CLOSE
 
 
വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി സുരേന്ദ്രന്‍ കൂക്കാനം: ജലസംരക്ഷണ പ്രതിജ്ഞ എടുത്ത് മേലാങ്കോട്ടെ കുട്ടികള്‍
 
 
 

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍ ‘ജലസംരക്ഷണത്തില്‍ വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും ‘ എന്ന സന്ദേശവുമായി മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളിലെ കുട്ടികള്‍ ..പരിസ്ഥിതി പ്രവര്‍ത്തകനും ശില്പിയുമായ സുരേന്ദ്രന്‍ കൂക്കാനത്തിന്റെ നേതൃത്വത്തില്‍ ജല സംരക്ഷണ പ്രതിജ്ഞ എടുത്ത കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ വാല്‍ക്കിണ്ടിയിലൂടെ ജലോപയോഗം കുറക്കുമെന്ന് തീരുമാനിച്ചു.

ജലം സമൃദ്ധമായിരുന്ന കാലത്ത് പോലും ഒരു തുള്ളി വെള്ളം പോലും പാഴാക്കാന്‍ പാടില്ലെന്ന് തിരിച്ചറിഞ്ഞ നമ്മുടെ പൂര്‍വികര്‍ ജല വിനിയോഗം നിയന്ത്രിക്കാന്‍ വീടുകളില്‍ ഉപയോഗിച്ച പാത്രമാണ് വാല്‍ക്കിണ്ടി. ശ്രീകോവിലികളിലും തറവാടുകളിലും പൂജാമുറികളിലും കല്യാണമണ്ഡപങ്ങളിലും അപൂര്‍വം മുസ്ലീം വീടുകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന വാല്‍ക്കിണ്ടി ജലസംരക്ഷണത്തിന്റെ അമൂല്യ മാതൃകയാക്കി വീണ്ടെടുക്കുകയായിരുന്നു മേലാങ്കോട്ട് ശാസ്ത്ര രംഗം കുട്ടികള്‍.

അഞ്ഞൂറിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഉച്ചഭക്ഷണ പാത്രം കഴുകാന്‍ മാത്രം ദിനം പ്രതി അയ്യായിരത്തിലധികം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുവെന്ന് കുട്ടികള്‍ കണ്ടെത്തി. എല്ലാ ആവശ്യങ്ങള്‍ക്കും വാട്ടര്‍ടാപ്പിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ വെള്ളം പാഴാക്കി കളയുന്നത് വാല്‍ക്കിണ്ടി ഉപയോഗിക്കുന്നതിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പ്രഥമാധ്യാപകന്‍ ഡോ.കൊടക്കാട് നാരായണന്‍ പറഞ്ഞു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ കൊടക്കാട് മാഷ് ജോലി ചെയ്ത വിദ്യാലയങ്ങളില്‍ എല്ലാം ഉച്ചഭക്ഷണംപാഴാക്കാതിരിക്കാനും ജലോപയോഗം കുറക്കാനും ആവിഷ്‌കരിച്ച ‘എന്റെ പാത്രം നിനക്കു കണ്ണാടി’ എന്ന പദ്ധതി സംസ്ഥാന തലത്തില്‍ തന്നെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.അരയി ഗവ.യു.പി.സ്‌കൂളില്‍ ആവിഷ്‌കരിച്ച ‘വാല്‍ക്കിണ്ടിയാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം ‘പദ്ധതിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പത്തോളം ഉപജില്ലകള്‍ എല്ലാ വിദ്യാലയങ്ങളിലും വാല്‍ക്കിണ്ടി ഉപയോഗിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിരുന്നു.

പ്രകൃതി വിഭവങ്ങളില്‍ അമൂല്യമായ ജീവജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ലോകജനതയെ പഠിപ്പിക്കുന്നതിനു വേണ്ടിയാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസീലിലെ റിയോവില്‍ നടന്ന പരിസ്ഥിതി വികസന ഉച്ചകോടി തീരുമാനപ്രകാരമാണ് 1993 മുതല്‍ വര്‍ഷം തോറും ഐക്യരാഷ്ട്ര സംഘടന വിവിധ സന്ദേശങ്ങളുമായി ജലസംരക്ഷണ ദിനം ആചരിക്കുന്നത്. വിനോദ് കല്ലത്ത്, സണ്ണി.കെ.മാടായി, പി.പി.മോഹനന്‍, രതീഷ് കാലിക്കടവ് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ വെള്ളം...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം ആശ്വാസമാകുന്നു....

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50 ലക്ഷം...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം സ്ഥിരം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍...

പൊരിവെയിലില്‍ കക്ക വാരിയ യുവാവിനു സൂര്യാഘാതമേറ്റു; തൊലിപ്പുറത്തു...

പൊരിവെയിലില്‍ കക്ക വാരിയ യുവാവിനു...

  കാഞ്ഞങ്ങാട് : പൊരിവെയിലില്‍ കക്ക വാരാനിറങ്ങിയ യുവാവിനു സൂര്യാഘാതമേറ്റു...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...