CLOSE
 
 
ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും, ദാഹജലവുമായിരുന്നു
 
 
 
  • 1
    Share

പ്രതിഭാരാജന്‍

ഒരുപിടി ഓര്‍മ്മകള്‍ ബാക്കി വെച്ചു കൊണ്ട് ലെനിന്‍ രാജേന്ദ്രന്‍ യാത്രയായി. ശരീരമാസകലം മുള്ളുകള്‍ പേറി ആറ്റുവക്കില്‍ പൂത്തുനില്‍ക്കുന്ന പൂകൈതയേപ്പോലൊരാള്‍. ഓര്‍മ്മകളില്‍ നിന്നു പോലും മണം പ്രസരിപ്പിക്കുന്നു അയാള്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാധാരണക്കാരന്റെ കലയെ ഇത്രത്തോളം പ്രണയിച്ച, ഇന്ത്യന്‍ കാലാവസ്ഥക്ക് ഇത്രയും കട്ടിനിറം നല്‍കിയ സമാനമായ സിനിമാക്കാരന്‍ വിരളം. ആദ്യ സിനിമയായ വേനലും, പിന്നീടു വന്ന മഴയും, രാത്രിമഴയും, മകരമഞ്ഞും, ഇടവപ്പാതിയും ഇന്ത്യന്‍ കാലാവസ്ഥക്ക് നിറം പിടിപ്പിച്ച ചിത്രങ്ങളാണ്. മലയാളിയുടെ വേറിട്ടു നില്‍ക്കുന്ന കുടുംബ പശ്ചാത്തലത്തിന്റെ നേര്‍ചിത്രങ്ങളാണല്ലോ ചില്ല്, പുരാവൃത്തം, വചനം, കുലം തുടങ്ങിയ സിനിമകള്‍. കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പുനര്‍ രചനയായിരുന്നു മീനമാസത്തിലെ സൂര്യനും സ്വാതി നിരുനാളും. പ്രേം നസീറിനെ കാണ്മാനില്ല, ദൈവത്തിന്റെ വികൃതികള്‍, അന്യര്‍ എന്നിവ ആറ്റുമണല്‍പോലെ വിശാലങ്ങളായ കാന്‍വാസില്‍ തീര്‍ത്തവയാണ്. വേറിട്ട കാഴ്ച്ചപ്പാടുകളിലൂടെ കേരളത്തിലെ മണ്ണില്‍ പടന്നു കയറിയ ഇടതു രാഷ്ട്രീയത്തിന്റെ കുടുംബ പശ്ചാത്തലങ്ങളാണ് എങ്ങനെ കഥപറഞ്ഞാലും ലെനിന്‍ രാജേന്ദ്രന്റെ പ്രമേയം.

കേരളം നടന്നുനീങ്ങിയ സമരമുഖങ്ങളാണ് കയ്യൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ത മീനമാസത്തിലെ സൂര്യന്‍. ജന്മിത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ അതിന്റെ അഗ്‌നിയില്‍ വേവിച്ചെടുത്തതാണ് ആ സിനിമ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടപ്പിലാക്കപ്പെട്ട വധശിക്ഷയിലൂടെ നാലുപേരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ഇന്ത്യയെ ഞെട്ടിച്ച തൂക്കുവിധി സിനിമയായപ്പോള്‍ തീയ്യറ്ററിനകത്തിരുന്നു കൊണ്ട് മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് വിളിച്ചവര്‍ ഏറെയായിരുന്നു.

മുകുന്ദന്റെ നോവല്‍ വായിച്ചതിനേക്കാള്‍ പതിന്മടങ്ങ് വായനകള്‍ അതിനേക്കാള്‍ മികവോടെ വായിക്കാനായത് ദൈവത്തിന്റെ വികൃതികള്‍ സിനിമയായപ്പോഴാണ്. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി, മഴയെന്ന പേരില്‍ ദൈവത്തിന്റെ സ്വന്തംനാട്ടിലെ സൗന്ദര്യം ആസ്വാദകര്‍ വലിച്ചു കുടിച്ചു രമിച്ചു. സംഗീത ജീവിതം തുന്നിച്ചേര്‍ത്ത സ്വാതിതിരുനാള്‍ എന്ന സിനിമയില്‍ കേരളീയ സംഗീത കലയിലെ തെങ്ങോലകളുടെ മര്‍മ്മരം പോലും ഒപ്പിയെടുത്തു. ഇന്ത്യ വിട്ടു പോകാതെ ഇവിടെത്തന്നെ കൂടിയ മയ്യഴിയിലെ ഫ്രഞ്ചു നിവാസികള്‍ അല്‍ഫോണ്‍സച്ചന്‍ എന്ന മുകുന്ദന്‍ കഥാപാത്രത്തിലൂടെ ഫ്രഞ്ച് അധിനിവേശത്തിന്റെ ഭാവിയും ഭുതവര്‍ത്തമാനങ്ങളും വരച്ചു കാണിച്ചു. രാജ്യത്ത് ഇന്ന് അപകടകരമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തെ ‘അന്യ’നെന്ന പ്രമേയത്തിലൂടെ മിഴി തറന്നു കാട്ടിയത് തന്റെ പ്രമേയങ്ങള്‍ കാലം മാറുന്നതോടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്ന ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ്. കാലത്തിനോടൊപ്പം തന്റെ നാവായി സഞ്ചരിച്ച സംവിധാന കലയില്‍ മാത്രമല്ല, കൂട്ടത്തില്‍ നല്ലൊരു ചലചിത്ര സംഘാടകന്‍ കൂടിയായിരുന്നു അദ്ദേഹം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫീസറായും, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി മരണം വരേയും ചലച്ചിത്ര മേളകളുടെ കാതല്‍മരമായും അദ്ദേഹം എല്ലാറ്റിനുമൊപ്പുണ്ടായി.

ദൈവത്തിന്റെ വികൃതികളും മഴയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയപ്പോള്‍ രാത്രിമഴയിലൂടെ മികച്ച സംവിധായക പുരസ്‌കാരകനെയാണ് നമുക്ക് ലഭിച്ചത്. ദേശീയ-സംസ്ഥാന അവാര്‍ഡ് കമ്മിറ്റികളില്‍ നിരവധി തവണ ജൂറി അംഗം എന്നതിനു പുറമെ കെ പി എ സിയുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍, സംവിധാനത്തിനോടൊപ്പം നിര്‍മ്മാണം. ടെലിഫിലിം, ഡോക്യുമെന്ററി, നിരവധി പുസ്തകങ്ങള്‍ എന്നിവ ഉള്‍പ്പെടെ സകല കലകളിലും കൈമുദ്ര ചാര്‍ത്തിയാണ് ആ പോരാട്ട വിപ്ലവകാരി നാടു നീങ്ങുന്നത്. ഇടതുപക്ഷ ആശയം അദ്ദേഹത്തിനു വിശപ്പിനുള്ള ആഹാരവും, ദാഹത്തിനുള്ള ജലവുമാണ്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു പുരസ്‌കാരം: വിഷ്ണു...

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു...

പ്രതിഭാരാജന്‍ ആധുനിക പദ്യസാഹിത്യം ഉത്തരാധുനികതയും കടന്ന് ഹൈപ്പര്‍ മോഡേണിറ്റിയിലെത്തി നില്‍ക്കുമ്പോള്‍...

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും, ദാഹജലവുമായിരുന്നു

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും,...

പ്രതിഭാരാജന്‍ ഒരുപിടി ഓര്‍മ്മകള്‍ ബാക്കി വെച്ചു കൊണ്ട് ലെനിന്‍ രാജേന്ദ്രന്‍...

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

Recent Posts

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര...

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി....

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...