CLOSE
 
 
ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത കുണ്ടാര്‍ രവീശ തന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തില്‍ പുത്തന്‍ ഉണര്‍വ്വ് പകരുമെന്ന് ബി.ജെ.പി നേതൃത്വം
 
 
 

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍

എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ കാസര്‍കോടന്‍ തെരെഞ്ഞെടുപ്പു ചിത്രം വ്യക്തമായി. രവീശ തന്ത്രി കുണ്ടാര്‍ ബി.ജെ.പിക്കു വേണ്ടി ജനവിധി തേടും. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡണ്ട് ആയിരിക്കെ 2016ല്‍ കാസര്‍കോട് നിന്നും നിയമസഭയിലേക്ക് മല്‍സരിച്ചതോടെയാണ് രാഷ്ട്രീയ പ്രവേശം. കഴിഞ്ഞ തവണ കര്‍ണാടക നിയമാസഭയിലേക്കുള്ള പൊതു തെരെഞ്ഞെടുപ്പില്‍ ബെല്‍ത്തങ്കടി മണ്ഡലത്തിലേക്കുള്ള മല്‍സരം നിയന്ത്രിക്കാന്‍ നേതൃത്വം കൊടുത്തതും തന്ത്രി തന്നെ. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതെരെഞ്ഞെടുപ്പു നടക്കുന്ന പക്ഷം പറഞ്ഞു കേട്ടിരുന്ന പേര് ഇപ്പോള്‍ ലോകസഭാ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് അവരോധിക്കുകയായിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയാണ് ഇദ്ദേഹം. സുരേഷ് ഗോപിയടക്കം, സി.കെ.പി, ശ്രീകാന്ത്, കെ.പി. കൃഷ്ണദാസ് തുടങ്ങി ബി.ജെ.പി നേതൃത്വം മനസില്‍ കരുതിയുരന്ന മുഴുവന്‍ പേരുകളേയും മറി കടന്നു കൊണ്ടാണ് രവീശ തന്ത്രി കടന്നു വരുന്നത്. ഇതിന് ആര്‍എസ്എസ് നേതൃത്വത്തിന്റെ അനുഗ്രാഹിസ്സുകളുണ്ട്. ഇടതു വലതു കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തി കരുത്തു കാട്ടുക. ഇതാണ് തന്ത്രിയുടെ ചുമതല. കന്നഡ, തുളു വോട്ടുകളെ തങ്ങളുടെ കീഴില്‍ ബലപ്പെടുത്തുക കൂടി ഈ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമിടുന്നു.

കഴിഞ്ഞ നിയസഭാ മല്‍സരവേളയില്‍ ബിജെപിയുടെ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥിയായിരുന്നു കുണ്ടാര്‍. വോട്ടെണ്ണുന്ന വേളയില്‍ പലപ്പോഴായി ഭുരിപക്ഷം കൂടിയും കുറഞ്ഞുമിരുന്ന കുണ്ടാറിന്റെ പരാജയത്തിന് കാരണം എല്‍.ഡി.എഫ് വ്യാപകമായി വോട്ട് മറിച്ചതാണെന്ന് അദ്ദേഹം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. നിയമസഭയുടെ തൊട്ടടുത്തു നടന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു മണ്ഡലത്തില്‍ ലഭിച്ചിരുന്ന 28,000 വോട്ട് നിയസഭയിലേക്കു മല്‍സരിച്ച അമീനു 21,000യിരമായി കുറഞ്ഞതെന്തേ എന്ന കുണ്ടാറിന്റെ ചോദ്യം ഇന്ന് രാഷ്ട്രീയ കേരളം മറ്റൊരു വിധത്തില്‍ ചര്‍ച്ച ചെയ്യുകയാണ്.

കഴിഞ്ഞ ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 1,72,652 വോട്ടാണ് ബിജെപി നേടിയത്. 6,921 വോട്ട് എന്ന നാമമാത്ര ഭൂരിപക്ഷത്തിനാണ് ഇടതു മുന്നണിയുടെ പി.കരുണാകരന്‍ വിജയം നിലനിര്‍ത്തിയിരുന്നത്. യു.ഡി.എഫ് അന്നു നേടിയത് 3,77,500 വോട്ടുകളാണ്. ഇടതു സ്ഥാനാര്‍ത്ഥിക്ക് തെക്കു തൊട്ടു വടക്കു വരെ സ്വാധീനം കുറഞ്ഞ കാര്യം ആ തെരെഞ്ഞെടുപ്പ് വെളിപ്പെടുത്തിയിരുന്നു. വടക്കന്‍ മേഘലെ കാത്തും, യു.ഡി.എഫിന്റെ നിലവിലെ ദുര്‍ബലതകളെ മുതലാക്കിയും സി.പി.എമ്മിനോട് കട്ടക്കു നിന്നു കൊണ്ടജല്പ പോരാട്ടം ലക്ഷ്യമിടുകയാണ് കുണ്ടാറിന്റെ സ്ഥാനാര്‍ത്ഥിത്വം. ഇതിനു ആര്‍.എസ്.എസിന്റെ എല്ലാ വിധ അനുഗ്രാഹിശുസുകളുമുണ്ട്.

കുണ്ടാറിന്റെ പേരിനോടൊപ്പം തന്ത്രി എന്ന നാമം എടുത്തുകളയണമെന്നും രവീശ തന്ത്രിയുടെ കുടുംബം ബ്രാഹ്മണ കുടുംബമല്ലെന്നും കാണിച്ച് കാസര്‍കോട് മുനിസിഫ് കോടതിയില്‍ കേസുണ്ട്. ഹൊസങ്കടി കെടഞ്ചിയിലെ ഭാസ്‌കര റാവുവാണ് പരാതിക്കാരനെങ്കിലും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കക്ഷി രാഷ്ട്രീയമാണ്. കുണ്ടാര്‍ തന്ത്രി കുടുംബത്തെ മഹത്വവല്‍ക്കരിച്ച് ദേലമ്പാടി സുബ്രായ തന്ത്രി പ്രസിദ്ധീകരിച്ച ‘കുമ്പള സീമയെ മഹാത്മ’ എന്ന പുസ്തകത്തില്‍ വിവരിക്കുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന പ്രചരണവുമായി ഹിന്ദു മേഘലകളിലേക്ക് സി.പി.എം പ്രവേശിച്ചേക്കും.

