സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി മെഗാ ക്വിസ് ജിഎച്ച്എസ്എസ് ബളാംതോട് ചാമ്പ്യന്മാര്‍

പനത്തടി: സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി സംസ്ഥാന നിയമപാഡം മെഗാ ക്വിസ് മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം ബളാംതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ജര്‍മ്മിയ ബെന്‍ ഡാനിയേല്‍, അഭിഷേക്. പി, ശിവരഞ്ജിനി എന്നിവരടങ്ങിയ ടീം കരസ്ഥമാക്കി. എറണാകുളം ഹൈക്കോര്‍ട്ടില്‍ വച്ച് നടന്ന മത്സരത്തില്‍ ഒന്നാം സമ്മാനമായ ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഗ്രേസ് മാര്‍ക്കും ഇവര്‍ കരസ്ഥമാക്കി.

വിജയികളെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അനുമോദിച്ചു.ചടങ്ങില്‍ സംസ്ഥാന ബാലസഭ പാര്‍ലമെന്റ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കുമാരി സൂരജ് സുരേഷിനെയും അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് കെ എന്‍ വേണു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ്, വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍, ഹെഡ്മാസ്റ്റര്‍ സബിത ടി ആര്‍, വിന്‍സ് ജോസഫ്, സുരേഷ് ബി, നന്ദന പിവി എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പല്‍ എം ഗോവിന്ദന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബു ബിസി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *