CLOSE
 
 
മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല തെരെഞ്ഞെടുപ്പിനുള്ള നിലമൊരുക്കല്‍
 
 
 
  • 1.5K
    Shares

നേര്‍ക്കാഴ്ച്ചകള്‍

പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ് അതിനുത്തരവാദിയെങ്കില്‍ പോലും ഇവിടെ, കൊലപാതകികളെ സംരക്ഷിക്കില്ലെന്ന് ആ പാര്‍ട്ടി കട്ടായം പറഞ്ഞിരിക്കുകയാണ്. അനവസരത്തിലും മതിയായ കാരണമില്ലാതേയും രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തിയുമായിരുന്നില്ല ആ കൊല. പാര്‍ട്ടി കൈകഴുകാനുള്ള കാരണവും അതു തന്നെ. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ സോഷ്യലീസം എന്ന പാര്‍ട്ടിയുടെ അടവു നയം മാറ്റിക്കൊണ്ടല്ല ഈ നയം മാറ്റം. കൊല്ലും, കൊലയും ആ പാര്‍ട്ടിക്കു പുത്തരിയുമല്ല. ഉന്മൂലന സിദ്ധാന്തം ലഘൂകരിച്ചു എന്നല്ലാതെ പാടെ ഉപേക്ഷിക്കാനും സി.പി.എം തയ്യാറുമല്ല. എന്നിട്ടും എന്തെ പീതാമ്പരന്റേയും സഹ കൊലയാളികളുടേയും കാര്യത്തില്‍ പാര്‍ട്ടിക്കു ഇങ്ങനെയൊരു മനംമാറ്റമുണ്ടായി? ചീമേനി കൂട്ടക്കൊല കേസില്‍ കോണ്‍ഗ്രസുകാരായ കൊലയാളികളെ നിയമത്തിനു വിട്ടു കൊടുക്കാതെ തൂക്കു കയറില്‍ നിന്നും ഇറക്കി കൊണ്ടു വന്നതു പോല്‍ പീതാമ്പരന്റെ കാര്യത്തില്‍ ഒരു കൈസഹായം ഉണ്ടാകില്ലെന്ന് പറയാനെന്താണ് കാരണം? അവയ്ക്കുള്ള ഉത്തരം സങ്കീര്‍ണവും വിശദമായ പഠനത്തിനു വിധേയമാക്കേണ്ടതുമാണ്. അതിലേക്ക് പിന്നീട് വരാം.

സി.പി.എമ്മിന്റെ ഇത്തരം ഏറ്റുപറച്ചിലുകള്‍ പാഴ് വാക്കുകളാണെന്നാണ് കോണ്‍ഗ്രസ് മതം. അവര്‍ കലുഷിതങ്ങളായ പ്രക്ഷോഭത്തിലും സമരത്തിലുമാണ്. വീടു കേറി വാരലും, കൊള്ളയുമായി മുന്നോട്ടു തന്നെയാണ്. കല്യോട്ടിനെ സ്ഥിരം കലാപ ഭൂമിയാക്കുകയാണ് ലക്ഷ്യം. മന്ത്രി കെ. ചന്ദ്രശേഖന്‍ മടിക്കൈ സന്ദര്‍ശിച്ചപ്പോഴും അതിന്റെ അലയൊലിയുണ്ടായി. പിണറായി എത്തിയാല്‍ ചാണകവെള്ളം കരുതിവെച്ചിട്ടുണ്ട്, എന്ന വെല്ലുവിളി നാടിനെ ഭയപ്പെടുത്തി. വരാതിരിക്കാന്‍ പൊയിനാച്ചിയില്‍ കരിങ്കൊടി കാണിച്ചു. പാര്‍ട്ടി അനുഭാവികളുടെ സ്ഥാപനങ്ങളിലും കടക്കും തീവെച്ചും, കലാപം നടത്തിയും സങ്കര്‍ഷം വിടാതെ രാവുകള്‍ കടന്നു പോവുകയാണ്. ജനപ്രതിനിധികളെ വരെ അടുപ്പിക്കുന്നില്ല. ഇങ്ങനെയുള്ള ക്രൂരതകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതിനു കാരണമായി കോണ്‍ഗ്രസിനു ചിലതു പറയാനുണ്ട്. പാര്‍ട്ടി നേരിട്ട് ഇടപെട്ട്, പ്രത്യേകിച്ച് സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയയിലെ ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി മുസ്തഫ, ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി കല്യോട്ട് ലോക്കല്‍ കമ്മറ്റി അംഗമായ പീതമ്പരനെ പിരി കയറ്റി വിട്ട്, കഞ്ചാവു വാങ്ങിക്കൊടുത്ത,് അതു വലിപ്പിച്ച്, കെയ്യില്‍ കിട്ടിയ തുരുമ്പിച്ച ഒരു വാളെടുത്തു നല്‍കി രണ്ടു ചെറുപ്പക്കാരേയും വകവരുത്തി പാര്‍ട്ടി ഓഫീസിലേക്ക് തിരിച്ചെത്താന്‍ ഇവര്‍ ചേര്‍ന്നു വട്ടം കൂട്ടി എന്ന നിലക്കാണ് കോണ്‍ഗ്രസിന്റെ ആരോപണം.

നിങ്ങള്‍ ഇങ്ങനെ ആരോപണമായി ഉന്നയിക്കുന്ന മുഴുവന്‍ പേരും സി.പി.എം ഉദുമ ഏരിയയുടെ പരിധിയിലിള്ള നേതാക്കളെ ചുറ്റിപ്പറ്റിയല്ലെ, പീതാമ്പരന്‍ കാഞ്ഞങ്ങാട് ഏരിയാ കമ്മറ്റിക്കു കീഴിലുള്ള ലോക്കല്‍ കമ്മറ്റി അംഗമല്ലേ, കാഞ്ഞങ്ങാട് ഏരിയയെ വെറുതെ വിടുകയാണോ എന്ന് സംശയിക്കാനും, ആശ്ചര്യം കൊള്ളാനും മൂക്കത്ത് വിരല്‍ വെക്കാനും വരട്ടെ. കൊന്നവനെ കിട്ടിയിട്ടും, കൊലക്കുള്ള കാരണം കണ്ടെത്തിയിട്ടും. 24 മണിക്കുറിനകം പ്രധാന പ്രതികളെല്ലാം അകത്തായിട്ടും മോരിലെ പുളി പോയിട്ടും കോണ്‍ഗ്ര്സ് പ്രക്ഷോഭം തുടരുന്നതിനു കാരണം മറ്റൊന്നാണ്.

വരാനിരിക്കുന്ന തെരെഞ്ഞെടുപ്പാണ് ലക്ഷ്യം. ലോകസഭാ തെരെഞ്ഞെടുപ്പിനു ശേഷം ഉടന്‍ വരുമല്ലോ നിയമസഭാ തെരെഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 140 മണ്ഡലങ്ങളില്‍ ഇടതിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും അവസാനമായി പ്രഖ്യാപിക്കപ്പെട്ട പേരാണ് ഇന്ന് ഉദുമ എം.എല്‍.എയായ കെ. കുഞ്ഞിരാമന്റേത്. ജില്ലാ കമ്മറ്റിയിലെ തര്‍ക്കമായിരുന്നു ഇതിനു കാരണം. തിരിഞ്ഞു നോക്കിയാല്‍ വായനക്കാര്‍ക്കിത് ബോധ്യമാകും. മണികണ്ഠനോ, അതോ കെ. കുഞ്ഞിരാമനോ ആരായിരിക്കണം സ്ഥാനാര്‍ത്ഥി എന്നതായിരുന്നു അന്നത്തെ തര്‍ക്കം. കെ. സുധാകരന്‍ ഉദുമയില്‍ ജയിക്കുമെന്ന് ഏതാണ്ട ഉറപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന സമിതി സ്വരം കടുപ്പിച്ചു. ‘മണികണ്ഠനു അടുത്ത ചാന്‍സ്, ഇത്തവണ കുഞ്ഞിരാമന്‍ തന്നെ മല്‍സരിക്കട്ടെ’. അങ്ങനെയാണ് കെ. കുഞ്ഞിരാമന് വീണ്ടും അവസരമൊരുങ്ങാന്‍ ഇട വന്നു ചേര്‍ന്നത്.

പാര്‍ട്ടി പിന്നീട് വെറുതെയിരുന്നില്ല. മണികണ്ഠനെ യുവജന ക്ഷേമ കമ്മീഷന്റെ ബോര്‍ഡ് അംഗമാക്കിയും, കഴിഞ്ഞ തവണ റക്ഷ്യയില്‍ വെച്ചു നടന്ന ആഗോള യുവജന സമ്മേളനത്തിലേക്ക് പറഞ്ഞയച്ചും, എന്‍ഡോസള്‍ഫാനില്‍ ഇടപെടീച്ചും, ഉദുമയിലെ ഏരിയാ സെക്രട്ടറിയാക്കിയാക്കിയും ഗോദ ഉറപ്പിച്ചു കൊണ്ടേയിരുന്നു. ആരായിരിക്കണം മണികണ്ഠനെ ഏതിര്‍ക്കാന്‍ കോണ്‍ഗ്രസില്‍ ഇടം ലഭിക്കുക എന്ന ചര്‍ച്ച യു.ഡി.എഫില്‍ മുറുകുകയും, ന്യൂനപക്ഷ സമുദായത്തിന്റെ പരിഗണനയും, ഡി.സി.സി പ്രസിഡണ്ട് എന്ന നിലയില്‍ ഹക്കീം കുന്നില്‍ ആദ്യ പട്ടികയില്‍ കടന്നു വരാന്‍ സാധ്യതയും ഉള്ള സാഹചര്യത്തിലാണ് കല്യോട്ട് ഇരട്ടക്കൊലപാതകം നടക്കുന്നത്. ഇത് കോണ്‍ഗ്രസിനു കിട്ടിയ പിടിവള്ളിയാണ്. കെ. പി. കുഞ്ഞിക്കണ്ണനു ശേഷം ഉദുമ പിടിച്ചെടുക്കാനുള്ള പുതു അവസരമാണ്. കാറ്റുള്ളപ്പോള്‍ തൂറ്റുകയാണ് കോണ്‍ഗ്രസ്.

കൊല നടന്നത് കാഞ്ഞങ്ങാട് ഏരിയാ പരിധിയിലും, കൊലപാതകി കാഞ്ഞങ്ങാട് ഏരിയയുടെ കീഴിലുള്ള ലോക്കല്‍ കമ്മറ്റി അംഗമായിട്ടു പോലും വേട്ടയാടപ്പെടുന്നത് ഉദുമ ഏരിയ സെക്രട്ടറിയേയാണ്. മണികണ്ഠനെ രാഷ്ട്രീയമായി അപായപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അന്നു സുധാകരന്‍ ഉദുമയിലേക്ക് കടന്നു വന്നിരുന്നില്ലായെങ്കില്‍ ന്യുനപക്ഷത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്ര്തിനിധി എന്ന നിലയിലും, യുവാവുമായ ഹക്കിം കുന്നില്‍ മണികണ്ഠനെ നേരിടുന്ന തെരെഞ്ഞെടുപ്പായിരുന്നു നാം കാണേണ്ടിയിരുന്നത്.

കാലം മാറി. അടുത്ത തെരെഞ്ഞെടുപ്പു നടന്നടുത്തു തുടങ്ങി. ഇവിടെ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. ഒരു അങ്കത്തിനു കൂടി സുധാകരന് ബാല്യമില്ലെന്ന് കോണ്‍ഗ്രസിന് ഏതാണ്ട് ബോധ്യമായ സ്ഥിതിക്ക് ഇത്തവണ ഹക്കിം കുന്നിലിനു നറുക്കു വീഴുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ന്യൂനപക്ഷ സമുദായംഗമായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു സീറ്റു നല്‍കിയാല്‍ ഉദുമ ഉറപ്പ് എന്നാണ് അവരുടെ വിശ്വാസം. കഴിഞ്ഞ ലോകസഭാ മല്‍സരത്തില്‍ ടി. സിദ്ദീഖ് അതു തെളിയിച്ചതു കൂടിയാണ്. അന്നത്തെ ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, ഞങ്ങള്‍, 75000 വോട്ടിനു ജയിച്ചു കഴിഞ്ഞു, അതില്‍ കൂടുതല്‍ കിട്ടിയാല്‍ അതു ന്യുനപക്ഷ വിഭാഗം തരുന്ന ബോണസായി കണക്കു കൂട്ടണമെന്ന പറഞ്ഞിടത്താണ് പി. കരുണാകരന്‍ കേവലഭൂരിപക്ഷത്തിനു പിടിച്ചു നിന്നത്. തുടര്‍ന്നു വന്ന നിയമസഭയിലും ഉദുമ കിതച്ചിരുന്നു. ഇതൊരു അവസരമാണെന്നും മണികണ്ഠനെ തുരത്താന്‍, രാഷ്ട്രീയ വനസാത്തിനു വിടാന്‍, കൊല്ലാക്കൊല ചെയ്യാന്‍, മറ്റൊരു രോഹിത് വെന്മുലയാക്കാന്‍ ഇതാ സമയമായിരിക്കുന്നുവെന്ന കണക്കു കൂട്ടലുകള്‍ കോണ്‍ഗ്രസില്‍ നടക്കുകയാണ്. അതിനുള്ള തിരക്കഥ തയ്യാറാക്കുകയാണ് ഡി.സി.സി അധ്യക്ഷന്‍ കൂടിയായ ഹക്കീം കുന്നില്‍.

പെരിയയില്‍ സംഭവിച്ചു പോയതു പാടില്ലാത്തതാണ്. പാര്‍ട്ടി അറിയാതെയാണ്. പാര്‍ട്ടിക്കിതില്‍ പങ്കില്ല, വേണേല്‍ മുഖ്യമന്ത്രി തന്നെ ഇക്കാര്യം നേരിട്ടു കല്യോട്ടെത്തി ജനങ്ങളേയും മരിച്ച കുടുംബാംഗങ്ങളേയും ബോധ്യപ്പെടുത്താം, വേണ്ടതൊക്കെ ചെയ്യാം എന്നൊക്കെ ആണയിട്ടിട്ടും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടികാണിക്കുകയായിരുന്നു ഹക്കീം കുന്നിലിന്റെ പാര്‍ട്ടി. സമാധാന ശ്രമങ്ങളില്‍ നിന്നും അവര്‍ മാറി നില്‍ക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പുവരെ ഈ കേസ് സി.ബി.ഐ അന്വേഷിച്ചേക്കരുതെന്ന് ആഗ്രഹിച്ചു കൊണ്ടു തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് അവര്‍ സമരം നയിക്കുകയാണ്.

വര്‍ത്തമാനകാലത്തെ വക്രീകരിക്കുവാന്‍ ശ്രമിക്കുകയാണ് ഇവിടെ കോണ്‍ഗ്രസ് രാഷ്ട്രീയം. അവര്‍ വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടുള്ള നിലമൊരുക്കലില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. ഇനി ഒരു വേള മണികണ്ഠനു പകരം വി.പി.പി മുസ്തഫയാണ് നിയമസഭയിലേക്കെങ്കില്‍ ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. മുമ്പെപ്പോഴോ ഒരു പ്രതിഷേധ സമരം ഉല്‍ഘാടനം ചെയ്യാന്‍ താന്‍ ജയിച്ച പെരിയ ഡിവിഷനില്‍ ചെന്ന് പ്രസംഗിക്കുമ്പോള്‍ കോണ്‍ഗ്രസുകാരെ വിടില്ലെന്നും, കത്തിച്ചു കളയാന്‍ ശവം പോലും ബാക്കി വെച്ചേക്കില്ലെന്നും മുസ്തഫ ആക്രോശിച്ചിരുന്നുവത്രെ. വികാര വിക്ഷോഭത്താല്‍ അങ്ങനെ പറഞ്ഞു പോയതില്‍ മുസ്തഫ നടത്തിയ ഖേദപ്രകടനങ്ങളൊന്നും കോണ്‍ഗ്രസ് കണക്കിലെടുക്കുന്നില്ല. പെരിയയിലെ ഇരട്ടിക്കൊലയില്‍ നടുങ്ങിയ ജനം യാഥാര്‍ത്ഥ്യത്തിലേക്കു തിരിച്ചു വരാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയം തടസം നില്‍ക്കുകയാണ്.

പെരിയയിലെ ഇരട്ടക്കൊപപാതക വിഷയം ടി.പി. ചന്ദ്രശേഖരന്‍ വധമെന്ന പോലെ നീണ്ടു നിവര്‍ന്നു കിടക്കണം. കൂട്ടത്തില്‍ മണികണ്ഠന്റെ രാഷ്ട്രീയ അംഗീകാരം തകര്‍ന്നു തരിപ്പണമാകണം. ഇതാണ് കല്യോട്ടെ ഇരട്ടക്കൊലയുടെ രാഷ്ട്രീയ ലക്ഷ്യം. കഴിയുന്നതും ലോകസഭാ-നിയമസഭാ തെരെഞ്ഞെടുപ്പു കഴിയും വരെയെങ്കിലും ഇതു നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചേക്കും.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു:...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്. 6000...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ അവകാശവാദവുമായാണ്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ പാറപ്പുറത്ത്...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്. കേരള...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട്...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ പരിപാലനരംഗത്തെ...

Recent Posts

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന്...

ബോവിക്കാനം: മഴയില്‍ ജലസംഭരണി...

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു; കൊടവഞ്ചി...

ബോവിക്കാനം: മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു....

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ,...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ്...

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി...

നീലേശ്വരം: നീലേശ്വരം നഗരസഭയും...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും ആയുഷ് പി...

നീലേശ്വരം: നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട രാമസ്വാമിക്ക് ഇപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ്...

കാസറഗോഡ്: കനത്ത മഴയെ...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍...

കാസറഗോഡ്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!