CLOSE
 
 
സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം
 
 
 
  • 1.4K
    Shares

നേര്‍ക്കഴ്ച്ചകള്‍

സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ് പൊന്ന്. ഫെബ്രുവരി പിറക്കുമ്പോഴുള്ളതിനേക്കാള്‍ ഗ്രാമിന് 20 രൂപയാണ് പഴ റെക്കാര്‍ഡുകളെല്ലാം തകര്‍ക്കപ്പെടുന്നത്.

യു.എസ്. ചൈന വ്യാപാര തര്‍ക്കമാണ് ഇന്ത്യയില്‍ അടക്കം വില കൂടാന്‍ പ്രധാന കാരണമായി പറഞ്ഞു കേള്‍ക്കുന്നത്. വന്‍കിട രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂത്തതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിയും അനിശ്ചിതത്വത്തിലായി. ഇതുകൂട വിലക്കൂടുതലിനു കാരണമായി. മുമ്പ് ആയിരം ടണ്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യത്തിന്റെ പൊതു മാര്‍ക്കറ്റിലേക്ക് ഇപ്പോള്‍ 800ല്‍ താഴെ ടണ്‍ മാത്രമേ എത്തിച്ചേരുന്നുള്ളു എന്നതാണ് ഒരു കണക്ക് ഇതോടെ വിപണിയില്‍ തങ്കക്കട്ടിയുടെ ലഭ്യത മുരടിച്ചു. ഭാരതം കഴിയുന്നത്ര പിടിച്ചു നിന്നു. ഇപ്പോള്‍ വിവാഹ സീസണ്‍ കൂടി അടുത്തതോടെ പിടിച്ചാല്‍ കിട്ടാതെയായി. ആവശ്യത്തിനു തങ്കക്കട്ടികള്‍ ലഭ്യമല്ലാതായതോടെ വിലക്കയറ്റമല്ലാതെ വേറെ വഴിയില്ലാതെയായി. വില കൂടിയതോടെ ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ ആളു കേറാതേയുമായി. സ്വര്‍ണ ഇനത്തില്‍ പ്രതീക്ഷിച്ച നികുതി വരുമാനം കുറഞ്ഞതോടെ സര്‍ക്കാരും ആപ്പിലായി. ഇപ്പോള്‍ അത്യാവശ്യക്കാര്‍ പഴയവ വിറ്റു പുതിയവ വാങ്ങുകയാണ് ചെയ്യുന്നത്. അവിടേയുമുണ്ട് കരട്. പുതിയതിനു തീ വില പഴയതെടുക്കാന്‍ ആളില്ല. ഗ്രാമിന് 100, 150 രൂപാ കുറച്ചു കൊടുത്താലും പഴയവ ആര്‍ക്കും വേണ്ട. മാര്‍ക്കറ്റില്‍ ആകെ നടക്കുന്നത് വിലകുറച്ചുള്ള പഴയ സ്വര്‍ണം വാങ്ങി പുതിയതു കൈമാറുന്ന ഏക്സേഞ്ച് വില്‍പ്പന മാത്രമാണ്.

തൊട്ടാല്‍ പൊള്ളുന്ന വിലവര്‍ദ്ധനക്കിടയിലാണ് കേന്ദ്രസര്‍ക്കാറിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണബോണ്ട് അവതരിച്ചത്. ഇന്നത്തോടെ അതിന്റേയും കാലാവധി കഴിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആറാമത്തെ സ്വര്‍ണ ബോണ്ട് വില്‍പ്പനയാണ് ഇങ്ങനെ സമാപിക്കുന്നത്. പണമോ ചെക്കോ നല്‍കിയാണ് സേട്ടൂമാര്‍ ബോണ്ട് വാങ്ങുക. ഇവിടെ നിക്ഷേപിക്കുന്ന സംഖ്യയില്‍ നിന്നും കിട്ടുന്ന ആദായത്തിനു ഇന്‍കം ടാക്സ് ഇളവു നല്‍കുന്നുണ്ട്. അതാണ് ഈ തള്ളിക്കയറ്റം. ഒരു ഗ്രാം സ്വര്‍ണബോണ്ടിന് സര്‍ക്കാര്‍ ഈടാക്കിയത് 3214 രൂപയാണ്.

സ്വര്‍ണത്തിനോടുള്ള ഭാരതത്തിന്റെ കമ്പം അതിരു കടക്കുന്നത് മനസിലാക്കി മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പേ പുതിയ ഒരു നയം കുടി കൊണ്ടുവരാനിരിക്കുകയാണ്. നാഷണല്‍ ഗോള്‍ഡ് ആക്റ്റ് എന്നായിരിക്കും പേര്. സ്വര്‍ണത്തിന്റെ വില്‍പ്പന, കയറ്റുമതി, ഇറക്കുമതി, ശുദ്ധീകരണം തുടങ്ങിയ മേഘലകളിലൊക്കെ പുതിയ നയത്തിന്റെ പിടി വീഴും. ഒരു സ്വതന്ത്ര ഏജന്‍സിയെ നിര്‍മ്മിച്ച് സര്‍വ്വ മേഘലകളിലും കണ്ണു പായിക്കാനാണ് ധനകാര്യ വകുപ്പ് ആലോചിക്കുന്നത്. ഈ നയം പ്രാപല്യത്തില്‍ വരുന്നതോടെ സ്വര്‍ണം നമ്മുടെ ധനകാര്യ സ്വത്ത് അഥവാ ഫിനാന്‍സ് അസെറ്റ് ആയി പ്രഖ്യാപിക്കപ്പെടും. സ്വര്‍ണ നയത്തിന്റെ ഭാഗമായി സംസ്ഥാനത്താകമാനം ബുള്ള്യന്‍ ഏക്സേഞ്ചുകള്‍ കൊണ്ടു വരും. ഇപ്പോള്‍ ബാങ്ക് അകൗണ്ട് തുടങ്ങുന്നതിനു സമാനമായി ഗോള്‍ഡ് ഡെപ്പോസിറ്റ് ഏക്കൗണ്ടുകളും തുടങ്ങാനാകും.

സ്വര്‍ണത്തിന്റെ ചില്ലറ വില്‍പ്പനയുടെ വിലനിര്‍ണയിക്കുന്നത് ഇപ്പോള്‍ വ്യാപാരികളാണ്. സ്വര്‍ണ നയം വരുന്നതോടെ സര്‍ക്കാരിനായിരിക്കും ഇതിന്റെ ചുമതല. സാധാരണക്കാരന് കൃത്യമായ മുല്യത്തിനു മതിപ്പായ വിലക്ക് സ്വര്‍ണം ലഭിച്ചു തുടങ്ങുമെന്നാണ് നിയമ നിര്‍മ്മാണത്തിന്റെ ചുമതല വഹിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. സ്വര്‍ണം കൈയ്യിലുണ്ടെങ്കില്‍ എളുപ്പത്തില്‍ പണമാക്കാന്‍ കഴിയുമെന്ന് കരുതുന്നവര്‍ക്ക് പുതിയ നയം പുതിയ ഭീഷണിയായിരിക്കും.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട് പോളിറ്റ്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ :...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി അങ്കം....

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ, കേരളം...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ ) സിനിമയിലെ...

Recent Posts

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍...

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും,...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍ നീലേശ്വരം എന്‍.കെ.ബി.എമ്മിലും വോട്ടുചെയ്തു

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രനും...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ്...

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ്...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ 26.1 ശതമാനം...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ്...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...