CLOSE
 
 
ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു
 
 
 
  • 1.4K
    Shares

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍ അതാണ് പരശുരാം എക്സപ്രസ് എന്ന നാഗര്‍കോവില്‍ മംഗലൂരു എക്സപ്രസ് എന്ന പകല്‍വണ്ടി. കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറിനോളം ഓട്ടം പോകേണ്ടതില്ലെങ്കിലും അതിനേക്കാള്‍ വരുമാനം തരുന്നുണ്ട് ഈ മലയാള വണ്ടി. എന്നിട്ടെന്തു കാര്യം എറ്റവും കുടുതല്‍ യാതനയും ഇതില്‍ തന്നെ. കയറിക്കൂടാന്‍ തന്നെ പാട്. കേറിക്കിട്ടിയാല്‍ നിന്നു തിരിയാന്‍ ഇടമില്ല. യാത്രമതിയാക്കി തിരിച്ചു പോകുന്ന പതിവുകള്‍ വരെ ഇവിടെ നിത്യക്കാഴ്ചകളാണ്. എത്ര വാവിട്ടു കരഞ്ഞിട്ടും യാത്രക്കാരോടും അവര്‍ സംഘം ചേര്‍ന്നു കൊണ്ട് വിവിധ സ്റ്റേഷനുകളില്‍ ഉണ്ടാക്കിയ സംഘടനോയും കരുണ കാണിക്കാത്ത റെയില്‍വ്വേ അധികൃതര്‍ക്ക് പെട്ടെന്ന് തോന്നിയ കരുണയില്‍ നിന്നുമാണ് മുന്ന് കോച്ചുകള്‍ അധികമായി അനുവദിച്ചു കിട്ടിയത്. യാത്രക്കാരുടെ പരാതിയും പരിദേവനവും ഒരു പരിധിവരെ അവസാനിച്ചതാണ്. പക്ഷെ ആ നെടുവീര്‍പ്പിന് മുന്നു പകലിന്റെ ആയുസു മാത്രമേ ഉണ്ടായതുളളു. അനുവദിച്ച കോച്ച് തിരിച്ചെടുത്തു. യാതനകളും, കഷ്ടതകളും ബാക്കി. ന്യൂഈയ്യര്‍ സമ്മാനമായി ജനുവരി ഒന്നിനു തന്ന ആശ്വാസം മൂന്നോടു കൂടി തിരിച്ചെടുത്തു. പരശുരാം പഴയതു പടി തന്നെ.

കൂട്ടിയ കോച്ച് തിരിച്ചു പിടിച്ചതു സമ്പന്ധിച്ച് നേര്‍ക്കാഴ്ച്ച അന്വേഷിച്ചു. വണ്ടിയില്‍ തിരക്കൊഴിഞ്ഞ് കാലിയടിച്ചു പോകുന്ന സ്ഥിതിയുണ്ടായതല്ല സംഗതി. ഇങ്ങ് മംഗലൂരുവില്‍ നിന്നും ഒരു റിഫ്രഷായി ഓടിത്തളര്‍ന്ന് അങ്ങ് നാഗര്‍കോവിലെത്തുമ്പോള്‍ ഏതാനും മണിക്കൂര്‍ മാത്രം ഒന്നു വിശ്രിമിക്കാന്‍ അവിടെ ട്രാക്കില്‍ ഒഴിവില്ലത്രെ.

ഉള്ള ഫ്ലാറ്റ്ഫോമുകളില്‍ നേരത്തെ നിര്‍ത്തിയിട്ടിരുന്ന വണ്ടികളുണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ മനസില്ലത്രെ. അനുവദിച്ച ട്രാക്കിന് അധികം ലഭിച്ച കോച്ചുകളെ താങ്ങാനുളള കെല്‍പ്പില്ലത്രെ. ഈ ഒറ്റക്കാരണത്തിന്റെ പേരിലാണ് യാത്രക്കാര്‍ കാലാകാലങ്ങളായി നരഗയാതന അനുഭവിക്കുന്നത്.
കേരളത്തിലെ ഏറ്റവും തിരക്കുള്ള പകല്‍വണ്ടി എന്ന ഖ്യാതി നേടിയ പരശുരാം അയല്‍ സംസ്ഥാനത്തെ നാഗര്‍കോവില്‍ സ്റ്റേഷനിലെ അയിത്തം അവസാനിപ്പിക്കാന്‍ ഉടന്‍ തന്നെ കേരളത്തിലെ എം.പി, എം.എല്‍.എമാര്‍ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഒരു മുഴുനീള വണ്ടിയാണിത്. ഒരു പകല്‍യാത്രയെ മുഴുവന്‍ സ്വാധീനിക്കുന്ന ഈ വണ്ടിക്ക് ആകെ 21 കോച്ചുകള്‍ മാത്രമായിരുന്നു നിലവില്‍. അതില്‍ ഒമ്പതെണ്ണവും സെക്കണ്ട് ക്ലാസ് സിറ്റിങ്ങ് റിസര്‍വ് കോട്ടക്കു വിട്ടു. ആറെണ്ണം സെക്കണ്ട് ക്ലാസ് ജനറല്‍ കോച്ച്. തട്ടിക്കഴിച്ച് മൂന്നെണ്ണം എ.സിയും, ഒരു പാന്‍ട്രിയുമായി. കഴിച്ച് രണ്ടെണ്ണം മാത്രമാണ് സാധാരണക്കാരന് ശരണമായി. യാത്രക്കാരും ഉദ്യോഗസ്ഥരും എന്നും കലഹവും ഭീഷണിയും നടക്കുന്ന ട്രൈനാണ് പരശുരാം. മറ്റു പകല്‍ വണ്ടികളായ കോയമ്പത്തൂര്‍, ഏറനാട്, വഞ്ചിനാട്, വേണാട് തുടങ്ങിയ വണ്ടികളേക്കാള്‍ കലക്ഷന്‍ ഉല്‍പ്പാദിപ്പിക്കുന്ന പരശുരാമിനോടാണ് ഈ അയിത്തം. മംഗലാപുരത്തെ സൗകര്യത്തേക്കാള്‍ മികച്ചതായി 24 കോച്ചുകള്‍ നിര്‍ത്തിയിടാന്‍ വരെ നീളമുള്ള പ്ലാറ്റ്ഫോമുള്ള, അഞ്ചു പ്ലാറ്റ്ഫോം വരെ വിസ്താരവും, വ്യാപ്തിയുമുള്ള സ്റ്റേഷന്‍ സമുച്ചയത്തിന്റെ മാനേജര്‍ വിചാരിച്ചാല്‍ സൗകര്യമൊരുക്കാവുന്നതേ ഉള്ളു. വേണേല്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ലുള്ളതു പോലെ മനസു വെച്ചാല്‍ പീറ്റ്ലൈനില്‍ കയറ്റിയിട്ട് ചുരുങ്ങിയത് മുന്നു മണിക്കൂര്‍ നേരം ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളു. ആര്‍ക്കുണ്ട് അതിനൊക്കെ സമയം.

38 വര്‍ഷം പഴക്കമുണ്ട് വടക്കേ മലബാറിന്റെ ഈ അഭിമാന വണ്ടിക്ക്. ആദ്യം ഇത് ഡേ എക്സ്പ്രസായിരുന്നു. അന്നു തിരുവന്തപുരത്തു നിന്നും കണ്ണൂര്‍ വരെ മാത്രമായിരുന്നു യാത്ര. പിന്നീട് മംഗലാപുരത്തിലേക്ക് നീട്ടിയതോടെയാണ് പരശുരാമായത്. നാഗര്‍കോവില്‍ വരെ നീട്ടിയത് മുന്നാം പരിഷ്‌ക്കാരമായിരുന്നു. അത് സംഭവിച്ചത് 2012ലാണ്. ഏഴരാണ്ടു മാത്രമെ ശനിദശക്ക് ആയുസുള്ളുവെന്നാണ് കേള്‍വി. എന്നാല്‍ അതു കഴിഞ്ഞിട്ടും പരശുരാമിന്റെ കാര്യത്തില്‍ അതും തെറ്റി. പരശുരാമെന്ന പേരുമാറി നാഗര്‍കോവിലാക്കിയതോടെ തുടങ്ങിയതാണ് ഈ ശനിദശ. ഇനിയെന്നു മാറും ഈ നഗഗമെന്നോര്‍ത്ത് കാത്തിരിക്കുകയാണ് യാത്രക്കാര്‍. എന്നാലും ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍ റഷീദ്...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന സര്‍ക്കാറിനെ...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ് പൊന്ന്....

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍ അതാണ്...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...