പാലക്കുന്ന് ഭരണിക്ക് കുല കൊത്തി 7ന് കൊടിയേറ്റം, ആയിരത്തിരി 10ന്

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രം ഭരണി ഉത്സവത്തിന് ഭണ്ഡാരവീട്ടില്‍ കുലകൊത്തല്‍ ചടങ്ങ് നടന്നു. ശേഷം കൂട്ട പ്രാര്‍ഥന നടത്തി. 5 ദിവസം നീളുന്ന ഉത്സവത്തിന് 7ന് അര്‍ധരാത്രി കൊടിയേറും. അതിന് മുന്നോടിയായി
വൈകുന്നേരം മേലേ ക്ഷേത്രത്തില്‍ ആനപ്പന്തല്‍ കയറ്റും.
രാത്രി 9ന് ഭണ്ഡാര വീട്ടില്‍ നിന്ന് കെട്ടിച്ചുറ്റിയ നര്‍ത്തകന്മാരും തിടമ്പുകളും തിരുവായുധങ്ങളും മേലാപ്പും കുടയും ധ്വജത്തില്‍ കയറ്റാനുള്ള കൊടിയുമായി മേലേ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. അനുബന്ധ ചടങ്ങുകള്‍ക്ക് ശേഷം രാത്രി 12.30ന് ഭരണി ഉത്സവത്തിന് കൊടിയേറ്റും.
8ന് ഭൂതബലി ഉത്സവ നാളില്‍ ഉച്ചയ്ക്ക് ഒന്നിന് അച്ചേരി മഹാവിഷ്ണു ക്ഷേത്ര മാതൃസമിതിയുടെ ലളിതാ സഹസ്രനാമ പാരായണം.2ന് കാസര്‍കോട് ചിന്മയ വിദ്യാലയ ശങ്കര ഭജന സംഘത്തിന്റെ ഭജന.4ന് ഒന്നാം കിഴക്കേക്കര ഉദയമംഗലം കൃഷ്ണമുരാരി വനിത സംഘത്തിന്റെ ലളിതാ സഹസ്രനാമ പാരായണം. രാത്രി 8 ന് ഭൂതബലിപ്പാട്ട്. 9ന് ഇളയ ഭഗവതിയുടെ പള്ളിയറയ്ക്ക് മുന്നില്‍ പൂരക്കളി. പുലര്‍ച്ചെ 4.30നാണ് ഭൂതബലി ഉത്സവം. 9ന് താലപ്പൊലി ഉത്സവ നാളില്‍ ഉച്ചയ്ക്ക് 12ന് കാസര്‍കോട് കല്ലങ്കയ് ഹരിജാല്‍ മഹാവിഷ്ണു മഹിളാ സംഘത്തിന്റെ ഭജന.2ന് പെരിയ പതിക്കാല്‍ ദേവി സംഘത്തിന്റെ ഭജന. 4ന് ക്ഷേത്ര പാരായണ സംഘത്തിന്റെ ലളിതാ സഹസ്രനാമ പാരായണം. രാത്രി 8ന് മൂത്ത ഭഗവതിയുടെ പള്ളിയറയ്ക്ക് മുന്നില്‍ പൂരക്കളി. 11ന് കേന്ദ്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ പ്രാദേശിക സമിതികളുടെ തിരുവാതിരകളി, നാടോടി നൃത്തം, പെണ്‍കുട്ടികളുടെ പൂരക്കളി, ഫ്യൂഷന്‍ ഡാന്‍സ്, സംഘനൃത്തം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ഗ്രൂപ്പ് -സിംഗിള്‍ ഡാന്‍സ് എന്നിവ അരങ്ങേറും. പുലര്‍ച്ചെ 4.30 നാണ് താലപ്പൊലി ഉത്സവം. 10ന് ആയിരത്തിരി ഉത്സവ നാളില്‍ കളനാട് തെക്കേക്കര പ്രാദേശിക മാതൃസമിതിയുടെ ലളിതാ സഹസ്രനാമ പാരായണം. 2ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന.4ന് വിദുഷി ലതാശശിധരന്‍ ശിഷ്യ മഞ്ചേശ്വരം കൃഷ്ണസുനില്‍ സംഘത്തിന്റെ ഭാരതനാട്യം. രാത്രി 8ന് ഇളയ ഭഗവതിയുടെ പള്ളിയറയ്ക്ക് മുന്നില്‍ പൂരക്കളി. 11ന് ഉദുമ പടിഞ്ഞാര്‍ക്കര, 11.45ന് അരവത്ത്-കുതിരക്കോട് -മുതിയക്കാല്‍, 12.30ന് ഉദുമ കൊക്കാല്‍ , 1.15ന് പള്ളിക്കര തണ്ണീര്‍പുഴ , 2ന് അരമങ്ങാനം-കൂവത്തൊട്ടി-പള്ളിപ്പുറം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള തിരുമുല്‍കാഴ്ച സമര്‍പ്പണങ്ങള്‍. പുലര്‍ച്ചെ 2.30ന് ഉത്സവബലി. 4നാണ് ആയിരത്തിരി ഉത്സവം. 11ന് രാവിലെ 6.30ന് കൊടിയിറക്കം. 8ന് ക്ഷേത്ര ഖത്തര്‍ കമ്മിറ്റിയുടെയും 9ന് ഭരണസമിതിയുടെയും വക ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളില്‍ ദിവസവും രാവിലെ മുതല്‍ തുലാഭാര സമര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വഴിപാടുകള്‍ ഏത് സമയത്തും സമര്‍പ്പിച്ച് പ്രസാദം സ്വീകരിക്കാം.
ഫോണ്‍ : 9447449657, 9895268900.

Leave a Reply

Your email address will not be published. Required fields are marked *