CLOSE

14

Wednesday

November 2018

Breaking News

അധ്യാപകരുടെ അസാന്നിധ്യത്തില്‍ പടുപ്പ് തവനത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍, പിടിഎ കമ്മിറ്റി തീരുമാനമില്ലാതെ മതില്‍ കെട്ടിയതിനെതിരെ പ്രധാനാധ്യാപകന്റെ പരാതി

 
 
കേരളത്തില്‍ പാല്‍, പച്ചക്കറി, മത്സ്യ വിതരണത്തിനും, വിള ഇന്‍ഷുറന്‍സിനും ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ
 
 
 

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും, വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള സര്‍ക്കാര്‍ അത്യാധുനിക ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നു.

ഇന്ത്യയില്‍ ഇതാദ്യമായി സര്‍ക്കാര്‍ മേഖലയിലെ ഈ ഉദ്യമം കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനൊപ്പംതന്നെ ബ്ലോക്‌ചെയിന്‍ മേഖലയ്ക്കാവശ്യമായ ബൃഹത്തായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിന് പരിശീലന കോഴ്‌സുകള്‍ തുടങ്ങുന്നതിനും കെ-ഡിസ്‌ക് തീരുമാനിച്ചിട്ടുണ്ട്. മില്‍ക്‌ചെയിന്‍ എന്ന പേരിലാണ് പാല്‍വിതരണത്തില്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. ഉത്പാദനം, സംഭരണം, വിതരണം എന്നിവയില്‍ ഗുണനിലവാരവും കൃത്യനിഷ്ഠയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെ-ഡിസ്‌ക് ചെയര്‍മാന്‍ ഡോ.കെ.എം ഏബ്രഹാം അറിയിച്ചു.

നിലവിലുള്ള വിതരണശൃംഖലയുടെ വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാവുന്ന തരത്തിലുള്ള ഇലക്ട്രോണിക് ലെഡ്ജറായി സൃഷ്ടിക്കും. ശൃംഖലയിലെ ഓരോ ഘടകത്തിനും പ്രത്യേക തിരിച്ചറിയല്‍ നമ്പരുണ്ടാകും. ഈ നമ്പര്‍ ഉപയോഗിച്ച് വിതരണത്തിന്റെ ഏതു ഘട്ടത്തിലും ഉല്പന്നത്തിന്റെ സ്രോതസും ഗുണനിലവാരവും കണ്ടെത്തും. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്ന നൂതന വിവരസാങ്കേതികവിദ്യയിലൂടെ ട്രക്കുകള്‍, ശീതീകരണ ടാങ്കുകള്‍ തുടങ്ങിയവയെ ഇന്റര്‍നെറ്റ് വഴി ബന്ധപ്പെടുത്തി നിരീക്ഷിക്കും. ഇവയുടെ സ്ഥാനം, ഉല്പന്നത്തിന്റെ താപനില തുടങ്ങിയവ നിശ്ചിത മാനദണ്ഡമനുസരിച്ച് ഉറപ്പാക്കും. ഇതിനായി ആര്‍എഫ് ഐഡി ടാഗുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.

പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന വിളനഷ്ടം വിലയിരുത്തി പരമാവധി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന സ്മാര്‍ട്ട് വിള ഇന്‍ഷുറന്‍സ് പദ്ധതിയാണ് ബ്ലോക്‌ചെയിനിലൂടെ നടപ്പാക്കുന്ന മറ്റൊരു സേവനം. നഷ്ടത്തിന്റെ യഥാര്‍ഥ കാരണം പ്രതികൂലകാലാവസ്ഥയാണോ എന്നു നിശ്ചയിക്കാനും ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും മാത്രമല്ല, തട്ടിപ്പുകാരെ കണ്ടുപിടിക്കാനും കഴിയും.

