CLOSE
 
 
തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരെഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമായി. ഒരു ലക്ഷത്തില്‍ നിന്നും അറുപതിനായിരത്തിലേക്കും, തുടര്‍ന്നു ആറായിരത്തില്‍ കൂപ്പു കൂത്തി നിന്ന കാസര്‍കോടന്‍ ഭുരിപക്ഷം ഇത്തവണ തന്റെ വിജയത്തിനു കാരണമാകുമെന്ന് ഉണ്ണിത്താന്‍
 
 
 
  • 6
    Shares

കടകം…മറുകടകം……..

കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും: ഉണ്ണിത്താന്‍

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരെഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമായി. ഒരു ലക്ഷത്തില്‍ നിന്നും അറുപതിനായിരത്തിലേക്കും, തുടര്‍ന്നു ആറായിരത്തില്‍ കൂപ്പു കൂത്തി നിന്ന കാസര്‍കോടന്‍ ഭുരിപക്ഷം ഇത്തവണ തന്റെ വിജയത്തിനു കാരണമാകുമെന്ന് ഉണ്ണിത്താന്‍

ഡി.സി.സിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കെട്ടടങ്ങി. സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ. കെ.പി.സി.സി ഇടപെട്ടു ഹൈക്കമാന്റിനെ അംഗീകരിക്കാനുള്ള ആഹ്വാനം കടുപ്പിച്ചതോടെയാണ് വെടി നിര്‍ത്തലുണ്ടായത്. ഒരു മനസായി, ഒറ്റക്കെട്ടായി വിജയം മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ള ബാലറ്റ് യുദ്ധത്തിനു പാര്‍ട്ടി ഒരുങ്ങിക്കഴിഞ്ഞു. ഡി.സി.സി. അധ്യക്ഷന്‍ ഹക്കീം കുന്നിലിനോടുള്ള വിയോജിപ്പുകള്‍ക്ക് താല്‍ക്കാലിക സ്റ്റേ ലഭിച്ചിരിക്കുന്നു. ഇനിയെല്ലാം ഉണ്ണിത്താന്റെ വിജയ പ്രഖ്യാപനത്തിനു ശേഷം. സുബ്ബറൈയെ വിശ്വാസത്തിലെടുത്തും, സഹായത്തോടെയും തെരെഞ്ഞെടുപ്പു പ്രവര്‍ത്തനം മുമ്പോട്ടു കൊണ്ടു പോകും.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒഴിച്ചു കൂടാനാകാത്ത വ്യക്തിത്വമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍. സംസ്ഥാന നേതാവ് എന്നതിലുപരി പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവു കുടിയാണദ്ദേഹം. തിരുവനന്തപുരം ജില്ലയില്‍ 1956 ജനുവരി 01 ന്റെ സുപ്രഭാതത്തിലാണ് ജനനം. പറയാനുള്ളതു പച്ചക്കു പറയാനുള്ള തന്റേടം ഉണ്ണിത്താനെ വേറിട്ട രാഷ്ട്രീയക്കാരനാക്കുന്നത് ഈ മികവാണ്. തലശേരിയില്‍ ചെന്ന് ഏറ്റു മുട്ടി 40,000 ഭൂരിപക്ഷം പത്തായിരമായി കുറച്ച് കോടിയേരിയെ വിറപ്പിച്ച തന്റേടം. ഭുരിപക്ഷം ഒരു ലക്ഷത്തില്‍ നിന്നും അറുപതിനായിരത്തിലേക്കും, അവിടെ നിന്നും ആറായിരത്തിലേക്കും കുപ്പു കുത്തിയ കാസര്‍കോടന്‍ ഭൂരിപക്ഷത്തിനെ പിടിച്ചു കെട്ടി തന്റെ വരുതിയിലാക്കാന്‍ വിയര്‍പ്പൊഴുക്കുമെന്ന് അദ്ദേഹം പറയുന്നു. ഇത്തവണ കാസര്‍കോടിനെ പ്രതിനിധീകരിച്ച് ദില്ലിയിലേക്ക് ചെല്ലുക ഞാനായിരിക്കും. ശുഭാപ്തി വിശ്വാസവുമായാണ് ഉണ്ണിത്താന്‍ കാസര്‍കോട് വണ്ടിയിറങ്ങുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൈവിടാതെ കൊണ്ടു നടക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തിനു കാസര്‍കോട് ഒരുങ്ങിക്കഴിഞ്ഞു. താന്‍ നിമിത്തം മാത്രമെന്ന് പ്രചരണം ഉല്‍ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. കൃപേഷിന്റേയും, ശരത്ലാലിന്റേയും കുഴിമാടത്തു നിന്നുമാണ് പ്രചരണത്തിനു തുടക്കം കുറിച്ചത്.

അമ്പതു വര്‍ഷത്തിലധികമായി രാഷ്ട്രീയത്തില്‍ സജീവം. കൊല്ലം എസ്.എന്‍. കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി പുറത്തു വന്നത് മികവുകള്‍ തികഞ്ഞ ഒരു രാഷ്ട്രീയ തന്ത്രജ്ഞനായാണ്. എം.എ. ബേബിയുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനു മറുകടകം പണിതു കൊണ്ടുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയം 2015ല്‍ കെ.പി.സി.സി ജനറള്‍ സെക്രട്ടറി സ്ഥാനത്തു വരെ എത്തി നിന്നു. രണ്ടു തവണ നിയമസഭയിലേക്കു മല്‍സരിച്ചുവെങ്കിലും ജയിക്കാനായിട്ടില്ല. ഇത്തവണ ജയം തന്നോടൊപ്പമെന്ന് ഉണ്ണിത്താന്‍ ഉറപ്പിക്കുന്നു.

കണ്ണില്‍ കുത്തുന്നതു പോലുള്ള അഭിപ്രായപ്രകടനങ്ങള്‍ ശത്രുക്കളെ ഉണ്ടാക്കുന്നതിനെ സഹായിച്ചു. പാര്‍ട്ടിക്കകത്തും പുറത്തു നിന്നുമായി അവര്‍ കുത്തിക്കൊണ്ടേയിരുന്നു. അതൊക്കെയാണ് മൂലധനം. അത്തരക്കാരോട് നന്ദിയും കടപ്പാടുമുണ്ടെന്ന് ഉണ്ണിത്താന്‍ പറയുന്നു.

2006ലെ തലശേരി മണ്ഡലത്തെ തോല്‍വി ഉണ്ണിത്താന് വിജയമായിരുന്നു. അത്രക്ക് രാഷ്ട്രീയ പാഠം അനുഭവിച്ച തെരെഞ്ഞെടുപ്പായിരുന്നു അത്. പാര്‍ട്ടിയുടെ ഈറ്റില്ലത്തില്‍ കയറിച്ചെന്നു പത്മവ്യൂഹത്തിനു തീ കൊളുത്തുക. അത്രക്കു പാഠം പഠിച്ചു അവിടുന്ന്. തുടര്‍ന്നു 2016ല്‍ കുണ്ടറയില്‍. താന്‍ പഠിച്ചു വലുതായ കൊല്ലം ജില്ലയിലെ കുണ്ടറയില്‍ വെച്ചു ജെ. മെഴ്സിക്കുട്ടിയമ്മയോടും അടിയറവു പറയേണ്ടി വന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന, ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷിരാഷ്ട്രീയം സത്യവും നീതിയും ഉപേക്ഷിച്ചിരിക്കുന്നു. അടവുനയങ്ങളും അന്ധതയുമാണ് രാഷ്ട്രീയത്തെ നയിക്കുന്നത്. ഉണ്ണിത്താന്‍ പരിഭവപ്പെടുന്നു. രാഷ്ട്രീയ വിശ്വാസവും, തെരെഞ്ഞെടുപ്പു മല്‍സരവും രണ്ടും രണ്ടാണെന്ന് തെരെഞ്ഞെടുപ്പു പരാജയങ്ങള്‍ പഠിപ്പിച്ചതോര്‍ക്കുന്നു. പുതിയ ആര്‍ജ്ജവവും, ഉണര്‍വ്വോടും കൂടിയാണ് ഉണ്ണിത്താന്‍ കാസര്‍കോടിലേക്ക് ടിക്കറ്റെടുത്തത്. ആത്മാര്‍ത്ഥതക്കും, തുറന്നു പറച്ചിലിനു, തുറന്ന സമീപനങ്ങള്‍ക്കും രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്ന് ബോധ്യപ്പെട്ടിട്ടും ഉണ്ണിത്താന്‍ തന്റേതായ ശൈലിയില്‍ തന്റെതായ രാഷ്ട്രീയത്തെ നയിക്കുന്നു. പാര്‍ട്ടി വക്താവായി.