കുണ്ടാര്‍ തന്ത്രികളുടെ മുന്‍ഗാമി വീരശൈവ വിഭാഗത്തില്‍പെട്ടയാളാണെന്നും സ്വാഭാവികമായും പിന്‍ഗാമികളും വീരശൈവ വിഭാഗത്തില്‍പെടേണ്ടവരാണെന്നും, 1850ല്‍ എടപ്പദവ് പടവിണ്ണാതായ കുടുംബത്തിലെ വിഷ്ണു സഹോദരനോട് പിണങ്ങി കുണ്ടാറില്‍ വന്ന് കെളദി രാജാവിന്റെ കീഴില്‍ ബല്ലാളരുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രത്തില്‍ പൂജാരിയായി നിന്നതാണ് ഈ കുടുംബമെന്നും, ബല്ലാളരു വംശത്തിന്റെ നാശത്തിനു ശേഷം ഇവര്‍ തന്ത്രികളെന്ന് സ്വയം പ്രഖ്യാപിക്കപ്പെട്ടതാണെന്നും, ഈ പ്രദേശത്തുകാര്‍ ഇവരെ തന്ത്രികളായി അംഗീകരിച്ചിട്ടില്ലെന്നും പൂജാരികള്‍ മാത്രമാണെന്നുമുള്ള വാദം ഇപ്പോള്‍ കക്ഷി രാഷ്ട്രീയം ഏറ്റെടുത്തിരിക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി നിയമസഭ മണ്ഡലങ്ങള്‍ ഒഴിവാക്കിയാല്‍ കാസര്‍കോട് ജില്ലയില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലായി 2015ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 129,085 വോട്ടാണ് ബിജെപി നേടിയത്. ഇടതു മുന്നണിക്ക് 2,39005, യുഡിഎഫിനു 2,43505 എന്നിങ്ങനെയായിരുന്നു വോട്ടുകളുടെ എണ്ണം ഈ കണക്കിനെ തകിടം മറിക്കുക, മേല്‍ക്കൈ ഉണ്ടാക്കുക, അതുവഴി വരാനിരിക്കുന്ന നിയസസഭാ തെരെഞ്ഞെടുപ്പിലേക്ക് മഞ്ചേശ്വരത്തേയും, കാസര്‍കോടിനേയും പാകപ്പെടുത്തുക തുടങ്ങിയവ നിരവധി ചുമതലകള്‍ രവീശ തന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനു ചെയ്യാനുണ്ട്. മണ്ഡലത്തില്‍ ഏറ്റവും കുടുതല്‍ വോട്ടു നേടിയെ ബി.ജെ.പിയെ ശ്കതനാക്കിയ സുരേന്ദനേയും, തലക്കനമില്ലാതെ സാധാരണ പ്രവര്‍ത്തകരോടു ഇഴുകിച്ചേരാന്‍ കഴിവുള്ള കെ.പി. കൃഷ്ണദാസിനേയും, കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ ജനിച്ചു ജനസംഘ കാലം തൊട്ടു മണ്ഡലത്തിനു സുപരിചിതനായ സി.കെ.പത്മനാഭനേയും, മാറ്റി നിര്‍ത്തി കുണ്ടാറിനെ അവതരിപ്പിക്കാന്‍ ബി.ജെ.പിയുടെ ശ്രമം ഒരു മുഴം നീട്ടിയുള്ള ഏറാണ്.

കാസര്‍കോടിനെ കാവിക്കടലാക്കിയ ഹിന്ദു സമാജോത്സവം വിജയിപ്പിക്കാന്‍ സാധിച്ചത് കുണ്ടാറിന്റെ സംഘടനാ പാടവത്തിനു തെളിവായി ആര്‍.എസ്.എസ് വിലയിരുത്തപ്പെടുന്നു. ഒരു ലക്ഷത്തോളം വിശ്വാസികളാണ് ഹൈന്ദവ ഐക്യത്തിന്റെ കാഹളമോതി നഗരസഭാ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നത്. ശബരിമലയില്‍ ആചാര ലംഘനം നടത്തുമെന്ന് പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന് താക്കീതായിരുന്നു സംഘപരിവാര്‍ സംഘടിപ്പിച്ച ഈ സമ്മേളനം. അതിന്റെ വിജയമായിരിക്കണം ഒരു പക്ഷെ കുണ്ടാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു വഴിമരുന്നിട്ടു കൊടുത്തിരിക്കുക.

ന്യൂനപക്ഷഭാഷാ ജില്ല കൂടിയായ കാസര്‍ഗോഡിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കന്നഡ ഭാഷ അവഗണനക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി സംഘടനയിലേക്ക് ആളെ കൂട്ടാനും കുണ്ടാറിനു സാധിച്ചിരുന്നു. ഓണം ബക്രീദ്-ആഘോഷങ്ങളില്‍ നിന്നും കന്നട ഭാഷാ നിവാസികളെ ഒറ്റപ്പെടുത്തിയത് വലിയ പ്രാദേശിക വാദമായി കൊണ്ടു വരാന്‍ അവര്‍ക്കു സാധിച്ചു. സ്പ്ലൈകോ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടന വേള അടക്കം കുണ്ടാറും തന്റെ അനുനായികളും ബഹിഷ്‌ക്കരിച്ചിരുന്നു.

കാസര്‍കോട് ജില്ലയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ആരായാലും കുണ്ടാര്‍ രവീശ തന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വം ഒരു കീറാമുട്ടി തന്നെയായിരിക്കുമെന്നതില്‍ സംശയിക്കാനില്ല.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ :...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി അങ്കം....

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ, കേരളം...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ ) സിനിമയിലെ...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...