CLOSE
 
 
മൃണാള്‍ സെന്നിന് അശ്രു പൂജ
 
 
 

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍ സിനിമയുടെ അശ്രുപൂജ. 95-ാം വയസിലാണ് വിടവാങ്ങല്‍. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി സംഭാവനകള്‍, തൊടാന്‍ ധൈര്യപ്പെടാത്ത പ്രമേയത്തിന്മേല്‍ സിനിമ, നവാഗത സിനിമയുടെ തുടക്കക്കാരന്‍ കൂടിയായ സെന്‍ തന്റെ ജീവിതം സിനിമ എന്ന കല കൊണ്ട് വിപ്ലവം രാകിമിനുക്കാനാണ് ഒരു നീറ്റാണ്ടു കാലം ചിലവഴിച്ചത്. സംസ്ഥാന-ദേശീയപുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുന്നതിനിടയ്ക്ക് ദേശാന്തരവും, അന്തരദേശാന്തതരവുമായ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കാന്‍, ബെര്‍ലിന്‍, വെനീസ്, മോസ്‌കോ, കാര്‍ലോവിവാറി, മോണ്‍ട്രീല്‍, ഷിക്കാഗോ, കയ്‌റോ തുടങ്ങിയ ചലച്ചിത്രോത്സവങ്ങള്‍ സെന്‍ ചിത്രങ്ങളെ പുരസ്‌കാരം കൊണ്ട് മൂടി. കേന്ദ്ര സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്കി. ഇന്ത്യയുടെ ഏറ്റവും വലിയ മറ്റൊരംഗീകാരമാണല്ലോ ഫാല്‍ക്കേ അവാര്‍ഡ്. 2005ല്‍ അതും ഈ പുരോഗമന വാദിയായ കാലാകരനെ തോടി ബംഗാളിലെത്തി. 98 മുതല്‍ 2003 വരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാഷ്ട്രം അരുടെ ദേശീയ പുരസ്‌ക്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഇതിനു പുറമെ, വിവിധ സര്‍വ്വകലാശാലകള്‍ ഹോണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു.

ചെറിയ ചിലവില്‍ വലിയ ക്യാന്‍വീസു തീര്‍ക്കുകയായിുന്നു സിനിമ എന്ന കലയിലൂടെ അദ്ദേഹം. 1975ലെ അടിയന്തിരാവസ്ഥയെ തുരത്താന്‍ അദ്ദേഹം തന്റെ കലാജീവിതം കൊണ്ട് യത്നിച്ചു. അടിയന്തിരാവസ്ഥയെ തുരത്തുന്നതു വരെ വിശ്രമമില്ല, കലയെ അതിനായി സ്വരുക്കൂട്ടുകയാണെന്ന് അദ്ദേഹം പത്രസമ്മേളനം വിളിച്ച് അറിയിച്ചത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. കൊല്‍ക്കത്തയിലെ സിനിമാ ആസ്വാദകരും ആരാധകരും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുമെല്ലാം മൃണാള്‍ദായുടെ തൊണ്ണൂറ്റഞ്ചാം പിറന്നാള്‍ വിപുലമായി ആഘോഷിച്ചത് ഇതിനിടെയാണ്. സത്യജിത് റേയുടെയും , ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ മൃണാള്‍ സെന്‍ ലോക സിനിമയിലെ പൊളിറ്റിക്കല്‍ ഫിലിം മേക്കേഴ്‌സിന്റെ മുന്‍നിരയില്‍ സ്ഥാനം നേടിയ സംവിധായകന്‍ കൂടിയാണ്.

സംഘര്‍ഷഭരിതവും പ്രക്ഷുബ്ധവുമായ ജീവിതങ്ങള്‍ പഠിച്ചും, അനുഭവങ്ങള്‍ പകര്‍ത്തിയും ലോക സിനിമയിലൂടെ പ്രേക്ഷകരെ ആവേശഭറിതരാക്കുകയായിരുന്നു അദ്ദേഹം. കല്‍ക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നിവ വേറിട്ടു ഇതിനുദാഹരണങ്ങളാണ്. സെന്നിന്റെ ഓരോ സിനിമകളും വിവിധയിനം മുദ്യാവാക്യങ്ങളും ചോദ്യവും സമസ്യകളും ചേര്‍ന്നതാണ്. തന്നില്‍ തന്നെ തന്റെ ശത്രുവിനെ കണ്ടെത്തി അതു ജനങ്ങളിലേക്ക് പകരുകയാണ് തന്റെ സിനിമയെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഖരീജ്, ഏക്ദിന്‍ പ്രതിദിന്‍, ഖാണ്ഡാര്‍, അചാനക് തുടങ്ങിയ രചനകള്‍ ഇതുനുദാഹരണങ്ങളാണ്.

ബംഗാളിയില്‍ കൂടാതെ ഹിന്ദിയിലും (ഭുവന്‍ഷോം, മൃഗയ) ഒറിയയിലും (മതീര്‍ മനിഷ), തെലുഗുവിലും (ഒക ഉരി കഥ) പടങ്ങള്‍ സംവിധാനം ചെയ്ത സെന്‍ മലയാളത്തിലും ഒരു സിനിമ സാക്ഷാല്‍ക്കരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കയ്യൂരിന്റെ ചരിത്രം സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ക്കായി മൃണാള്‍ സെന്‍ കേരളത്തിലെത്തിയതായിരുന്നു. പക്ഷെ നടന്നില്ല.

സെന്നിന്റെ മൃഗയയിലെ അഭിനത്തിനാണ് മിഥുന്‍ ചക്രവര്‍ത്തിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചത്. സത്യജിത്ത് റേക്ക് തുല്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സെന്‍ അഞ്ച് തവണ നേടിയ കലാകാരനാണ് സെന്‍.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു പുരസ്‌കാരം: വിഷ്ണു...

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു...

പ്രതിഭാരാജന്‍ ആധുനിക പദ്യസാഹിത്യം ഉത്തരാധുനികതയും കടന്ന് ഹൈപ്പര്‍ മോഡേണിറ്റിയിലെത്തി നില്‍ക്കുമ്പോള്‍...

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും, ദാഹജലവുമായിരുന്നു

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും,...

പ്രതിഭാരാജന്‍ ഒരുപിടി ഓര്‍മ്മകള്‍ ബാക്കി വെച്ചു കൊണ്ട് ലെനിന്‍ രാജേന്ദ്രന്‍...

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...