CLOSE
 
 
ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്
 
 
 
  • 14
    Shares

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍. അന്നാണ് പരിചയപ്പെട്ടത്. മരണം വരെ അതു നില നിന്നു. അങ്ങനെയാണ് സൈമണ്‍ബ്രീട്ടാസ്. പോയിടത്തെല്ലാം സൗഹൃദങ്ങള്‍. വീണ്ടും പരിസരത്തെവിടെയെങ്കിലും എത്തിയാല്‍ വീണ്ടും വിളിക്കും. കാണണമെന്ന് ആവശ്യപ്പെടും. പിന്നെ സല്ലാഭം. സംവാദം. തുറന്നു പറിച്ചില്‍, മനസില്‍ ഒരായിരം വസന്തം കോരി നിറച്ചേ തിരിച്ചയക്കുകയുള്ളു. ഒരു സഖാവിനെയല്ല, സഹോദരനെയാണ് നഷ്ടമായത്.

ജീവിക്കുന്ന രക്ത സാക്ഷി. പുരോഗമന പ്രസ്ഥാനത്തിന് അതാണ് ബ്രിട്ടാസ്. ഒന്നും രണ്ടുമല്ല, മൂന്നരപ്പതിറ്റാണ്ട് കാലം വീല്‍ ചെയറിലിരുന്ന് പോരാടി. മതി, എല്ലാം മതിയാക്കി പോരാട്ട വീര്യം ചോര്‍ന്ന് കിടക്കപ്പായയിലേക്ക് ചുരുണ്ടു തുടങ്ങിയവര്‍ക്ക് വരെ ആവേശമാണ് ബ്രിട്ടാസ്. അരക്കു താഴെ ജീവനില്ലാത്ത ശരീരവും പേറി ഒരു അമ്പാസിഡര്‍ കാറില്‍ ലോകം ചുറ്റാനിറങ്ങുക, കണ്ടവയൊക്കെ പകര്‍ത്തി പുസ്തകമാക്കി മലയാളത്തിനു സമ്മാനിക്കുക. ഓര്‍മ്മകളേപ്പോലും പോരാട്ടവീര്യം നീറ്റുകയാണ് ബ്രീട്ടാസ്. ചെഗ്വേരയെന്നതുപോലെ.

കേരള രാഷ്ട്രീയത്തിലെ ഫീനിക്‌സ് പക്ഷിയാണദ്ദേഹം. നിയമ വിദ്യാര്‍ഥിയായിരിക്കെ 1983 ഒക്ടോബര്‍ 14 ന് എറണാകുളം ജനറല്‍ ആശുപത്രി വരാന്തയില്‍ വെച്ച് പ്രതിയോഗികള്‍ കഠാരാ താഴ്ത്തിയിറക്കിയെങ്കിലും ഒടുങ്ങിയില്ല, ആ ജീവിതം. ഒരിടത്തു മാത്രമല്ല, കഴുത്തിലും, നെഞ്ചിലും അരയിലും. നട്ടെല്ലു തകര്‍ത്ത് കഠാര മറുപുറം ചാടിയിരുന്നു. അന്നു വീണതാണ്. പിന്നെ എഴുന്നേറ്റിട്ടില്ല. പിന്നീട് ജീവനു വേണ്ടി കൂടിയായിരുന്നു പോരാട്ടം. ഇന്നിതാ ഇതാ മുന്നര പതിറ്റാണ്ടിനു ശേഷം ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നു. ശരവേഗത്തിലുള്ള വേദന സഹിച്ചു കൊണ്ട് പലര്‍ക്കായി ആവേശം പരത്തി. മരണം പലപ്പോഴായി വന്നു വിളിച്ചപ്പോഴൊക്കെ ചിരിച്ചു തള്ളി. അവയൊക്കെ എഴുതിയ പുസ്തകത്തിലും ലേഖനങ്ങളിലും വേണ്ടുവോളമുണ്ട്. വിധിയെ തോല്‍പ്പിക്കുകയായിരുന്നു. ഒടുവില്‍ ഹൃദയം നിശ്ചലമാക്കിയാണ് മരണം കൈയ്യിലെടുത്തു കൊണ്ടു പോയത്.

എതിരാളികള്‍ വകവരുത്താന്‍ ലക്ഷ്യമിട്ടത് എസ്.എഫ്.ഐയുടെ സംസ്ഥാന സഹകാരിയായതിനേത്തുടര്‍ന്നാണ്. എറണാകുളം മഹാരാജാസ് കോളെജില്‍ തെരെഞ്ഞെടുപ്പു നടക്കുന്നു. കെഎസ്യുവിനു കുത്തകയായിരുന്നു ക്യാമ്പസ്. പാടെ നിരോധിച്ചിരുന്ന ക്യാമ്പസ് രാഷ്ട്രീയം അടിയന്തരാവസ്ഥക്കു ശേഷം തിരിച്ചു വരികയാണ്. ക്യാംപസുകളില്‍ എസ്.എഫ്.ഐ ജൈത്രയാത്ര നടത്തുന്ന കാലം. തെരെഞ്ഞെടുപ്പിന്റെ ചുമതല ബ്രീട്ടാസിന്.

മഹാരാജാസ് കോളേജില്‍ വിജയാഹ്ലാദ പ്രകടനം നടക്കുന്നു. കെ.എസ്.യു കൊലക്കത്തി വീശി. എസ്.എഫ്.ഐ ചെറുത്തു നിന്നു. ആശയപ്പോരാട്ടങ്ങള്‍ ആയുധങ്ങളെടുത്തു. അക്രമം ക്യാമ്പസ് വിട്ട് തെരുവിലേക്കെത്തി. ഒട്ടനവധി കെ.എസ്.യു. എസ്.എഫ.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലായി. പരുക്കേറ്റ സഹപാഠിയേയും കൊണ്ട് എറണാകുളം ജനറല്‍ ആശുപത്രി കാഷ്വാലിറ്റിയില്‍ നില്‍ക്കുകയായിരുന്നു ബ്രിട്ടാസ്. എതിരാളികള്‍ ഓടിച്ചിട്ടു പിടിച്ച് തലങ്ങും വിലങ്ങും. കത്തി കുത്തിയാഴ്ത്തി. നെഞ്ചും, കരളും, ഹൃദയവും, ശ്വാസകോശവും തുളഞ്ഞു കയറി. ചോര ചിതറിയ ശരീരവുമായി ബ്രീട്ടാസ് പിടഞ്ഞു വീണു. പിന്നെ ഇതേ വരെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.

മുന്നര പതിറ്റാണ്ടു കാലമായി അതേ കിടപ്പില്‍. കൂടിയാല്‍ വില്‍ചെയറു വരെ, അത്രമാത്രം. എന്നിട്ടും ആ വിപ്ലവ പോരാളി പതറിയില്ല. ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നിയമസഭയില്‍ തുടങ്ങി ലോകം ചുറ്റാന്‍ വരെ കരുത്തു നേടി. അതെ. ഇനിയും പോരാട്ട വീര്യം നശിച്ചിട്ടില്ലത്തവര്‍ക്ക് ആവേശം തന്നെയാണ് ബ്രിട്ടാസ്.

എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ പൂര്‍ത്തീകരിക്കന്‍ കഴിയാതെ പോയ സാംസ്‌കാരിക ഇടപെടല്‍ മാത്രമായിരുന്നു എപ്പോഴും മനസിലെന്ന് ഉദുമയില്‍ വെച്ച് ആ സഖാവ് മനസു തുറന്നിരുന്നു. ഈ കുറിപ്പുകാരന്റെ കൂടി സൗഹൃദം, എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്ന സീന ഭാസ്‌കറാണ് ജീവിത സഖി.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി...

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത കേരളത്തിനു...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി ഒരുങ്ങുന്നു....

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ ഇനിയും...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...