ബ്ലോക്‌ചെയിനിലെ സ്മാര്‍ട്ട് കോണ്‍ട്രാക്ട് എന്ന സംവിധാനമാണ് ഇതിനു സഹായകമാകുക. ബ്ലോക്‌ചെയിന്‍ അധിഷ്ഠിതമായി വിവരങ്ങള്‍ സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യാവുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് സ്മാര്‍ട്ട് കോണ്‍ട്രാക്ട്. തിരുത്തലുകളോ കുതന്ത്രങ്ങളോ അനുവദിക്കാത്തതുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിയ്ക്കും ഗുണഭോക്താവിനും പരസ്പര വിശ്വാസം ഉറപ്പാക്കാനാവും.

ഇന്‍ഷുറന്‍സ് അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ക്ലെയിമുകളുടെ തീര്‍പ്പാക്കല്‍ വരെയുള്ള എല്ലാ നടപടിക്രമങ്ങളും സുഗമമാക്കി അനാവശ്യകാലതാമസം ഒഴിവാക്കാനാവും. തീര്‍പ്പാക്കല്‍ തര്‍ക്കരഹിതമായി വേഗത്തില്‍ നടക്കുന്നതുകൊണ്ട് ഗുണഭോക്താവിന് സമയബന്ധിതമായി ആനുകൂല്യം ലഭിക്കും.

പച്ചക്കറിയുടെയും മത്സ്യത്തിന്റെയും വിതരണമാണ് ബ്ലോക്‌ചെയിന്‍ സാങ്കേതിക വിദ്യയുടെ സാദ്ധ്യത പരിശോധിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു മേഖല. സ്വന്തം പച്ചക്കറി കൃഷിയിടങ്ങളെയും ഫിഷ് ലാന്‍ഡിംഗ് കേന്ദ്രങ്ങളെയും പായ്ക്കിംഗ് കേന്ദ്രങ്ങളെയും കര്‍ഷകര്‍ ജിയോകോഡഡ് ഇമേജ് വഴി ബ്ലോക്‌ചെയിന്‍ ശൃംഖലയില്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഈ കോഡിലൂടെ കര്‍ഷകരുടെയോ കരാറുകാരുടെയോ പായ്ക്കറ്റിലാക്കിയ ഉത്പന്നം തൂക്കവും ക്യൂആര്‍ കോഡും ആര്‍എഫ്‌ഐഡിയും സഹിതം ശൃംഖലയില്‍ രജിസ്റ്റര്‍ ചെയ്യാനാവും. പാക്കേജ് കടന്നുപോകുന്ന ഓരോ വെയര്‍ഹൗസിലും, മൊത്തക്കച്ചവടകേന്ദ്രത്തിലും ചില്ലറവില്പന കേന്ദ്രത്തിലും മാത്രമല്ല ഉപഭോക്താവിന് ഉല്പന്നം ലഭ്യമാകുന്നതുവരെ ഈ വിവരങ്ങള്‍ തുടര്‍ച്ചയായി പരിശോധിക്കപ്പെടുകയും ഓരോ കേന്ദ്രത്തിലും അത് എത്തിയ സമയവും അവിടെ നിന്നു പുറത്തേയ്ക്കു പോകുന്ന സമയവും രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു.

ഇവിടെയും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സും ബ്ലോക്ക് ചെയിന്‍ സംവിധാനവും വഴി ഉത്പന്നത്തിന്റെ സുരക്ഷയും ഗുണനിലവാരവും നിലനിര്‍ത്താനുള്ള പശ്ചാത്തല സൌകര്യങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും. സംഭരണ സ്ഥലങ്ങളുടെയും ചരക്കുനീക്കത്തിനുപയോഗിക്കുന്ന ട്രക്കുകളുടെയും താപനില, ശുചിത്വം തുടങ്ങിയ ഘടകങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുക വഴി ഭക്ഷ്യസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവും.

ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത സ്മാര്‍ട്ട് കോണ്‍ട്രാക്ട് വഴി ഇവിടെയും ഉത്പന്ന ലഭ്യത പരിശോധിക്കുക, പര്‍ച്ചേസ് ഓര്‍ഡറുകള്‍ നല്‍കുക, വില്‍പ്പന രേഖകള്‍ തയ്യാറാക്കുക, ചരക്കുനീക്കം തുടങ്ങിയവ സുഗമമാക്കുകയും അതിലൂടെ അനവധി ഇടപാടുകാരുള്ള ഒരു ശൃംഖലയിലെ പ്രവര്‍ത്തനം എളുപ്പമുള്ളതും കുറ്റമറ്റതാക്കുകയും ചെയ്യുന്നു.

ബ്ലോക്‌ചെയിനില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അവസരങ്ങള്‍ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കെ-ഡിസ്‌ക് ആസൂത്രണം ചെയ്ത ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്‌മെന്റ് (എബിസിഡി) എന്ന പേരിലുള്ള പരിശീലന കോഴ്‌സിലേയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. വിശദവിവരങ്ങള്‍ക്ക്: 04712700813, abcd.kdisc.kerala.gov.in

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ നവംബര്‍ 7ന് അവതരിപ്പിക്കും

സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ നവംബര്‍...

സാംസങ് തങ്ങളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ നവംബര്‍ 7ന് അവതരിപ്പിക്കും. ഗാലക്സി...

സ്റ്റീല്‍ ഉല്‍പാദനം 5 ദശലക്ഷം ടണ്‍ ഉയര്‍ത്താന്‍...

സ്റ്റീല്‍ ഉല്‍പാദനം 5 ദശലക്ഷം...

ന്യൂഡല്‍ഹി: ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ വിപുലീകരണ പദ്ധതിയുമായി ജെ എസ് ഡബ്ല്യു...

ഇന്ധന വില വര്‍ധിച്ചു; പെട്രോള്‍, ഡീസല്‍ വില...

ഇന്ധന വില വര്‍ധിച്ചു; പെട്രോള്‍,...

കോഴിക്കോട്:ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും, ഡീസലിന്...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് കാഷ്ബാക്ക് ഓഫറുകളുമായി സൈറ്റുകള്‍...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് കാഷ്ബാക്ക്...

മുംബൈ: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാഷ്ബാക്കും കിഴിവുകളും ഓഫര്‍...

കേരളത്തില്‍ പാല്‍, പച്ചക്കറി, മത്സ്യ വിതരണത്തിനും, വിള...

കേരളത്തില്‍ പാല്‍, പച്ചക്കറി, മത്സ്യ...

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും, വിള...

Recent Posts

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമം:...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍...

പെരിയ: പെരിയയില്‍ സ്‌കൂള്‍...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍ ലോറിയിടിച്ചു: 15 പേര്‍ക്ക് പരിക്ക്

പെരിയ: പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു....

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍...

കുറ്റിക്കോല്‍: കേരള വ്യാപാരി...

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും

കുറ്റിക്കോല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര...

ബന്തടുക്ക: കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര രംഗവും ആയുഷ് ക്ലബ്ബും ആരംഭിച്ചു

ബന്തടുക്ക: കുറ്റിക്കോല്‍ എ യു പി സ്‌ക്കൂള്‍ ശാസ്ത്ര...

കുറ്റിക്കോല്‍ എ യു പി...

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ ശിശുദിന റാലി സംഘടിപ്പിച്ചു

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ യു പി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച്...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു:...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു: കാസര്‍ഗോഡ് രണ്ടിടത്ത് നിന്ന് ചെങ്കല്ല്...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും നീര്‍ച്ചാലില്‍ നിന്നും അനധികൃതമായി ചെങ്കല്ല്...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി...

ഇച്ചാമാരുടെ നാട് ഈച്ചകള്‍...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........ ചായ കുടിക്കാനായി...

കനലും കനവും: ബേഡകം പഞ്ചായത്ത്...

തലേന്ന് രാത്രി വിളിച്ച്...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

തലേന്ന് രാത്രി വിളിച്ച് സഹപാഠിയായ TK പുരുഷോത്തമന്‍ നാളെ...