CLOSE
 
 
കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ
 
 
 

 

ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ, കേരളം പോലും പ്രാബല്യത്തിലില്ലായിരുന്നു. 1956 നവമ്പര്‍ ഒന്നിനു മാത്രമാണ് കേരളം പിറവി കൊളളുന്നതെങ്കില്‍ അതിനേക്കാള്‍ മുമ്പ് 1952 ഏപ്രില്‍ 15നായിരുന്നു ആദ്യ ലോകസഭാ തെരെഞ്ഞെടുപ്പ് . അന്ന് കേരളം നിലവിലില്ലെന്നു മാത്രമല്ല, ഇന്നു കാണുന്ന പല സംസ്ഥാനങ്ങളുമില്ല. ലോകസഭാ നിയോജകമണ്ഡലങ്ങള്‍ നിശ്ചയിക്കുവാനുള്ള മാനദണ്ഡം അന്ന് പ്രവൃശ്യകളായി തിരിച്ചായിരുന്നു. അഥവാ ആകെ 28 പ്രവശ്യകള്‍ ചേര്‍ന്നതാണ് ഇന്ത്യ. കേരളമില്ലാത്ത കാലത്ത് തിരു-കൊച്ചി പ്രവശ്യകളില്‍ 13 ലോകസഭാ മണ്ഡലളില്‍ കണ്ണൂരോ കാസര്‍കോടോ പെടുന്നില്ല. മലബാര്‍ അന്ന് മദ്രാസ് പ്രവശ്യയുടെ ഭാഗമെന്നു സാരം. (നിയമസഭാ മണ്ഡലങ്ങള്‍ ആവശ്യമായി വരുന്നത് 1957ലെ ആദ്യ നിയമസഭാ തെരെഞ്ഞെടുപ്പു വേളകളില്‍ മാത്രമായിരുന്നുവല്ലോ).

നാം, ഇന്നത്തെ കാസര്‍കോട് ലോകസഭാ മണ്ഡലം വരാന്‍ പിന്നേയും വൈകി. പകരം തലശേരി കഴിഞ്ഞാല്‍ അടുത്തത് കണ്ണൂര്‍. കണ്ണൂരും കാസര്‍കോടും ചേര്‍ന്നതാണ് കണ്ണൂര്‍ മണ്ഡലം. നാം കാസര്‍കോട്ടുകാര്‍ തിരുകൊച്ചി പ്രവൃശ്യയില്‍ പെടുന്നവരുമല്ലാത്തതിനാല്‍ മദ്രാസികളാണ്. അഥവാ 81 മണ്ഡലങ്ങള്‍ അടങ്ങുന്ന മദ്രാസ് പ്രവൃശ്യയിലെ അംഗം. നമുക്ക് മറ്റൊരു പ്രത്യേകത കുടി ചരിത്രം അനുവദിച്ചു തന്നിട്ടുണ്ട്. ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോകസഭാമണ്ഡസമുള്ള പ്രവൃശ്യയാണ് നാം കുടി ഉള്‍ക്കൊള്ളുന്ന മദ്രാസ്. 1951 ഡിസംബര്‍ 10ന് ആരംഭിച്ച തെരെഞ്ഞെടുപ്പു പ്രകൃയ്യ അവസാനം കണ്ടത് ജനുവരി അഞ്ചിനാണ്. പിന്നേയും കാലതാമസമെടുത്തു ആദ്യ സഭ ചേരാന്‍. അങ്ങനെ സഭ ചേര്‍ന്ന സുഭദിനമാണ് മേലേ സൂചിപ്പിച്ച 1952 ഏപ്രില്‍ 15. നമ്മുടെ വീടുകളും പൊതു ഇടങ്ങളും പടക്കം പൊട്ടിച്ചു കൊണ്ട് ആ ദിനം ആഘോഷിക്കുന്നതിനു പല കാരണങ്ങളുണ്ടായി. വിഷുവും ലോകസഭാ പ്രഥമ സമ്മേളനങ്ങളും മാത്രമല്ല, പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജി ജയിച്ചതിനുള്ള ആഹ്ലാദ പ്രകടനം കൂടിയായിരുന്നു അന്നത്തെ വിഷു. ഇവിടെ ജനിച്ച എല്ലാവര്‍ക്കും കൃത്യമായും വെടിപ്പായുംവോട്ടവകാശമുണ്ട് എന്നൊന്നും കരുതണ്ട. വോട്ടിനുള്ള യോഗ്യതകളുടെ പരിമിധികളിലേക്ക് നമുക്ക് പിന്നീട് വരാം.

