CLOSE
 
 
മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിക്കു കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ മധുരം നിറഞ്ഞ ആഘോഷം
 
 
 

ന്യൂഡല്‍ഹി: മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിക്കു ഡല്‍ഹിയില്‍ മധുരം നിറഞ്ഞ ആഘോഷം. കേരള ലളിതകലാ അക്കാദമിയും കേരള ക്ലബ്ബും ചേര്‍ന്നു കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഓംചേരി എന്‍. എന്‍. പിള്ളയുടെ നേതൃത്വത്തില്‍ മലയാളികളും മറുനാട്ടുകാരുമായ കാര്‍ട്ടൂണിസ്റ്റുകളും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു. മലയാള കാര്‍ട്ടൂണിന്റെ കുലപതിയായ ശങ്കറിന്റെ നിസ്തുലമായ സംഭാവനകളെ ഓംചേരി അനുസ്മരിച്ചു. കാര്‍ട്ടൂണിന്റെ കാര്യത്തില്‍ ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്ന് ഓംചേരി പറഞ്ഞു.

ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ മലയാള കാര്‍ട്ടൂണ്‍ പിന്നിട്ട വഴികളെപ്പറ്റി സംസാരിച്ചു. കുട്ടിയും ഒവി വിജയനും കേരളവര്‍മയും ഉള്‍പ്പെടെ നിറഞ്ഞു നിന്ന ഒരു കാലമായിരുന്നു അതെന്ന് അദ്ദേഹം ഓര്‍മിച്ചു. നെഹ്റു ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കള്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് സ്വതന്ത്രമായ കാര്‍ട്ടൂണ്‍ ലോകം സൃഷ്ടിക്കപ്പെടാന്‍ കാരണമായത്. ശങ്കറിനെപ്പോലുള്ളവര്‍ ഈ സ്വാതന്ത്ര്യം നന്നായി ഉപയോഗിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധി മാത്രമാണ് ഇതില്‍ ഭിന്നയായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു കാലത്ത് ചിരിയും ചിന്തയുമായി നിറഞ്ഞുനിന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണങ്ങള്‍ ഇപ്പോള്‍ വംശനാശം സംഭവിച്ചിരിക്കുകയാണ്. പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമേ വരും നാളുകളില്‍ കാര്‍ട്ടൂണിനെ സജീവമായി നിലനിര്‍ത്താന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷനായിരുന്നു. സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ശതാബ്ദി ആഘോഷ പരിപാടികള്‍ വിശദീകരിച്ചു. ഡോ. വി. പി. ജോയ് ഐഎഎസ്, പ്രശസ്ത ചിത്രകാരന്‍മാരായ മുത്തുക്കോയ, കുഞ്ചു, മലയാളികളും മറുനാട്ടുകാരുമായ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍, കാര്‍ട്ടൂണിസ്റ്റ് അബുവിന്റെ മകള്‍ ജാനകി, സാമുവലിന്റെ ഭാര്യ മേരി, മകള്‍ ബീന എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒഡിഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവെച്ചുകൊന്നു

ഒഡിഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവെച്ചുകൊന്നു

ഭുവനേശ്വര്‍: ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവച്ച് കൊന്നു. മാവോയിസ്റ്റുകളാണ് കണ്ഡമാല്‍...

പ്രകാശ് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജപ്രചരണം

പ്രകാശ് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന്...

ബംഗളൂരു: ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍...

കനത്ത മഴയും പൊടിക്കാറ്റും; ഉത്തരേന്ത്യയില്‍ 31 മരണം

കനത്ത മഴയും പൊടിക്കാറ്റും; ഉത്തരേന്ത്യയില്‍...

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴയിലും ഇടിമിന്നലിലും 31 മരണം. രാജസ്ഥാന്‍,...

ടിക്ക് ടോക്ക് പ്രേമികള്‍ക്ക് തിരിച്ചടി; ആപ്പ് ഇന്ത്യയില്‍...

ടിക്ക് ടോക്ക് പ്രേമികള്‍ക്ക് തിരിച്ചടി;...

ദില്ലി: ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ്...

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ രോഹിത് ശേഖര്‍...

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍...

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍...

രാജ്യത്ത് വീണ്ടും പുല്‍വാമ മാതൃകാ ആക്രമണത്തിന് പദ്ധതിയെന്ന്...

രാജ്യത്ത് വീണ്ടും പുല്‍വാമ മാതൃകാ...

  ശ്രീനഗര്‍: രാജ്യത്ത് വീണ്ടും പുല്‍വാമ മാതൃകാ ആക്രമണത്തിന് പദ്ധതിയെന്ന്...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...