CLOSE
 
 
കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍
 
 
 
  • 1.2K
    Shares

നേര്‍ക്കാഴ്ച്ചകള്‍

കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധികളെ നേരിടുകയാണ്. ഒന്നു രണ്ടു സ്വര്‍ണക്കടകള്‍ അടച്ചു പൂട്ടിയതിന്റെ പാത പിന്‍തുടരാന്‍ ചിലര്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. വന്‍ നഷ്ടം സഹിച്ചും പിടിച്ചു നില്‍ക്കുകയാണ് പലരും. വന്‍ സംഖ്യ മൂലധനമായി നിക്ഷേപിച്ചും ഷെയറുകള്‍ വാങ്ങിയും വന്‍ പരസ്യം നല്‍കി മുമ്പോട്ടു പോകുന്നവരെ അടക്കം മാന്ദ്യം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കടയില്‍ സ്റ്റോക്കുള്ളവയില്‍ മിക്കതും കമ്പനിക്കാര്‍ ഇറക്കിക്കൊടുക്കുന്നവയാണ്. കളക്ഷനു വരുമ്പോള്‍ നല്‍കാന്‍ പാകത്തില്‍ ടേണോവറുണ്ടാകുന്നില്ല. ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുന്നു. ജി.എസ്.ടിയുടെ പേരില്‍ സര്‍ക്കാരിന്റെ കൂച്ചു വിലങ്ങു കൂടി കടുപ്പിച്ചതോടെ കച്ചവടം ലാഭകരമല്ലെന്നു മാത്രമല്ല, ഉപേക്ഷിച്ചു കടന്നു കളയേണ്ടുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്. ഈ പ്രതിസന്ധിക്കിടയിലാണ് റിട്ടേണ്‍ നല്‍കാന്‍ വൈകിയാല്‍ അമ്പതിനായിരം രൂപ വരെ പിഴ വാങ്ങാനുള്ള ശ്രമവുമായി സര്‍ക്കാര്‍ മുന്നോട്ടു വരുന്നത്. പ്രളയത്തിന്റെ ഭാഗമായി കേരളത്തില്‍ മാത്രം ഒരു ശതമാനം അധിക സെസ്സ് പിരിക്കാനുള്ള തീരുമാനവും കൂനിന്മേല്‍ കുരുവാകും.

പട്ടണത്തിലെ പല കെട്ടിട ഉടമകളും സ്വന്തം നിലയില്‍ വ്യാപരം നടത്തി പരാജയപ്പെട്ട് ഇരുചെവിയറിയാതെ സ്ഥാപനം തന്നെ കൈമാറി വാടക വാങ്ങി വീട്ടില്‍ വിശ്രമിക്കുന്ന കാഴ്ച്ച കാഞ്ഞങ്ങാടിന്റെ ഉള്‍പ്പിരിവുകളിലേക്ക് ചെന്നാല്‍ കാണാന്‍ കഴിയും. പട്ടണം വികസിച്ച് തുടങ്ങാനിരിക്കുന്ന പുതിയ ബസ്സ്റ്റാന്റ് വരെ നീണ്ടു വരുന്നതോടെ നിലവിലെ പട്ടണങ്ങളിലെ പ്രതിസന്ധി ഒന്നു കൂടി രൂക്ഷമാകുമെന്നാണ് കണക്കു കൂട്ടല്‍. പുതിയ ബസ്സ്സ്റ്റാന്റിലെ വാടക മുറിയുടെ ലേലത്തുക വാനം മുട്ടിയതോടെ തെരുവു കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ബസ്സ്റ്റാന്റിലെ വ്യാപര മുറി ഒരത്താണിയാകുമെന്ന സ്വപ്നവും നിലച്ചു.

കാഞ്ഞങ്ങാട്ടു പട്ടണം സൗന്ദര്യ വല്‍ക്കരണത്തിന്റെ കാര്യത്തില്‍ ലോകോത്തര നിലവാരത്തിലെത്തി എന്ന സ്ഥിതി നിലനില്‍ക്കെത്തന്നെ, 2000ത്തില്‍ മുപ്പതിനായിരം വാടക കൊടുത്ത ഒരു വ്യാപര സ്ഥാപനത്തിനു ഇന്ന് രണ്ടു ലക്ഷം രൂപവരെയായി നിരക്ക് വര്‍ദ്ധിച്ചു. വിദേശപ്പണം ക്രമാതീതമായി വന്നു പോയ്ക്കൊണ്ടിരുന്ന പഴയ കാലത്ത് ആവശ്യപ്പെട്ടതിന് അനുസരിച്ച് വാടക കൂട്ടി നല്‍കാന്‍ വ്യാപാരികള്‍ക്ക് കഴിഞ്ഞിരുന്നുവെങ്കിലും ഇന്ന് അകുന്നില്ല. കച്ചവട സ്ഥാപനം തന്നെ മറിച്ചു വില്‍ക്കാനോ, നടത്തിപ്പിനോ ആവശ്യക്കാരെ തിരയുകയാണ് പലരും. കാലാകാലങ്ങളായ വാടക വര്‍ദ്ധന അംഗീകരിക്കാന്‍ സാധിക്കാതെ ഉടമ-കുടിയായ്മ ബന്ധം ഉലഞ്ഞു തുടങ്ങി. പലരോടും കെട്ടിട ഉടമകള്‍ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ചിലര്‍ കേസില്‍പ്പെട്ടുഴലുന്നു. പ്രതിവര്‍ഷം പത്തു മുതല്‍ മുപ്പതു ശതമാനം വരെ വാടക വര്‍ദ്ധിപ്പിച്ചു നല്‍കിയിരുന്നവര്‍ ഇനി അതിനു സാധ്യമല്ലെന്ന നിലപാടിലാണ്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ആഴത്തില്‍ പടര്‍ന്നു പിടിച്ചതുമായ പ്രതിസന്ധിയിലൂടെയാണ് കാഞ്ഞങ്ങാട്ടെ വ്യാപാരം കടന്നു പോകുന്നത്. വിദേശ ധനത്തിന്റെ വരവു കുറഞ്ഞതും, റബ്ബര്‍ അടക്കമുള്ള കാര്‍ഷിക വിപണി പ്രതിസന്ധിയിലായതും, ധനാഗമന മാര്‍ഗങ്ങള്‍ പുരോഗമിക്കാത്തതും, അമിത ഉപഭോഗ ചിന്തയും, ഫാഷന്‍ ഭ്രമവുമാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യാപാരക്കമ്മിക്ക് ആനുപാതികമായി ചിലവു ചുരുക്കി സ്ഥാപനം നടത്തിച്ചു കൊണ്ടു പോകാന്‍ കഴിയുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിനിടയിലെ ഇടങ്കോലുമായാണ് ബന്ദും, ഹര്‍ത്താലും കടന്നു വരുന്നത്. ഹര്‍ത്താലുമായി സഹകരിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകുന്നത് ജീവനോടും സ്വത്തിനോടുമുള്ള ഭയം കാരണം മാത്രമാണ്. രണ്ടു ദിനങ്ങളിലായി നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കുമായി സഹകരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന കാര്യം വ്യാപാരി നേതാക്കള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി...

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത കേരളത്തിനു...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി ഒരുങ്ങുന്നു....

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ ഇനിയും...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...