തിരുകൊച്ചിയിലെ 13 ലോകസഭാ മണ്ഡലങ്ങളും, മദിരാശിയിലെ അഞ്ചും ചേര്‍ന്ന് നമുക്കന്ന് 18 സീറ്റുകള്‍ മാത്രം. കണ്ണൂരു പിളര്‍ന്ന് കാസര്‍കോട്, കോഴിക്കോട് പിളര്‍ന്ന് വയനാട്, തലശേരി പോയി വടകരയെല്ലാം പിന്നീട് മാറിയും മറിഞ്ഞു വന്നവയാണ്. കാസര്‍കോടില്‍ തന്നെ ആദ്യം ഇന്നത്തെ കല്യാശേരി നിയമസഭാ മണ്ലമുണ്ടായിരുന്നില്ല എന്നതും ഇന്നു ചരിത്രം. ഇന്നത്തെ കേരളം ഉള്‍പ്പെട്ടിരുന്നത് തിരു-കൊച്ചി, മദ്രാസ് എന്നീ സംസ്ഥാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നുവല്ലോ. തിരുവിതാംകൂര്‍ – കൊച്ചി സംസ്ഥാനത്തു നിന്നും 13 സീറ്റുകളിലേക്ക് മല്‍സരം നടന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിരോധിച്ച കാലം. ആ പാര്‍ട്ടിക്ക് ഈശ്വരനില്‍ വിശ്വാസമില്ല, ജന്മിയുടെ തലയെടുക്കാന്‍ നടക്കുന്നവര്‍, മായയിലും മന്ത്രത്തിലും വിശ്വാസമില്ല. അമ്പലത്തില്‍ കേറാത്തവര്‍, വിദേശ രാജ്യങ്ങളോടു കുറു പുലര്‍ത്തി സ്വന്തം രാജ്യത്തെ വഞ്ചിക്കുന്നവര്‍ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ പേറി നടക്കുന്ന കാലം. പാര്‍ട്ടി അംഗത്വമുള്ളവര്‍ക്ക് വെളിയിലിറങ്ങി നടക്കാന്‍ കഴിയാത്ത കാലം. വോട്ടു തേടി വെളിയിലിറങ്ങി പ്രവര്‍ത്തിക്കുന്നതു പോട്ടെ, സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കാന്‍ പോലും വിലക്കള്ള കാലം. അന്നു പാര്‍ട്ടി മല്‍സരിച്ചിരുന്നത് സ്വതന്ത്ര ചിഹ്നങ്ങളില്‍ ജയിലില്‍ കിടന്നു കൊണ്ടായിരുന്നു. ആകെ സീറ്റുകളില്‍ ആറിടത്തു കോണ്‍ഗ്രസും ഒരു സീറ്റില്‍ പാര്‍ട്ടിയും, മറ്റിടങ്ങളിലെല്ലാം സ്വതന്ത്രരും ജയിച്ച തെരെഞ്ഞെടുപ്പായിരുന്നു അത്.

അന്നത്തെ കണ്ണൂര്‍ ലോകസഭാ മണ്ഡലം ചേര്‍ന്നതാണ് ഇന്നത്തെ കാസര്‍കോട്. തിരു കൊച്ചിയല്ല, മദ്രാസ് പ്രവൃശ്യയില്‍ പെട്ട സ്ഥലമാല്ലാത്തതു കൊണ്ട് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ ഇവിടെ വിലക്കുകളില്ല. ഏ.കെ.ജിക്ക് സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കാന്‍ ഭാഗ്യം കിട്ടിയത് അതു കൊണ്ടു കൂടിയാണ്. ഇന്നത്തെ പോലെ അന്നും തെരെഞ്ഞെടുപ്പ് എന്നത് ഒരു ജനാധിപത്യമഹോല്‍സവം മാത്രമല്ല, നേര്‍ക്കു നേരുള്ള പോരാട്ടം കൂടിയായിരുന്നു. ഒരുതരം രക്തരഹിത വിപ്ലവം. കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിക്കടുത്ത് മക്രേരി ഗ്രാമത്തിലെ ആയില്യത്ത് കുറ്റ്യേരിത്തറവാട്ടില്‍ ഗോപാലന്‍ അന്ന് എ.കെ.ജി എന്ന ചുരുക്കപ്പേരിലേക്ക് എത്തിത്തുടങ്ങുന്നതേയുള്ളു. അദ്ദേഹം പൊതു ജീവിതം ആരംഭിച്ചത് ഒരു മാഷ് മാത്രമായിരുന്നു. . അധ്യാപക ജോലി ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിയ വിപ്ലവകാരി. ബ്രിട്ടീഷുകാരോട് കയര്‍ത്ത് സ്വദേശ വസ്ത്രം മാത്രം ധരിക്കാന്‍ പ്രേരിപ്പിച്ച രാജ്യ സ്നേഹി. തൊഴിലാളി നേതാവ്. പാവങ്ങളുടെ പടത്തലവന്‍ അതൊക്കെയായിരുന്നു കാസരോട്ടുകാര്‍ക്ക് ആ്വ്യത്തെ എ.കെ.ജി.

എ.കെ.ജി ഇവിടെ ജയിച്ചില്ലെങ്കില്‍ പിന്നെ എവിടെ? ഇന്നു സതീഷ് ചന്ദ്രന്റെ അനുയായിയകള്‍ ചോദിക്കുന്ന അതേ ചോദ്യം അന്നുമുയര്‍ന്നു. ജയിക്കാനല്ല, അരലക്ഷത്തിന്റെ ഭുരിപക്ഷത്തിനു ജയിച്ചു കേറുകയാണ് ലക്ഷ്യമെന്ന് പ്രവര്‍ത്തകര്‍ ദൃഡപ്രതിജ്ഞയെടുത്തു.
.
തൊഴിലാളി വര്‍ഗ സര്‍വാധിപത്യം പുലരാന്‍, കൃഷിഭുമി കൃഷിക്കാരനു മേടിച്ചു കൊടുക്കാന്‍, നാട്ടിലെ ജന്മി ഭുപ്രഭു പീഡനം അവസാനിപ്പിക്കാന്‍ താഴേത്തട്ടിലുള്ളവന് ദീര്‍ഘശ്വാസം വിടാനുള്ള അവസരമാണ് ഈ തെരെഞ്ഞെടുപ്പ്. ഓരോ ഗ്രാമങ്ങളും ഓരോ കുടുംബമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിച്ച തെരെഞ്ഞെടുപ്പ്. അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. തെങ്ങിന്‍ കുരച്ചില്‍ ചെത്തി മിനുക്കി, നീല നിറം ചേര്‍ത്ത് കുമ്മായത്തില്‍ മുക്കി പുല്ലുണങ്ങിപ്പിടിച്ച മണ്‍ചുമരുകളില്‍ പെട്രോമാക്സിന്റെ വെളിച്ചത്തില്‍ അവരെഴുതി.
‘എ.കെ. ഗോപാലന് വോട്ടു ചെയ്യുക’.

തകരത്തകിട് വളച്ചു വെച്ച് മെഗാഫോണുണ്ടാക്കി അതിരാവിലെ എഴുന്നേറ്റു നടവഴികള്‍ തോറും സഖാക്കല്‍ ഉറച്ച ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു.

‘സഖാവ് എ.കെ.ജിയെ വിജയിപ്പിക്കുക’.

എങ്ങും പ്രഭാതഭേരി മുഴങ്ങി. അച്ചുകൂടത്തില്‍ മരക്കട്ട നിരത്തി വലിയ അക്ഷരത്ത നോട്ടീസുണ്ടാക്കി, കാളവണ്ടിയില്‍ കേറി ചെണ്ട കൊട്ടി പ്രചരണം നടത്തി.

‘ഇതാ പാവങ്ങളുടെ പടത്തലവന്‍ ഈ വണ്ടിക്കു പിന്നാലെ’……

തെരെഞ്ഞെടുപ്പു വന്നു. പാവപ്പെട്ടവന്റെ സ്വപ്നങ്ങള്‍ ഇതാ പൂവണിയുന്നു . തൊട്ടടുത്തുള്ള പള്ളിക്കൂടങ്ങള്‍ കേന്ദ്രീകരിച്ച് അവര്‍ വോട്ടു ചെയ്യാന്‍ യാത്രയായി. ഫലം വന്നപ്പോള്‍ എ.കെ.ജി ജയിച്ചതായി പ്രഖ്യാപനം വന്നു. തൊട്ട എതിര്‍സ്ഥാനാര്‍ത്ഥിയും കെ.പി.സി സി പ്രസിഡണ്ടുമായിരുന്ന സി.കെ. ഗോവിന്ദന്‍ നായരേക്കാള്‍ 87,229 വോട്ടിന്റെ മഹാ ഭുരിപക്ഷം. പ്രതീക്ഷിച്ചതിന്റെ ഇരട്ടി വിജയം. അവിടെ ഇന്ത്യയുടെ ആദ്യത്തെ പ്രതിപക്ഷ നേതാവ് പിറവി കൊള്ളുകയായിരുന്നു അടുത്ത തെരെഞ്ഞെടുപ്പ്: 1957ലെത്തി നില്‍ക്കുമ്പോള്‍ കാസര്‍കോട് ലോകസഭാ മണ്ഡലത്തിന്റെ പിറവി പൂര്‍ത്തികരിച്ചിരുന്നു. അന്ന് കോണ്‍ഗ്സിന്റെ മാനം കാത്തു, കാഞ്ഞങ്ങാട്ടെ അച്ചുത ഷേണായി. 90000ത്തോളം ഭുരിപക്ഷം നേടി പ്രതിപക്ഷ നേതാവായ എ.കെ.ജിയുടെ ഭുരിപക്ഷം തകര്‍ത്തു തരിപ്പണമാക്കിയ തെരെഞ്ഞെടുപ്പായിരുന്നു രണ്ടാം ലോകസഭയിലേക്ക് നടന്നത്. ഇതിലേക്ക് പിന്നീട് വരാം.

   പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ നരകയാതനയനുഭവിക്കുന്നവര്‍...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത് നാലാം...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി തല...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു:...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്. 6000...

Recent Posts

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍...

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത മൂന്ന് യുവാക്കളെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ...

ബദിയടുക്ക: ബൈക്കും കാറും...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ് മരിച്ചു: ഒരാളുടെ...

ബദിയടുക്ക: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം;...

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം; ജില്ലയില്‍ മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക...

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക്...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍ റിസോര്‍സ് സെന്റര്‍...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍...

ഈ വര്‍ഷം ഓണക്കോടി വേണ്ട:...

കാഞ്ഞങ്ങാട് : ഈ...

ഈ വര്‍ഷം ഓണക്കോടി വേണ്ട: കരുതി വെച്ച സമ്പാദ്യം ദുരിതാശ്വാസ...

കാഞ്ഞങ്ങാട് : ഈ ഓണക്കാലത്ത് വിലപിടിപ്പുള്ള ഓണക്കോടി വാങ്ങണം....

Articles

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

error: Content is protected !!