CLOSE
 
 
എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍
 
 
 

 

എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല. തമാശ ചേര്‍ത്ത കഷായമായിരുന്നു നാരായണപ്പിള്ളയുടെ എഴുത്തും ജീവിതവും.തുന്ന ലറ്റ വ്യവസ്ഥിതി പുസ്തകത്തിന്റെ തുന്നിക്കെട്ടല്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മിക്ക എഴുത്തുകളും എന്ന് പറയുകയാകും ശരി.

നാരായണപ്പിള്ളയുമായുള്ള എന്റെ ബന്ധത്തിന് കാരണം ഗള്‍ഫ് മലയാളി മാസികയാണ് 1977 അവസാനം ഒരു പരസ്യം കണ്ട വിലാസത്തിലേക്ക് ഗള്‍ഫില്‍ നിന്നും ഒരു കത്ത് ഞാന്‍ എഴുതി1978ല്‍ പുറത്തിറങ്ങിയ മാസികയുടെ ആദ്യ ലക്കവും, കൂട്ടത്തില്‍ ഒരു കത്തും എനിക്ക് ലഭിച്ചു .മാസിക തുറന്നു നോക്കിയപ്പോള്‍ കത്തുകളുടെ പംക്തിയിലെ ആദ്യ കത്ത് എന്റെതാണ്.അത് ഇങ്ങനെയായിരുന്നു:
മുന്‍ഗണന വേണം
;…………………………
‘ഗള്‍ഫ് മലയാളി ‘ യെന്ന ഒരു പ്രസിദ്ധീകരണം തുടങ്ങുന്നുവെന്നറിഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. അതിന് കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന എഴുത്തുകാര്‍ക്കും എഴുതാന്‍ താല്പര്യമുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്നറിഞ്ഞതുകൊണ്ടാണ്.

മലയാളത്തില്‍ ഇന്നുള്ള പ്രസിദ്ധീകരണങ്ങള്‍ ഇതിന് തയ്യാറല്ല. ഗള്‍ഫ് മലയാളി മാസിക ഗള്‍ഫില്‍ കഴിയുന്ന മലയാളികളുടെ യാതനയും, വേദനയും അസ്വസ്ഥതയും പ്രതിഫലിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണമായിരിക്കട്ടെ

ഇവിടെ വണ്ടിക്കാളകളെപ്പോലെ അദ്ധ്വാനിച്ച് ഒന്നു വിശ്രമിക്കാന്‍ ഒരു മരത്തണലില്ലാതെ കേരളാീബയെ കുറിച്ചോര്‍ക്കുന്നവരുടെ ആയിരമായിരം കഥകള്‍
‘ഗള്‍ഫ് മലയാളി ‘വായനക്കാരുടെ ഹൃദയത്തില്‍ സ്ഥാനം പിടിപ്പിക്കുമെന്ന പ്രതീക്ഷയോടെ
………………… അബ്ദുള്ള ബെണ്ടിച്ചാല്‍
അല്‍ ഷാഫര്‍ ഇലക്ട്രിക്കല്‍ കമ്പനി
ദുബൈ
കുട്ടത്തില്‍ എനിക്ക് ലഭിച്ച കത്തിലെ പ്രധാന വാചകം:
അബ്ദുള്ള നിരന്തരം എഴുതണം
എന്ന് എം.പി.നാരായണപ്പിള്ള
തുടര്‍ന്ന്ഞാന്‍ നിരന്തരം എഴുതി:
ഞങ്ങള്‍ കള്ളപ്പുള്ളി കളല്ല.
രാത്രി സിനിമകള്‍
പേരിക്കച്ചവടം
എന്താ ചെയ്യ എവിടക്കപോയ്യ
അങ്ങിനെ ഒരു പാട് സാധനങ്ങള്‍ അറബികള്‍ പെണ്‍മോഹികളാണന്നും:…………
ഇതോടെ മാസികയുടെ കഴുത്തില്‍ കൊലക്കയര്‍ വീഴുകയും ചെയ്തു.
എന്റെ അക്ഷരതെറ്റുകളോ, മറ്റോ നാരായണപ്പിള്ളക്ക് പ്രശ്‌നമായിരുന്നില്ല.

1985 മെയ് 12/18 ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ നാരായണപ്പിള്ള ക്ക്എഴുതിയ ഒരു കത്തും അതിനുള്ള മറുപടിയും എന്ന മട്ടില്‍ നാരായണപ്പിള്ള ഒരു ലേഖനീ എഴുതി: തടവറയില്‍ നിന്നൊ രന്വേഷണം’ എന്നതായിരുന്നു അത്. മറ്റൊരു ലേഖനം തുടങ്ങുന്നത് തന്നെ: എഴുത്തച്ഛന്‍ മുതല്‍ അബ്ദുള്ള ബെണ്ടിച്ചാല്‍ വരെ കവിത എഴുതിയിരിക്കുന്നു: എന്നാണു്

1987 ല്‍ നാരായണപ്പിള്ള കലാകൗമുദി കുടുംബത്തില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ട്രയല്‍വീക്കിലിന്റെ എഡിറ്റര്‍ആയിരുന്നപ്പോള്‍ എന്റെ കുറെ സൃഷ്ടിക വെളിച്ചം കാണുകയുണ്ടായി അതില്‍ ആദ്യത്തേതായ
‘വെറും ചോദ്യങ്ങള്‍ ‘ എന്ന കവിത സുകുമാര്‍ അഴിക്കോടിന്റെ തത്ത്വമഷി അവസാനിക്കുന്ന പേജിലായിരുന്നു.
ളുഹര്‍
ഇന്ത്യ
മാപ്പിളപ്പാട്ട് അങ്ങിനെ ഒരു പാട് കവിതകള്‍

ഗള്‍ഫ് ജീവിതം നഷ്ടപ്പെട്ട ഞാന്‍ അദ്ധ്വാനഫലത്തിനായ് കൈ നീട്ടിയപ്പോള്‍ എല്ലാ പൂക്കളും ചിത്രശലഭം കണക്കെ പറന്നകന്ന അവസരം രണ്ടും കല്‍പിച്ച് ഞാന്‍ ബോംബക്ക് വണ്ടി കയറി ബോറിവല്ലിയിലെ നാരായണപ്പിള്ളയുടെ വീട്ടില്‍ ചെന്ന് നാരായണപ്പിള്ളയോട് എന്റെ അവസ്ഥ വിവരിച്ചു. അന്ന് നാരായണപ്പിള്ളക്ക് ദുബൈ എയര്‍ ഫോട്ടിലെ കസ്റ്റംസ് ഓഫിസറായിരുന്ന മലയാളിയായ അശോക് പോക്കരിയത്തിന് വേണ്ടി ഇന്റോ അറബ് ബിസ്‌നസ് ഗൈഡ് നിര്‍മ്മിക്കാനുള്ള ഓഡര്‍ ലഭിച്ച സമയമായിരുന്നു.’.

മൗനവ്രതതിലായിരുന്ന സാര്‍ എനിക്ക് ഒരു കുറിപ്പ് എഴുതി തന്നു. അത് ഇങ്ങനെയായിരുന്നു:
മാസം പതിനഞ്ചിന് മുമ്പ് 500 രൂ പ വീട്ടിലേക്ക് അയക്കാം
മദ്യപാനം പാടില്ല ‘നിവൃത്തിയില്ലാതെ വരുമ്പോള്‍ ഒരു ബീഡി വലിക്കാം

ഞാന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുക
ഇതിലും ബേധപ്പെട്ട ഒരു ജോലി കിട്ടിയാല്‍ പോകാം
തിരിച്ച് ജോലി എന്നു പറഞ്ഞ് വരരുത്
അങ്ങിനെ ഞാന്‍ ഗൈഡിന്റെ ആവശ്യങ്ങള്‍ക്കായ് എവിടെയൊ’ക്കെ പോകണമെന്ന് സാര്‍ എഴുതി തരും ഞാന്‍ പോകും, വരും.

1982ല്‍ തന്നെ നാരായണപ്പിള്ളക്ക് കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നു.’ ബിസ്‌നസ് ഇന്‍ഫര്‍മേഷന്‍ വീക്കിലി ചെയ്തിരുന്നത് ഈ കമ്പ്യൂട്ടര്‍ വഴിയായിരുന്നു കമ്പ്യൂട്ടര്‍ പഠിക്കാന്‍ സാര്‍ എന്നെ വളരെയധികം നിര്‍വ്വന്ധിച്ചു. ഇംഗ്ലീഷ് അറിയില്ലന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നോട് സാര്‍ പറഞ്ഞ്:
‘നിനക്ക് നിന്റെ പേര് ഇംഗ്ലീഷില്‍ എഴുതാന്‍ അറിയുന്നുണ്ടല്ലൊ അത്രയെ വേണ്ടു കമ്പ്യൂട്ടര്‍ പഠിക്കാന്‍ ‘ എന്നാണ് ഇന്നത്തെ എന്റെ ഖേദം ആരോടാ ചൊല്ലേണ്ടു ഞാന്‍’

.ഒരു ദിവസം ലീല ഹോട്ടലിന്റെ പരസ്യം ക്യാപ്റ്റന്‍ കൃഷ്ണന്‍ നാരയരുടെ വീട്ടില്‍ ചെന്ന് വാങ്ങിച്ചു വരുമ്പോള്‍ മുന്‍വാതില്‍ തുറന്നിരിക്കുന്നു. സാര്‍ ടൈപിസ്റ്റുകളായ സ്ത്രികള്‍ക്ക് തെറ്റ് തിരുത്തി കൊടുക്കുന്നു പുറത്ത് നിന്ന് ഞാന്‍രംഗം ശ്രദ്ധിച്ചു പോയി
പതുക്കെപൂച്ചയെ പോലെ പതുങ്ങി വന്ന നാരായണപ്പിള്ള എന്റെ ചെവിയില്‍ പറയുകയാണ്:
‘ അബ്ദുള്ളാ ഞാന്‍ പെണ്ണ് പിടിയ നല്ല കേട്ടോ ‘

പിന്നീട് ഒരിക്കല്‍ നാരായണപ്പിള്ളയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അകത്തുള്ളവരോട് പുറത്തിറങ്ങുന്ന കാര്യം പറയാന്‍ വിട്ടു പോയി.വലത് കാല്‍ പുറത്ത് വെക്കലും എന്റെ ഇടതുകാലിന്റെ ഉപ്പുറ്റിക്ക് നാരായണപ്പിള്ളയുടെ പൊന്നോ മനയായ പട്ടിയുടെ കടിയും ഒന്നിച്ചായിരുന്നു. ഇതു കണ്ട നാരായണപ്പിള്ള ഓടി വന്ന് രംഗം ശാന്തമാക്കി എന്നോട് പറഞ്ഞു:
‘പേടിക്കണ്ട പട്ടിക്ക് ഇന്‍ഞ്ചന്‍ഷന്‍ കൊടുത്തതാണ്.’ ഒരു ഒയല്‍മെന്റ് പുരട്ടുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞാണ് പിന്നീട് ഞാന്‍ സാറിന്റെ വീട്ടില്‍ വരുന്നത് അപ്പോള്‍ എന്റെ കയ്യില്‍ ഒരു വടിയും ഉണ്ടായിരുന്നു. വടി കണ്ട നാരായണപ്പിള്ള എന്നോട് പറഞ്ഞു: ‘നീയതിനെ അടിക്കുകയൊന്നും വേണ്ട അത് കിടപ്പിലാണ്. പട്ടിയെ കാള്‍ വിഷം നിനക്കാണന്ന് തോന്നുന്നു ‘എന്നോട് മൃഗ ടോക്ടറെ കൊണ്ട് വരാന്‍ പറഞ്ഞു. അത് ഇഞ്ച് ഇഞ്ച് ആയി ചാവണ്ടല്ലൊ ഇഞ്ചക്ഷന്‍ വെച്ച് കൊന്ന് കളയാം എന്നും പറഞ്ഞു .ആ പട്ടിയെ ഡോക്ടറേ കൊണ്ട് വന്ന് ഇഞ്ചക്ഷന്‍ വെച്ച് കൊല്ലുകയായിരുന്നു.

മാതൃഭൂമിയുടെ 400 ഷെയര്‍ ടൈംസ് ഓഫ് ഇന്ത്യ (ബെനറ്റ് കോള്‍മണ്‍ കമ്പനി) വാങ്ങിയ സംഭവം ആളികത്തുമ്പോഴും നാരായണപ്പിള്ളയുടെ പക്ഷം മഹാരാഷ്ട്ര ക്കാരന് കേരളത്തിലും കേരളക്കാരന് മഹാരാഷ്ട്രിയിലും ബിസ്‌നസ് നടത്തുന്നതില്‍ എന്താണ് തെറ്റ് എന്നായിരുന്നു. ഒരു ദിവസം എന്നോട് സാര്‍ പറഞ്ഞു:
‘നീ പത്തു പേരെ കൂട്ടി ഫൗണ്ടനിലെ മാതൃഭൂമി ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തണം’ എന്ന് ഇത്തരം തമാശകളുടെ കലവറയായിരുന്നു എം.പി.നാരായണപ്പിള്ള സ്വന്തം മച്ചൂനനായ പി.ഗോവിന്ദപ്പിള്ളയെ കളിയാക്കാറുള്ളത്: ‘ഇ എം.എസ്സിന്റെ റ മൂളി ‘ എന്നാണ്

18/4/1973 ല്‍ കുടുംബ സ്വത്തുമായ് ബന്ധപ്പെട്ട തര്‍ക്കത്തിനിടെ എന്റെ വീട്ടില്‍ വെച്ച് എനിക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു – ആശുപത്രയില്‍ കിടന്ന് ഞാന്‍ മര്‍ദ്ദിച്ചവരുടെ പേരില്‍ കേസ് കൊടുത്തു. ഒന്നാം പ്രതി നാട്ടിലെ പ്രമാണിയായിരുന്നു. കേസ് ഇല്ലാതാക്കാനുള്ള ശ്രമം മണത്തറിഞ്ഞ ഞാന്‍ ഉടനെ ആശുപത്രിയില്‍ നിന്നും കാസര്‍ക്കോട്ടെ മാത്രഭൂമി ഓഫിസില്‍ ചെന്ന് അഹമദ് മാഷിനോട് പറഞ്ഞു:
‘എനിക്കൊന്ന് നാരായണപ്പിള്ളയെ വിളിക്കണം’
എന്റെ അന്നത്തെ അവസ്ഥയില്‍ മനംനൊന്ത അഹമദ് മാഷ് മാത്യഭൂമിയുടെ ഫോണ്‍ എന്റെ മുന്നിലേക്ക് ഉന്തിക്കൊണ്ട് പറഞ്ഞത്:
‘നീ ബോംബെക്ക് മാത്രമല്ല അമേരിക്കക്കും വിളിച്ചോ ‘ എന്നാണ്.അങ്ങിനെ സംഭവം ഞാന്‍ നാരായണപ്പിള്ളയെ ധരിപ്പിക്കുകയും, നാരായണപ്പിള്ള അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ വിളിക്കുകയും, മുഖ്യമന്ത്രി കാസര്‍ക്കോട് എസ്.പി.യെ വിളിക്കുകയും ചെയ്തതിന്റെ ഫലമായി പ്രതികളെ അന്ന് രാത്രി തന്നെ പിടികൂടി ലോക്കപ്പില്‍ ഇടുകയായിരുന്നു.

പരിണാമം നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച വിവരം അടങ്ങിയ കത്ത് കൈപറ്റിയ എം.പി.നാരായണപ്പിള്ള സാഹിത്യ അക്കാദമിക്ക് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു: അവാര്‍ഡ് തുക 5000 രൂപ പൊതു ഖജനാ ബില്‍ അടക്കുക അതിന്റെ രസീറ്റും, പ്രശസ്തിപത്രവും തന്നാല്‍ സ്വീകരിക്കാം.ഇത് പത്രങ്ങളായ പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി :
എം.പി നാരായണപ്പിള്ള കേരള സാഹിത്യ അക്കാദമി യെ പൂച്ചന്റെ മുന്നില്‍ പെട്ട എലിയെ പോലെ വിറപ്പിച്ചു. എന്നായിരുന്നു അത്.

ഒരിക്കല്‍ കുശലം പറയുന്ന കൂട്ടത്തില്‍ ഞാന്‍ സാറിനോട് പറഞ്ഞു:
‘നിങ്ങള്‍ക്ക് ആ അയ്യായിരം രൂപ എനിക്ക് തരാമായിരുന്നില്ലെ ‘
മറുപടി:
‘പോ, മണ്ട ഞാന്‍ അയ്യായിരം രൂപ മാത്രമാണ് വേണ്ടന്ന് വെച്ചത് എനിക്ക് അമ്പത് ലക്ഷം രൂപ കൊടുത്താല്‍ കിട്ടാത്തത്രപരസ്യം കിട്ടി ‘ എന്നാണു്
മറുപടി കേട്ടപ്പോഴാണ് എനിക്ക് മനസിലായത് എം.പി.നാരായണപ്പിള്ള ഒരു ബുദ്ധിമാനും, ഞാനൊരു മണ്ടനും എന്ന്.

 

എ . ബെണ്ടിച്ചാല്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്. കോണ്‍ഗ്രസിനെ...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി. അടുത്ത...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു ചോദിക്കുന്നു....

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍ ശേഷിച്ചുള്ള...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച് പടക്കിറങ്ങുന്നത്....

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി ഓര്‍മ്മയില്‍...

Recent Posts

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ്...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു...

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു മത സൗഹാര്‍ദ്ദ സംഗമം

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍, വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...