CLOSE
 
 
വ്യാജ പരാതിയെ തുടര്‍ന്ന് പോലീസിന്റെ ക്രൂരമായ പീഢനങ്ങള്‍; യുവാവ് നീതിക്കായുള്ള പോരാട്ടത്തില്‍
 
 
 
  • 1.2K
    Shares

കെ എം അക്ബര്‍

ചാവക്കാട്: വ്യാജ പരാതിയെ തുടര്‍ന്ന് പോലീസിന്റെ ക്രൂരമായ പീഢനങ്ങള്‍ക്കിരയാകുന്ന യുവ വ്യാപാരി നീതിക്കായുള്ള പോരാട്ടത്തില്‍. റെഡിമെയ്ഡ് വസ്ത്രവ്യാപാരിയായ അകലാട് വെന്താട്ടില്‍ എം വി റഫീഖി(38)നേയാണ് ഏഴ് ലക്ഷം രൂപ കടം വാങ്ങിയതിനെ തുടന്നുണ്ടായ സംഭവങ്ങള്‍ ദുരിതത്തിലാക്കിയത്. വളയംകുളം സ്വദേശിയില്‍ നിന്ന് വാങ്ങിയ പണം കൃത്യമായി തിരിച്ചു നല്‍കിയിട്ടും പണം നല്‍കിയയാളുടെ വ്യാജ പരാതിയില്‍ പോലിസ് തന്നെ ക്രൂരമായി മര്‍ദിച്ചതായും വ്യാജ കേസുകളില്‍ ഉള്‍പ്പെടുത്തുന്നതായും ചാവക്കാട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റഫീഖ് പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ പരാതിയില്‍ റഫീക്ക് പറയുന്നത് ഇങ്ങനെ.

ബാംഗ്ലൂരില്‍ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കൊണ്ടു വന്ന് വില്‍പ്പന നടത്തുന്ന താന്‍ ചങ്ങരംകുളം വളയംകുളം സ്വദേശിയില്‍ നിന്നും ഏഴു ലക്ഷം രൂപ വാങ്ങിയിരുന്നു. പണം കൃത്യമായി തന്നെ കൊടുത്തു വീട്ടുകയും ചെയ്തു. എന്നാല്‍, പണം വാങ്ങുമ്പോള്‍ നല്‍കിയിരുന്ന മുദ്രപേപ്പറും ചെക്കും പണം തിരിച്ചു നല്‍കിയതിനു ശേഷം തിരിച്ചു ചോദിച്ചെങ്കിലും നല്‍കിയില്ല. ഇതോടെ താന്‍ ചങ്ങരംകുളം പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍, തനിക്ക് പണം നല്‍കിയ ചങ്ങരംകുളം സ്വദേശിയുമായി ഒത്തു ചേര്‍ന്ന് പോലിസ് തന്നെ കള്ളക്കേസില്‍ കുടുക്കി ദിവസങ്ങളോളം ചങ്ങരംകുളം പോലിസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചു. ഈ വിവരം വീട്ടുകാരേയും സുഹൃത്തുക്കളേയും അറിയിച്ചിരുന്നില്ല. ഈ ദിവസങ്ങളിലൊക്കെ അന്ന് ചങ്ങരംകുളം എസ്ഐ ആയിരുന്ന മനേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് തന്നെ മൃഗീയമായി മര്‍ദിക്കുകയും നഗ്നനാക്കി പച്ചമുളക് പ്രയോഗം നടത്തുകയും ചെയ്്തു.

ആളെ തിരിച്ചറിയാതിരിക്കാന്‍ ട്രെയിനിംഗ് ക്യാമ്പില്‍നിന്നും പോലീസിനെ കൊണ്ടുവന്നാണ് മര്‍ദിച്ചത്. അവിഹിതമായ സ്വാധീനത്തിന് വഴങ്ങിയാണ് എസ്ഐ മനേഷും സംഘവും തന്നെ മൂന്നാം മുറക്ക് വിധേയനാക്കിയത്. പിന്നീട് തെളിയാതെ കിടന്ന നിരവധി കേസുകളില്‍ കുടുക്കി തന്നെ പ്രതിയാക്കി. തന്നെ അന്വേഷിച്ചുവന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും താന്‍ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. പത്തു ദിവസത്തിനുശേഷം ചങ്ങരംകുളം, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, ചാലിശേരി, കുന്ദംകുളം, ത്യശൂര്‍ ടൗണ്‍, ത്യശൂര്‍ ഈസറ്റ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ തനിക്കെിരെ മോഷണം, തട്ടിപ്പ് തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്റ് ചെയ്യിച്ചു. നൂറിലേറെ ദിവസം ജയിലില്‍കഴിയേണ്ടിവന്നതായും റഫീഖ് പറഞ്ഞു. തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കേസുകളും കെട്ടിച്ചമച്ചതാണെന്നും തന്റെ പേരിലുള്ള കേസുകള്‍ നിഷ്പക്ഷമായ മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അകാരണമായി തന്നെ ക്രൂര മര്‍ദനത്തിനിരയാക്കിയ പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും റഫീക്ക് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഗള്‍ഫ് പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് എയര്‍...

ഗള്‍ഫ് പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം...

കോഴിക്കോട്: ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയാണ് ഗള്‍ഫ് പ്രവാസികളെ കൊള്ളയടിക്കാന്‍...

മുനമ്പം മനുഷ്യക്കടത്ത്: ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പരിശോധന;...

മുനമ്പം മനുഷ്യക്കടത്ത്: ഗുരുവായൂരിലെ മൂന്നു...

ഗുരുവായൂര്‍: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പോലീസ്...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും കള്‍നറി...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ് പാകുന്നതില്‍...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട ബ്ലാങ്ങാട്...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...