ലിവ് ടു സ്‌മൈല്‍ കോണ്‍വെക്കേഷന്‍ നാളെ കാസര്‍കോട്

കാസര്‍കോട് : ജീവിതത്തിന്റെ വ്യത്യസ്തമായ കാരണങ്ങളാല്‍ വിദ്യാഭ്യാസം മുടങ്ങിപ്പോയവര്‍ക്ക് അവരുടെ നിലവിലെ സാഹചര്യങ്ങളോടൊപ്പം, ഡിജിറ്റലായി ലിവ് ടു സ്‌മൈലില്‍ പഠിക്കാന്‍ അവസരം നല്കി, പത്താം ക്ലാസും, പ്ലസ് ടുവും, ഡിഗ്രിയും, പിജിയും പരീക്ഷ എഴുതി പൂര്‍ത്തീകരിച്ച കേരളത്തിലുടനീളവും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി 200 ഓളം വിദ്യാര്‍ത്ഥികള്‍ കോണ്‍വെക്കേഷനില്‍ പങ്കെടുക്കും.

ഞായറാഴ്ച ഉച്ചക്ക് ഡിഐഇടി മായിപ്പാടി ക്യാമ്പസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മല്‍ കുമാര്‍,
ഡയറക്ടര്‍മാരായ അഹ്മദ് ഷെറിന്‍, അബ്ദുറഹ്മാന്‍ എരോള്‍ , ഇര്‍ഫാദ് മായിപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ട് നില്‍ക്കുന്ന ലിവ് ടു സ്‌മൈല്‍ ഡിജിറ്റല്‍ അക്കാദമിയാണ് ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തീകരിക്കാനുള്ള സൗകര്യം ഒരുക്കിയത്. സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി വിദൂര വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പഠനം പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *