മൈക്രോബയോളജി ലക്ചറർ കരാർ നിയമനം

ഭക്ഷ്യപൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിന്റെ (സി.എഫ്.ആർ.ഡി) കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ മൈക്രോബയോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20,000 രൂപ.

മൈക്രോബയോളജിയിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും (NET/PhD അഭികാമ്യം) ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും വേണം.  അപേക്ഷ 23 നകം ലഭിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.supplycokerala.comwww.cfrdkerala.in .

Leave a Reply

Your email address will not be published. Required fields are marked *