CLOSE
 
 
വിമോചന സമരമാണോ ലക്ഷ്യം?
 
 
 
  • 1.4K
    Shares

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ കേരളത്തില്‍ അധികാരത്തിലെത്തിയത്. ശേഷം 1958 ഏപ്രില്‍ ആറു മുതല്‍ 13 വരെ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നു. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം ലക്ഷ്യമാക്കി പാര്‍ട്ടിയില്‍ പുതിയ തീരുമാനങ്ങള്‍ വന്ന പാര്‍ട്ടി കോണ്‍ഗ്രാസായിരുന്നു അത്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ജനമനസുകളെ അകറ്റി നിര്‍ത്താന്‍ പുരോഗമന ആശയ പ്രവര്‍ത്തകരോട് പാര്‍ട്ടി ആഹ്വാനംം ചെയ്തു. ഇത് നാട്ടില്‍ വലിയ ചലനങ്ങളുണ്ടാക്കി. കോണ്‍ഗ്രസും, അന്നത്തെ പ്രധാന മതപാര്‍ട്ടികളായ ലീഗും, സഭാ നേതൃത്വവും ഇതു കണ്ടു ഭയപ്പെട്ടു തുടങ്ങി. പുരോഗമനാശയങ്ങള്‍ പ്രചരിക്കപ്പെട്ടും, ഭുപ്രഭുക്കന്മാരുടെ കൈയ്യിലെ ഭുമി കൃഷിക്കാരനു നല്‍കിയും മറ്റും നിലവിലുള്ള കീഴ് വഴക്കങ്ങള്‍ അവസാനിച്ചു വരികയാണെന്നും, ജന്മിത്വത്തിന്റെ സുവര്‍ണകാലം അവസാനിക്കുകയാണെന്നും അവര്‍ കണക്കു കൂട്ടി. ഇവിടെ ജീവിക്കാന്‍ കഴിയുന്നില്ലെന്നും, കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണെന്നുമുള്ള നിലവിളി കേരളത്തില്‍ കേട്ടു തുടങ്ങി.

നിരീശ്വരവാദത്തിലധിഷ്ഠിതമാണ് കമ്മ്യൂണിസ്റ്റ് ഭരണമെന്നും, അവര്‍ ദേവാലയങ്ങളെ ഏതിര്‍ക്കുകയാണെന്നും ക്രൈസ്തവസഭകള്‍ പൊതുവിലും പ്രബലമായ കത്തോലിക്കാസഭ പ്രത്യേകിച്ചും ഇടയ ലേഖനം വഴി നാട്ടില്‍ ഭീതി പരത്തി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് രാജിവെച്ചു ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായത് സഭയെ അസ്വസ്ഥമാക്കി. മുണ്ടശേരിയില്‍ നിന്നും ഉല്‍ഭവിച്ച് 1957 ജൂലായ് ഏഴിന് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസബില്ലിനെ സഭ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ സഭയുടെ അടിയറു കത്തി. കത്തോലിക്കാസഭയുടെ കടുത്ത എതിര്‍പ്പു വക വെക്കാതെ 1957 സപ്തംബര്‍ രണ്ടിന് ബില്‍ നിയമ സഭയും പാസാക്കി. സര്‍ക്കാരിനെതിരെ വിമോചനസമരം ആരംഭിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്തതിനു പ്രധാന കാരണത്തില്‍ ഒന്ന് പാര്‍ട്ടിക്കകത്തുള്ള ക്രിസ്തീയ സാന്നിദ്ധ്യമാണ്.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുന്നുവെന്ന പ്രചരണത്തിന് കോണ്‍ഗ്രസ് ആക്കം കൂട്ടി. ഇതിനിടയില്‍ മന്ത്രിസഭ ഇടപെട്ട് കമ്യൂണിസ്റ്റുകാരായ ക്രിമിനല്‍ കുറ്റവാളികളുടെ വധശിക്ഷ ഇളവുചെയ്തതും, ജയിലില്‍നിന്ന് മോചിപ്പിച്ചതും പ്രചരണത്തിന് വളമായി. അതിനിടയിലാണ് 1958 ജൂലായ് 26-ന് കൊല്ലത്തിനടുത്ത് ചന്ദനത്തോപ്പില്‍ വെടിവെപ്പുണ്ടായത്. രണ്ടുപേര്‍ മരിച്ചു. ഒക്ടോബര്‍ 16-ന് മൂന്നാറിലും വെടിവെപ്പുണ്ടായി. ഒരു സ്ത്രീയടക്കം കമ്യൂണിസ്റ്റുകാരായ രണ്ടുതൊഴിലാളികള്‍ കൊല്ലപ്പെട്ടു. 1958 ജൂലായ് 26-ന് തൃശ്ശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ കുത്തേറ്റ് ആറുപേര്‍ മരിച്ചു. അത് പാര്‍ലിമെന്റിനേപ്പോലും ഞെട്ടിച്ചു. ഇതിനിടയിലാണ് ഭക്ഷ്യ ക്ഷാമം പൊട്ടിപ്പുറപ്പെട്ടത്. ആന്ധ്ര അരി കുംഭകോണം ആരോപിച്ച് ഇ.എം.എസ് സര്‍ക്കാര്‍ പ്രതികൂട്ടിലായി (ജസ്റ്റീസ് രാമന്‍ നായര്‍ കമ്മീഷന്‍ അന്യേഷിച്ച് ആരോപണം പിന്നീട് തള്ളിക്കളഞ്ഞിരുന്നു).

ഇതൊന്നും കണക്കിലെടുക്കാതെ ഇന്ന് പിണറായി വിജയനേപ്പോലെ, ഇ.എം.എസ് ഭൂപരിഷ്‌കരണം നടപ്പാക്കുന്നതു സമ്പന്ധിച്ചുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോവുകയായിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ് ഏഴാംപക്കം തന്നെ കുടിയാന്മാരെ ഒഴിപ്പിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഇ.എം.എസ് ഒപ്പു വെച്ചത് കോണ്‍ഗ്രസിനേയും അവരുള്‍പ്പെടുന്ന ജന്മി വര്‍ഗത്തേയും ഞെട്ടിച്ചിരുന്നു. 1957 ഡിസംബര്‍ 19-ന് റവന്യൂമന്ത്രി കെ.ആര്‍.ഗൗരി കാര്‍ഷികബന്ധ ബില്‍ കൂടി പ്രസിദ്ധീകരിച്ചപ്പോള്‍ കൂനിന്മേല്‍ അതു കുരുവായി മാറി. കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുകയും മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുകയുമായിരുന്നു ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യം. എന്‍.എസ്.എസും കത്തോലിക്കാസഭയും മറ്റ് സ്ഥാപിത താല്‍പ്പര്യക്കാരും ബില്ലിനെ എതിര്‍ത്തു. കോണ്‍ഗ്രസും പി.എസ്.പി.യും ലീഗും എല്ലാം ഒന്നായി. പുതുതായി കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സ്ഥാനമേറ്റെടുത്ത ഇന്ദിരാഗാന്ധിയും, പുതിയ കെ.പി.സി.സി പ്രസിഡന്റ് ആര്‍. ശങ്കറും കാണിച്ച അമിത വികാരമാണ് ഇ.എം.എസ് സര്‍ക്കാരിന്റെ പതനത്തിനുള്ള പ്രധാന കാരണം.

കര്‍ഷക ബന്ധ ബില്ലിനെ ഏതിര്‍ത്തു കൊണ്ട് അടുത്ത ദിവസം 1959 ജൂണ്‍ 12-ന് അതിഗംഭീര ഹര്‍ത്താലോടെ പ്രതിപക്ഷം വിമോചനസമരം ആരംഭിച്ചു. അതിനോട് ചേര്‍ന്ന് ജൂണ്‍ 13-ന് അങ്കമാലിയില്‍ വെടിവെപ്പു നടന്നു. ഏഴുപേര്‍ കൊല്ലപ്പെട്ടു. ജൂണ്‍ 15-ന് വെട്ടുകാട്ടും, പുല്ലുവിളയിലും വെടിവെപ്പുണ്ടായി. അഞ്ചുപേര്‍കൂടി കൊല്ലപ്പെട്ടു. ജൂലായ് മൂന്നിന് ചെറിയതുറയില്‍ ഫ്ലോറി എന്നൊരു ഗര്‍ഭിണിയെ പോലീസുകാര്‍ വെടി വെച്ചു കൊന്നു. കൂട്ടത്തില്‍ മൂന്നുപേര്‍ വേറേയും മരിച്ചു. എല്ലാവരേയും ഒരു കുഴിയില്‍ അടക്കം ചെയ്തത് ക്രിസ്ത്യന്‍ മതവികാരത്തെ വൃണപ്പെടുത്താനുതകി. നാടിളകി. സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന്് ഗവര്‍ണര്‍ റിപ്പോര്‍ട്ടയച്ചു. നെഹറു പറന്നെത്തി. ഭരണഘടനയുടെ 356-ാം അനുച്ഛേദപ്രകാരം 1959 ജൂലായ് 31-ന് കേരളസര്‍ക്കാറിനെ പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവുണ്ടായ സാഹചര്യം ഇതൊക്കെയാണ്.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ പാളയത്തില്‍ നിന്നു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പട നയിക്കുന്ന സമാന സാഹചര്യമാണ് കണ്ടു വരുന്നത്. ഒരു കൂട്ടര്‍ ഹര്‍ത്താല്‍ നടത്തി പൊതു മുതല്‍ നശിപ്പിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ കരിദിനം ആചരിച്ച് എരിയുന്ന തീയ്യില്‍ എണ്ണ ഒഴിച്ചു കൊടുക്കുന്നു. വെടിവെപ്പുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. എനിക്കു നേരെ വെടിവെക്കൂ എന്ന് ആക്രോശിക്കുന്നു.

ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടി അടക്കമുള്ളവര്‍ നിയമം ലംഘിച്ച് ജയിലില്‍ പോകുന്നു. ഗവര്‍ണര്‍ റിപ്പോര്‍ട്ടു തേടിയിരിക്കുന്നു. സുപ്രീം കോടതിക്ക പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. മോദി അടക്കം ഇവിടെ നടക്കുന്ന പേക്കൂത്തുകളെ ന്യായികരിച്ച് പ്രസ്ഥാവന ഇറക്കുന്നു. മറ്റൊരു വിമോചന സമരത്തിലേക്ക് കാലെടുത്തു വെക്കുകയാണോ പ്രതിപക്ഷം?

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍. ആണ്‍...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ നരകയാതനയനുഭവിക്കുന്നവര്‍...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത് നാലാം...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി തല...

Recent Posts

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മോഷ്ടാക്കളെ കുറിച്ച്...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പാത...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന...

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബന്തടുക്ക...

ബന്തടുക്ക:  മഹാത്മാഗാന്ധിയുടെ 150-ാം...

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബന്തടുക്ക മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍...

ബന്തടുക്ക:  മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 21 ന്...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്...

മഞ്ചേശ്വരം : ഹൊസങ്കടിയില്‍ ബൈക്കുകള്‍...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് മീന്‍ ലോറിയിടിച്ച്...

മഞ്ചേശ്വരം : ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ്...

ബദിയടുക്ക-കിന്നിംഗാര്‍ റോഡ് തകര്‍ച്ച ജനകീയ...

കാസര്‍കോട്: കാല്‍നട യാത്ര...

ബദിയടുക്ക-കിന്നിംഗാര്‍ റോഡ് തകര്‍ച്ച ജനകീയ സമരം ശക്തമാകുന്നു; സ്ത്രീകള്‍ മണിക്കൂറുകളോളം...

കാസര്‍കോട്: കാല്‍നട യാത്ര പോലും ദുഷ്‌കരമാക്കി തകര്‍ന്ന് തരിപ്പണമായ...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!