CLOSE
 
 
ഏതിരാളിയെ കാത്ത് ഒരു പോരാളി: കാസര്‍കോട് തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ കൊമ്പു കോര്‍ക്കാന്‍ എതിരാളികളെ തേടി  ഇടതു സ്ഥാനാര്‍ത്ഥി
 
 
 

കടകം മറുകടകം : പ്രതിഭാരാജന്‍
സതീഷ് ചന്ദ്രനെ വായിക്കാന്‍ ശ്രമിക്കുകയാണ് പത്രപ്രവര്‍ത്തകന്‍ കൂടിയായ ഈ കുറിപ്പുകാരന്‍. ബി.ജെ.പിയുടെ കരവലയത്തില്‍ ഒതുങ്ങിപ്പോയ, ലക്ഷത്തില്‍ നിന്നും ആറായിരത്തിലേക്ക് ഭുരിപക്ഷം കൂപ്പു കുത്തിയ ജില്ലയെ തിരിച്ചെടുക്കുന്നതിനു സതീഷ് ചന്ദ്രന് സാധ്യമാകുമെന്നതിനു രാഷ്ട്രീയമായ തെളിവുകളുണ്ട്. കഴിഞ്ഞ ലോകസഭാ പോരാട്ടത്തില്‍ പാര്‍ട്ടിയെ മറന്ന യുവാക്കളെ തിരിച്ചു കൊണ്ടു വരാന്‍ സതീഷിന്റെ നേതൃത്വത്തിന് സാധ്യമായി. ഭാസ്‌കര കുമ്പളയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച റാലിയില്‍ അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു.

‘രാജ്യത്തിന്റെ ജനാധിപത്യ-മതേതര മുല്യങ്ങള്‍ക്ക് ഭീഷണിയുമായി മുന്നേറുന്ന ബി.ജെ.പിയെ തളക്കാന്‍ മതേതര വിശ്വാസികള്‍ ഇടപെടണം. പുരോഗമന പ്രസ്ഥാനത്തെ വിടാതെ പിന്തുടരണം. യുവത്വത്തിന്റെ ചുമതലയാണത’.

അദ്ദേഹം നടത്തിയ ആഹ്വാനം പരക്കെ യുവത്വം അംഗീകരിച്ചതിന്റെ തെളിവുകള്‍ യുവജന പ്രസ്ഥാനത്തില്‍ തുടര്‍ന്നു കാണാനായി. ചുക്കിച്ചുളുങ്ങിയിരുന്ന ഡി.വൈ.എഫ്ഐക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പിനു ശേഷം പുത്തനുണര്‍വ്വുണ്ടായി. അത് കേഡര്‍ സംഘടാനാ രീതിയിലേക്ക് തിരിച്ചു നടന്നു. ഇവിടങ്ങളിലെല്ലാം സതീഷ് ചന്ദ്രന്റെ ഇടപെടലും ഉപദേശവുമുണ്ടായിരുന്നു. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി ഏറെ പുഷ്ടപ്പെട്ടുവെന്നതിനു ഏറെയുണ്ട് തെളിവുകള്‍ നിരത്താന്‍. പക്ഷെ വിശദമാക്കാന്‍ സ്ഥലപരിമിധിയുണ്ട്.

ജില്ലയില്‍ വ്യാപകമായിരുന്ന അക്രമങ്ങള്‍ക്ക് തടയിടാനായി പാര്‍ട്ടിയേയും അതിന്റെ യുവജനനേതൃത്വ നിരയേയും പാകപ്പെടുത്താന്‍ സതീഷ് ചന്ദ്രന്റെ നേതൃത്വത്തിനു സാധിച്ചുവെന്ന് തെളിയിക്കുകയാണ് അമ്പലത്തറ- ചെറുവത്തൂര്‍- ചീമേനി കലാപങ്ങള്‍. ജില്ല കത്തിയമരേണ്ടിയിരുന്ന സംഭവങ്ങളെ നനഞ്ഞ പടക്കങ്ങളാക്കിയത് പാര്‍ട്ടിയേ മാത്രമല്ല, ഭരണകൂടത്തിനു അടക്കം ആശ്വാസം പകരുന്നതായിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പു വേളകളില്‍ ഐ.എന്‍.എല്ലിന്റെ അടക്കം പാര്‍ട്ടിയുടെ കേന്ദ്രങ്ങള്‍ അക്രമിക്കപ്പെട്ടപ്പോള്‍ നടത്തിയ സതീഷിന്റെ ഇടപെടലുകള്‍, ബേഡകം തോര്‍ക്കുളത്ത് വനിതാ പോളിങ്ങ് ഏജന്റിനെ തടഞ്ഞു വെച്ചപ്പോള്‍, കോളിച്ചാല്‍ മാനടക്കത്ത് ഇരു വിഭാഗങ്ങള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടിയപ്പോള്‍, മടിക്കൈയില്‍ വരെ കയറിച്ചെന്ന് ബി.ജെ.പി സംഘട്ടനമുണ്ടായപ്പോഴൊക്കെ പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലുള്ള ഇടപെടലുകള്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇവിടെ ഓര്‍ത്തെടുക്കുകയാണ്.

കാഞ്ഞങ്ങാട് നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയും, എല്‍ഡിഎഫ് പ്രവര്‍ത്തകരും ബൂത്തില്‍ വെച്ച് അക്രമിക്കപ്പെട്ടപ്പോള്‍ സതീഷ് ചന്ദ്രന്‍ ഓടിയെത്തി. ചന്തേരയിലും ആയിറ്റിയിലും സ്‌കൂളിലേക്ക് കല്ലെറിഞ്ഞ് വോട്ട് തടസപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, പനത്തടി ചിമ്മന്‍ചാലില്‍ യുഡിഎഫ് അക്രമത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റപ്പോള്‍, കാനത്തൂരില്‍ സി.പി.എം കെട്ടിടം തകര്‍ത്തപ്പോഴും, ഇടതു പ്രവര്‍ത്തകന്റെ കട കത്തിച്ചപ്പോഴും എളമ്പച്ചിയില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി പി തങ്കമണിയെ കൈയേറ്റം ചെയ്തപ്പോഴൊക്കെ ജില്ലാ നേതൃത്വത്തിന്റെ ഇടപെടലുകളിലൂടെ ഉത്തമനായ കമ്മ്യൂണിസ്റ്റിനെ സതീഷ് ചന്ദ്രനില്‍ കാണാന്‍ കഴിഞ്ഞു.

കൊലക്കുറ്റത്തില്‍ പ്രതിയായ പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍ സതീഷ് ചന്ദ്രന്‍ പരസ്യമായി ഫണ്ട് പിരിച്ചു. ക്രിമിനലുകളെ സി.പി.എം പച്ചക്കു വളര്‍ത്തുന്നുവെന്ന ആരോപണത്തെ മറികടന്ന് അതില്‍ അപാകതയൊന്നുമില്ലെന്നും കേസില്‍ പ്രതികളായ പാര്‍ട്ടി സഖാക്കളെ പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ടെന്നും ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ മൈക്ക് കെട്ടി പ്രസംഗിച്ചു. ഇത് നഷ്ടപ്പെട്ടു പോയ മനോവീര്യം പ്രവര്‍ത്തകരില്‍ നുരഞ്ഞു കയറാന്‍ ഇടനല്‍കി. കേസില്‍ കുടുങ്ങിയ ഞങ്ങളുടെ സഹപ്രവര്‍ത്തകരെ മറ്റാരും സംരക്ഷിക്കാന്‍ വരില്ലെന്നും അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കുതന്നെയാണെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞത് വലിയ കോളിളക്കമുണ്ടാക്കിയരുന്നു. ക്രിമിനലുകളെ സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി ആണയിടുമ്പോഴും പാര്‍ട്ടിക്കു വേണ്ടി ഇറങ്ങപ്പുറപ്പെട്ടവരെ സംരക്ഷിക്കാന്‍ പരസ്യമായി പൊതുപിരിവിനിറങ്ങാന്‍ സതീഷ് ചന്ദ്രനു ധൈര്യം നല്‍കിയത് തന്റെ കമ്മ്യൂണിസ്റ്റ് ബോധം ഒന്നു കൊണ്ടു മാത്രമാണെന്ന് ബോധ്യപ്പെടാനുളള തെളിവാണ് കുമ്പളയിലെ ജബ്ബാര്‍ വധക്കേസ്.

സിപിഎം കുമ്പള ഏരിയാ സെക്രട്ടറിയായിരുന്ന കെ. സുധാകരന്‍ മാസ്റ്ററടക്കം 13 പേരാണ് ജബ്ബാര്‍ വധക്കേസില്‍ പ്രതികളായത്. വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍. സുധാകരന്‍ മാസ്റ്റര്‍ക്ക് വേണ്ടി മുന്‍ അഡ്വ. ജനറല്‍ എം. കെ ദാമോദരനെ അടക്കമുള്ള വന്‍ നിരകളെ നിരത്താന്‍ പിടിപ്പത് കാശു വേണം. ഏപ്രില്‍ 15നു മുമ്പ് 15 ലക്ഷം രൂപ പിരിക്കാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു. 2009 നവംബര്‍ മൂന്നിന് രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ പെര്‍ള ഉക്കിനടുക്കയില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് ജബ്ബാറെന്ന യൂത്ത് കോണ്‍ഗ്രസുകാരനെ ഒരു സംഘം ക്രിമിനലുകള്‍ വെട്ടിക്കൊന്നത്.

പി കരുണാകരന്‍ എം പിയാണ് നിലവിലെ എം.പി. എങ്കില്‍പ്പോലും ക്വാട്ടയുടെ 93 ശതമാനം പണവും വിനിയോഗിക്കാന്‍ കഴിഞ്ഞത് ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സതീഷിന്റെ ഇടപെടലുകള്‍ കൂടി മുന്‍ നിര്‍ത്തിയാണെന്ന് പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ബോധ്യമുള്ളതാണ്. പാര്‍ട്ടിയും പൊതു ജനങ്ങളും ആവശ്യപ്പെടുന്നിടത്തെല്ലാം വികസനമെത്തിക്കാന്‍ ചങ്കുറപ്പോടെ ഇടപെടാനും കൂടെ നടക്കാനും ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സതീഷിനു സാധിച്ചു. 10 വര്‍ഷത്തിനിടയില്‍ കാഞ്ഞങ്ങാട് കണിയൂര്‍ പാതയുടെ ഒന്നാംഘട്ട പ്രവര്‍ത്തിയുടെ സര്‍വ്വേ പൂര്‍ത്തികരിക്കാനും, രണ്ടം ഘട്ടത്തിനു ആരംഭം കുറിക്കാന്‍ സാധിച്ചതും, മലയോര മേഖലയ്ക്കും മണ്ഡലത്തിനും വടക്കെ മലബാറിനാകെയും പ്രയോജനപ്പെടുന്ന സുപ്രധാന പ്രോജക്റ്റുകളുമായി ജില്ലക്കു മുമ്പോട്ടു പോകാന്‍ സാധിച്ചതില്‍ പാര്‍ട്ടിയുടെ നേതൃത്വവും ഒപ്പമുണ്ടായിരുന്നു. മണ്ഡലത്തിലെ 8 സ്റ്റേഷനുകള്‍ ആദര്‍ശ സ്റ്റേഷനുകളായി പ്രഖ്യാപിക്കാനും, ഇവിടങ്ങളില്‍ 30 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ശാനും, ദീര്‍ഘ ദൂര വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനും, ചരിത്രത്തില്‍ ഇടം നേടിയ പള്ളിക്കര പാല നിര്‍മ്മാണത്തിനും മറ്റുമായി നേതൃത്വ നിരയിലുണ്ടായിരുന്നത് സെക്രട്ടറി എന്ന നിലയില്‍ സതീഷ് ചന്ദ്രനാണ്. പടന്നക്കാട് മേല്‍പ്പാലങ്ങള്‍ തുറന്നുകൊടുക്കുകയും ചെറുവത്തൂരിലേത് പൂര്‍ത്തീകരിക്കുകയും ചെയ്തത് ഈ കാലഘട്ടത്തിലാണല്ലോ. തൃക്കരിപ്പൂര്‍, ഏഴിമല സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടവും ചെറുവത്തൂരില്‍ വെയ്റ്റിംഗ് റൂമും സജ്ജമാക്കാനും ഈ കാലയളവില്‍ സാധിച്ചുവല്ലോ.

ബീരിച്ചേരി, കുശാല്‍നഗര്‍, മഞ്ചേശ്വരം എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങള്‍, താവം, ഉദുമ, കോട്ടിക്കുളം മേല്‍പ്പാലങ്ങളുടെ പ്രവര്‍ത്തി, കണ്ണപുരം, നീലേശ്വരം, ഉപ്പള, തൃക്കരിപ്പൂര്‍ സ്റ്റേഷനുകളിലെ ഫ്ളൈഓവര്‍, ചെറുവത്തൂരിലെ കിഴക്കോട്ടുള്ള ഫുട്ഓവര്‍ബ്രിഡ്ജ് , മയ്യിച്ച, മെഗ്രാല്‍ എന്നിവിടങ്ങളില്‍ അണ്ടര്‍ ബ്രിഡ്ജ്, പലതുമുണ്ട് പണിപൂര്‍ത്തിയായതും, പാതിവഴിയിലും. വരാനിരിക്കുന്ന എം.പിയുടെ ചുമതലകളിലാണവ. കാസര്‍കോട് മണ്ഡലം തെരെഞ്ഞെടുത്തയക്കുന്ന പ്രതിനിധി ആരു തന്നെയായാലും ഇങ്ങനെ ചുമതലകള്‍ ഏറെയുണ്ട് ചെയ്തു തീര്‍ക്കാന്‍. അതിലേക്ക് പിന്നീട് വരാം.
പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍. ആണ്‍...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ നരകയാതനയനുഭവിക്കുന്നവര്‍...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത് നാലാം...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി തല...

Recent Posts

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32...

ഭീമനടി : ക്രിക്കറ്റ്...

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32 കാരനെ ആക്രമിച്ചതിനു കേസ്

ഭീമനടി : ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 32...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ...

പയ്യന്നൂര്‍ : മാവുങ്കാല്‍...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ സ്വദേശികള്‍ അറസ്റ്റില്‍: പിടിയിലാകാനുള്ള രണ്ടു...

പയ്യന്നൂര്‍ : മാവുങ്കാല്‍ കേന്ദ്രീകരിച്ചു നടന്ന മണിചെയിന്‍ തട്ടിപ്പു...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മോഷ്ടാക്കളെ കുറിച്ച്...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പാത...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!