CLOSE
 
 
പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്
 
 
 

നേര്‍ക്കാഴ്ച്ചകള്‍

2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന സര്‍ക്കാറിനെ അപേക്ഷിച്ച് കേന്ദ്ര ബജറ്റിനേക്കുറിച്ച് പവാസികളെ എങ്ങനെ പ്രതികരിക്കുന്നു എന്ന പരിശോധക്കാണ് ഇവിടെ ശ്രമിക്കുന്നത്. പ്രളയം വന്നു കര്‍ത്ത കേരളത്തില്‍ പ്രവാസി ക്ഷേമത്തിനായി 80 കോടി രൂപ നീക്കിവെച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനോടൊപ്പം കേരളെത്തെ വികസിത കേരളമായി രൂപ്പപെടുത്താന്‍ അരനൂറ്റാണ്ടിലേറെക്കാലം പരദേശത്തു പോയി പണിയെടുത്ത് പണം നേടി നാട്ടിലേക്കെച്ച് വികസനം സാധ്യമാക്കിയ പ്രവാസികളുടെ ക്ഷേമത്തിനായി കേവലം 80 കോടി രൂപ ഒന്നിനും തികയാത്തതാണ്. എങ്കില്‍പ്പോലും പരദേശത്തു മരിച്ചു പോയി ഗതികിട്ടാതെ അലയുന്നവരുടെ മൃതദേഹം സ്വന്തം ചിലവില്‍ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നതും, പ്രവാസി ചിട്ടി നയവും, ക്ഷേമനിധി പരിഷ്‌ക്കാരങ്ങളും ആശ്വാസം പകരുന്നവ തന്നെയാണ്.

ഈ ആശ്വാസങ്ങളുട മുന്നില്‍ നിന്നുകൊണ്ട് കേന്ദ്ര ബജറ്റിനെ വിലയിരുത്താന്‍ ശ്രമിക്കുമ്പോല്‍ പ്രവാസി സമൂഹത്തെ ഏതാണ്ട് പൂര്‍ണ്ണമായും മറന്നു വെക്കുകയായിരുന്നു കേന്ദ്ര ബജറ്റ്. പ്രവാസികളെകുറിച്ച് ഒരു വരിപോലും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അതില്‍ കുറിച്ചിട്ടില്ല. മഴയും പ്രതീക്ഷിച്ചിരിക്കുന്ന വേഴാമ്പലായി ഇനിയെത്ര കാലം കാക്കണം ഒരിറ്റു കുടിനീരിനായി പ്രവാസികള്‍ അന്യ നാട്ടില്‍… ലോകത്തിന്റെ നാനാഭാഗങ്ങളിലായി കഴിയുന്ന മൂന്ന് കോടിയിലധികം ഇന്ത്യക്കാരെയും പ്രതിവര്‍ഷം അവര്‍ അയക്കുന്ന 45 ലക്ഷം കോടി രൂപയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു കേന്ദ്ര ബജറ്റ്.

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ കരുത്ത് നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നവരാണ് പ്രവാസികള്‍. അവര്‍ കാലാകാലങ്ങളായി ഉന്നയിക്കുന്ന സമ്മതിദാനാവകാശം അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇത്തവണയും കാറ്റില്‍ പറന്നു. വിമാന ടിക്കറ്റുകളുടെ ക്രമാതീതമായ നിരക്ക് വര്‍ദ്ധനവിനെതിരെ ഇടപെടുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും മിണ്ടിയില്ല. നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി, സ്വര്‍ണം കൈവശം വെക്കുന്നതിന്റെ പരിധി ഉയര്‍ത്തല്‍, തിരിച്ചുപോകുന്ന പ്രവാസികള്‍ക്കായി ക്ഷേമ പദ്ധതി തുടങ്ങിയ സൗകര്യങ്ങളെ കുറിച്ചും മന്ത്രി പീയൂഷ് ഗോയല്‍ കേട്ടതായി നടിച്ചില്ല. പ്രവാസികള്‍ ധനം സമാഹരിക്കാനുള്ള യന്ത്രങ്ങള്‍ മാത്രമാണവര്‍ക്ക്. പരദേശവാസം വെടിഞ്ഞ് ജീവിതാന്ത്യത്തില്‍ അല്‍പ്പം വിശ്രമിക്കാന്‍ സ്വന്തം നാട്ടിലേക്കു ചെല്ലുന്ന അവശരായവരെ കാത്ത് എന്തിങ്കിലും ക്ഷേമ പദ്ധതികള്‍, ഒരു കൈത്താങ്ങ്, ചികിത്സാ സൗകര്യമങ്കിലും പ്രഖ്യാപനങ്ങളുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഒന്നുമുണ്ടായില്ല. പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാപ്രശ്‌നവും സീസണുകളിലെ വിമാന നിരക്കിലെ കൊള്ളയും തടയുന്നതിന് യാതൊരു നിര്‍ദ്ദേശവും വെച്ചില്ല.

മൂന്ന് കോടി പ്രവാസി ഇന്ത്യക്കാരില്‍ 30 ലക്ഷം വരുന്ന മലയാളികളുടെ കണക്കെടുത്തു നോക്കിയാല്‍ മാത്രം ഒരു ലക്ഷം കോടി രൂപ പ്രതിവര്‍ഷം നാട്ടിലേക്ക് അയക്കുന്നു. ഇവരടക്കമുള്ള പൊതുസമൂഹത്തിന് കേന്ദ്ര ബജറ്റിനോട് കടുത്ത പ്രതിഷേധമുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റാണിത്. ഇതിലെ നിര്‍ദേശങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ബജറ്റിലെ നിര്‍ദേശങ്ങള്‍ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പ്രസ്ഥാവന ഇറക്കി. തിരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് ബജറ്റ് രൂപത്തില്‍ പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് കുറ്റപ്പെടുത്തി.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും ജനത്തെ മറന്നും, അധികാരത്തിലെത്തും മുമ്പ് പറഞ്ഞു നടന്നത് തമസ്‌കരിച്ചും അവതരിപ്പിച്ച 5 ബജറ്റുകള്‍ക്ക് ശേഷം നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥതയുണ്ടെന്നു തോന്നിക്കാത്ത വിധം പ്രഖ്യാപിച്ച ഒരു പ്രകടന പത്രികയായി മാറിയിരിക്കുകയാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ പുതിയ ബജറ്റ്. ആദായനികുതി പരിധി 2.5 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി ഉയര്‍ത്തി എന്നത് ആശ്വാസകരമാണെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ ബജറ്റില്‍ തന്നെ രാജ്യം പ്രതീക്ഷിച്ചിരുന്നതായിരുന്നു അത്. ആദായനികുതി പരിധി ഏഴോ എട്ടോ ലക്ഷമാക്കി ഉയര്‍ത്തുമെന്നായിരുന്നു നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് പറഞ്ഞു നടന്നിരുന്നത്. മോഡി വന്നാല്‍ ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കാമെന്ന് ജനം ചിന്തിച്ചത് അദ്ദേഹത്തിന്റെ അത്തരം ചില കാഴ്ചപ്പാടുകള്‍ കണ്ടുകൊണ്ടായിരുന്നു. അതൊക്കെ തെറ്റിക്കുന്ന വിധം ആദായനികുതി പരിധികളൊക്കെ കഴിഞ്ഞ 5 വര്‍ഷവും ചെറിയ മാറ്റങ്ങളോടെ അങ്ങനെ തന്നെ തുടര്‍ന്നു. 5 വര്‍ഷ0 മുമ്പ് ചെയ്യേണ്ടിയിരുന്നത് അന്ന് ചെയ്യാതെ ഇപ്പോള്‍ അടുത്ത വര്‍ഷം പ്രാവര്‍ത്തികമാക്കാം എന്ന തരത്തില്‍ ഒരിളവ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുമ്പോഴും അതിനകത്തുള്ള ചതിക്കുഴികള്‍ തെളിഞ്ഞു കാണുകയാണ്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട് പോളിറ്റ്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ :...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി അങ്കം....

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ, കേരളം...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ ) സിനിമയിലെ...

Recent Posts

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍...

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും,...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍ നീലേശ്വരം എന്‍.കെ.ബി.എമ്മിലും വോട്ടുചെയ്തു

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രനും...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ്...

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ്...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ 26.1 ശതമാനം...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ്...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...