CLOSE
 
 
സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം…
 
 
 
  • 1.4K
    Shares

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ തന്നെ. മറുകടശം പയറ്റാന്‍ ആളെത്തിയിട്ടില്ല. യു.ഡി.എഫും, എന്‍.ഡി.എയും അങ്കക്കച്ച മുറുക്കിയിട്ടില്ല. സതീഷ് ചന്ദ്രന്‍ അജയ്യനായി ഗോദയില്‍. ഈ യാഗാശ്വത്തെ ആരു പിടിച്ചു കെട്ടും? തുറന്ന പോരിനജല്പ കളമൊരുങ്ങുകയാണ്.

സതീഷ് ചന്ദ്രനെ അങ്കത്തിനയക്കാനുള്ള തീരുമാനത്തിനു സാക്ഷ്യം വഹിച്ചത് നിലേശ്വരത്തെ ഇ.എം.എസ് മന്ദിരമാണ്. അവിടെയായിരുന്നു പാര്‍ലിമെന്റ് കമ്മറ്റി യോഗം. ഏകപക്ഷീയമായിരുന്നില്ല, തീരുമാനം. മറുപക്ഷം നിലവിലെ ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ മാസ്റ്റരുടെ പേരുമായി രംഗത്തു വന്നു. ഉറച്ച തീരുമാനമെടുക്കാന്‍ നിലേശ്വരം ചര്‍ച്ചക്ക് കഴിഞ്ഞില്ല. ഒടുവില്‍ സംസ്ഥാന സെക്രട്ടേരിയേറ്റിലേക്ക് വിഷയമെത്തി. അവിടെ നിന്നും അന്തിമ വിധി വന്നു. സതീഷ് ചന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥി.

സംസ്ഥാന സെക്രട്ടേരിയേറ്റില്‍ നിന്നും സതീഷ് ചന്ദ്രന്റെ പേര് ഉയര്‍ന്നു വരുമ്പോള്‍ എം.വി, ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്കിത് മൂന്നാമത്തെ തോല്‍വിയാണ്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ രണ്ടാം തവണയും കെ. കുഞ്ഞിരാമന്‍ എം.എല്‍.എയായത് എം.വി. ബാലകൃഷ്ണന്‍ മാസ്റ്റരെ തഴഞ്ഞു കൊണ്ടായിരുന്നുവല്ലോ. കഴിഞ്ഞ തവണത്തെ നിയമസഭാ തെരെഞ്ഞെടുപ്പിലും പരിഗണിച്ചില്ല. നറുക്കു വീണത് എം. രാജഗോപാലനായിരുന്നു. അന്നു തുടങ്ങിയ കലി ഇന്നും മാഷില്‍ നിന്നും വിട്ടു പോയിട്ടില്ല. അതാണ് അന്തിമ ചര്‍ച്ച സംസ്ഥാന സെക്രട്ടേരിയറ്റിന്റെ കോര്‍ട്ടിലേക്കു വരെ എത്താന്‍ ഇടവന്നത്.

2008 ഓഗസ്റ്റ് 26. വൈകുന്നേരം അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മേല്‍ നോട്ടത്തില്‍ നടന്ന തെരെഞ്ഞെടുപ്പിലൂടെയാണ് സതീഷ് ചന്ദ്രന്‍ ആദ്യം ജില്ലാ സെക്രട്ടറിയുടെ പദവിയിലെത്തുന്നത്. ഇന്നു പല്ലു കൊഴിഞ്ഞു പോയ സിംഹം മുന്‍ എം.എല്‍.എ പി. രാഘവനുമായായി സതീഷ് ചന്ദ്രന്‍ സെക്രട്ടറി സ്ഥാനത്തിനു വേണ്ടി കൊമ്പു കോര്‍ത്തു. പി രാഘവന് കിട്ടിയ 11 വോട്ടിനെതിരെ 21 വോട്ടു നേടി ചെങ്കൊടിയും ചെങ്കോലും കൈവശപ്പെടുത്തി. അങ്ങനെ അതിനു മുമ്പ് രണ്ടു തവണ എം.എല്‍.എയായ സഖാവ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായി. പിണറായിയുടെ സമവായം പിഴക്കുകയായിരുന്നു അവിടെ. എ കെ നാരായണന്‍ കണ്‍സ്യുമര്‍ ഫെഡിന്റെ ചെയര്‍മാനായി പോയ ഒഴിവിലേക്കായിരുന്നു സതീഷ് ചന്ദ്രന്റെ ഊഴം.

അടുത്ത കടമ്പ 2011ല്‍. ഡിസംബര്‍ 21ന് സി പി എം കാസര്‍കോട് ജില്ലാ സമ്മേളനം. കമ്മിറ്റിയിലേക്ക് മത്സരം നടക്കുമെന്ന ഊഹപോഹങ്ങള്‍ക്ക് അറുതിവരുത്തി 32 അംഗ ജില്ലാ കമ്മിറ്റി ഏകകണ്ഠമായി സതീഷ് ചന്ദ്രനെ സെക്രട്ടറിയാക്കി. ഇതു പാര്‍ട്ടിയെ നയിക്കാനുള്ള രണ്ടാം ഊഴം.

2015 ജനുവരി 10: അത് മൂന്നാമത്തെ അവസരമായിരുന്നു. 12 ഏരിയാ കമ്മിറ്റികളില്‍ പെട്ട 113 ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും 251 പ്രതിനിധികളും 31 ജില്ലാ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തത് സതീഷ് ചന്ദ്രനെ തന്നെ. ഇത്തവണയും പാളയത്തില്‍ പടയിറങ്ങിയില്ല. തന്റെ സേവനം പാര്‍ട്ടി അംഗീകരിച്ചതിന്റെ മറ്റൊരു തെളിവാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥിത്വം. പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക. പാളയത്തില്‍ പടയൊരുക്കിയവര്‍ക്ക് അടക്കം ഇനി ആ ദൗത്യം മാത്രമാണ്. മറിച്ചായാല്‍ എന്തു ചെയ്യണണെന്ന് പാര്‍ട്ടിക്കറിയാം. ചരിത്രം മറച്ചു നോക്കുമ്പോള്‍ നമുക്കതിനുള്ള തെളിവുകള്‍ ലഭിക്കും.

മഞ്ചേശ്വരം മുതല്‍ കല്യാശേരി വരെ ആറു നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം. കാസര്‍കോടും മഞ്ചേശ്വരവും ഒഴികെ ആറില്‍ നാലിടത്തും സി.പി.എമ്മിനായിരുന്നു ജയം. എന്നാല്‍ ഈ മഹാഭുരിപക്ഷം കഴിഞ്ഞ ലോകസഭയില്‍ കണ്ടില്ല. 2004ല്‍ ഒരു ലക്ഷം വോട്ടിന്റെ ഭുരിപക്ഷത്തിനു ജയിച്ച പി. കരുണാകരന്‍ എം.പി 2009ല്‍ എന്തേ 65000ത്തിലേക്കു കൂപ്പു കുത്തി. പാര്‍ട്ടി അതന്യേഷിക്കാതിരുന്നില്ല. ജനങ്ങളിലേക്ക് കുടുതല്‍ ഇറങ്ങി വരാന്‍ തീരുമാനമായി. അതു കഴിഞ്ഞ് 2014ലെ തെരെഞ്ഞെടുപ്പ്. അന്ന് കേവലം 6921 വോട്ടുകളുടെ ബലത്തില്‍ പി. കരുണാകന്‍ പാര്‍ട്ടിയുടെ മാനം കളയുകയായിരുന്നു. സത്യത്തില്‍ ഈ ജയം പാര്‍ട്ടിക്കേറ്റ വന്‍ പ്രഹരമായിരുന്നു. വിജയം സാങ്കേതികം മാത്രം. 2014ല്‍ തെരെഞ്ഞെടുപ്പു നടക്കുമ്പോള്‍ സതീഷ് ചന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറി. തെരെഞ്ഞെടുപ്പ് വേളയില്‍ ഈ കുറിപ്പുകാരന്‍ സെക്രട്ടറിയോട് ചോദിച്ചു.

എത്രയായിരിക്കും പ്രതീക്ഷിക്കുന്ന ഭുരിപക്ഷം?
‘എഴുപത്തഞ്ചായിരം കടക്കുമെന്ന് പാര്‍ട്ടിയുടെ കണക്കുണ്ട്. അഃില്‍ കൂടുതല്‍ കിട്ടും. അതു ന്യൂനപക്ഷത്തിന്റെ ബോണസ്’. അതായിരുന്നു മറുപടി.

ഇന്നു സെക്രട്ടറി. ബാലകൃഷ്ണന്‍ മാഷ്. പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരുടെ വോട്ടുകള്‍ മറുകണ്ടം ചാടുന്നത് തടയുക എന്ന കടമ കൂടി സതീഷ് ചന്ദ്രന്റെ ചുമലില്‍ തന്നെ. 1996ല്‍ ആദ്യം എം.എല്‍.എ ആകുന്നതിനു മുമ്പ് എസ്.എഫ്.ഐയുടെ കാലം മുതല്‍ കെ.എസ്.കെ.ടിയുവിലും, പാര്‍ട്ടിയുടെ അമരത്ത് വിലസുമ്പോഴും സഖാവിനു ലഭിച്ച അനുഭവജ്ഞാനം കൊണ്ട് ഈ വിടവു നികത്താനായേക്കും. വിജയം ഒരിക്കലും സഖാവിനെ കൈവിട്ട ചരിത്രമുണ്ടായിട്ടില്ല. ഈ ചരിത്രം ഇവിടേയും ആവര്‍ത്തിക്കുമെന്ന് തലകുലുക്കി സമ്മതിക്കുകയാണ് ഇത്തവത്തെ ഇടതു വോട്ടര്‍മാര്‍. ഏ.കെ.ജി നെഹറുവിനെ വെല്ലുവിളിച്ച മണ്ഡലമാണിത്. അടിയൊഴുക്കുകളിലൂടെ നായനാര്‍ വരെ കീഴ്പ്പെട്ട മണ്ഡലം. കുതികാല്‍ വെട്ടു പുത്തരിയല്ലാത്ത സ്ഥാനാര്‍ത്ഥി. ജനം വിശ്വാസത്തിലെടുക്കുന്ന വ്യക്തിത്വം. സതീഷ് ചന്ദ്രന്‍ വിജയിക്കും. ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ കാസര്‍കോടന്‍...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും: ഉണ്ണിത്താന്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ...

ഏതിരാളിയെ കാത്ത് ഒരു പോരാളി: കാസര്‍കോട് തെരെഞ്ഞെടുപ്പ്...

ഏതിരാളിയെ കാത്ത് ഒരു പോരാളി:...

കടകം മറുകടകം : പ്രതിഭാരാജന്‍ സതീഷ് ചന്ദ്രനെ വായിക്കാന്‍ ശ്രമിക്കുകയാണ്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ തന്നെ....

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം;...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ് അതിനുത്തരവാദിയെങ്കില്‍...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...