CLOSE
 
 
വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും
 
 
 
  • 1
    Share

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

കള്‍നറി ടൂറിസത്തിന് ഊന്നല്‍; ‘ഉത്തര മലബാറിന്റെ രുചിക്കൂട്ടുകള്‍’ പ്രചരിപ്പിക്കും.

വിനോദസഞ്ചാരികളെ വരവേല്‍ക്കാം; വിനോദത്തോടൊപ്പം വരുമാനവും നേടാം

ടൂറിസം സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ള വനിതകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിലുള്ള ബി.ആര്‍.ഡി.സി പദ്ധതി നടപ്പിലാക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടൂറിസം മേഖലയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ബി ആര്‍ഡിസിയുടെ സ്‌മൈല്‍ (SMiLE: Small & Medium Industries Leveraging Experiential Tourism) പദ്ധതിയുടെ അനുബന്ധമായാണ് ഇത്. സംരംഭകത്വ വികസന പരിശീലനവും വിപണന – സഹായക സേവനങ്ങളും ഉള്‍പ്പെടുന്നതാണ് പദ്ധതി.

ഉത്തര മലബാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനവാണ് സമീപകാലത്തായി ഉണ്ടായിട്ടുള്ളത്. വലിയ മുതല്‍ മുടക്കില്ലാതെ തന്നെ സ്വന്തമായ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരങ്ങളുള്ള മേഖലയാണ് ടൂറിസം. വിജ്ഞാനത്തിനും വിനോദത്തിനുമൊപ്പം മികച്ച വരുമാനം കണ്ടെത്താനും സഹായകമാണ് ഈ മേഖല. ആഗോള ടൂറിസം രംഗത്ത് കള്‍നറി ടൂറിസം (ഭക്ഷ്യവിഭവ വിനോദസഞ്ചാരം) പ്രത്യേക ശാഖയായി വളര്‍ന്നു വരികയാണ് എന്ന പ്രത്യേകതയുമുണ്ട്. ഉത്തര മലബാറിന്റെ നാടന്‍ രുചിയും നാട്ടു കാഴ്ചകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാണ്.
വനിതാ ടൂറിസ്റ്റുകള്‍ക്ക് മാത്രമായി സേവനം നല്‍കുന്ന സംരംഭങ്ങള്‍ക്കും ടൂറിസം വിപണിയില്‍ അവസരങ്ങളുണ്ട്.

പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്ക് വേണ്ടിയുള്ള ഏകദിന പ്രാഥമിക ശില്പശാലകള്‍
ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ കണ്ണൂരിലും ബേക്കലിലും വെച്ച് നടക്കും.

ആര്‍ക്കൊക്കെ പങ്കെടുക്കാം
ഉത്തര മലബാറില്‍ ടൂറിസം സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാം. പാചക കല, തനത് കല, സംഗീതം, നൃത്തം, കളരി, യോഗ, ചിത്ര- ശില്പകല, കരകൗശലം മുതലായ മേഖലയില്‍ നൈപുണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പുതുതായി സംരംഭം തുടങ്ങുന്നവര്‍ക്കും നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിജയികളായ സംരംഭകരും വിദഗ്ധരും ശില്പശാലയില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. പ്രാരംഭ ശില്പശാലക്ക് ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു വരുന്നവര്‍ക്ക് പദ്ധതി രൂപ കല്പന തൊട്ട് വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ബി.ആര്‍ഡിസി യുടെ സേവനങ്ങള്‍ ലഭ്യമാകും.

ഹോം സ്റ്റേ, സര്‍വീസ്ഡ് വില്ല, ബഡ്ജറ്റ് റിസോര്‍ട്ട്, ഫാം ടൂറിസം കേന്ദ്രം, ആയുര്‍വേദ സെന്റര്‍, തനത് കല, യോഗ, കളരി സെന്റര്‍ മുതലായ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്.

സ്‌മൈല്‍ സംരംഭങ്ങള്‍

93 സംരംഭകര്‍ നടത്തുന്ന 50 സ്‌മൈല്‍ സംരംഭങ്ങള്‍ ഇപ്പോള്‍ ഉത്തര മലബാറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ 28% സ്ത്രീകളാണ്. കുടുംബാംഗങ്ങള്‍ എല്ലാവരുടെയും പ്രായഭേദമന്യെയുള്ള ഇടപെടലുകള്‍ പല യൂണിറ്റുകളുടെയും നടത്തിപ്പില്‍ കാണാം. മദ്യത്തിന്റെ ഉപഭോഗം പൂര്‍ണമായും ഒഴിവാക്കിയാണ് ഭൂരിപക്ഷം സംരംഭങ്ങളും പ്രവര്‍ത്തിക്കുന്നത്.

ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബിആര്‍ഡിസി വെബ്‌സൈറ്റില്‍ (www.bekaltourism.com) മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം 9446863300 (രജിത. എം), 9495946361 (വിപിന എന്‍. പാലായി)

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും;...

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ അഭിമാന...

ആവേശം ചോരാതെ അവസാന നാളിലും

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ ഗതാഗതം നിരോധിച്ചു

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ...

നീലേശ്വരം : നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ വിവിധ കോളേജുകളില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ വിവിധ...

നാളെ വൈദ്യുതി മുടങ്ങും

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള 11 കെ...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ പ്രചാരണം: ജില്ലാ...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ...

കാസര്‍കോട് : വിവിപാറ്റ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത് തെറ്റായ...

Recent Posts

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും;...

കാസര്‍കോട്: സിവില്‍ സര്‍വ്വീസ്...

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട്...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ...

നീലേശ്വരം : നീലേശ്വരം...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ ഗതാഗതം നിരോധിച്ചു

നീലേശ്വരം : നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിന്റെ പുനരുദ്ധാരണ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ വിവിധ കോളേജുകളില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള 11...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ...

കാസര്‍കോട് : വിവിപാറ്റ്...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ പ്രചാരണം: ജില്ലാ കളക്ടര്‍ ഡോ...

കാസര്‍കോട് : വിവിപാറ്റ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...