CLOSE
 
 
തിരഞ്ഞെടുപ്പില്‍ അനധികൃത പണവും മറ്റു വസ്തുക്കളും കണ്ടെത്താന്‍ സംയുക്ത സംഘം രംഗത്തിറങ്ങും
 
 
 
  • 2
    Shares

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് അനധികൃതമായി പണവും മദ്യമുള്‍പ്പെടെയുള്ള വസ്തുക്കളും ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സംഘം പരിശോധന നടത്തും. പോലീസ്, ആദായനികുതി, എക്സൈസ്, വനം, ജി. എസ്. ടി വകുപ്പ് ഉദ്യോഗസ്ഥരാണ് കര്‍ശന പരിശോധന നടത്തുക. വിദേശത്ത് നിന്ന് പണം എത്തുന്നത് പരിശോധിക്കുന്നതിന് വിമാനത്താവളങ്ങളില്‍ കസ്റ്റംസ്, സി. ഐ. എസ്. എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. രേഖയില്ലാതെ സൂക്ഷിക്കുന്ന പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണവും മറ്റു വസ്തുക്കളും ആദായനികുതി വകുപ്പ് പിടിച്ചെടുക്കും. ഇതിനായി ആദായനികുതി വകുപ്പിന്റെ ക്വിക് റെസ്പോണ്‍സ് ടീം എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കും. ജില്ലകളിലെ ഫ്ളയിംഗ് സ്‌ക്വാഡും ജില്ലാ നിരീക്ഷണ സംഘങ്ങളുമായി സഹകരിച്ചാവും പ്രവര്‍ത്തിക്കുക. ആദായ നികുതി വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ജനങ്ങള്‍ക്ക് പരാതി അറിയിക്കാം. 1800 425 3173 ആണ് ടോള്‍ഫ്രീ നമ്പര്‍. തിരഞ്ഞെടുപ്പ് സുതാര്യവും സ്വതന്ത്രവുമായി നടത്തുന്നതിന് വേണ്ട നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. നിഷ്പക്ഷത പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. സഹകരണ ബാങ്കുകള്‍, സംഘങ്ങള്‍ എന്നിവ മുഖേനയുള്ള വലിയ തുകയുടെ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. കെ. കേശവന്‍, ജി. എസ്. ടി ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വരറാവു, എ. ഡി. ജി. പി അനന്തകൃഷ്ണന്‍, ഐ. ജി. പി. വിജയന്‍, ജോ. സി.ഇ.ഒ കെ. ജീവന്‍ബാബു, ആദായനികുതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഇയാസ് അഹമ്മദ്, സായുധ സേനാ ബറ്റാലിയന്‍ ഡി. ഐ. ജി പി. പ്രകാശ്, സി. ആര്‍. പി. എഫ് ഡി. ഐ. ജി മാത്യു എ. ജോണ്‍, സി. ഐ. എസ്. എഫ് ഗ്രൂപ്പ് കമാന്‍ഡന്റ് സന്ദീപ് കുമാര്‍ എസ്., അഡീഷണല്‍ സി. ഇ. ഒ സുരേന്ദ്രന്‍ പിള്ള, വിവിധ വകുപ്പുകളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാജ്യത്തെ ബാലികാ വിവാഹം നടക്കാത്ത ഏക മണ്ഡലം...

രാജ്യത്തെ ബാലികാ വിവാഹം നടക്കാത്ത...

കൊച്ചി: രാജ്യത്തെ ബാലികാ വിവാഹം നടക്കാത്ത ഏക മണ്ഡലം സംസ്ഥാനത്ത്....

ലൂസിഫറിന്റെ വ്യാജ പതിപ്പ് കണ്ട് പരസ്യ പ്രതികരണം...

ലൂസിഫറിന്റെ വ്യാജ പതിപ്പ് കണ്ട്...

  മോഹന്‍ലാലിനെ നായകനാക്കി, പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ...

കേരളത്തില്‍ ശനിയാഴ്ച്ചവരെ മഴ തുടരും ശക്തമായ കാറ്റും...

കേരളത്തില്‍ ശനിയാഴ്ച്ചവരെ മഴ തുടരും...

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

സംസ്ഥാനത്ത് ഇടിമിന്നലിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടിമിന്നലിന് സാധ്യത; ജാഗ്രത...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത...

വയനാട് ജനതയുമായുള്ള ബന്ധം ജീവിതകാലം മുഴുവനും തുടരുമെന്ന...

വയനാട് ജനതയുമായുള്ള ബന്ധം ജീവിതകാലം...

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ ജനങ്ങളോടുള്ള ബന്ധം ജീവിതകാലം മുഴുവനും തുടരുമെന്ന് രാഹുല്‍...

മൂന്നു വയസുകാരനെ മര്‍ദ്ദിച്ചത് അമ്മ തന്നെ; കുറ്റം...

മൂന്നു വയസുകാരനെ മര്‍ദ്ദിച്ചത് അമ്മ...

കൊച്ചി: മൂന്നു വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ കുറ്റം...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...