CLOSE
 
 
ജന്മനാടിന്റെ സ്‌നേഹാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്‍
 
 
 

കാസറഗോഡ്: ജന്മനാടിന്റെ സ്‌നേഹാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്‍. ജനിച്ചുവളര്‍ന്ന നീലേശ്വരം പട്ടേനയില്‍ ഊഷ്മളമായ വരവേല്‍പാണ് ശനിയാഴ്ച ലഭിച്ചത്. അടുത്തറിയുന്ന നാട്ടുകാര്‍ ഏറെ ആവേശത്തോടെയാണ് തങ്ങളുടെ സ്വന്തം സ്ഥാനാര്‍ഥിക്ക് വിജയാശംസ നേരാന്‍ കാത്തിരുന്നത്. ചിരപരിചതരുടെ മുന്നില്‍ വോട്ടഭ്യര്‍ഥനയൊന്നുമുണ്ടായില്ല. സുഖവിവരങ്ങള്‍ തിരക്കി ഓരോ വീടുകളിലും സതീഷ്ചന്ദ്രനെത്തി. പട്ടേനയുടെ മനസ്സറിഞ്ഞ പൊതുപ്രവര്‍ത്തകന്‍ സ്വതസിദ്ധമായ പുഞ്ചിരിയുമായി നാടിന്റെ മുഴുവന്‍ പിന്തുണയും ഉറപ്പിച്ചാണ് പര്യടനം തുടര്‍ന്നത്.

നീലേശ്വരം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐ എം നേതാവുമായിരുന്ന എന്‍ കെ കുട്ടന്റെ വീട്ടിലാണ് ആദ്യമെത്തിയത്. സഖാവിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം സൗഹൃദം പങ്കിട്ടു. സ്വാതന്ത്ര്യസമര സേനാനി കെ ആര്‍ കണ്ണന്റെ ആശിര്‍വാദം വാങ്ങാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിയെ കാണാനും വര്‍ത്തമാനം പറയാനുമായി ഒട്ടേറെ പേര്‍ കാത്തിരിപ്പുണ്ടായിരുന്നു. വാര്‍ധക്യത്തിന്റെ അവശത കൂസാതെ സ്ഥാനാര്‍ഥിയുടെ കരം ഗ്രഹിച്ച കെ ആര്‍ കണ്ണന്‍ വിജയം നേര്‍ന്നാണ് യാത്രയാക്കിയത്. ആദ്യക്ഷരം ഉള്‍പ്പെടെ അറിവിന്റെ പടവ് ചവിട്ടാന്‍ പ്രാപ്തരാക്കിയ പ്രിയ ഗുരുനാഥന്മാരുടെ അടുത്തേക്കായിരുന്നു അടുത്ത യാത്ര. കെ സി മാനവവര്‍മ രാജ, കുഞ്ഞികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വീടുകളിലെത്തി അനുഗ്രഹം തേടി. ജയിച്ചുവരുമെന്ന ആശിര്‍വാദത്തോടെ ഇവരെല്ലാം സ്‌നേഹാശംസ നേര്‍ന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇ വി സിയുടെ വീടും സന്ദര്‍ശിച്ചു. വടക്കേക്കാട്, പാലായി ചിറപ്പുറം, പള്ളിക്കര, നീലേശ്വരം കിഴക്കന്‍കൊഴുവല്‍ ദിനേശ് ബീഡി കമ്പനികള്‍, പിലിക്കോട് കാര്‍ഷിക ഫാം, നീലേശ്വരം സെന്റ് പീറ്റേഴ്സ് ചര്‍ച്ച് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ശേഷം നീലേശ്വരം ടൗണിലെ സ്ഥാപനങ്ങളിലും കടകളിലും കയറി വോട്ടഭ്യര്‍ഥിച്ചു.

എം രാജഗോപാലന്‍ എംഎല്‍എ, കെ പി വത്സലന്‍, ടി വി ഗോവിന്ദന്‍, ഇ കുഞ്ഞിരാമന്‍, കെ ബാലകൃഷ്ണന്‍, പ്രൊഫ. കെ പി ജയരാജന്‍, എ വി സുരേന്ദ്രന്‍, സി സുരേശന്‍, എന്‍ അമ്പു, പി മനോഹരന്‍, കെ പി രവീന്ദ്രന്‍, പി പി മുഹമ്മദ് റാഫി, കെ വി ദാമോദരന്‍, കെ നാരായണന്‍, കെ രാഘവന്‍, ടി വി ശാന്ത, ജോണ്‍ ഐമണ്‍, പി വിജയകുമാര്‍, സി രാഘവന്‍, സുരേഷ് പുതിയേടത്ത്, റഫീക്ക് കോട്ടപ്പുറം എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം കഴിഞ്ഞ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായി...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍ 'ജലസംരക്ഷണത്തില്‍...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...