കോട്ടിക്കുളം റയില്‍വേ മേല്‍പ്പാല തറക്കല്ലിടല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ആശ്വാസം

പാലക്കുന്ന് : രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമെന്ന ആശ്വാസമെന്നോണം പാലക്കുന്നിലെ കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനായുള്ള തറകല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. അതിന് മുന്നോടിയായി കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി. ഉദ്ഘാടനം ചെയ്തു.

റെയില്‍വേ കോച്ച് ഡവലപ്പ്‌മെന്റ് ഓഫീസര്‍ (മംഗ്ലൂറു) ബി. മനോജ് ആമുഖം ഭാഷണം നടത്തി സ്വാഗതമരുളി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാര്‍ഡ് അംഗം സൈനബ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ ഗാനാലാപനങ്ങളും നൃത്തവും തിരുവാതിരക്കളിയും ഉണ്ടായിരുന്നു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക സ്വപ്ന മനോജും സഹായിയായി കാഞ്ഞഞ്ഞാട് ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആരാധ്യ രഞ്ജിത്തും പരിപാടിയുടെ അവതാരകരായി. റയില്‍വേ ജീവനക്കാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അടക്കം സമൂഹത്തിന്റെ നാന തുറയിലെ വ്യക്തികളും വിവിധ സംഘടന പ്രവര്‍ത്തകരും അടക്കം നൂറു കണക്കിന് പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കാസര്‍കോട് പാര്‍ലിമെന്റ് നിയോജക മണ്ഡലത്തിലെ ഏഴിമല, ഒളവറ, രാമവില്യം, പാലക്കുന്ന് ഉപ്പള എന്നിവയടക്കം 7 മേല്‍പ്പാലങ്ങള്‍ക്കാണ് പ്രധാനമന്ത്രി തറകല്ലിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *