CLOSE
 
 
സര്‍ഗ്ഗവിസ്മയം തീര്‍ത്ത നാഷണല്‍ സര്‍ഗ്ഗലയത്തില്‍ ദുബായ് സോണ്‍ കലാകിരീടം തിരിച്ചുപിടിച്ചു
 
 
 

ഷാര്‍ജ്ജ: ഒഴുകിയെത്തിയ ജനസഹസ്രങ്ങളുടെ മനസ്സില്‍ സര്‍ഗ്ഗവിസ്മയത്തിന്റെ പുതു ഇശലുകള്‍ വിരിയിച്ച എസ് കെ എസ് എസ് എഫ് നാഷണല്‍ സര്‍ഗ്ഗലയത്തില്‍ ഇഞ്ചോടിഞ്ച് പൊരുതി എസ് കെ എസ് എസ് എഫ് ദുബായ് സോണ്‍ കലാകിരീടം തിരിച്ചുപിടിച്ചു

കലയും സാഹിത്യവും മനുഷ്യ മനസ്സുകളില്‍ മാനവികതയുടെ സ്‌നേഹഗീതങ്ങള്‍ രചിക്കുന്നു.സാഹിത്യത്തിന്റെ സൗകുമാര്യത മനുഷ്യത്വത്തിന്റെ നനവുകളില്‍ നിന്നും തെന്നിമാറി സ്വരരാഗ ആഭാസനൃത്ത ചുവടുകളിലേക്കും ഫ്‌ലാഷ്‌മോവ്, മ്യൂസിക്കലി, ടിക്ടോക് തുടങ്ങിയ അതിരുവിട്ട ആഭാസങ്ങളിലേക്കും അടിമപ്പെട്ടുപോയ കെട്ട കാലത്ത് സര്‍ഗ്ഗലയം സമരാഗ്‌നിയായ് ജ്വലിക്കുകയാണ്. പുതുതലമുറയുടെ ഹൃദയാന്തരങ്ങളിലേക്ക് വികല സംഗീതങ്ങളും വാക്കുകളും മഞ്ഞപ്പാട്ടുകളും മാറോലകളും സന്നിവേഷിപ്പിച്ച് മാപ്പിള കലകളെ കോലം കെടുത്തുമ്പോള്‍ ചിതലരിക്കുന്ന മാപ്പിളകലാ സാഹിത്യങ്ങള്‍ക്ക് ധാര്‍മ്മിക വിപ്ലവത്തിന്റെ ശീലുകള്‍ പകര്‍ന്ന് ഉയിത്തെഴുന്നേല്‍പ്പിന്റെ രാജവീഥികള്‍ തീര്‍ക്കുകയാണ് സര്‍ഗ്ഗലയം

ഷാര്‍ജ്ജ-വാദിനശാത്തില്‍ സജ്ജീകരിച്ച 7 വേദികളിലായി യു എ ഇലെ എട്ടു സോണുകളില്‍ നിന്നും എത്തിയ ആയിരത്തോളം മത്സരാര്‍ത്ഥികള്‍ ജൂനിയര്‍, സബ് ജൂനിയര്‍, ജനറല്‍, ഗ്രൂപ്പ് മത്സരങ്ങളിലാണ് മാറ്റുരച്ചത്. ആവേശത്തിന്റെ കൊടുമുടി തീര്‍ത്ത് പോയന്റുകള്‍ മാറിമറിഞ്ഞ് തുടക്കം മുതല്‍ അവസാനം വരെ കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ദുബായ് സോണ്‍ കലാകിരീടം തിരിച്ചുപിടിച്ചത്

നൂറ്റി ഇരുപത്തി ഒന്ന് പോയിന്റ് നേടി ദുബൈ ജേതാക്കള്‍ ആയി. നൂറ്റി പതിനെട്ടു പോയിന്റോടെ അബുദാബിയും എണ്‍പത്തി മൂന്ന് പോയിന്റ് നേടി റാസ അല്‍ ഖൈമയും യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ അവാദ് അബ്ദുല്‍ ഖാദര്‍ (ദുബൈ), മുഹമ്മദ് സബീല്‍ പൊന്നമ്പത്ത് (അബു ദാബി) എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ആദില്‍ (ഷാര്‍ജ), ജനറല്‍ വിഭാഗത്തില്‍ ഹാമിദ് മുസ്ലിയാര്‍ തടത്തില്‍ (റാസ അല്‍ ഖൈമ), മുഹമ്മദ് റാഫി (അബു ദാബി) സര്‍ഗ്ഗ പ്രതിഭകള്‍ ആയി.

ഗ്രൂപ്പ് ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ അബുദാബിയും ജൂനിയര്‍ വിഭാഗത്തില്‍ ഷാര്‍ജയും ജനറല്‍ വിഭാഗത്തില്‍ ദുബെയും ഒന്നാമതെത്തി. എസ് കെ എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സര്‍ഗലയം കലാ സാഹിത്യ മേഖലയില്‍ പുതിയ തലമുറയുടെ അടയാളപ്പെടുത്തലുകളും ഉന്നത നിലവാരവുമുള്ള പുതിയ പ്രതീക്ഷികളുമാണെന്നും വിധികര്‍ത്താക്കള്‍ വിലയിരുത്തി.

രാത്രി നടന്ന സമാപന സമ്മേളനം കാളാവ് സൈതലവി മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. അബ്ദുള്ള ചേലേരി അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുല്‍ റഹ്മാന്‍ മൗലവി ഒളവട്ടൂര്‍ ഓവറോള്‍ പ്രഖ്യാപനം നടത്തി. ജമാല്‍ നെസ്റ്റോ വിജയികള്‍ക്ക്
ട്രോഫി നല്‍കി. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി അനുമോദന പ്രഭാഷണം നടത്തി.

ഇപി ജോണ്‍സണ്‍, അബ്ദുള്ള മല്ലിച്ചേരി, അബ്ദുല്‍ സലാം ബാഖവി, അഷ്റഫ് കോക്കൂര്‍, അഡ്വ. വൈ എ റഹീം, ഇബ്രാഹിം എളേറ്റില്‍, അന്‍വര്‍ നഹ, പി കെ മൊയ്തീന്‍ ഹാജി, കെ എം കുട്ടി ഫൈസി അച്ചൂര്‍, സഹദ് ഫൈസി, ഇബ്രാഹിം മുറിച്ചാണ്ടി, അബ്ദുള്ള ചേലേരി, സുലൈമാന്‍ ഹാജി, ഷിയാസ് സുല്‍ത്താന്‍, അലവി കുട്ടി ഫൈസി, അബ്ദുള്ള നദ് വി, അബ്ദുല്‍ കരീം ഹാജി ഫാത്തിമ ഗ്രൂപ്പ്, അബ്ദുള്ള താണിശ്ശേരി, അബ്ദുള്ള ചിറക്കല്‍, ബീരാന്‍ ബാഖവി, ഹസൈനാര്‍ ഹാജി, പി കെ അബ്ദുല്‍ ഹമീദ്, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, ജമാല്‍ ബൈത്താന്‍സ്, ടി സുലൈമാന്‍ യൂനിക്യു, വിനോദ് നമ്പ്യാര്‍ യു എ ഇ എക്‌സ്‌ചേഞ്ച്, ഷാഫി അബ്ദുള്ള ടെലിഫോണി, നാസര്‍ മാണിക്കോത്ത് ഗോള്‍ഡന്‍ ഗ്രൂപ്പ്, ഷമീര്‍ ബാബു നെല്ലറ, ഹമീദ് ബാബു മദീന ഗ്രൂപ്പ്, പി എ ശംസുദ്ധീന്‍ അല്‍ ഷംസ് ഗ്രൂപ്പ്, മുത്തു ഹാജി, സൂപ്പി ഹാജി, മുസ്തഫ മുട്ടുങ്ങല്‍, അന്‍സാര്‍ കൊയിലാണ്ടി, സൂപ്പി പാതിരപ്പറ്റ, അബൂബക്കര്‍ കുന്നത്ത്, നസീര്‍ ഫുജൈറ, എന്നിവര്‍ സംസാരിച്ചു. സയ്യിദ് ഷുഹൈബ് തങ്ങള്‍ സ്വാഗതവും അബ്ദുല്‍ ഹകീം ടി പി കെ നന്ദിയും പറഞ്ഞു.

മന്‍സൂര്‍ മൂപ്പന്‍, ഖലീല്‍ റഹ്മാന്‍ കാഷിഫി, ഹുസൈന്‍ ദാരിമി, റസാഖ് വളാഞ്ചേരി, മൊയ്തു സി സി, ഡോ. ഹാരിസ് ഹുദവി, റഷീദ് ബാഖവി, ടി കെ സി അബ്ദുല്‍ ഖാദര്‍ ഹാജി,അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, അഷ്റഫ് ഹാജി വാരം, സലീം നാട്ടിക, ഫൈസല്‍ കരീം, ശറഫുദ്ധീന്‍ ഹുദവി, ഹൈദര്‍ ഹുദവി, അഡ്വ: ശറഫുദ്ധീന്‍, നുഹ്മാന്‍ തിരൂര്‍, അഫ്‌സല്‍ ഫുജൈറ, മുസ്തഫ മൗലവി ഞാങ്ങാട്ടിരി, ജംഷാദ് ഹുദവി, അഷ്റഫ് ദേശമംഗലം, ഫൈസല്‍ പയ്യനാട്, അബ്ദുല്‍ ഖാദര്‍ ഫൈസി, ശാഹുല്‍ ഹമീദ് ചെമ്പരിക്ക, ശാക്കിര്‍ ഫറോക്ക്, ഇസ്മായില്‍ കൈപമംഗലം, സുഹൈല്‍ വലിയ, ഒ. കെ. ഇബ്രാഹിം, ശംസുദ്ധീന്‍ കൈപുറം, സുലൈമാന്‍ ബാവ, അക്ബര്‍ ചെറുമുക്ക്, ഇസ്മായില്‍ ദാര്‍ അല്‍ മന്തി , ഉമര്‍ കൊയിനോത്ത്, ആബിദ് യമാനി, അബ്ദുല്‍ സലാം മൗലവി കണ്ണൂര്‍, അബ്ദുല്‍ ഹമീദ് കൈപമംഗലം, എം പി കെ പള്ളങ്കോട്, അഫ്‌സല്‍ കോഴിക്കോട്, ഹാഷിം വയനാട്, മുഹമ്മദ് അലി, ഷാ മുക്കൂട് തുടങ്ങിയവര്‍ സര്‍ഗ്ഗലയത്തിനു നേതൃത്വം നല്‍കി.

ദുബായ് സോണിന് കിരീടം ലഭിക്കാന്‍ പ്രയത്‌നിച്ച സര്‍ഗ്ഗപ്രതിഭകളെ ദുബായ് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ജനാധിപത്യ ചേരിയുടെ വിജയത്തിന് പ്രവാസികളുടെ പങ്കും നിര്‍ണ്ണായകം...

ജനാധിപത്യ ചേരിയുടെ വിജയത്തിന് പ്രവാസികളുടെ...

ദുബായ് : ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഉള്ള ജനാധിപത്യ-മതേതരത്വ...

ബിസിനസ്സുകാര്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ മാതൃകയാവണം ഡോ.വി...

ബിസിനസ്സുകാര്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍...

ദുബായ്: ബിസിനസ്സുകാര്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ മാതൃകയാവണമെന്ന് പ്രവാസി ഭാരതീയ...

തെക്കേപ്പുറം കുടുംബ സംഗമം; മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍...

തെക്കേപ്പുറം കുടുംബ സംഗമം; മന്‍സൂര്‍...

ദുബൈ: തെക്കേപ്പുറം കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി നാട്ടില്‍ നിന്നും ദുബൈയില്‍...

കല്ലട്ര മാഹിന്‍ ഹാജിക്ക് ദുബായ് വിമാനത്താവളത്തില്‍ ഉജ്ജ്വല...

കല്ലട്ര മാഹിന്‍ ഹാജിക്ക് ദുബായ്...

ദുബായ് മുസ്ലിം ലീഗ് ജില്ലാ ട്രഷററായതിന് ശേഷം ആദ്യമായി ദുബായിലെത്തിയ...

സര്‍ഗ്ഗവിസ്മയം തീര്‍ത്ത നാഷണല്‍ സര്‍ഗ്ഗലയത്തില്‍ ദുബായ് സോണ്‍...

സര്‍ഗ്ഗവിസ്മയം തീര്‍ത്ത നാഷണല്‍ സര്‍ഗ്ഗലയത്തില്‍...

ഷാര്‍ജ്ജ: ഒഴുകിയെത്തിയ ജനസഹസ്രങ്ങളുടെ മനസ്സില്‍ സര്‍ഗ്ഗവിസ്മയത്തിന്റെ പുതു ഇശലുകള്‍ വിരിയിച്ച...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...