വേണ്ട:...

കാഞ്ഞങ്ങാട് : ഈ...

ഈ വര്‍ഷം ഓണക്കോടി വേണ്ട: കരുതി വെച്ച സമ്പാദ്യം ദുരിതാശ്വാസ...

കാഞ്ഞങ്ങാട് : ഈ ഓണക്കാലത്ത് വിലപിടിപ്പുള്ള ഓണക്കോടി വാങ്ങണം....

Articles

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

error: Content is protected !!