CLOSE
 
 
മാലിന്യ വിമുക്ത നീലേശ്വരം: പദ്ധതിയുമായി എം ബി എ വിദ്യാര്‍ത്ഥികള്‍
 
 
 
  • 1.4K
    Shares

നീലേശ്വരം: മാലിന്യ വിമുക്ത നീലേശ്വരം എന്ന ലക്ഷ്യവുമായി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ നീലേശ്വരം നഗരസഭയുമായി കൈകോര്‍ക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാമ്പസ്സിലെ എം ബി എ സെന്റര്‍ വിദ്യാര്‍ത്ഥികളാണ് ഗ്രീനൈല്‍ എന്ന പേരില്‍ വേറിട്ട പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. സര്‍വകലാശാലയുടെ ആഭ്യന്തര ഗുണമേന്മ ഉറപ്പ് വരുത്തലിന്റെ ഭാഗമായി നീലേശ്വരം ക്യാമ്പസ് എം ബി എ സെന്റര്‍ നടപ്പിലാക്കുന്ന പ്രാദേശിക സമൂഹ വികസന ഗവേഷണ പദ്ധതിയിലാണ് ഈ ലക്ഷ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നഗരസഭയിലെ ഓര്‍ച്ച വാര്‍ഡിലെ വീടുകളും കടകളും കേന്ദ്രീകരിച്ചു വിവരശേഖരണം നടത്തും.മാലിന്യങ്ങളുടെ ശാസ്ത്രീയമായ തരം തിരിവ്, പ്രദേശത്തെ ഗൗരവമുള്ള മാലിന്യ പ്രശ്‌നങ്ങള്‍, നിലവിലുള്ള മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍, ഹരിതമിഷന്റെ പ്രവര്‍ത്തങ്ങള്‍ എന്നിവയെ പറ്റിയുള്ള വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നാളെയും മറ്റന്നാളുമായി ശേഖരിക്കും. രണ്ടാം ഘട്ടത്തില്‍ മൃഗ സംരക്ഷണ വകുപ്പുമായി യോജിച്ചു പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വളര്‍ത്തു മൃഗങ്ങളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കും. മൂന്നാം ഘട്ടത്തില്‍ വിവരങ്ങളുടെ ക്രോഡീകരണം നടത്തി മാലിന്യ സംസ്‌കരണത്തില്‍ സ്വീകരിക്കേണ്ട നവീന മാര്‍ഗങ്ങളെ പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതം ഒരു റിപ്പോര്‍ട്ട് നഗരസഭയ്ക്ക് സമര്‍പ്പിക്കും. പദ്ധതിയുടെ പ്രവര്‍ത്തനോല്‍ഘാടനം നീലേശ്വരം ഡോ. പി കെ രാജന്‍ സ്മാരക ക്യാമ്പസ്സില്‍ നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്തു.

നഗരസഭയുടെ മാലിന്യ സംസ്‌കരണ ശ്രമങ്ങള്‍ക്കും മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ക്കും ഈ പരിപാടി ആക്കം കൂട്ടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാമ്പസ് ഡയരക്ടര്‍ ഡോ. എ എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. എം ബി എ സെന്റര്‍ അസിസ്റ്റന്റ് ഡയരക്ടര്‍ ഡോ സുരഭില പദ്ധതി വിശദീകരണം നടത്തി. മനോഹരന്‍ പി, സനൂപ്. പി, പ്രജിന്‍ കെ പി, വിഷ്ണു ജെ, സ്വാതി കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ക്യാമ്പസ്സില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച പാഴ്വസ്തുക്കള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടന്നു. എം ബി എ സെന്റര്‍ അധ്യാപകരായ സതീഷ്,ശിവപ്രസാദ്, ദീപു, രജിത്‌ന എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം കഴിഞ്ഞ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായി...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍ 'ജലസംരക്ഷണത്തില്‍...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...