ഇന്നു മണ്ഡലത്തില്‍ യുഡിഎഫ് അനുകൂലമായ വികാരമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ കേരളം വോട്ട് ചെയ്യുമെന്ന് എനിക്കു വിശ്വാസമുണ്ട്. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെുത്താക്കി കാസര്‍കോടിനെ തനിക്കു മാറ്റാന്‍ കഴിയും. കൃപേഷിന്റെയും ശരത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ന്നിരിക്കുന്ന കുഴിമാടത്തില്‍ നിന്നുമായിരുന്നു തുടക്കം. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മണ്ഡലത്തിനു പുതു ജീവന്‍ നല്‍കിയിരിക്കുകയാണ്.

നല്ലൊരു നടന്‍ കൂടിയാണ് ഉണ്ണിത്താന്‍. കോളേജ് വിദ്യാഭ്യാസ കാലത്ത് വിവിധ അമേച്വര്‍, പ്രൊഫഷണല്‍ നാടകങ്ങളില്‍ വേഷമിട്ടു. തുടര്‍ന്ന് ഒരു ഡസനോളം സിനിമകളിലും അഭിനയിച്ചു. 2005ല്‍ പുറത്തിറങ്ങിയ ടൈഗര്‍ എന്ന ചിത്രത്തിലെ മുഖ്യമന്ത്രി ശേഖറിന്റെ വേഷം നല്ല നടന്‍ കുടിയാണ് താനെന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍. ആണ്‍...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ നരകയാതനയനുഭവിക്കുന്നവര്‍...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത് നാലാം...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി തല...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു:...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്. 6000...

Recent Posts

മംഗല്‍പാടി ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധ...

ഉപ്പള:  മംഗല്‍പാടി ഗവര്‍മെന്റ്...

മംഗല്‍പാടി ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധ ശല്യം: രണ്ടു ക്ലാസ്സ് റൂമുകളുടെ...

ഉപ്പള:  മംഗല്‍പാടി ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍...

ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി...

കുമ്പള: ബന്തിയോട് ടൗണില്‍...

ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി

കുമ്പള: ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി ഒരാളെ എക്‌സൈസ്...

ചുള്ളിക്കര 37-ാമത് വര്‍ഷത്തെ ഓണാഘോഷ...

രാജപുരം: ചുള്ളിക്കരയില്‍ നടത്തിവരാറുള്ള...

ചുള്ളിക്കര 37-ാമത് വര്‍ഷത്തെ ഓണാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

രാജപുരം: ചുള്ളിക്കരയില്‍ നടത്തിവരാറുള്ള 37-ാമത് ഓണാഘോഷ കമ്മിറ്റി ഓഫീസ്...

സംസ്ഥാന യൂത്ത് വോളിബോള്‍ താരം...

ബിരിക്കുളം: സംസ്ഥാന യൂത്ത്...

സംസ്ഥാന യൂത്ത് വോളിബോള്‍ താരം നിഖില്‍ പെരിയങ്ങാനം നിര്യാതനായി

ബിരിക്കുളം: സംസ്ഥാന യൂത്ത് വോളിബോള്‍ താരം കരിന്തളം പെരിയങ്ങാനത്തെ...

രാജപുരം പ്രസ് ഫോറം വാര്‍ഷിക...

രാജപുരം: രാജപുരം പ്രസ്...

രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എസ്...

രാജപുരം: രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി...

കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം...

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍...

കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, 16 പേര്‍ക്കായി...

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!