CLOSE
 
 
റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു
 
 
 

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം സ്ഥിരം അപകടമേഖലയാകുന്നു. കഴിഞ്ഞ ദിവസം കാലിച്ചാനടുക്കം സ്‌കൂളിന് മുന്നില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പ് ടൗണില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും പരുക്കേല്‍ക്കുകയുണ്ടായി. ദിവസങ്ങള്‍ക്ക് മുമ്പ് ശാസ്താംപാറ റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനും അപകടത്തില്‍ പെട്ടിരുന്നു. അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്. റോഡിന്റെ അപാകതക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നവമാധ്യമ കൂട്ടായ്മ തന്നെ നിലവില്‍ വന്നുകഴിഞ്ഞു. നവീകരണത്തിന്റെ ഭാഗമായി ടൗണില്‍ കലുങ്ക് നിര്‍മിച്ചും ബസ് സ്റ്റാന്‍ഡിന് സമീപം മണ്ണിട്ടും റോഡിന്റെ ഉയരം കൂട്ടുകയും ആദ്യ പാളി മെക്കാഡം ടാറിടല്‍ പൂര്‍ത്തിയാവുകയും ചെയ്തു. ഇതോടെ ബസ്സുകളടക്കം കടന്നു പോകുന്ന ഇട റോഡുകളില്‍ നിന്നും പ്രധാന റോഡിലേക്ക് കയറ്റവും കൂടി. പ്രധാന റോഡിലൂടെ വാഹനങ്ങള്‍ വേഗത്തില്‍ കടന്നു പോകാന്‍ തുടങ്ങിയതോടെ തായന്നൂര്‍, മയ്യങ്ങാനം എന്നിവിടങ്ങളില്‍ നിന്നും വരുന്ന ഇടറോഡുകളില്‍ നിന്നും പ്രധാന റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ ഏതു നിമിഷവും വലിയ അപകടമുണ്ടാകുന്ന സാഹചര്യമാണുള്ളത്. ഇതു കൂടാതെ കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയത്തിന് സമീപം കയറ്റം കുറയ്ക്കാന്‍ മണ്ണെടുത്തതോടെ ഇവിടെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രം മണ്‍തിട്ടയുടെ മുകളിലാണിപ്പോള്‍. ഇത് പൊളിച്ച് മാറ്റാനും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. ശാസ്താംപാറയില്‍ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്യാത്തതിനാല്‍ കാലിച്ചാനടുക്കം ഭാഗത്ത് നിന്നും വാഹനങ്ങള്‍ വരുന്നത് കാണാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പള്ളി പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കാനും ഇവിടത്തെ മണ്‍തിട്ട നീക്കം ചെയ്യാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേവാലയ അധികൃതരും നാട്ടുകാരുമടക്കം പൊതുമരാമത്ത് അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ല. ഉള്‍റോഡുകളില്‍ നിന്നും പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വേഗ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും റോഡ് നവീകരണത്തോടെ തായന്നൂര്‍, മയ്യങ്ങാനം റോഡുകളുടെ കയറ്റം കൂടിയത് കുറയ്ക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യങ്ങള്‍ .

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ യൂത്ത്...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു മത സൗഹാര്‍ദ്ദ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു...

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍, വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ...

Recent Posts

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ്...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു...

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു മത സൗഹാര്‍ദ്ദ സംഗമം

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍, വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...