എസ്.സി, എസ്. ടി യുവജന സംഘങ്ങള്‍ക്ക് വാദ്യോപകരണ വിതരണവും വജ്ര ജൂബിലി ഫെലോഷിപ്പ് പരിശീലനം നേടിയവര്‍ക്കുള്ള ആദരവും അരങ്ങേറ്റവും നടന്നു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി പട്ടികവര്‍ഗ്ഗ യുവജന സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെയും വജ്ര ജൂബിലി ഫെലോഷിപ്പ് വഴി പരിശീലനം ലഭിച്ച കലാകാരന്മാരുടെ അരങ്ങേറ്റത്തിന്റെയും ആദരസമര്‍പ്പണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. അബ്ദുള്‍ റഹിമാന്‍, കെ.സീത, എം. കെ. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ. ദാമോദരന്‍, അഡ്വക്കറ്റ് എം. കെ.ബാബുരാജ്, ലക്ഷ്മി തമ്പാന്‍, വജ്ര ജൂബിലി സ്‌കോളര്‍ഷിപ്പ് ജില്ലാ കോഡിനേറ്റര്‍ പ്രണവ് കുമാര്‍, എസ്.ഇ.ഡി. ഒ മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി.ശ്രീലത സ്വാഗതവും ബി ഡി.ഒ പി. യൂജിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വജ്ര ജൂബിലി ഫെലോഷിപ്പ് പരിശീലനം നേടിയവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *