CLOSE
 
 
വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു പുരസ്‌കാരം: വിഷ്ണു മംഗലത്തിന് മുലൂര്‍ അവാര്‍ഡ്
 
 
 
  • 1.4K
    Shares

പ്രതിഭാരാജന്‍

ആധുനിക പദ്യസാഹിത്യം ഉത്തരാധുനികതയും കടന്ന് ഹൈപ്പര്‍ മോഡേണിറ്റിയിലെത്തി നില്‍ക്കുമ്പോള്‍ കൂടെത്തുഴുയന്ന വടക്കന്‍ മലയാള സാഹിത്യത്തിന്റെ പ്രതിനിധിയാണ് കാഞ്ഞങ്ങാട്ടെ ദിവാകരന്‍ വിഷ്ണു മംഗലം. സാഹിത്യ സഞ്ചാരത്തിനോടൊപ്പവും, എന്നാല്‍ അവരേക്കാള്‍ ഒരുമുഴം മുമ്പേ നടന്നും കാഞ്ഞങ്ങാട്ടെ കവിപാരമ്പര്യ ചരിത്രത്തെ മുന്നോട്ടു നയിക്കാനുള്ള നിയോഗമാണ് കവിയില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. കാലം പരമ്പരാഗത വഴിമാറി നടന്നൊഴിയുന്നിടത്തെല്ലാം ഉറഞ്ഞു പോയ കാല്‍പ്പനികതയും, മോഹങ്ങളും, ഭാവനയും, സ്വപ്നങ്ങളും നീറ്റി വീറുറ്റ ലഹരിയൂറ്റി സമൂഹത്തെ മത്തു പടിപ്പിക്കുകയാണ് ഇവിടെ കവി. കവിമനസില്‍ നിന്നും കനിയുന്ന ആശങ്കയുടേയും അസ്വസ്തകളുടേയും പുതിയ ഉറവകളില്‍പ്പെട്ട് അതില്‍ സ്വയം വേവുമ്പോള്‍ പുറത്തേക്കിറ്റിറ്റു വീഴുന്ന ചിലവയെ വരികളാക്കി കൂട്ടിവെച്ച് പുസ്തക രൂപത്തിലാക്കി നമുക്ക് വായിക്കാന്‍ തരുന്നു. നാമവ ചൊല്ലാനെടുക്കുമ്പോള്‍ ഇവ നീറ്റിയെടുക്കുമ്പോള്‍ കവി അനുഭവിച്ചിരുന്ന കടുത്ത വേദനയുടെ, അസ്വസ്തകളുടെ ആഴമറിയുന്നു.

പുരാതന കവിപാരമ്പര്യങ്ങളില്‍ തുടങ്ങി അത്യന്താധുനിക സാഹിത്യത്തിനിടയിലൂടെ കാലം സഞ്ചരിക്കുന്നതിനിടയില്‍ വാര്‍ത്തു വെച്ച രചനാരൂപങ്ങളുടെ ഉള്‍കാമ്പില്‍ നിന്നും ഊറ്റിയെടുത്ത ഊര്‍ജ്ജം ഉറഞ്ഞു കട്ടിയായ മനസില്‍ നിന്നുമാണ് വിഷ്ണു മംഗലത്തിന്റെ കവിത പുതിയ ശില്‍പ്പമായി പുറത്തു വരുന്നത്. അതിന്റെ പേറ്റു നോവിന്റെ തീവ്രത, ആശങ്കള്‍, ആകുലതകള്‍, തിങ്ങി വിങ്ങുന്നതാണ് പല സമാഹാരങ്ങളും. തന്നില്‍ നിന്നു തന്നെ നീറിവന്ന അനുഭവങ്ങളോടൊപ്പം ഭാവനയും, സ്വപ്നവും സത്യവും മിത്യയും കൂട്ടിച്ചേര്‍ത്ത് ഉരുക്കിയെടുത്ത ശില്‍പ്പങ്ങളില്‍ വൈകാരികതയുടെ ചന്തു ചേര്‍ത്ത് അവ കടലാസില്‍ അടുക്കിവെക്കുമ്പോള്‍ വിഷ്ണുമംഗലത്തിന്റെ സര്‍ഗാത്മകഃ്വം വിലയിരുത്തപ്പെടുന്നു.

അവ വായിച്ചവര്‍ സ്വപ്ന സമാനമായ ഭാവനാലോകത്തിലെത്തിച്ചേരുന്നു. മറ്റു ചിലര്‍ സ്വയം അസ്വസ്തകളുടെ ചുഴിയിലകപ്പെടുന്നു. സമ്മിശ്ര വികാരങ്ങള്‍ തികട്ടി വരുന്നു. അങ്ങനെ അസ്വസ്തപ്പെട്ടവര്‍ ഒത്തു ചേര്‍ന്നതായിരിക്കണം ഒരു പക്ഷെ വിഷ്ണു മംഗലത്തേ തേടി തിരുവന്തപുരത്തു നിന്നും അവാര്‍ഡു പ്രഖ്യാപനവുമായി കവിയുടെ നാടായ കാഞ്ഞങ്ങാടിലേക്കെത്തിച്ചേര്‍ന്നിരിക്കുക. മുലൂര്‍
പഞ്ചായത്തിലെ ഇടവന്തിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുലൂര്‍
സ്മാരക സമിതി നിശ്ചയിച്ച അവാര്‍ഡ് ഈ മാര്‍ച്ച് നാലിന് തെക്കന്‍ മലയാളം വടക്കിന്റെ കവിയെ ക്ഷണിച്ചു വരുത്തി സമ്മാനിക്കും. സരസകവി മുലൂര്‍ എസ്. പത്മനാഭ പണിക്കരുടെ 150-ാമത് ജയന്തി ഉല്‍സവവും അന്നാണ്. ഡി.സി. പ്രസിദ്ധം ചെയ്ത ‘ഉറവിടം’ എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്.

ഓരോ കവിതകളുമെടുത്തു പരിശോധിക്കുന്നതിനു സ്ഥലപരിമിതയുണ്ട്. നാട്ടുഗ്രാമങ്ങളുടേയും, പ്രകൃതിയുടെ ആകെത്തന്നെയും ജീവിത സാഹചര്യങ്ങളിലെ മിടിക്കുന്ന വെമ്പലുകളില്‍, ആശങ്കകളില്‍, ഭയപ്പാടില്‍ ചാലിച്ചെടുത്ത കവിതകളാണ് അദ്ദേഹത്തിന്റെ അണിയറ, ഉറവിടം, വിശ്വദര്‍ശനം തുടങ്ങിയ കവിതകള്‍.

ടോള്‍സ്റ്റോയി തന്റെ വാട്ട് ഈസ് ആര്‍ട്ട് (ഏന്താണ് കല) എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു.

നാലുവരി ചൊല്ലിയാല്‍ അവ വീണ്ടും ഒരു തവണകൂടി ചൊല്ലണം, തുടര്‍ന്നു പലവൂരു ചോല്ലുവാനും, ഓരോ വായനയിലും നനാവിധ ആശയങ്ങള്‍ മനസിനെ മഥിക്കുകയും വായനക്കാരനെ സ്വര്‍ഗസ്ഥനാക്കുകയും ചെയ്യുന്ന രചന ഏതാണോ അതിനെ ഉദാത്തമായത് എന്നു വിശേഷിപ്പിക്കാം. ടോള്‍സ്റ്റോയിയുടെ ഈ തത്വം മനസില്‍ വെച്ച് വിഷ്ണുമംഗലത്തിന്റെ അക്ഷരച്ചുരുക്കിലേക്കും, ചടുലത കൈവിടാതെ ഉരുക്കൂട്ടിയ ‘ഉറവിട’മെന്ന കവിതാ സമാഹാരത്തെ ഉദാത്തമായ രചനാപുസ്തകമായി വിലയിരുത്താനാകും.

വായിക്കും തോറും പ്രകാശ വേഷം ധരിച്ച അക്ഷരക്കൂട്ടങ്ങള്‍ വരികളില്‍ നിന്നും നിരനിരയായി എഴുന്നേറ്റു വരുന്ന പ്രതീതിയാണ് ഇതിലെ പല കവിതകളിലും. അവ നമ്മെ ത്രസിപ്പിക്കുന്നു. ചില രംഗങ്ങളില്‍ അലോസരപ്പെടുത്തുന്നു. വേറെ ചില കവിതകള്‍ മനസമാധാനം കെടുത്തുന്നു. പുറത്തേക്കിറങ്ങി ആരോടെങ്കിലും കലഹം കൂട്ടാന്‍ മനസ് വെമ്പുന്നു. സമൂഹത്തോടുള്ള വിദ്യേഷത്താല്‍ ക്ഷമ കെട്ടു പോകുന്നു. ഇത്തരം ഘട്ടങ്ങളില്‍ നമ്മോട് ക്ഷമിക്കാനും, ആശ്വസിപ്പിക്കാനുമല്ല, കവി പ്രേരിപ്പിക്കുന്നത്. പലതിനോടും പ്രതികരിക്കാനും, പടവെട്ടി ജീവത്യാഗം ചെയ്യാനുമാണ്. ഇന്നെത്തി നില്‍ക്കുന്ന വ്യവസ്തിയേയും, പ്രകൃതിയെ ആകെത്തന്നെയും, ജീവിത ചുറ്റുപാടുകളേയും കവിതയിലൂടെ വിമര്‍ശം ചെയ്ത് ഒരു വിപ്ലവ പോരാട്ടത്തിനു ആഹ്വാനം ചെയ്യാന്‍ വെമ്പുന്ന പല കവിതകളുടേയും ഉറവ ഊറി വന്നത് പോരാട്ട ജീവിതമല്ല, സമാധാനം കാംക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗ മനസ്സിന്റെ വെമ്പലുകളില്‍ നിന്നുമാണെന്ന് നാമറിയുമ്പോള്‍ ഏത്രത്തോളം തീവ്ര വേദനകള്‍ സഹിച്ചായിരിക്കണം പല സമാഹരങ്ങളിലേയും രചനകള്‍ പുറം ലോകം കണ്ടിരിക്കുകയെന്നത് നാം തിരിച്ചറിയുന്നു. കവി ദിനേന സ്വമനസില്‍ തന്നെ മദിച്ചു കൊണ്ടിരിക്കുന്ന അസ്വസ്തകകളില്‍ സ്വയം ഹത്യ നടത്തുകയായിരുന്നു. അങ്ങനെ വാക്കുകളില്‍ അണുബോംബു നിറച്ച് സമാധാനത്തിന്റെ ചക്രവാളങ്ങളില്‍ മൗനിയായിരിക്കുന്ന കവിയുടെ ഉള്‍പ്പിരിവുകളില്‍ നിന്നും ഊറിവന്ന കവിതകളുടെ ഇതിവൃത്തം തേടിയുള്ള പഠനങ്ങളിലേക്ക് സ്ഥലപരിമിതി കാരണം നമുക്ക് ഇനി മറ്റൊരിക്കല്‍ വരാം. കവിയില്‍ മഥിക്കുന്ന നൈതിക സംഘര്‍ഷങ്ങളും, അതിന്റെ പരിണാമത്തില്‍ നിന്നും ഉരുത്തിരിയുന്ന സര്‍ഗാത്മകതയേക്കുറിച്ച് നമുക്ക് അപ്പോള്‍ വിലയിരുത്താം.

വാക്കുകളുടെ തുരുത്തിനുള്ളില്‍ എകാന്തത ശ്വസിച്ചു കഴിയുകയാണ് സര്‍ക്കാരിന്റെ ദാസന്‍ കൂടിയായ കവി. സമൂഹം ഭാവിയിലേക്കുള്ള നേരായ വഴി വെടിഞ്ഞ് കുറുക്കു വഴി തേടി കപടലോക സഞ്ചാരത്തിലേര്‍പ്പെടുന്നത് കാണുമ്പോള്‍ നിത്യേന അസ്വസ്തപ്പെടുന്നതും തന്നില്‍ വന്നു ചേര്‍ന്ന വേദനകള്‍ തന്നില്‍ തന്നെ അമര്‍ത്തി സ്വയംഹത്യ നടത്തുന്നതും അവയുടെ ജഡം കവിതയിലുടെ ഒഴുകി നടക്കുന്നതും നമുക്ക് പുസ്തക താളുകളില്‍ കാണാനാകുന്നു. കവി തന്റെ സംഘര്‍ഷങ്ങളെ തന്നില്‍ തന്നെ അടക്കി അമര്‍ത്തിവെക്കുമ്പോള്‍ പുറത്തു ചാടുന്ന ചില ബഹിര്‍സ്പുരണങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്റെതായ ‘നിര്‍വ്വചനത്തില്‍ തുടങ്ങി ഉറവിടത്തില്‍’ അവസാനിക്കുന്ന ഏഴില്‍പ്പരം കവിതാ സമാഹരങ്ങള്‍. ജീവിക്കാനുള്ള തൊഴിലില്‍ അടക്കമുള്ള ബന്ധനത്തില്‍ നിന്നു കൊണ്ടാണ് കവി തന്റെ രചനക്കുവേണ്ടി പേന ചലിപ്പിക്കുന്നത്. പേനയെടുക്കുമ്പോള്‍ കടന്നു വരുന്ന പരിമിതികളുടെ അഗ്‌നിപര്‍വ്വതത്തിനകത്ത് കവിമനസ് നീറിപ്പുകയുകയാണ്. പുകഞ്ഞുരുകുന്ന ചില വേളകളില്‍ ഊറി വരുന്ന ലാര്‍വ്വ പുറത്തേക്കിറ്റിറ്റു വീഴുന്നു.

പുറം ലോകം കണ്ട കവിതകളത്രയും അത്തരത്തിലിറ്റു വീണവയാണ്. പുറമെ ശാന്തമായ അഗ്‌നിപര്‍വ്വതത്തിന്റെ അകക്കനല്‍ക്കൂട് പൊട്ടി പുറത്തേക്കൊഴുകാന്‍ ഇനി അധികം കാലതാമസമുണ്ടാകാനിടയില്ല, നമുക്കതിനായി കാത്തിരിക്കാം. തന്റെ സര്‍ഗാത്മകതയെ മാനവീകതയുടെ തീവ്രപക്ഷത്തിലേക്ക് ഒട്ടും വൈകാതെ തന്നെ കെട്ടഴിച്ചു വിടും, വിടാതിരിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. പരുഷമായ നിസംഗതയില്‍ നിന്നും ചടുലമായ ഇടപെടലുകളിലേക്ക് ഇന്നത്തെ ഉറവ നാളെ വന്‍ ഉഷ്ണ ജലപ്രവാഹമായി, വന്‍നദിയായി ഒഴുകിയെത്തുക തന്നെ ചെയ്യും. പലതിനേയും തട്ടിത്തെറിപ്പിക്കാന്‍ കവിയുടെ വാക്കുകള്‍ക്ക്, പദങ്ങള്‍ക്ക് സാധിക്കും. മലയാളമുള്ളിടത്തെല്ലാം, കവിതാ പ്രസ്ഥാനത്തൈ വ്യാപിപ്പിക്കേണ്ട കടമയും ചുമതലയും മഹാകവി പിയില്‍ നിന്നും പകര്‍ന്നു കിട്ടിയിരിക്കുന്നത് ഈ കവിക്കാണ്. കവിയില്‍ നിക്ഷിപ്തമാണ് ആ ചുമതലയും നിയോഗവും മറന്നുവെക്കാന്‍ കവിക്കാവില്ല.

സമുദ്രാന്തര്‍ ഭാഗത്തെ ശാന്തത മാത്രമാണ് ഈ പുറത്തു കാണുന്നത്. അകത്ത് കവിതയ്ക്കായുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ട വളവും, ദാഹജലവും നിറഞ്ഞ വയല്‍ കൊയ്ത്തിനു പാകമായിരിക്കുകയാണ്. കൊയ്യും തോറും വീണ്ടും വീണ്ടും നൂറുമേനി വിളയുന്ന പാടമാകട്ടെ കവിമനസെന്ന് നമുക്കാസംശിക്കാം. നന്മയുടെ വിളവു കൊയ്യാന്‍ പവിത്രവും, നഗ്‌നവും, വിശുദ്ധിയുള്ളതുമാകാന്‍ പോനനതാകട്ടെ ആ മനസ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു പുരസ്‌കാരം: വിഷ്ണു...

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു...

പ്രതിഭാരാജന്‍ ആധുനിക പദ്യസാഹിത്യം ഉത്തരാധുനികതയും കടന്ന് ഹൈപ്പര്‍ മോഡേണിറ്റിയിലെത്തി നില്‍ക്കുമ്പോള്‍...

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും, ദാഹജലവുമായിരുന്നു

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും,...

പ്രതിഭാരാജന്‍ ഒരുപിടി ഓര്‍മ്മകള്‍ ബാക്കി വെച്ചു കൊണ്ട് ലെനിന്‍ രാജേന്ദ്രന്‍...

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...